വിദേശത്തു പഠിക്കാം

വിദേശത്തു പഠിക്കാം

കോഴ്സുകള്‍ എങ്ങനെ തെരഞ്ഞെടുക്കണം

വിദേശ പഠനത്തില്‍ പ്രഥമ പരിഗണന നല്‍കേണ്ട കാര്യമാണ് എന്തു പഠിക്കണം എന്നത്. പഠനത്തിന് ഏത് കോഴ്സ് എന്നത് ആദ്യംതന്നെ തെരഞ്ഞെടുക്കണം. വിദേശത്ത് എത്തിയശേഷം കോഴ്സ് തെരഞ്ഞെടുക്കാന്‍ ശ്രമിക്കരുത്്. അടുത്ത പടി എവിടെ, ഏത് കോളജ്, യൂനിവേഴ്സിറ്റി എന്ന തെരഞ്ഞെടുപ്പാണ്.

അപേക്ഷിക്കുന്ന വിധം

വിദേശത്ത് പഠിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് അപേക്ഷിക്കല്‍ എങ്ങനെയെന്നത്. സമയനഷ്ടം മാത്രമല്ല, ധനനഷ്ടവും വരുത്തിവെക്കുമെന്നതിനാല്‍ അപേക്ഷിക്കുന്നത് തെറ്റായല്ളെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ശരിയായ വിധത്തില്‍ അപേക്ഷ സമര്‍പ്പിച്ചാലേ പ്രവേശം സാധ്യമാകൂ എന്ന് തിരിച്ചറിയുക.
തപാല്‍ വഴിയും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. സൗകര്യവും സാമ്പത്തികലാഭവും നല്‍കുന്ന രീതി ഓണ്‍ലൈന്‍ അപേക്ഷയാണ്. ഓണ്‍ലൈനായാണ് പല വിദേശ യൂനിവേഴ്സിറ്റികളും ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാകുമ്പോള്‍ മിക്ക യൂനിവേഴ്സിറ്റികളും അപേക്ഷാഫീസ് ഈടാക്കുന്നില്ളെന്നറിയുക. അതേസമയം, സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് രേഖകള്‍, ശിപാര്‍ശകള്‍ എന്നിവ തപാല്‍ വഴി അയക്കേണ്ടിയും വരുന്നുണ്ട്.

അപേക്ഷക്കൊപ്പം വേണ്ട രേഖകള്‍

  • എസ്.എസ്.എല്‍.സി, പ്ളസ്ടു സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്
  • ഓരോ വര്‍ഷത്തെയും ഡിഗ്രി മാര്‍ക്ലിസ്റ്റും ഡിഗ്രി സര്‍ട്ടിഫിക്കറ്റും
  • ഐ.ഇ.എല്‍.ടി.എസ്/ടോഫല്‍ സ്കോര്‍
  • കോളജില്‍നിന്നുള്ള രണ്ടു വര്‍ഷത്തെ പഠനനിലവാരം ഉറപ്പുവരുത്തിയുള്ള കത്ത്
  • തൊഴില്‍പരിചയമുണ്ടെങ്കില്‍ അത് തെളിയിക്കുന്ന രേഖ
  • എന്ത് ആവശ്യത്തിന് എന്ന് തെളിയിക്കുന്ന ഒൗദ്യോഗിക രേഖ
  • പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പ് (ലഭ്യമെങ്കില്‍)
  • രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
  • ഫോട്ടോ സഹിതമുള്ള ബയോ ഡാറ്റ
  • ബയോഡാറ്റയില്‍ എസ്.എസ്.എല്‍.സി, പ്ളസ്ടു, ഡിഗ്രി എന്നിവക്ക് ലഭിച്ച മാര്‍ക്കിന്‍െറ ശതമാനം എഴുതാന്‍ മറക്കാതിരിക്കുക

വിസക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദേശ പഠനം എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കില്‍ വിസ അത്യന്താപേക്ഷിതമാണ്. വിദേശത്തെ കോളജില്‍ പ്രവേശം സാധ്യമായാല്‍ സ്റ്റുഡന്‍റ് വിസക്ക് അപേക്ഷിക്കാം. ഒരു സ്ഥാപനത്തില്‍ പ്രവേശം ലഭിക്കുന്നതോടെ സ്റ്റുഡന്‍റ് വിസ ലഭിക്കും എന്ന ധാരണ ശരിയല്ല. സ്റ്റുഡന്‍റ് വിസ ലഭിക്കുന്നതിന് ആവശ്യമായ ഘടകങ്ങളും നടപടിക്രമങ്ങളും ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലായിരിക്കും. 
സാമ്പത്തികം
വിദേശ പഠനത്തിന് അപേക്ഷ നല്‍കുംമുമ്പ് കോഴ്സ് പൂര്‍ത്തിയാക്കാനാവശ്യമായ സാമ്പത്തികം ഉറപ്പുവരുത്തുക. സ്റ്റുഡന്‍റ് വിസക്കായി അപേക്ഷ നല്‍കുമ്പോള്‍ കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും പഠിക്കാനാവശ്യമായ സാമ്പത്തികമുണ്ടെന്ന് തെളിയിക്കുന്ന രേഖ നല്‍കണം. നിരവധി ബാങ്കുകള്‍ വിദേശപഠനത്തിനായി വായ്പ നല്‍കുന്നുണ്ട്.
പഠനം വിവിധ രാജ്യങ്ങളില്‍
ബ്രിട്ടനില്‍ കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്നത് എം.ബി.എ കോഴ്സാണ്. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി, കേംബ്രിജ് യൂനിവേഴ്സിറ്റി, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ സ്ഥാപനങ്ങളിലും അവയുടെ കീഴിലെ 1000ത്തോളം കോളജുകളിലുമാണ് ഏറ്റവുമധികം പേര്‍ ചേരുന്നത്. എം.ബി.എ ഉള്‍പ്പെടെയുള്ള ബിരുദാനന്തര കോഴ്സുകളില്‍ മിക്കതിന്‍െറയും കാലാവധി ഒരു വര്‍ഷമാണെന്നത് പ്രധാന ആകര്‍ഷണമാണ്.
ബ്രിട്ടനൊഴികെ മറ്റു രാജ്യങ്ങില്‍ ഒരു വര്‍ഷത്തെ കോഴ്സ് കഴിഞ്ഞാല്‍ ഒരു വര്‍ഷംകൂടി രാജ്യത്ത് തങ്ങുന്നതിന് പോസ്റ്റ് സ്റ്റഡി വര്‍ക് പെര്‍മിറ്റ് ലഭിക്കും. ഈ സമയത്ത് ജോലി തേടാവുന്നതാണ്. ഇത് പിന്നീട് വര്‍ക് പെര്‍മിറ്റിലേക്ക് മാറ്റുകയും ചെയ്യാം. എന്നാല്‍, കോഴ്സ് കഴിഞ്ഞ് പലരും നിസ്സാര ജോലികള്‍ ചെയ്ത് കഴിയുന്നത് സ്ഥാപനങ്ങളുടെ സല്‍പ്പേരിനെ ബാധിക്കുമെന്നതിനാല്‍ ബ്രിട്ടനില്‍ 2012ല്‍ പോസ്റ്റ് സ്റ്റഡി വര്‍ക് പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തി. കോഴ്സ് കഴിഞ്ഞാല്‍ ജോലി തേടുന്നതിന് ബ്രിട്ടനില്‍ ഇപ്പോള്‍ നാലു മാസംകൂടി വിസ നീട്ടി നല്‍കും. എന്‍ജിനീയറിങ്, ഏറോനോട്ടിക്കല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ കോഴ്സുകള്‍ക്കും ഇന്ത്യയില്‍നിന്ന് വിദ്യാര്‍ഥികള്‍ ചേരുന്നുണ്ട്.
ബ്രിട്ടനില്‍ ഉപരിപഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ഏജന്‍സിയാണ് ബ്രിട്ടീഷ് കൗണ്‍സില്‍. വെബ്സൈറ്റ്: www.britishcouncil.in.
കാനഡയില്‍ സാമൂഹിക സുരക്ഷിതത്വം കുറച്ചുകൂടി കൂടുതലുണ്ട്. മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍, നഴ്സിങ് തുടങ്ങിയ കോഴ്സുകള്‍ക്കാണ് കൂടുതല്‍ പേരും പോകുന്നത്. കാനഡയില്‍ പെര്‍മനന്‍റ് റെസിഡന്‍റ് വിസ കിട്ടാന്‍ എളുപ്പമാണ്. മൂന്ന് വര്‍ഷം സ്ഥിരമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് ഇതിന് അപേക്ഷിക്കാം. ഹോസ്പിറ്റാലിറ്റി, ബിസിനസ് ആന്‍ഡ് മാനേജ്മെന്‍റ്, ഏവിയേഷന്‍, ബയോടെക്നോളജി തുടങ്ങിയ കോഴ്സുകള്‍ക്കും ഇന്ത്യയില്‍നിന്ന് വിദ്യാര്‍ഥികള്‍ ചേരുന്നുണ്ട്.
ആസ്ട്രേലിയയില്‍ മൈനിങ്, ബയോ എന്‍ജിനീയറിങ്, ബിസിനസ് മാനേജ്മെന്‍റ്, സോഷ്യല്‍ വര്‍ക് തുടങ്ങിയ കോഴ്സുകളിലാണ് വിദ്യാര്‍ഥികള്‍ അധികവും ചേരുന്നത്. വിസ കിട്ടാന്‍ എളുപ്പമാണെന്നതാണ് വിദ്യാര്‍ഥികളെ ഇവിടേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്. cut സ്കോളര്‍ഷിപ്പുകളും ലഭ്യമാണ്.
മനോഹരമായ രാജ്യമാണെന്നതാണ് ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ ആകര്‍ഷണം. എന്‍ജിനീയറിങ്, ഫുഡ് ടെക്നോളജി, ഐ.ടി, ടൂറിസം തുടങ്ങിയ കോഴ്സുകളിലാണ് കൂടുതല്‍ പേരും ചേരുന്നത്. ടെക്നോളജി കോഴ്സുകളില്‍ ജര്‍മനി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ പോകുന്നത് ഇവിടേക്കാണ്. നഴ്സിങ് പഠനത്തിനും സാധ്യതയുണ്ട്.
പാര്‍ട്ട്ടൈം ജോലി
വിദേശ സര്‍വകലാശാലകളില്‍ പഠിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ പാര്‍ട്ട്ടൈം ജോലി ചെയ്യാന്‍ കഴിയും. കാനഡയില്‍ ആദ്യ ആറുമാസം കാമ്പസിനകത്തുമാത്രമാണ് ജോലി ചെയ്യാന്‍ കഴിയുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വിദേശ വിദ്യാര്‍ഥികളെ എടുക്കുന്നതിന് ഓരോ രാജ്യത്തും യൂനിവേഴ്സിറ്റികള്‍ക്ക് ഇന്‍റര്‍നാഷനല്‍ റിക്രൂട്ട്മെന്‍റ് ലൈസന്‍സ് വേണം. ഇത് നല്‍കുന്നതിന് ഓരോ രാജ്യത്തും ഗവേണിങ് ബോഡി ഉണ്ടാകും. പ്രവേശത്തിന് അപേക്ഷിക്കുന്ന വര്‍ഷം ഈ ലൈസന്‍സിന് സാധുതയുണ്ടോയെന്ന കാര്യം വിദ്യാര്‍ഥികള്‍ അതത് യൂനിവേഴ്സിറ്റികളുടെ വെബ്സൈറ്റ് നോക്കി ഉറപ്പുവരുത്തേണ്ടതാണ്. ഓരോ യൂനിവേഴ്സിറ്റിയിലും വിദേശ വിദ്യാര്‍ഥികളുടെയും തദ്ദേശീയ വിദ്യാര്‍ഥികളുടെയും അനുപാതം ഏറക്കുറെ തുല്യമാണെങ്കില്‍ വിശ്വസിച്ച് ചേരാം.
ഏത് കോഴ്സിന് ചേരുമ്പോഴും അതിന്‍െറ പേര് മാത്രം നോക്കിയാല്‍ പോരാ. അതിലുള്ള പഠനവിഷയങ്ങള്‍ ഏതൊക്കെയെന്ന് വിലയിരുത്തി ധാരണയുണ്ടാക്കണം. കോഴ്സിന് ചേരുമ്പോള്‍ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെയായിരിക്കണം എപ്പോഴും സമര്‍പ്പിക്കേണ്ടത്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി വിദേശ പഠനത്തിന് ശ്രമിച്ചാല്‍ തുടര്‍ന്നുണ്ടാകുന്ന നിയമപ്രശ്നങ്ങള്‍ ഭാരിച്ചതാകുമെന്ന് ഓര്‍ക്കുക.
അംഗീകാരം ഉറപ്പുവരുത്തുക
വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഇവയുടെ അംഗീകാരത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ചേരാനുദ്ദേശിക്കുന്ന സര്‍വകലാശാലകളുടെ അംഗീകാരത്തെക്കുറിച്ചറിയാന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസുമായി (എ.ഐ.യു) ബന്ധപ്പെടാം. വിലാസം: എ.ഐ.യു ഹൗസ്, 16, Comd. Indrajit Gupta Marg, (Kotla Marg), ന്യൂദല്‍ഹി- 110002 (ഫോണ്‍: +9111 23230059, 23232305, 23233390, 23231097, 23232429, 32232435. ഫാക്സ്: +9111 23232131). വെബ്സൈറ്റ്: www.aiuweb.org
യു.ജി.സിയുടെ വെബ്സൈറ്റിലും വിദേശ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. വിശദാംശങ്ങള്‍ക്ക്: www.ugc.ac.in എന്ന വെബ്സൈറ്റില്‍ For Students എന്ന വിഭാഗത്തില്‍ EduAbroad for Indian Students സന്ദര്‍ശിക്കുക.
പ്രവാസി കാര്യ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റിലും വിദേശ പഠനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങുെക്കുറിച്ചും സ്ഥാപനങ്ങള്‍ക്ക് അംഗീകാരമുണ്ടോയെന്ന് എങ്ങനെ ഉറപ്പ് വരുത്താമെന്നും പറയുന്നുണ്ട്. ഇതിനായി http://moia.gov.in/ എന്ന വെബ്സൈറ്റില്‍ Advisory for Indian Students എന്ന വിഭാഗം കാണുക.

വിദേശ പഠനം – ശ്രദ്ധിക്കാനേറെ

ഇൻറ്റർനെറ്റിൻറ്റെ അതി വ്യാപനം ആഗോളതലത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ അനവധിയാണു. അനുബണ്ഡമായി വിദ്യാഭ്യാസ രംഗത്തും അത് പ്രതിഫലിച്ചു. അതിനാൽ തന്നെ വിദേശ വിദ്യാഭ്യാസത്തിലേക്കെത്തിച്ചേരുവാൻ ഇക്കാലഘട്ടത്തിൽ ഇൻറ്റർനെറ്റിൻറ്റെ സാധ്യതകൾ പ്രയോജനപ്പെടുത്താവുന്നതാണു. ഇന്ന് വിദേശ വിദ്യാഭ്യാസത്തിലൂടെ ഏതൊരാൾക്കും മെച്ചപ്പെട്ട തൊഴിലവസരങ്ങളിലേക്കെത്തിച്ചേരുവാൻ കഴിയും. വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് വികസിത രാജ്യങ്ങളിലാണു സാധ്യത കൂടുതൽ. പഠന വിസക്ക് ശേഷം ജോലിയിൽ പ്രവേശിക്കാനുള്ള സാധ്യത അമേരിക്കയിലേറെയാണു. എന്നാൽ ഇംഗ്ലണ്ടിൽ സ്റ്റുഡൻറ്റ് വിസ പൂർത്തിയാക്കിയാൽ താൽക്കാലിക പെർമിറ്റ് ലഭിക്കുമെങ്കിലും ഒരു വർഷത്തിനു ശേഷം മാതൃ രാജ്യത്തിൽ മടങ്ങിയെത്തി വീണ്ടും തൊഴിൽ നേടുവാൻ ശ്രമിക്കണം.
തയ്യാറെടുപ്പ് എപ്പോൾ?
വിദേശ പഠനത്തിനുള്ള തയ്യാറെടുപ്പുകൾ വളരെ നേരത്തെ തന്നെ തുടങ്ങുന്നതാണുത്തമം. ഓരോ രാജ്യത്തിലേയും അഡ്മിഷൻ വ്യവസ്ഥകൾ, പുത്തൻ കോഴ്സുകൾ, തുടർ പഠന സാധ്യതകൾ, തൊഴിൽ സാധ്യത, കോഴ്സിൻറ്റെ അംഗീകാരം, സർവ്വകലാശാലയുടെ നിലവാരം എന്നിവ പ്രത്യേകം വിലയിരുത്തേണ്ടതാണു. 
+2 കഴിഞ്ഞ് SAT (Scholastic Aptitude Test) (www.ets.org) എഴുതിയാണു അമേരിക്കയിലേക്ക് BS, BA (Under Graduate) കോഴ്സുകൾക്ക് പ്രവേശനം നേടുന്നത്. മെഡിക്കൽ, ഡെൻറ്റൽ, വെറ്ററിനറി, നിയമ കോഴ്സുകൾക്ക് യഥാക്രമം പ്രീ മെഡിക്കൽ, പ്രീ ഡെൻറ്റൽ, പ്രീ വെറ്ററിനറി, പ്രീ ലോ കോഴ്സുകൾ ബി എസ് പ്രോഗ്രാമിലുണ്ട്. എസ് എസ് എൽ സി കഴിഞ്ഞ് +2 പഠനത്തോടൊപ്പം തന്നെ SAT നുള്ള തയ്യാറെടുപ്പ് വേണം. 
അമേരിക്കയിലും യൂറോപ്പിലും കാനഡയിലും, ബിരുദം നൽകിയ സർവകലാശാലകളുടെ അംഗീകാരം, നിലവാരം എന്നിവ സൂഷ്മമായി വിലയിരുത്താറുണ്ട്. വിസ ഇൻറ്റർവ്യൂവിനു മുൻപ് എംബസിയിൽ നിന്നും ഇവ കർശനമായി വിലയിരുത്തപ്പെടും.

കോഴ്സുകളൂം സാധ്യതകളും

ഡിഗ്രി കഴിഞ്ഞ് ബിരുദാനന്തര ബിരുദത്തിൽ പഠിക്കാൻ GRE, TOEFL, IELTS തുടങ്ങിയ പരീക്ഷകൾ ഉയർന്ന സ്കോറോട് കൂടി പൂർത്തിയാക്കണം. ഇതിനുള്ള തയ്യാറെടുപ്പുകൾ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തന്നെ തുടങ്ങണം. കൂടാതെ ഇംഗ്ലീഷ് പ്രാവീണ്യം വിലയിരുത്തുവാനുള്ള IELTS, നേഴ്സുമാർക്കുള്ള CGFNS (www.testpreview.com/cgfns), എം ബി എ അഡ്മിഷനു വേണ്ടിയുള്ള GMAT, വക്കീലന്മാർക്കുള്ള LSAT (www.lasat.org) തുടങ്ങി വിദേശത്ത് കടക്കാനുള്ള നിരവധി ടെസ്റ്റുകളുണ്ട്. ഇത്തരം ടെസ്റ്റുകളെല്ലാം തന്നെ കമ്പ്യൂട്ടർ അധിഷ്ടിതമാണു.
ഡിപ്ലോമ കഴിഞ്ഞവർക്ക് ഡിഗ്രി കഴിഞ്ഞവരെ അപേക്ഷിച്ച് വിദേശ പഠന സാധ്യത കുറവാണു. ഇവർക്കു ഡിഗ്രി പഠനം പൂർത്തിയാക്കിയതിനു ശേഷം വിദേശ പഠനത്തിനു ശ്രമിക്കാവുന്നതാണു.
നമ്മുടെ നാട്ടിലെ ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ അമേരിക്കയിലും യു കെ യിലും Under Graduate Programme ആയും പി ജി പ്രോഗ്രാമുകൾ Graduate Programme ഉം ആയാണു കണക്കാക്കുന്നതെന്ന് ഓർക്കുക. നാലു വർഷ ഡിഗ്രി കോഴ്സുകൾ കഴിഞ്ഞാൽ പി ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. മൂന്ന് വർഷ ഡിഗ്രി പൂർത്തിയാക്കിയവർ ഉപരി പഠനത്തിനു മുൻപ് ബിരുദാനന്തര ബിരുദങ്ങൾ ഇന്ത്യയിൽ പൂർത്തിയാക്കി MS (Master of Science) നു ശ്രമിക്കുന്നതാണു നല്ലത്.
മെഡിക്കൽ, ഡൻറ്റൽ, വെറ്ററിനറി, ലോ എന്നിവയിൽ ബിരുദം നേടിയവർക്ക് അമേരിക്കയിലും യൂറോപ്പിലും കാനഡയിലും നേരിട്ട് പ്രാക്ടീസ് ചെയ്യുവാൻ സാധിക്കുകയില്ല. പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കിയവർ ലൈസൻസിങ്ങ് പരീക്ഷ പാസാവേണ്ടതുണ്ട്. എഞ്ചിനിയറിങ്ങ് ബിരുദധാരികൾ GMAT വിജയകരമായി ഉയർന്ന സ്കോറോട് കൂടി പൂർത്തിയാക്കി എം ബി എ കോഴ്സിനു ചേരുന്നത് മെച്ചപ്പെട്ട തൊഴിൽ നേടുവാൻ സഹായകമാണു. എഞ്ചിനിയറിങ്ങ് ഏത് ശാഖയിൽ ബിരുദമെടുത്താലും താല്പര്യമുള്ള ഏത് ശാഖയിലും ഉപരി പഠനം നടത്താം. ഏത് ശാഖയിൽ എഞ്ചിനിയറിങ്ങ് കഴിഞ്ഞവർക്കും ബയോ മെഡിക്കൽ എഞ്ചിനിയറിങ്ങിൽ ഉപരിപഠനം നടത്താം.
എഞ്ചിനിയറിങ്ങ് ബിരുദധാരികൾക്കും സയൻസ് ബിരുദാനന്തര ബിരുദ ധാരികൾക്കും ഇൻഫോർമേഷൻ ടെക്നോളജിയിൽ (IT) ഉപരി പഠനം നടത്താം. മെഡിക്കൽ, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് ബയോ ഇൻഫോർമാറ്റിക്സിൽ ഉപരി പഠനം നടത്തി തൊഴിൽ നേടാവുന്നതാണു. എം എസ് സി ബയോ ഇൻഫോർമാറ്റിക്സ് പൂർത്തിയാക്കിയവർക്ക് TOEFL എഴുതി അമേരിക്കയിലും, IELTS എഴുതി യു കെയിലും നേരിട്ട് ജോലി നേടാവുന്നതാണു.
നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ വക്കീലൻമാർക്ക് ലൈസൻസിങ്ങ് പരീക്ഷ പാസായി താല്പര്യമുള്ള മേഖലയിൽ സ്പെഷ്യലൈസ് ചെയ്യാം. ഇത് വിജയകരമായി പൂർത്തിയാക്കിയാൽ വിദേശത്ത് പ്രാക്ടീസ് ചെയ്യുവാൻ എളുപ്പമാണു.
എം എ, എം എസ് സി കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് ഉപരി പഠനത്തിനും ഗവേഷണത്തിനും അനേകം അവസരങ്ങളുണ്ട്. GRE പൂർത്തിയാക്കേണ്ടതുണ്ട്. ഡോക്ട്രേറ്റ് നേടിയവർക്ക് നേരിട്ട് പോസ്റ്റ് ഡോക്ടറൽ പഠനത്തിനു അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ മേഖലയിൽ തന്നെ ഗവേഷണം നടത്തണമെന്നില്ല.
ഇംഗ്ലീഷ് നിർബണ്ഡം
ഉപരി പഠനത്തിനും തൊഴിലിനും വേണ്ടി വിദേശത്ത് പോകാനാഗ്രഹിക്കുന്നവരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പ്രത്യേകം വിലയിരുത്തും. അതിനായി പ്രത്യേക മാനദണ്ഡങ്ങളുള്ള സ്ക്രീനിങ്ങ് ടെസ്റ്റുകളുണ്ട്. ടെസ്റ്റിൻറ്റെ സ്കോറിനനുസരിച്ചാണു ഉപരി പഠനത്തോടൊപ്പം തൊഴിൽ ലഭിക്കാനും ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ് പ്രാവീണ്യം വിലയിരുത്തുന്ന വിവിധ പരീക്ഷകളാണു IELTS (International English Language Testing System), TOEFL (Test of English as a Foreign Language), TEFEL (Teach English as a Foreign Language), TSFEL (Test of Spoken English as a Foreign Language) മുതലായവ. 
യൂറോപ്യൻ രാജ്യങ്ങളിലാണു IELTS കൂടുതലും ആവശ്യമായി വരുന്നത്. കൂടാതെ ആസ്ത്രേലിയ, ന്യൂസിലാൻറ്റ്, അമേരിക്കയിലെ ഇരുന്നോറോളം സർവ്വകലാശാലകൾ എന്നിവിടങ്ങളിലും IELTS നിർബണ്ഡമായും പാസ്സായിരിക്കണം. നേഴ്സിങ്ങ് റിക്രൂട്ട്മെൻറ്റിനു ഇംഗ്ലണ്ടിൽ IELTS ഉയർന്ന സ്കോറോട് കൂടി പൂർത്തിയാക്കിയിരിക്കണം. അമേരിക്കയിലെ ചില ആശുപത്രികകളിൽ IELTS നു പകരം TOEFL മതിയാകും. IELTS നെ പറ്റി കൂടുതൽ അറിയാൻwww.ielts.orgwww.britishcouncil.in/ieltsഎന്നിവയും TOEFL നെ പറ്റി മനസ്സിലാക്കാൻ www.testmagic.comwww.ets.org,www.prometricindia.comഎന്നിവ സന്ദർശിക്കുക.
വിദേശ പഠനത്തിനു ബിരുദത്തിലെ നിലവാരം വിലയിരുത്തുന്ന പരീക്ഷയാണു GRE (Graduate Record Examination). അമേരിക്കയിലെ എല്ലാ സർവ്വകലാശാലകളും GRE നിഷ്കർഷിച്ച് വരുന്നു. ഇംഗ്ലണ്ടിലെയും കാനഡയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളും GRE നിർബണ്ഡമാക്കി വരുന്നു. വിശദ വിവരങ്ങൾക്ക് www.gre.orgwww.prometric.com എന്നിവ സന്ദർശിക്കുക.
വിദേശത്തെ ബിസിനസ് സ്കൂളുകളിൽ എം ബി എക്ക് പ്രവേശനം ലഭിക്കാൻ GMAT (Graduate Management Aptitude Test) ഉയർന്ന സ്കോറോട് കൂടി പൂർത്തിയാക്കേണ്ടതുണ്ട്. 16 വർഷ പഠനം, +2 കഴിഞ്ഞ് 4 വർഷ ബിരുദ കോഴ്സ്, ബിരുദാനന്തര ബിരുദം എന്നിവയിലേതെങ്കിലുമൊന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് GMAT നു അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.gmat.orgസന്ദർശിക്കുക. 
ബയോഡേറ്റയും റഫറൻസും
വിദേശത്ത് ഉപരി പഠനത്തിനും തൊഴിലിനും അപേക്ഷിക്കുന്നതിനു മുൻപ് വിദ്യാർത്ഥിയുടെ വസ്തു നിഷ്ടമായ വിവരങ്ങൾ ആകർഷകമായി തയ്യാറക്കിയ ഒരു ബയോഡേറ്റ തയ്യാറാക്കണം. വ്യക്തമായ ഇ മെയിൽ വിലാസം നിർബണ്ഡമാണു. ഇതോടൊപ്പം വിദ്യാർത്ഥിയെക്കുറിച്ച്, ആവശ്യപ്പെട്ടാൽ വ്യക്തമായ വിവരങ്ങൾ നല്ല രീതിയിൽ നൽകുവാൻ കഴിവുള്ള രണ്ട് പേരുടെ പേരുകൾ നൽകണം. അധ്യാപകരോ ബണ്ഡുക്കളോ ആവാം.
പഠന ചിലവ്
വിദേശത്തെ ഉപരി പഠനം ഏറെ ചിലവുള്ളതാണു. എന്നാൽ സമർത്ഥരായവർക്ക് പഠനത്തോടൊപ്പം പാർട് ടൈം ജോലി ചെയ്യുവാനും, യൂണിവേഴ്സിറ്റികളിൽ അസിസ്റ്റൻഷിപ്പ് ചെയ്യുവാനും സാധിക്കും. ഇതിലൂടെ പഠന ചിലവും, ജീവിത ചിലവും കണ്ടെത്തുവാനും കഴിയും.
വഞ്ചിതരാകരുത്
രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും അഞ്ജത മുതലെടുത്ത് കൊണ്ട് അംഗീകാരമില്ലാത്തതും താല്പര്യമില്ലാത്തതുമായ കോഴ്സുകൾക്ക് ആവശ്യത്തിലേറെ പരസ്യം നൽകി വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന അനവധി ഏജൻസികൾ ഇന്നുണ്ട്. ചൈന, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രൊഫഷണൽ കോഴ്സിനായി ചേക്കേറുന്ന പ്രവണത അടുത്ത കാലത്തായി കൂടുതലായി കണ്ട് വരുന്നു. ഇവയിൽ എം ബി ബി എസ് കോഴ്സുമുണ്ട്. ഈ രാജ്യങ്ങളിൽ തഴച്ച് വളരുന്ന അംഗീകാരമോ, നിലവാരമോ ഇല്ലാത്ത മെഡിക്കൽ സ്കൂളുകളിൽ വൻ തുക നൽകി പഠനം പൂർത്തിയാക്കിയവർക്ക് അംഗീകാരമില്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യുവാൻ സാധിക്കാത്ത ഗതികേട് ഏറെ വൈകിയാണു രക്ഷിതാക്കൾ മനസ്സിലാക്കുന്നത്.
വ്യക്തമായ മാനദണ്ഡങ്ങളോട് കൂടി മാത്രമേ അംഗീകാരവും നിലവാരവുമുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളെ പ്രവേശിപ്പിക്കാറുള്ളു. ആയതിനാൽ തന്നെ മാനദണ്ഡങ്ങളിൽ ധാരാളം ഇളവ് നൽകുമെന്നറിയിക്കുന്ന ഏജൻസികളേയും സ്ഥാപനങ്ങളേയും സംശയത്തോടെ വീക്ഷിക്കേണ്ടതുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ ചേർന്ന് കോഴ്സ് കഴിയുമ്പോൾ മാത്രം കബളിപ്പിക്കപ്പെട്ടത് തിരിച്ചറിയുന്ന നിരവധി പേരുണ്ട്. അതിനാൽ തന്നെ വിദേശ വിദ്യാഭ്യാസത്തിനു ശ്രമിക്കുമ്പോൾ വളരെ വ്യക്തമായി അന്വേക്ഷിച്ചറിഞ്ഞതിനു ശേഷം മാത്രം ചേരുവാൻ ശ്രദ്ധിക്കണം. അല്ലായെങ്കിൽ ധന നഷ്ടവും സമയ നഷ്ടവും മാത്രമായിരിക്കും ഫലം.

വിദേശ പഠനം: ശ്രദ്ധിക്കുക



വിദ്യാര്‍ത്ഥികള്‍ പ്ലസ്ടുവിനു ശേഷം അണ്ടര്‍ ഗ്രാഡുവേറ്റ് കോഴ്സിനായി വിദേശത്ത് പഠിക്കുന്ന പ്രവണത അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്നു. അണ്ടര്‍ഗ്രാഡുവേറ്റ് പഠനത്തിന് SAT - Scholastic Aptitude Test ഉം ഇംഗ്ലീഷ് പ്രാവിണ്യ പരീക്ഷകളും മികച്ച സ്‌കോറോടുകൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്.ശുഭാപ്തി വിശ്വാസം, ആത്മവിശ്വാസം, പ്രതിബദ്ധത, വിവിധ രാജ്യങ്ങളിലെ സാമൂഹ്യ രീതിയുമായി ഇണങ്ങിച്ചേരാനുള്ള കഴിവ് എന്നിവ വിദ്യാര്‍ഥിക്ക് അത്യന്താപേക്ഷിതമാണ്.
വിദേശ വിദ്യാഭ്യാസത്തിന് സാധ്യതയേറെയുണ്ടെങ്കിലും വിവിധ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിദേശ രാജ്യത്ത് പോകാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തെ തയ്യാറെടുപ്പ് ആവശ്യമാണ്. പ്രാവീണ്യ പരീക്ഷകള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യപടി.ടുത്തിടെയാണ് അമേരിക്കയിലെ വെസ്റ്റേണ്‍ കെന്റക്കി സര്‍വകലാശാലയില്‍ നിന്ന് 25 കമ്പ്യൂട്ടര്‍ സയന്‍സ് ഇന്ത്യന്‍ ബിരുദ വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. പ്രസ്തുത സര്‍വകലാശാല റിക്രൂട്ടിംഗ് ഏജന്‍സി വഴി 100 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയിരുന്നു. ഇതില്‍ 50 വിദ്യാര്‍ത്ഥികളും യോഗ്യതാ മാനദണ്ഡത്തില്‍ പിറകിലാണെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രാവീണ്യ പരീക്ഷകള്‍ അതത് രാജ്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നമ്മുടെ നാട്ടിലെ ബിരുദ പ്രോഗ്രാമുകള്‍ വിദേശ രാജ്യങ്ങളില്‍ അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമുകളാണെന്നും ബിരുദാനന്തര പ്രോഗ്രാമുകള്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമുകളുമാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
വിദ്യാര്‍ത്ഥികള്‍ പ്ലസ്ടുവിനു ശേഷം അണ്ടര്‍ ഗ്രാഡുവേറ്റ് കോഴ്സിനായി വിദേശത്ത് പഠിക്കുന്ന പ്രവണത അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്നു. അണ്ടര്‍ഗ്രാഡുവേറ്റ് പഠനത്തിന് SAT - Scholastic Aptitude Test ഉം ഇംഗ്ലീഷ് പ്രാവിണ്യ പരീക്ഷകളും മികച്ച സ്‌കോറോടുകൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്.
SAT ന് SAT - 1, SAT - 2 എന്നീ രണ്ട് പേപ്പറുകളുണ്ട്. അമേരിക്കയിലും സിംഗപ്പൂരിലും TOEFL - Test of English as a Foreign Language ഉം യു.കെ, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഇംഗ്ലീഷ് പ്രാവിണ്യ പരീക്ഷയായ IELTS - International English Language Testing System ഉം പൂര്‍ത്തിയാക്കണം.
അഡ്മിഷന് ശ്രമിക്കുമ്പോള്‍ താത്പര്യമുള്ള ഉപരിപഠനമേഖല, അഭിരുചി എന്നിവ വിലയിരുത്തണം. Statement of Purpose, Reference Letters എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
വിദേശത്ത് ഉപരിപഠനം ഏറെ ചിലവേറിയതാണ്. സാമ്പത്തിക സ്രോതസ്സ് വിദേശ സര്‍വകലാശാലകളും എംബസ്സികളും പ്രത്യേകം വിലയിരുത്തും. കാര്യങ്ങള്‍ സ്വന്തമായി ചെയ്യുവാനും അപഗ്രഥിക്കുവാനും കഴിയാത്തവര്‍ വിദേശ പഠനത്തിന് ശ്രമിക്കരുത്.
സ്‌കോളര്‍ഷിപ്പ്/ഫെലോഷിപ്പ്/അസിസ്റ്റന്റ്ഷിപ്പ് എന്നിവ ലഭിക്കാനുള്ള സാധ്യതകളാരായണം. നിശ്ചിത കാലയളവില്‍ അപേക്ഷിക്കുകയും വേണം. പാര്‍ടൈം തൊഴില്‍ ലഭിക്കുമെന്ന് കരുതി അഡ്മിഷന്‍ ലഭിച്ചയുടന്‍ വിദേശ പഠനത്തിന് മുതിരരുത്.
ജീവിത ചെലവ്,പാര്‍ടൈം തൊഴില്‍ സാധ്യതകള്‍ എന്നിവ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് മനസ്സിലാക്കിയിരിക്കണം. പ്രാവീണ്യ പരീക്ഷകള്‍ക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ കാലയളവുള്ളതിനാല്‍ ആദ്യത്തെ വര്‍ഷം അഡ്മിഷന്‍ ലഭിക്കുന്നില്ലെങ്കില്‍ തുടര്‍ന്നും സ്‌കോളര്‍ഷിപ്പ്/ ഫെലോഷിപ്പ്‌ / അസിസ്റ്റന്റ്ഷിപ്പ് എന്നിവയ്ക്ക് ശ്രമിച്ച് അടുത്ത വര്‍ഷം കോഴ്സിന് ചേരാവുന്നതാണ്.
അഡ്മിഷന്‍ കാലയളവ് രണ്ട് അധ്യയന വര്‍ഷം വരെ നീണ്ടു നില്‍ക്കും. അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമിന്, ഗ്രാഡുവേറ്റ് പ്രോഗ്രാമിനെ അപേക്ഷിച്ച് സ്‌കോളര്‍ഷിപ്പുകള്‍ കുറവാണെന്ന കാര്യം ഓര്‍ക്കേണ്ടതാണ്.
ബ്രെക്‌സിറ്റ്‌:വിദേശപഠനത്തിന് കരുത്തേകും
ബ്രെക്‌സിറ്റ്‌ ഫലം സാധ്യതയായി ഇന്ത്യ കാണണം. യു.കെ.യും യൂറോപ്യൻ യൂണിയനും ഉന്നതവിദ്യാഭ്യാസ തൊഴിൽമേഖലയിൽ പരസ്പരം മത്സരിക്കുന്നത് ഇന്ത്യയെപ്പോലുള്ള സമർഥരായ വിദ്യാർഥികളുള്ള രാജ്യത്തിന് ഗുണകരമാകും ഐ.ടി., ഐ.ടി. അധിഷ്ഠിത സേവനം, അക്കൗണ്ടിങ്‌, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ സാധ്യതകൾ വർധിക്കും
ബ്രിട്ടനും യൂറോപ്യൻ യൂണിയനും ബ്രെക്സിറ്റ്‌ ഫലത്തോടെ വേർപിരിയുന്നതോടെ വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നു. ഉന്നതവിദ്യാഭ്യാസ തൊഴിൽമേഖലകളിൽ യു.കെ.യും യൂറോപ്യൻ യൂണിയനും വേർപിരിയുന്നതുകാരണം വരാനിരിക്കുന്ന മാറ്റങ്ങൾ ഇന്ത്യയെപ്പോലുള്ള ഏഷ്യൻരാജ്യങ്ങൾക്ക് അനുകൂലമാകാനാണ് സാധ്യത.
ആഗോളഗ്രാമം എന്ന ആശയത്തിന് പ്രസക്തിയേറുമ്പോൾ ഇന്ത്യൻ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവർക്ക് യു.കെ.യിലും യൂറോപ്യൻരാജ്യങ്ങളിലും പഠിക്കുന്നതിനുള്ള അവസരങ്ങൾ വർധിക്കും.
വിദേശവിദ്യാഭ്യാസം ഏറെ പ്രോത്സാഹിപ്പിച്ചിരുന്നത് ബ്രിട്ടനായിരുന്നു. മികച്ച സാങ്കേതികവിദ്യ, ഗവേഷണസൗകര്യം, നിലവാരമുള്ള കോഴ്‌സുകൾ, പോസ്റ്റ് സ്റ്റഡി വർക്ക് എന്നിവ യു.കെ.യിൽ പഠിക്കാൻ അന്താരാഷ്ട്രതലത്തിൽ വിദ്യാർഥികളെ പ്രേരിപ്പിച്ചിരുന്നു. ഇന്ത്യയിൽ 167-ഓളം യു.കെ. വിദ്യാഭ്യാസസ്ഥാപനങ്ങളുമായുള്ള ട്വിന്നിങ്‌ പ്രോഗ്രാമുകൾ നിലവിലുണ്ട്‌.
എന്നാൽ, 2011 ഏപ്രിലിനുശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വിസയിലേർപ്പെടുത്തിയ നിയന്ത്രണം യു.കെ.യിലേക്കുള്ള ഇന്ത്യൻവിദ്യാർഥികളെ ബാധിച്ചു. ഇംഗ്ലീഷ് പഠനത്തിന് യു.കെ. നൽകുന്ന പ്രാധാന്യം സ്വാഭാവികമായും യൂറോപ്യൻരാജ്യങ്ങൾ നൽകിയിരുന്നില്ല. എന്നാൽ, ഉന്നതവിദ്യാഭ്യാസരംഗത്ത് അന്താരാഷ്ട്രവിദ്യാർഥികളെ മുന്നിൽക്കണ്ട്‌ യൂറോപ്യൻരാജ്യങ്ങൾ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ച് വികസ്വരരാജ്യങ്ങളിലെ വിദ്യാർഥികൾക്ക് അവസരം നൽകിവരുന്നു.
യു.കെ. പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ യൂറോപ്യൻരാജ്യങ്ങൾ മൂന്നുവർഷംവരെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ നൽകി ഇന്ത്യൻ വിദ്യാർഥികളെ ആകർഷിച്ചു.ഇക്കാരണങ്ങളാൽ അടുത്തകാലത്തായി യു.കെ. വിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നു. മാത്രമല്ല യു.കെ.യെ അപേക്ഷിച്ച് യൂറോപ്യൻ പഠനച്ചെലവും കുറവാണ്.
എന്നാൽ, യു.കെ.യിലെ പഠനത്തിന് യൂറോപ്യൻ യൂണിയനെ അപേക്ഷിച്ച് സ്കോളർഷിപ്പുകൾ ഏറെയാണ്. തദ്ദേശീയർക്ക് കൂടുതൽ അവസരം നൽകാനും തൊഴിലില്ലായ്മ നികത്താനും പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ യു.കെ. നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌.
എന്നാൽ, തൊഴിൽ സംരംഭകത്വത്തിൽ മാത്രമാണ് പ്രതിവർഷം 1000 പോസ്റ്റ് സ്റ്റഡി വർക്ക് വിസ നൽകുന്നത്. ഇത് തീർത്തും അനാകർഷകമായതിനാൽ ഇന്ത്യൻ വിദ്യാർഥികളുടെ ജർമനി, ഫ്രാൻസ്, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്‌ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ ഉന്നതപഠനത്തിനെത്തുന്ന പ്രവണത വർധിച്ചു.
മികച്ച ബിസിനസ്‌ സ്കൂളുകളിൽ യു.കെ.യിൽ ദ്വിവത്സര റിസർച്ച് എം.ബി.എ.യും ഒരുവർഷ പ്രൊഫഷണൽ എം.ബി.എ.യും വിദ്യാർഥികളെ ആകർഷിച്ചിരുന്നു.എന്നാൽ, യു.കെ.യുടെ പാതപിന്തുടർന്ന് യൂറോപ്യൻരാജ്യങ്ങൾ ഉന്നതവിദ്യാഭ്യാസരംഗത്ത് മികവുറ്റ കോഴ്‌സുകൾ ആരംഭിച്ചിരുന്നു.
അതായത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി യു.കെ.യും യൂറോപ്യൻ യൂണിയനും അന്താരാഷ്ട്ര വിദ്യാഭ്യാസഭൂപടത്തിൽ പരസ്പരം മത്സരിക്കുകയാണ്. ഇവർ വേർപിരിയുന്നതോടെ വിദ്യാഭ്യാസരംഗത്ത് രണ്ടുരാജ്യങ്ങളും മികവുറ്റകേന്ദ്രങ്ങളായിമാറും. പഠനച്ചെലവ് കുറവായതിനാൽ യൂറോപ്യൻ യൂണിയനിലേക്ക് വിദ്യാർഥികൾ കൂടുതലായി ഉപരിപഠനത്തിനെത്തും.
പൗണ്ടിന്റെയും യൂറോയുടെയും വിലത്തകർച്ച ഇന്ത്യൻ വിദ്യാർഥികൾക്ക് അനുകൂലമാകും. യു.കെ.യിൽ പഠനച്ചെലവ് തുലോം കൂടുതലാണ്.ഇന്ത്യൻ ഐ.ടി. മേഖലയുടെ 17 ശതമാനം കയറ്റുമതിവിപണി യു.കെ.യാണ്. പൗണ്ടിന്റെ വിലത്തകർച്ച കയറ്റുമതിവരുമാനത്തെ ബാധിക്കും.
വ്യാപാരമേഖലയിൽ യൂറോപ്യൻ യൂണിയൻ നിബന്ധനകൾക്ക് പുറമേ യു.കെ. നിബന്ധനകളും ആവശ്യമായിവരും. ഇപ്പോഴുള്ള കയറ്റുമതി തുടരുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യ ഇതിലും വലിയ യൂറോപ്യൻ യൂണിയന്റെ സാമ്പത്തികമാന്ദ്യം അതിജീവിച്ചിട്ടുണ്ട്‌.
തൊഴിൽനൈപുണി മേഖലയിൽ ഇന്ത്യയിലെ അഭ്യസ്തവിദ്യരായ വിദ്യാർഥികൾക്ക് അവസരങ്ങളുടെ കാര്യത്തിൽ യു.കെ.യിലും യൂറോപ്യൻ യൂണിയനിലും മികച്ച അവസരങ്ങൾ ലഭിക്കും. യു.കെ.യിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തുടരുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല. മെഡിക്കൽ പ്രൊഫഷണലുകൾക്ക് തൊഴിൽ ലഭിക്കാൻ യു.കെ.യിൽ കഴിഞ്ഞ എട്ടുവർഷത്തിലേറെയായി നിയന്ത്രണമുണ്ടായിരുന്നു.
െബ്രക്സിറ്റ് ഫലം സാധ്യതയായി ഇന്ത്യ കാണണം. യു.കെ.യും യൂറോപ്യൻ യൂണിയനും ഉന്നതവിദ്യാഭ്യാസ തൊഴിൽമേഖലയിൽ പരസ്പരം മത്സരിക്കുന്നത് ഇന്ത്യയെപ്പോലുള്ള സമർഥരായ വിദ്യാർഥികളുള്ള രാജ്യത്തിന് ഗുണകരമാകും. ഐ.ടി., ഐ.ടി. അധിഷ്ഠിത സേവനം, അക്കൗണ്ടിങ്‌, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ സാധ്യതകൾ വർധിക്കും.
യു.കെ.യും യൂറോപ്യൻ യൂണിയനും മികവിനായി മത്സരിക്കുന്നത് വികസ്വരരാജ്യങ്ങൾക്ക് ഗുണകരമാകും. യു.കെ.യും യൂറോപ്യൻ യൂണിയനും വേർപിരിയുന്നത് ഉത്‌പന്നവ്യാപാരവിനിമയ മേഖലകളിൽ വികസ്വരരാജ്യങ്ങൾക്ക് കൂടുതൽ വിലപേശാനുള്ള  അധികാരം സൃഷ്ടിക്കും. യു.കെ., യൂറോപ്യൻ യൂണിയനിലെ സർവകലാശാലകളിൽ ഇന്ത്യൻ വിദ്യാർഥികളുടെ ഫീസിൽ കുറവുവരും.

പഠിക്കാം അമേരിക്കയില്‍



അമേരിക്കയിലേക്കുളള സ്റ്റുഡന്റ് വിസ ലഭിക്കാന്‍ ഏറെ പ്രയാസമാണെന്നാണ് പരക്കെയുളള പ്രചാരണം. എന്നാല്‍, നിങ്ങളുടെ ലക്ഷ്യങ്ങളില്‍ കലര്‍പ്പില്ലെങ്കില്‍, രേഖകളില്‍ കളളത്തരമില്ലെങ്കില്‍ വിസ ലഭിക്കാന്‍ വലിയ കടമ്പകളില്ലെന്ന് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് വിസാ വിഭാഗം വ്യക്തമാക്കുന്നു
മികച്ച സര്‍വ്വകലാശാലകള്‍, വൈവിധ്യങ്ങളായ പഠന വിഷയങ്ങള്‍, പഠനശേഷം വേണമെങ്കില്‍ വിദേശവാസം തുടങ്ങിയ അഭിലാഷങ്ങളുമായി അമേരിക്കയില്‍ പഠിക്കാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മീശ പിരിച്ചു നില്‍ക്കുന്നത് സ്റ്റുഡന്റ് വീസ എന്ന വില്ലനാണ്. യഥാര്‍ഥത്തില്‍ ഇത് വില്ലനല്ല. അമേരിക്കയില്‍ പഠനമെന്ന ഒരേയൊരു ലക്ഷ്യം മാത്രമാണെന്ന് തിരിച്ചറിഞ്ഞാല്‍ ഈ വില്ലന്‍ പിരിച്ചുവെച്ച മീശ താഴ്ത്തി വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കും.
പഠിക്കാനെന്നും പറഞ്ഞ് അമേരിക്കയിലെത്തി, പേരിന് പഠിത്തവും ബാക്കിസമയം ജോലിയും ചെയ്യാമെന്ന് കരുതുന്നവര്‍ നിരവധിയാണ്. ഇത്തരക്കാരെ വളരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കോണ്‍സുലേറ്റിലെ വിസ ഓഫീസര്‍മാര്‍ക്കു സാധിക്കും എന്നു കൂടി മനസിലാക്കുക.
അമേരിക്കയില്‍ നിലവില്‍ 4,700 സര്‍വ്വകലാശാലകളും കോളേജുകളുമാണുളളത്. വിവിധ കോഴ്സുകളിലായി 1.3 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളമായി 72,000 വിദ്യാര്‍ഥികള്‍ക്കാണ് അമേരിക്കയില്‍ പഠനത്തിനായി കോണ്‍സുലേറ്റ് വിസ നല്‍കിയിട്ടുളളത്. 78 ശതമാനം വിദ്യാര്‍ഥികള്‍ക്കും സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമറ്റിക്സ് എന്നീ വിഷയങ്ങളിലാണ് താല്‍പ്പര്യം.
എഫ് വണ്‍ വിസ എന്ന പേരില്‍ അറിയപ്പെടുന്ന സ്റ്റുഡന്റ് വിസ നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാണെന്ന് ചെന്നൈ യു.എസ് കോണ്‍സുലേറ്റിലെ ഓവര്‍സ്ട്രീറ്റ് കോണ്‍സുലര്‍ ചീഫ് ചാള്‍സ് ല്യൂമ പറയുന്നു. വിദ്യാര്‍ഥികള്‍ ശരിയായ രേഖകളും സത്യസന്ധവുമായ കാര്യങ്ങളും വിസാ ഓഫീസറുമായി തുറന്നു പങ്കുവെക്കേണ്ടത് അനിവാര്യമാണ്. കൂടാതെ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ പഠനസംബന്ധമായ കാര്യങ്ങളും ഭാവിപരിപാടികളും വിസ ഓഫീസര്‍മാരെ വ്യക്തമായി ധരിപ്പിക്കണം. അര്‍ഹതപ്പെട്ടവരെ നിരസിക്കുന്ന ഒരേര്‍പ്പാടും വിസ നടപടിക്രമങ്ങളില്‍ ഇല്ലെന്നും ചാള്‍സ് വ്യക്തമാക്കുന്നു.
വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ പ്രത്യേകിച്ചും മൂന്നു കാര്യങ്ങളാണ് വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്. അമേരിക്കയിലെ സര്‍വ്വകലാശാലകളിലോ, കോളേജുകളിലോ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ താന്‍ യോഗ്യനാണോ എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി, ഫുള്‍ ടൈം പഠനമായിരിക്കണം വിദ്യാര്‍ഥികളുടെ ലക്ഷ്യം.
മുഴുവന്‍ സമയം ജോലിയും, പകുതി സമയം പഠനവുമാണ് ലക്ഷ്യമെങ്കില്‍ വിസ നിരസിക്കപ്പെടുമെന്നുറപ്പാണ്. പഠനകാലത്തെ എല്ലാ ചെലവുകളും വഹിക്കാന്‍ വിദ്യാര്‍ഥിയോ, കുടുംബമോ പ്രാപ്തരാണോ എന്നതാണ് മൂന്നാമത്തെ കാര്യം. ഇതിനുളള രേഖകള്‍ വളരെ കര്‍ശനമായാണ് വിസ ഓഫീസര്‍മാര്‍ പരിശോധിക്കുകയെന്നും ചാള്‍സ് വ്യക്തമാക്കുന്നു.
സ്‌കൂള്‍, കോളേജ് തലങ്ങളിലെ അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ സര്‍വകലാശാലകളില്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കുന്നത്. അക്കാദമിക് മികവ് നിര്‍ബന്ധമാണ്. സെപ്തംബര്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന ഒമ്പത് മാസമാണ് മിക്ക അമേരിക്കന്‍ യൂണിവേഴ്സിറ്റികളുടെയും വിദ്യാഭ്യാസ വര്‍ഷം..
യു.എസ് സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഇന്ത്യയില്‍ നിന്നുളള അപേക്ഷകര്‍ www.ustraveldocs.com/in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഇതില്‍പ്പറയുന്ന ds - 160 എന്ന അപേക്ഷഫോറം പൂരിപ്പിക്കുക.
2. അപേക്ഷയോടൊപ്പം വേണ്ട രേഖകള്‍ എന്തൊക്കെയാണെന്നറിയുക (tthp://travel.state.gov/content/visa/ents/udyexchangets/udent.html എന്ന സൈറ്റിലൂടെ വിവരങ്ങള്‍ ലഭിക്കും).
2. വിസ അഭിമുഖത്തിനുളള അപേക്ഷ ഫീസ് അടയ്ക്കുക. (വിവരങ്ങള്‍:www.ustraveldocs.com/in എന്ന വെബ്സൈറ്റിലുണ്ട്.)
3. സ്റ്റുഡന്റ് ആന്റ് എക്സ്ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (sevis) www.ice.gov/sevis എന്ന വെബ്സൈറ്റില്‍ക്കയറിയാണിത് അടക്കേണ്ടത്. i 20 ഫോം ലഭിച്ചതിനു ശേഷമാണ് പണം അടക്കേണ്ടത്. ആദ്യം തന്നെ sevis ഫീസ് അടച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് വിസ അഭിമുഖത്തില്‍ പങ്കെടുക്കാനാകില്ല.
അവശ്യം കരുതിയിരിക്കേണ്ട രേഖകള്‍
1. പാസ്പോര്‍ട്ട്
2. സാമ്പത്തിക നിലയെപ്പറ്റിയുള്ള തെളിവുകള്‍
3. ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
4. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന രേഖ (ചില ഇടങ്ങളിലേക്ക് മാത്രം)

സൂക്ഷിക്കുക വിസ ഏജന്‍ുമാരെ
വിസ ഏജന്റുമാരെ കണ്ണടച്ചു വിശ്വസിക്കരുതെന്ന് അമേരിക്കന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് തരുന്നു. ഏജന്റുമാര്‍ അവരുടെ സാമ്പത്തിക നേട്ടത്തിനായി പലതും പറയും. ചിലപ്പോള്‍ വിസ ലഭിക്കുന്നത് ഭഗീരഥ പ്രയത്നമെന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കും.
അപേക്ഷകര്‍ നടപടിക്രമങ്ങളെക്കുറിച്ച് മുന്‍ധാരണയുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഏജന്‍ുമാരെ അവരുടെ നിലയ്ക്കു നിര്‍ത്താനാവും. ലഭ്യമാകുന്ന വിവരങ്ങള്‍ അപേക്ഷകര്‍ പുനപ്പരിശോധിക്കാന്‍ തയ്യാറാകണം. അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റില്‍ എല്ലാ വിവരങ്ങളും ഉണ്ട്.
ഇത് പല ആവര്‍ത്തി മനസിരുത്തി വായിക്കുക. വിദ്യാര്‍ഥി വിസ സംബന്ധിച്ച സൗജന്യ വിവരങ്ങള്‍ ചെന്നൈ, കൊച്ചി, ബംഗളൂരു എന്നിവിടങ്ങിലുളള എജ്യുക്കേഷന്‍ യു.എസ്.എ ഓഫീസുകളില്‍ നിന്നും ലഭ്യമാണ്.
എജ്യുക്കേഷന്‍ യ.എസ്.എ വിശ്വസ്തമായ ശൃംഖലയാണ്. അമേരിക്കയിലെ കോളേജുകളുമായോ, സര്‍വ്വകലാശാലകളുമായി ഇതിന് യാതൊരു ഉടമ്പടികളുമില്ല.
വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇവര്‍ക്ക് പണമോ കമ്മീഷനോ നല്‍കേണ്ട കാര്യവും ഇല്ല. തീര്‍ത്തും സൗജന്യ സേവനമാണിതെന്ന്‌ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പറയുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.