Welfare Schemes

  1. നിർമ്മാണ തൊഴിലാളി ക്ഷേമനിധി
  2. കൈതൊഴിലാളി - വിദഗ്ദ്ധ തൊഴിലാളി ക്ഷേമനിധി
  3. മത്സ്യതൊഴിലാളി ക്ഷേമനിധി
  4. കർഷക തൊഴിലാളി ക്ഷേമനിധി
  5. മോട്ടോർ തൊഴിലാളി ക്ഷേമനിധി
  6. കയർതൊഴിലാളി ക്ഷേമനിധി
  7. തയ്യൽതൊഴിലാളി ക്ഷേമനിധി
  8. വ്യാപാര–വാണിജ്യസ്ഥാപന തൊഴിലാളി ക്ഷേമനിധി
  9. ബാര്‍ബര്‍ - ബ്യൂട്ടീഷന്‍ തൊഴിലാളി ക്ഷേമനിധി
  10. അലക്കു തൊഴിലാളി ക്ഷേമനിധി
  11. ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി
  12. ലോട്ടറി ഏജെന്റസ് & സെല്ലേഴ്സ് ക്ഷേമനിധി
  13. അംഗന്‍വാടി വര്‍ക്കേഴ്സ് & ഹെല്‍പ്പേഴ്സ് ക്ഷേമനിധി
  14. ചുമട്ടു തൊഴിലാളി ക്ഷേമനിധി
  15. ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി
  16. ഖാദി തൊഴിലാളി ക്ഷേമനിധി
  17. കശുവണ്ടി തൊഴിലാളി ക്ഷേമനിധി
  18. കള്ളുഷാപ്പു തൊഴിലാളി ക്ഷേമനിധി
  19. വക്കീൽ ഗുമസ്തന്മാരുടെ ക്ഷേമനിധി
  20. അബ്കാരി തൊഴിലാളി ക്ഷേമനിധി
  21. ആധാരം എഴുത്തുകാര്‍,പകര്‍പ്പെഴുത്തുകാര്‍, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി
  22. ബീഡി സിഗാര്‍ തൊഴിലാളി ക്ഷേമനിധി
  23. കൈത്തറി തൊഴിലാളി ക്ഷേമനിധി
  24. ലേബര്‍ വെല്‍ഫയര്‍ ഫണ്ട്
  25. ചെറുകിടതോട്ടം തൊഴിലാളി ക്ഷേമനിധി
  26. ആഭരണ തൊഴിലാളി ക്ഷേമനിധി
  27. റേഷന്‍ വ്യാപാരി ക്ഷേമനിധി
  28. കേരള കുടിയേറ്റ തൊഴിലാളി ക്ഷേമനിധി
  29. പ്രവാസി ക്ഷേമനിധി
  30. വ്യാപാരി ക്ഷേമനിധി
Go Top

 

നിർമ്മാണ തൊഴിലാളി ക്ഷേമനിധി

ആമുഖം
1996 ലെ ദി ബിൽഡിംഗ് ആൻറ് കണ്‍സ്ട്രക്ഷൻ വർക്കേർസ് ആക്റ്റിലെ ( റെഗുലേഷൻ ഓഫ് എംപ്ലോയ്മെന്റ് ആന്റ് കണ്ടീഷൻസ് ഓഫ് സർവ്വീസ് ) സെക്ഷൻ 18 പ്രകാരം രൂപീകരിക്കപ്പെട്ടതാണ്  ഈ ക്ഷേമനിധി.1989 ലെ കേരള കണ്‍സ്ട്രക്ഷൻ വർക്കേർസ് വെൽഫയർ ഫണ്ട്‌ ആക്റ്റ് പ്രകാരം രൂപീകൃതമായതും 1990 മുതൽ പ്രവർത്തിച്ചു വരുന്നതുമായ  കേരള കണ്‍സ്ട്രക്ഷൻ വർക്കേർസ് വെൽഫയർ ഫണ്ടിന്റെ തുടർച്ച ആയിട്ടാണ് നിലവിലുള്ള ബോർഡ് പ്രവർത്തിക്കുന്നത്.
അംഗത്വം
1. അർഹത ഉള്ളവർ
ക്ഷേമ നിധിയുടെ അംഗത്വത്തിന് അർഹത ഉള്ള തൊഴിലാളികൾ താഴെ പറയുന്നവരാണ്.
1. ഇഷ്ട്ടിക കെട്ടുന്നവർ
2. കരിങ്കല്ല് പണിയുന്നവർ
3. വെട്ടുകല്ല് പണിയുന്നവർ
4. വെട്ടുകല്ല് വെട്ടുകാർ
5. ഇഷ്ട്ടിക നിർമ്മിക്കുന്നവർ
6. മരപണിക്കാർ
7. കൊല്ലന്മാർ
8. ഫിറ്റർമാർ
9. പ്ലംബർമാർ
10. പെയിന്റർമാർ
11. സോമിൽ തൊഴിലാളികൾ ഒഴികെയുള്ള മരം അറപ്പുകാർ
12. കമ്പി പണിയിൽ ഏർപ്പെട്ടിരിക്കുന്നവർ
13. നിർമ്മാണ പണിയുമായി ബന്ധപ്പെട്ട മെക്കാട് പണിക്കാർ
14. മണലും ഗ്രാവലും ശേഖരിക്കുന്ന തൊഴിലാളികൾ
15. മൊസൈക് തൊഴിലാളികൾ
16. മണൽ തൊഴിലാളികൾ
17. പാറ പൊട്ടിക്കുന്നവരും പാറമട തൊഴിലാളികളും
18. ഇലക്ട്രീഷ്യൻ
19. ഓട് മേയുന്നതിനും നിരത്തലിലും ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
20. റോഡ്‌ തൊഴിലാളികൾ
21. മാർബിൾ,കടപ്പ തൊഴിലാളികൾ
22. നിർമ്മാണ പണിയുമായി ബന്ധപ്പെട്ട മണ്‍തൊഴിലാളികൾ
23. ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന തൊഴിലാളികൾ
24. കുമ്മായ പണിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
25. നിർമ്മാണ പണിയിൽ ഏർപ്പെട്ടിരിക്കുന്ന വെൽഡർമാർ
26.കടലാക്രമണ നിരോധന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ (സൂപ്പെർവൈസർമാർക്ക് അംഗത്വം ലഭിക്കുന്നതല്ല)
2. അംഗത്വത്തിനുള്ള യോഗ്യത
18 വയസ്സ് തികഞ്ഞിരിക്കുകയും 55 വയസ്സ് കവിയാതിരിക്കുകയും ചെയ്യുന്നവർക്കാണ് യോഗ്യത.നിലവിലുള്ള മറ്റേതെങ്കിലും സർക്കാർ ക്ഷേമനിധിയിൽ അംഗത്വം പാടില്ല.തൊട്ടുമുമ്പുള്ള വർഷം 90 ദിവസത്തിൽ കുറയാത്ത കാലത്തേക്ക് നിർമ്മാണ പണിയിൽ ഏർപ്പെട്ടിരിക്കണം.
നിബന്ധനകൾ
തൊഴിലാളികളുടെ രണ്ടു പാസ്പോർട്ട്‌ സൈസ് ഫോട്ടോ ,വയസ്സ് തെളിയിക്കുന്ന രേഖ (എസ് .എസ്.എൽ.സി ബുക്കിന്റെ കോപ്പി/ പാസ് പോർട്ടിന്റെ കോപ്പി  സ്കൂൾ പ്രവേശന രജിസ്ട്രേഷന്റെ കോപ്പി,ജ്ഞാനസ്നാന സർട്ടിഫിക്കറ്റ് ഒറിജിനൽ / മുസ്ലീം പള്ളിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഒറിജിനൽ,സർക്കാർ ഡോക്ടറിന്റെ സർട്ടിഫിക്കറ്റ് ഒറിജിനൽ) തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഫോറം നമ്പർ 26 ൽ അപേക്ഷ ജില്ലാ എക്സിക്യൂട്ടിവ് / താലൂക്ക് എക്സിക്യൂട്ടിവ് ഓഫിസെർക്ക് സമര്പ്പിക്കണം.( നിർമ്മാണ മേഖലയിൽ രജിസ്ട്രർ ചെയ്തു പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ നല്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് മതി.അല്ലെങ്കിൽ അംഗീകൃത കോണ്‍ട്രാക്ടർ ,തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറി എന്നിവർ നൽകുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് മതിയാകും )
ഫോറം നമ്പർ 27 ൽ നോമിനിയുടെ പേര് നൽകണം.രജിസ്ട്രേഷൻ ഫീസായി 25 രൂപയും മൂന്നുമാസത്തെ വരിസംഖ്യ / അംശാദായം 60 രൂപയും ചേർത്ത് 85 രൂപ ആദ്യ തവണ അടക്കേണ്ടതാണ്.
അപേക്ഷകൾ നേരിട്ടോ ട്രേഡ് യൂണിയനുകൾ വഴിയോ സമർപ്പിക്കാവുന്നതാണ്.ഇന്റർവ്യൂവിനായി തൊഴിലാളി ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതാണ്.രജിസ്ട്രേഷൻ കിട്ടുന്നമുറക്ക് അംഗത്വകാർഡും ബാങ്ക് പാസ്സ്ബുക്കും ലഭിക്കുന്നതാണ്.
വിഹിതം
  1. 20 രൂപ വീതം പ്രതിമാസ വിഹിതം / അംശാദായം നല്കണം.ബോർഡ് നിർദേശിക്കുന്ന ബാങ്കിലാണ് വിഹിതം അടക്കേണ്ടത്.ഒരു വർഷം തുടർച്ചയായി വിഹിതം അടക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ അംഗത്വം നഷ്ടപ്പെടുന്നതാണ്.എന്നാൽ മതിയായ കാരണം കാണിച്ച് അപ്പീൽ നല്കി നിർദിഷ്ട പിഴയും,കുടിശികയും അടച്ച് വീണ്ടും അംഗത്വം പുനസ്ഥാപിക്കാവുന്നതാണ്.ഇപ്രകാരം രണ്ട് തവണയിൽ കൂടുതൽ പുന: സ്ഥാപിച്ച് നൽകുന്നതല്ല.
  2. 10 ലക്ഷം രൂപയിൽ കൂടുതൽ നിർമ്മാണ ചെലവ് വരുന്ന വീടുകളുടെ നിർമ്മാണ ചെലവിന്റെ 1 % സെസ്സായി ഈ ഫണ്ടിലേക്ക് ഈടാക്കുന്നതാണ്.വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ചെലവിന്റെ 1 % സെസ്സായി ഈടാക്കുന്നതാണ്
ആനുകൂല്യങ്ങൾ
  1. 1. പെൻഷൻ
ക്ഷേമ നിധിയിൽ അംഗത്വമുള്ള 60 വയസ്സ് പൂർത്തിയാക്കിയവർക്ക് ആണ് പെൻഷൻ ലഭിക്കുക.ആദ്യത്തെ 5 വർഷത്തെ അംഗത്വത്തിന് പ്രതിമാസം 250 രൂപയും കൂടുതലുള്ള ഓരോ വർഷത്തിനും 20 രൂപ വീതം അധികവും ലഭിക്കും.പരമാവധി 450 രൂപയാണ് പെൻഷൻ.
10 ലക്ഷം രൂപയിൽ കൂടുതൽ നിർമ്മാണ ചെലവ് വരുന്ന വീടുകളുടെ നിർമ്മാണ ചെലവിന്റെ 1 % സെസ്സായി ഈ ഫണ്ടിലേക്ക് ഈടാക്കുന്നതാണ്.വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ചെലവിന്റെ 1% സെസ്സായി ഈടാക്കുന്നതാണ്
  1. 2. അവശതാ പെൻഷൻ
അപകടം,രോഗം എന്നിവ മൂലം സ്ഥിരവും സ്ഥായിയുമായ അവശത സംഭവിച്ച് ജോലി ചെയ്യാൻ പൂർണ്ണമായും കഴിയാതെ വരുന്ന  അംഗങ്ങൾക്ക് മിനിമം പെൻഷൻ തുകയായ 250 രൂപ അവശതാ പെൻഷനായി പ്രതിമാസം അനുവദിക്കപ്പെടുന്നതാണ്. ക്ഷേമ നിധിയിൽ കുറഞ്ഞത് ഒരു വർഷത്തെ അംഗത്വം ഉള്ളവർക്കേ ഈ ആനുകൂല്യത്തിന് അർഹതയുള്ളൂ.14 നമ്പർ ഫോറത്തിൽ സിവിൽ സർജന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാർഡ്,പാസ്സ് ബുക്ക്‌ എന്നിവ സഹിതം അപേക്ഷിക്കണം.എല്ലാ മാർച്ച് 31 ന് ശേഷവും ലൈവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
എക്സ് ഗ്രേഷ്യ സഹായം
തളർവാതം,കുഷ്ഠം,ക്ഷയം,ക്യാൻസർ,വൃക്ക രോഗം,ഹൃദ്രോഗം കാഴ്ച ശക്തി പൂർണ്ണമായും ഇല്ലാതാകൽ,എന്നീ രോഗങ്ങൾ മൂലമോ അപകടം മൂലമോ,സ്ഥിരമായി ജോലി ചെയ്യാൻ കഴിയാതെ വരുന്നവർക്ക് ഒരു മെഡിക്കൽ ബോർഡിന്റെ അവശത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ  അടിസ്ഥാനത്തിൽ 5000 രൂപ വരെ ധന സഹായം ലഭിക്കുന്നതാണ്.തൊഴിൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടം വഴി സ്ഥിരവും സ്ഥായിയുമായ അവശത സംഭവിക്കുകയാണെങ്കിൽ 1,00,000 രൂപ അപകട ധന സഹായം ലഭിക്കും.ഇതിനായി ഫോറം നമ്പർ 36 ബി യിൽ അപേക്ഷിക്കണം.മെഡിക്കൽ ബോർഡ് നൽകുന്ന 100 % അവശത നൽകുന്ന സർട്ടിഫിക്കറ്റ് , എഫ് .ഐ .ആർ ന്റെ കോപ്പി,ഐഡന്റിറ്റി കാർഡ്,ബാങ്ക് അധികൃതർ സാക്ഷ്യപ്പെടുത്തിയ പാസ്ബുക്ക്‌ എന്നിവ ഇതിൽ കൂട്ടിച്ചേർക്കണം.90 ദിവസത്തിന് മുൻപ് അപേക്ഷിക്കണം.
കുടുംബ പെൻഷൻ
പെൻഷൻ ലഭിച്ച് കൊണ്ടിരിക്കുന്ന വ്യക്തി മരണപ്പെടുകയാണെങ്കിൽ ടിയാളിന്റെ ജീവിച്ചിരിക്കുന്ന ഭാര്യ / ഭർത്താവിന് കുടുംബ പെൻഷനായി ലഭിച്ചു കൊണ്ടിരിക്കുന്ന പെൻഷൻ തുകയുടെ പകുതിയോ അല്ലെങ്കിൽ 125 രൂപയോ ഏതാണ് കൂടുതൽ അത് ലഭിക്കുന്നതാണ്.ജീവിച്ചിരിക്കുന്ന ആൾക്ക് മറ്റു പെൻഷനുകൾ ലഭിക്കാൻ പാടില്ല.ഫോറം നമ്പർ 45 ൽ പെൻഷണറുടെ മരണ സർട്ടിഫിക്കറ്റ് ,അപേക്ഷകനും പെൻഷനരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന വില്ലേജ് ഓഫിസേരുടെ സർട്ടിഫിക്കറ്റ് ,അപേക്ഷകന്റെ ക്ഷേമനിധി അംഗത്വത്തെ സംബന്ധിച്ച സത്യപ്രസ്താവന,പെൻഷനർ മരിക്കുന്നത് വരെയുള്ള കുടിശിക പെൻഷനായുള്ള അപേക്ഷ എന്നിവ ചേർത്ത് അപേക്ഷിക്കണം.എല്ലാ മാർച്ച് 31 ന് ശേഷം ലൈവ് സർട്ടിഫിക്കറ്റ് നൽകണം.
സാന്ത്വന ധനസഹായം
അംഗമായിരിക്കെ മരണം അടയുന്ന തൊഴിലാളിയുടെ നോമിനിയായ ഭാര്യ / മൈനർ നോമിനികളായ മക്കൾ/ അമ്മ എന്നിവർക്ക് പ്രതിമാസം 200 രൂപ ധനസഹായം 8.09.2008 മുതൽ നൽകി വരുന്നുണ്ട്.സാന്ത്വന ധനസഹായം മൈനർ നോമിനികളായ മക്കൾ / സ്ത്രീകൾ എന്നിവർക്ക്‌ മാത്രമേ ലഭിക്കുകയുള്ളൂ.ഭാര്യയുടെ പുനർ വിവാഹം,മക്കളുടെ പ്രായപൂർത്തി കാലം എന്നിവ വരെ മാത്രമേ ഈ ധന സഹായം ലഭിക്കുകയുള്ളൂ.ഇതിനു പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ചികിത്സാ ധനസഹായം
സാധാരണ രോഗചികിൽസ
ഒരു വർഷത്തെ എങ്കിലും അംഗത്വം ഉണ്ടായിരിക്കണം.കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും സർക്കാർ ആശുപത്രിയിൽ കിടന്ന് ചികിത്സിക്കപ്പെടണം.ആദ്യത്തെ അഞ്ച് ദിവസത്തെ ചികിത്സക്ക് 400 രൂപയും തുടർന്നുള്ള ഓരോ ദിവസത്തിനും 70 രൂപ വീതം പരമാവധി 5,000 രൂപ വരെ ലഭിക്കും.ഫോറം നമ്പർ 42 ൽ ഉള്ള അപേക്ഷ,90 ദിവസത്തിനകം നല്കണം.അപേക്ഷയോടൊപ്പം ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ് , ഐഡന്റിറ്റി കാർഡിന്റെയും പാസ്സ് ബുക്കിന്റെയും അറ്റസ്റ്റ് ചെയ്ത കോപ്പി എന്നിവ ഇതോടൊപ്പം നല്കണം.
അപകട ചികിത്സ
അപകടത്തെ തുടർന്ന് ഇൻപേഷ്യന്റ് ആയോ,പ്ലാസ്റ്ററിട്ട് ഔട്ട്‌ പേഷ്യന്റ് ആയോ സർക്കാർ ആശുപത്രിയിലോ ബോർഡ് അംഗീകരിച്ച സ്വകാര്യ ആശുപത്രികളിലോ അഞ്ചു ദിവസത്തിനുമേൽ ചികിത്സ നടത്തുകയാണെങ്കിൽ ആദ്യ അഞ്ചു ദിവസത്തിന് 500 രൂപയും തുടർന്നുള്ള ഓരോ ദിവസത്തിനും 70 രൂപ വീതം പരമാവധി 20,000 രൂപ വരെ ലഭിക്കും.ഇതിന് അംഗത്വ സർവീസ് ബാധകമല്ല.ഫോറം നമ്പർ 46 ലുള്ള അപേക്ഷ മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ്,ഐഡന്റിറ്റി കാർഡിന്റെയും പാസ്സ് ബുക്കിന്റെയും അറ്റസ്റ്റ് ചെയ്ത കോപ്പി എന്നിവ സഹിതം 90 ദിവസത്തിനകം അപേക്ഷിക്കണം.
മാരക രോഗ ചികിത്സ,ശസ്ത്രക്രിയ എന്നിവക്കുള്ള ധനസഹായം
തുടർച്ചയായി ഒരു വർഷത്തെ അംഗത്വം നിലനിർത്തിയിട്ടുള്ള തൊഴിലാളികൾക്ക് തളർവാതം,കുഷ്ഠം,ക്ഷയം,ക്യാൻസർ എന്നീ മാരക രോഗങ്ങൾക്കുള്ള ചികിത്സക്കും ഏതെങ്കിലും ശസ്ത്രക്രിയയെ തുടർന്നുള്ള ചികിത്സക്കും പരമാവധി 20,000 രൂപ വരെ ധനസഹായം ലഭിക്കുന്നു.പത്തോ അതിലധികമോ ദിവസം സർക്കാർ ആശുപത്രിയിൽ ഇൻപെഷ്യന്റായി ചികിത്സ നടത്തിയവർക്ക്
ആദ്യത്തെ പത്തു ദിവസത്തേക്ക് 250 രൂപയും തുടർന്നുള്ള ഓരോ ദിവസത്തേക്ക് 20 രൂപ ക്രമത്തിൽ പരമാവധി 2,000 രൂപ ധനസഹായം ലഭിക്കുന്നതാണ്.അഞ്ചു വർഷത്തെ ഇടവേളയിൽ മൊത്തം അംഗത്വ കാലയളവിനുള്ളിൽ രണ്ടു പ്രാവശ്യം മാത്രമേ ഒരു അംഗത്തിന് ഈ ചികിത്സാ സഹായം ലഭിക്കുകയുള്ളൂ. മേൽ അസുഖം മൂലം സ്ഥായിയായ വൈകല്യം സംഭവിക്കുന്ന തൊഴിലാളികൾക്ക് പരമാവധി 5,000 രൂപ ധനസഹായമായി ലഭിക്കുന്നതാണ്.ഫോറം നമ്പർ 42 ൽ സിവിൽ സർജ്ജന്റെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.പാസ്ബുക്കിന്റെയും ഐഡന്റിറ്റി കാർഡിന്റെയും അറ്റസ്റ്റ് ചെയ്ത കോപ്പി കൂട്ടിചേർക്കണം.
പ്രത്യേക ചികിത്സ സഹായം
കണ്ണ് സംബന്ധമായ ശസ്ത്രക്രിയക്ക് വിധേയമാകുന്ന അംഗ തൊഴിലാളിക്ക് 2,000 രൂപ സഹായം ലഭിക്കുന്നതാണ്.സർക്കാർ ആശുപത്രിയിലെ ബോർഡ് അപകട ചികിത്സ അനുവദിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിലോ ചികിത്സ നടത്താവുന്നതാണ്.
ചിക്കൻപോക്സ് പിദിപെട്ട് ചികിത്സയിൽ കഴിയുന്ന അംഗങ്ങൾക്ക് സർക്കാർ / ആയുർവേദ / അലോപതി / ഹോമിയോ ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 2,000 രൂപ ലഭിക്കും.
വിവാഹ ചെലവുകൾക്കായുള്ള ധനസഹായം
മൂന്ന് വർഷത്തെ എങ്കിലും അംഗത്വമുള്ള തൊഴിലാളികളുടെ പെണ്‍മക്കൾക്കും ഒരു വർഷം അംഗത്വമുള്ള സ്ത്രീ തൊഴിലാളികൾക്കും വിവാഹ ധനസഹായമായി 3,000 രൂപ ലഭിക്കുന്നതാണ്.ഒരു വർഷം അംഗത്വമുള്ള പുരുഷന്മാരായ തൊഴിലാളികൾക്കും മൂന്ന് വർഷം അംഗത്വമുള്ള തൊഴിലാളികളുടെ ആണ്‍ മക്കൾക്ക്‌ 2500 രൂപയും ലഭിക്കുന്നതാണ്.ഈ ധനസഹായം രണ്ടു മക്കളുടെ വിവാഹത്തിന് മാത്രമേ ലഭിക്കൂ.അപേക്ഷാ സമയത്ത് കുടിശിക പാടില്ലാത്തതാകുന്നു.പെണ്‍കുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.പട്ടിക ജാതി - വർഗ്ഗ വികസനം,സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളിൽ നിന്നും ഈ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടുള്ളവർക്ക് ക്ഷേമനിധിയിൽ നിന്നും ധന സഹായത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
ഫോറം നമ്പർ 12 ൽ വിവാഹത്തിന് 1 മാസം മുമ്പോ വിവാഹ ശേഷം 90 ദിവസത്തിനകമോ അപേക്ഷിക്കണം.അപേക്ഷകനും വിവാഹം കഴിക്കുന്ന വ്യക്തിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,വിവാഹിതന്റെ / യുടെ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,പാസ് ബുക്ക്‌ ,ഐഡന്റിറ്റി കാർഡ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൽകുന്ന വിവാഹ സർട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയോടൊപ്പം ചേർക്കണം.വിവാഹത്തിന് മുമ്പാണ് ധനസഹായത്തിന് അപേക്ഷിക്കുന്നതെങ്കിൽ എം പി .എം എൽ എ ,തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറി,പഞ്ചായത്ത് പ്രസിഡന്റ്/ മുനിസിപ്പൽ ചെയർമാൻ / മേയർ ,ഗസറ്റഡ് ഓഫീസർ എന്നിവരിലാരെങ്കിലും നല്കുന്ന നിർദിഷ്ട ഫോറത്തിലുള്ള സാക്ഷ്യപത്രം ചേർക്കണം.
പ്രസവാനുകൂല്യം
ഒരുവർഷത്തെ അംഗത്വമുള്ള സ്ത്രീ തൊഴിലാളികൾക്ക് 3000 രൂപ പ്രസവാനുകൂല്യമായി ലഭിക്കുന്നു.രണ്ടു പ്രസവങ്ങൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ.ഫോറം നമ്പർ 33 ലുള്ള അപേക്ഷ പ്രസവം നടന്ന് 90 ദിവസത്തിനകം സമർപ്പിക്കണം.ജനന മരണ രജിസ്ട്രാരുടെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സർക്കാർ ആശുപത്രിയിൽ നടന്ന പ്രസവത്തിന് അസി.സർജന്റെ സർട്ടിഫിക്കറ്റ് ചേർക്കണം.കൂടാതെ ഐഡന്റിറ്റി  കാർഡിന്റെയും പാസ്ബുക്കിന്റെയും അറ്റസ്റ്റ് ചെയ്ത കോപ്പി വേണം.
വിദ്യാഭ്യാസ സഹായം
മെരിറ്റ് അവാർഡ്
അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി പരീക്ഷക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മൂന്ന് പെണ്‍കുട്ടികൾക്കും മൂന്ന് ആണ്‍കുട്ടികൾക്കും ജില്ലാ അടിസ്ഥാനത്തിൽ യഥാ ക്രമം 2500,2000,1500 രൂപ നിരക്കിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ഫോറം നമ്പർ 41 ൽ എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്,ഐഡന്റിറ്റി കാർഡ്,പാസ് ബുക്ക്‌ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം 45 ദിവസത്തിനകം അപേക്ഷിക്കണം.
എൻട്രൻസ് കോച്ചിംഗ് സഹായം
മൂന്ന് വർഷം പൂർത്തിയാക്കിയ അംഗങ്ങളുടെ മക്കൾക്ക് മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിങ്ങിനു 5,000 രൂപ ധനസഹായം ലഭിക്കുന്നതാണ്.  സംസ്ഥാനത്തൊട്ടാകെ 200 പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.+2 ,വി എച്ച് എസ് സി കോഴ്സുകൾ രണ്ടാം വർഷത്തിൽ 50% ത്തിൽ കൂടുതൽ മാർക്ക് വാങ്ങി പാസ്സായവർക്കാണ് അർഹത.നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം എൻട്രൻസ് കൊച്ചിങ്ങിനായി പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രം,ഫീസടച്ച രസീത്,എസ് എസ് എൽ സി,+2 ,വി എച്ച് എസ് സി പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി,ഐഡന്റിറ്റി കാർഡിന്റെയും പാസ്സ് ബുക്കിന്റെയും അറ്റസ്റ്റ് ചെയ്ത കോപ്പി,കോച്ചിംഗിനു ശേഷം പ്രവേശനം ലഭിച്ച കോളേജിന്റെ അഡ്മിഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവയും സമർപ്പിക്കണം.
സ്കോളർഷിപ്പ്
അംഗങ്ങളുടെ മക്കൾക്ക്  ഉന്നത വിദ്യാഭ്യാസത്തിനു  സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.ഓരോ ജില്ലയിലെയും ക്ഷേമനിധി  അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ആനുപാതികമായാണ് സ്കോളർഷിപ്പുകൾ നല്കുന്നത്.എച്ച് എസ് എസ്,വി എച്ച് എസ് സി,ടി ടി സി,ഐ ടി സി ,ഐ ടി ഐ ,ജെ ടി സി ,പൊളി ടെക്നിക് ,കംപ്യൂട്ടർ കോഴ്സ്,ഫയർ ആൻഡ്‌ സേഫ്റ്റി കോഴ്സ്,ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് ,എയർഹൊസ്റ്റസ് കോഴ്സ്,ഫാഷൻ ഡിസൈനിംഗ്,ലിഫ്റ്റ്‌ ടെക്നോളജി,നഴ്സിംഗ് ഡിപ്ലോമ - ഡിഗ്രി ,ഗ്രാജുവേഷൻ,പോസ്റ്റ്‌ ഗ്രാജുവേഷൻ ,ബി എഡ്, പാരാ മെഡിക്കൽ കോഴ്സുകൾ,പ്രൊഫഷണൽ കോഴ്സുകൾ തുടങ്ങി വിവിധ കോഴ്സുകൾക്ക് അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് 3000 രൂപ വരെ സ്കോളർഷിപ്പുകൾ ലഭിക്കുന്നതാണ്.അംഗത്തിന് കുറഞ്ഞത് ഒരു വർഷത്തെ സർവീസ് വേണം.നഴ്സിംഗ് ഡിപ്ലോമ , ഡിഗ്രി ,പാരാമെഡിക്കൽ കോഴ്സുകൾ,പ്രൊഫെഷണൽ കോഴ്സുകൾ തുടങ്ങി വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കുന്ന എല്ലാവർക്കും ഓരോ വർഷവും സ്കോളർഷിപ്പ് അനുവദിക്കുന്നതാണ്.പാരലൽ കോളേജിൽ പഠിക്കുന്നവർക്ക് സ്കോളർഷിപ്പിന് അർഹത ഇല്ല.വിദ്യാർതിഥിക്ക്  പ്രവേശനം ലഭിച്ച് 45 ദിവസത്തിനകം ഫോറം നമ്പർ 43 ൽ അപേക്ഷ സമർപ്പിക്കണം.     യോഗ്യത സർട്ടിഫിക്കറ്റ് ,ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,ക്ഷേമനിധി അംഗത്തിന്റെ ഐഡന്റിറ്റി കാർഡ്,പാസ്സ് ബുക്ക്‌ എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി എന്നിവ സഹിതം അപേക്ഷിക്കണം.ഒന്നിലധികം വർഷം നീണ്ടുനില്ക്കുന്ന കോഴ്സുകൾക്ക് എല്ലാ വർഷവും അപേക്ഷ നൽകണം.
എസ് എസ് എൽ സി - സഹായം
എസ് എസ് എൽ സി ക്ക് അംഗീകൃത സ്കൂളുകളിൽ പഠിക്കുന്ന എല്ലാ അംഗങ്ങളുടെയും മക്കൾക്ക് പഠനസഹായമായി 400 രൂപ നൽകുന്നതാണ് .അംഗങ്ങൾക്ക് ഒരു വർഷത്തെ സർവ്വീസ് ഉണ്ടായിരിക്കണം.നിർദ്ദിഷ്ട ഫോറത്തിൽ പാസ്സ് ബുക്കിന്റെയും ഐഡന്റിറ്റി കാർഡിന്റെയും റേഷൻ കാർഡിന്റെയും അറ്റസ്റ്റഡ്‌  കോപ്പി സഹിതം അപേക്ഷിക്കണം.ഹെഡ് മാസ്റ്റർ / പ്രിൻസിപ്പളിന്റെ സാക്ഷ്യപത്രം നിർദ്ദിഷ്ട ഫോറത്തിൽ ചേർക്കണം.ജൂണ്‍ മാസം രണ്ടാം വാരത്തിൽ തന്നെ അപേക്ഷ സമർപ്പിക്കണം.
ഭവന നിർമ്മാണ വായ്പ
ക്ഷേമ ബോർഡിൽ 5 വർഷത്തേ സജീവ അംഗത്വം ഉള്ളവരും 45 വയസ്സ് പൂർത്തി ആകാത്തവരും ആയ തൊഴിലാളികൾക്ക് സ്വന്തമായി വീട് പണിയുന്നതിന് രണ്ട് സർക്കാർ ഉദ്യോഗസ്ഥരുടെ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ 1,00 ,000 രൂപ വരെ വായ്പ ലഭിക്കും.
പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള വായ്പ
മൂന്ന് വർഷമെങ്കിലും അംഗത്വമുള്ളവരും അൻപത്തഞ്ചു വയസ്സിൽ താഴെ പ്രായമുള്ളവരും കുടിശികയില്ലാതെ അംശാദായം അടച്ചുകൊണ്ടിരിക്കുന്നവരുമായ തൊഴിലാളികൾക്ക് പണിയായുധങ്ങൾ വാങ്ങുന്നതിന് പരമാവധി പതിനായിരം രൂപ വരെ വായ്പ ആയി ലഭിക്കുന്നതാണ്.60 തുല്യ ഗഡുക്കളായി പലിശ ഉൾപ്പെടെ തിരിച്ചടക്കേണ്ടാതാണ്.ഈ വായ്പ ലഭിക്കുന്നതിനു ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യം ആവശ്യമാണ്‌.ഫോറം നമ്പർ 39 ൽ അപേക്ഷിക്കണം.വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപകരണങ്ങളുടെ ഇൻവോയിസ് ,ജാമ്യക്കാരന്റെ ശമ്പള സർട്ടിഫിക്കറ്റ് ,ഐഡന്റിറ്റി കാർഡ് പാസ്സ് ബുക്ക്‌ എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം.
മരണാനന്തര ധനസഹായം
എ. അംഗം മരണപ്പെട്ടാൽ നോമിനികൾക്ക് / ആശ്രിതർക്ക് മരണാനന്തര ആനുകൂല്യമായി 15,000 രൂപ ലഭിക്കുന്നതാണ് .
ബി . മരണാന്തര ചിലവിനുള്ള ധനസഹായം
അംഗം മരണപ്പെട്ടാൽ മരണാന്തര ചിലവുകൾക്ക് അടിയന്തര സഹായമായി 2000 രൂപ നോമിനിക്ക് ലഭിക്കുന്നതാണ്.ആറു മാസത്തിൽ കൂടുതൽ കുടിശിക ഉണ്ടായിരിക്കാൻ പാടില്ല.ഫോറം നമ്പർ 40 ൽ മരണ സർട്ടിഫിക്കറ്റ്,ഐഡന്റിറ്റി കാർഡിന്റെയും പാസ്സ് ബുക്കിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം മരണം നടന്ന് 90 ദിവസത്തിനകം അപേക്ഷിക്കണം.
അപകട മരണം - ധനസഹായം
അംഗ തൊഴിലാളി പണി സ്ഥലത്ത് വച്ച് തൊഴിൽ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടത്തെ തുടർന്ന് മരിക്കുകയാണെങ്കിൽ അവകാശികൾക്ക് 2,00,000 രൂപ അപകട മരണ ധനസഹായം ലഭിക്കുന്നതാണ്.ഇതിനായി ഫോറം നമ്പർ 36 എ യിൽ അപേക്ഷിക്കണം.അപേക്ഷയോടൊപ്പം എഫ് ഐ ആർ,പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ,മരണ സർട്ടിഫിക്കറ്റ്,എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി ,ഐഡന്റിറ്റി കാർഡ് ,ബാങ്ക് അധികൃതർ സാക്ഷ്യപ്പെടുത്തിയ പാസ്സ് ബുക്ക്‌,നോമിനി മൈനർ ആണെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന രക്ഷാകർത്ര സർട്ടിഫിക്കറ്റ് ,മരണപ്പെട്ട ആൾ അവിവാഹിതൻ എന്നതിന് വില്ലേജാഫീസറുടെ സർട്ടിഫിക്കറ്റ് എന്നിവ ചേർക്കണം.മരണം നടന്ന് 90 ദിവസത്തിനകം അപേക്ഷിക്കണം.നോമിനി മൈനർ ആണെങ്കിൽ രക്ഷാകർത്താവ് അപേക്ഷ നൽകണം.അംഗ തൊഴിലാളി രജിസ്ടർ ചെയ്ത കാറ്റഗറിയിൽ ഉൾപ്പെട്ട തൊഴിൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടത്തിന് മാത്രമേ ഈ സഹായം ലഭിക്കുകയുള്ളൂ.
റീഫണ്ട്
മറ്റേതെങ്കിലും തൊഴിൽ ലഭിച്ച് നിർമ്മാണ തൊഴിലിൽ ഏർപ്പെടാതിരിക്കുന്നവർക്ക് അവർ അടച്ചിട്ടുള്ള അംശാദായ തുക പലിശ സഹിതം 5 % സർവ്വീസ് ചാർജ്ജ് കുറച്ച് തിരികെ ലഭിക്കും.

Go Top

കൈതൊഴിലാളി - വിദഗ്ദ്ധ തൊഴിലാളി ക്ഷേമനിധി

ആമുഖം
കേരള കൈതൊഴിലാളി ക്ഷേമനിധി  1980 ൽ ഒരു പദ്ധതിയായി രൂപം കൊണ്ടു അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന കൈ തൊഴിലാളികളുടെയും വിദഗ്ദ്ധ തൊഴിലാളികളുടെയും ക്ഷേമത്തിന് വേണ്ടിയാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത് 1991 ലാണ് പ്രവർത്തനം പൂർണ്ണ രൂപത്തിൽ  ആരംഭിച്ചത്.
അംഗത്വം
അർഹത ഉള്ളവർ
അസംഘടിത മേഖലയിൽ പണിയെടുക്കുന്ന മറ്റ് ക്ഷേമനിധികളിൽ അംഗമാകാൻ സാധിക്കാത്ത 18 നും 50നും മദ്ധ്യേ പ്രായമുള്ള തൊഴിലാളികൾക്ക് അംഗമാകാൻ അർഹത ഉണ്ട്.
1. ഗാർഹിക തൊഴിലാളികൾ
2. തെങ്ങു കയറ്റക്കാർ
3. തട്ടാന്മാർ
4. ചെരുപ്പ്കുത്തികൾ
5. എണ്ണമിൽ തൊഴിലാളികൾ
6. റിക്ഷ തൊഴിലാളികൾ
7. സൈക്കിൾ റിപ്പയറിംഗ് തൊഴിലാളികൾ
8.വാച്ച് നന്നാക്കുന്നവർ
9. പാൽപത്ര വിതരണക്കാർ
10. ക്ഷീരോൽപ്പാദന തൊഴിലാളികൾ
11. കപ്യാർമാർ
12. കൊന്ത നിർമ്മിക്കുന്നവർ
13. പൂജാരിമാർ
14. ഓല മെടയുന്നവർ
15. കൂലി പണിക്കാർ
16. മണ്‍പാത്രം ഉണ്ടാക്കുന്നവർ
17. കരകൌശല തൊഴിലാളികൾ
18. ആക്രി തൊഴിലാളികൾ
19. വർക്ക് ഷോപ്പ് തൊഴിലാളികൾ
20. കറവക്കാർ
21. ഇറച്ചി വെട്ടുകാർ
22.ഫോട്ടോ ഗ്രാഫർമാർ
23. മത്സ്യ തൊഴിലാളി ക്ഷേമ പദ്ധതിയുടെ പരിധിയിൽ വരാത്ത മത്സ്യതൊഴിലാളികൾ
ചാർട്ടേഡ് അക്കൌണ്ടന്റുമാർ ഒഴികെയുള്ള കണക്കപിള്ള / ടാക്സ് പ്രാക്ടീഷണർ/ ടാക്സ് കണ്‍സൾട്ടൻസ്
25. ക്യാൻവാസിൽ ഓയിൽ പെയിന്റ് കൊണ്ട് ചിത്രം എഴുതുന്നവർ
26. വാട്ടർ കളർ, പോസ്റ്റർ കളർ എന്നിവ ഉപയോഗിച്ച് ചിത്രം വരക്കുന്നവർ
27. ചെണ്ടമേളം, പഞ്ചവാദ്യം,നാദസ്വരം,പടയണി,തിറ തുടങ്ങിയ അനുഷ്ഠാന കലകളിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങി മറ്റ് ഏതെങ്കിലും ക്ഷേമ പദ്ധതിയിൽ പെടാത്ത എല്ലാ തൊഴിലാളികൾക്കും അംഗമാകാവുന്നതാണ്
ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ജോലി ചെയ്യുന്നവർക്കും കുടുംബശ്രീ,ജനശ്രീ, സുഭിക്ഷ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഇവർ മറ്റ് ക്ഷേമ നിധിയിൽ അംഗങ്ങളല്ല എന്നൊരു സത്യവാങ് മൂലത്തിന്റെ അടിസ്ഥാനത്തിൽ അംഗമാകാവുന്നതാണ്.
രജിസ്ട്രഷൻ
അംഗമാകാൻ അർഹത ഉള്ള ഓരോ  വ്യക്തിയും ക്ഷേമനിധിയുടെ ചീഫ് ഏക്സീക്യുട്ടിവ് ഓഫിസേർക്കോ അഥവാ അദ്ദേഹം ഇതിലേക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ 1 നമ്പർ ഫോറത്തിൽ അപേക്ഷ നൽകണം.അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന അടിസ്ഥാന രേഖയും അപേക്ഷകർ അടുത്തകാലത്ത് എടുത്ത പാസ്സ്പോർട്ട്‌ വലിപ്പത്തിലുള്ള രണ്ട് ഫോട്ടോയും രണ്ട് ഫോട്ടോയും ഇലക്ട്രൽ കാർഡിന്റെ കോപ്പിയും നൽകേണ്ടതാണ്.അപേക്ഷ ലഭിച്ചതിന് ശേഷം അപേക്ഷയിലെ സി ഭാഗത്തിൽ ജില്ലാ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഉത്തരവ് പാസാക്കേണ്ടാതാണ്.പദ്ധതിയിൽ അംഗത്വം ലഭിക്കുന്ന തൊഴിലാളി 5 രൂപ സർവീസ്‌ ചാർജ്ജായി നൽകേണ്ടതാണ്.അംഗത്വം ലഭിക്കുന്നവർക്ക് പാസ്സ് ബുക്കും ഐഡന്റിറ്റി കാർഡും നൽകുന്നതാണ്.അംഗത്വം ലഭിച്ചതിന് ശേഷം മറ്റൊരു ജില്ലയിലേക്ക് താമസം മാറ്റുന്നതിന് അനുസരിച്ച്  ആ ജില്ലയിലേക്ക് മാറ്റാവുന്നതാണ്.ഇതിനായി ഫോറം നമ്പർ 4 ജില്ലാ ഓഫീസർ നൽകുന്നതാണ്.
വിഹിതം
ആദ്യ വിഹിതം രെജിസ്ട്രേഷൻ കിട്ടി 15 ദിവസത്തിനകം അടക്കണം.അംഗത്വവും ഐഡന്റിറ്റി കാർഡും ലഭിക്കുന്ന മുറക്ക് അംഗവരിസംഖ്യയായ 10 രൂപ ഉത്തരവിൽ നിർദേശിച്ച ബാങ്കിന്റെ ശാഖയിൽ (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ) അടക്കേണ്ടതുമാണ്.അംഗത്തിന് ഒരു വർഷത്തെയോ 6 മാസത്തെയോ വിഹിതം ഒന്നിച്ച് മുൻകൂറായി അടക്കാവുന്നതാണ്.സർക്കാർ 2 രൂപ വീതം ഓരോ തൊഴിലാളിയുടെയും പേരിൽ പ്രതിമാസം നൽകുന്നതാണ്.
ആനുകൂല്യങ്ങൾ
. റിട്ടയർമെന്റ്
പദ്ധതിയിൽ 42 വർഷം പൂർത്തിയാക്കിയ അംഗത്തിന് റിട്ടയർമെന്റ് ആനുകൂല്യമായി സർക്കാർ വിഹിതം ഉൾപ്പെടെ 62,720 രൂപ ലഭിക്കുന്നതാണ്.റിട്ടയർമെന്റ് ആനുകൂല്യം ലഭിക്കുന്നതിനു ഒരംഗം ചുരുങ്ങിയത് രണ്ടു വർഷത്തെ വരിസംഖ്യ അടക്കേണ്ടതാണ്.കുറഞ്ഞ കാലം അംഗത്വമുള്ളവർക്ക് അവരുടെ അംഗത്വ കാലത്തിനു ആനുപാതികമായി തുക ലഭിക്കുന്നതാണ്.60 വയസ്സ് പൂർത്തിയായി മൂന്ന് മാസത്തിനകം അപേക്ഷ നൽകണം.
ബി. പെൻഷൻ
ഈ പദ്ധതിയിൽ നിന്നും 60 വയസ്സ് പൂർത്തിയാക്കി റിട്ടയർമെന്റ് ആനുകൂല്യം കൈപ്പറ്റുന്ന അംഗങ്ങളിൽ 10 വർഷത്തെ അംഗത്വ കാലവധിയുള്ളവർക്ക് " കേരള അണ്‍ ഓർഗനൈസ്ഡ്  വർക്കേഴ്സ് പെൻഷൻ ഫണ്ട്‌ സ്കീം - 2008" ൽ ഉൾപ്പെടുത്തി സംസ്ഥാന തൊഴിൽ വകുപ്പ് മുഖേന സർക്കാർ 300 രൂപ പെൻഷൻ നൽകി വരുന്നുണ്ട്.10 വർഷത്തിൽ കുറഞ്ഞ അംഗത്വ കാലാവധി ഉള്ളവർക്ക് കൂടി പെൻഷൻ നൽകുന്ന വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
സി. മരണാനന്തര ആനുകൂല്യം
അംഗമായിരിക്കെ മരണമടയുന്ന അംഗത്തിന്റെ അവകാശികൾക്ക് റിട്ടയർമെന്റ് ആനുകൂല്യത്തിനു പുറമേ 10,500 രൂപ ധനസഹായം ലഭിക്കുന്നതാണ്.മരണമടയുന്ന അംഗങ്ങളുടെ ശവ സംസ്ക്കാര ചിലവിനായി അടിയന്തര സഹായമായി 500 രൂപ ലഭിക്കുന്നതാണ്.മൂന്ന് മാസത്തിനകം അപേക്ഷ നൽകണം.
ഡി. വിദ്യാഭ്യാസ സഹായം
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 300 രൂപ മുതൽ 1,000 രൂപ വരെ ധനസഹായം ലഭിക്കുന്നതാണ്.(പ്ലസ്‌ ടു- 300 രൂപ ,ഡിഗ്രി 400 രൂപ ,ബിരുദാനന്തര ബിരുദം,750 രൂപ,പൊളി ടെക്നിക്,പ്രൊഫഷനൽ 1,000 രൂപ) സ്കോളർഷിപ്പ് ലഭിക്കണമെങ്കിൽ സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ റെഗുലർ കൊഴ്സിലായിരിക്കണം പഠിക്കേണ്ടത്.അഡ്മിഷൻ ലഭിച്ച് 45 ദിവസത്തിനകം അപേക്ഷിക്കണം.
. വിവാഹസഹായം
വനിതാഅംഗത്തിന്റെയോ പെണ്‍മക്കളുടെയോ  വിവാഹചിലവിനു വേണ്ടി ഒരംഗത്തിന് 1,000 രൂപ നൽകുന്നതാണ്.മാതാവും പിതാവും പദ്ധതിയിൽ അംഗമാണെങ്കിലും അതിൽ ഒരാൾക്ക് മാത്രമേ സഹായം ലഭിക്കുകയുള്ളൂ.മൂന്ന് മാസത്തിനകം അപേക്ഷിക്കണം.അംഗത്വം ലഭിച്ച് ഒരു വർഷത്തിന് ശേഷം അപേക്ഷിക്കാവുന്നതാണ്.
എഫ്. പ്രസവാനുകൂല്യം
സ്ത്രീ അംഗത്തിന് പ്രസവാനുകൂല്യമായി 500 രൂപ വീതം പരമാവധി രണ്ട് പ്രാവശ്യം ലഭിക്കുന്നതാണ്.മൂന്ന് മാസത്തിനകം അപേക്ഷിക്കണം.രണ്ട് വർഷത്തെ അംഗത്വ കാലാവധി പൂർത്തിയാക്കിയിരിക്കണം.
ജി. ചികിത്സാ സഹായം
  1. ആർ എസ് ബി വൈ ചികിത്സാ പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.പ്രസ്തുത പദ്ധതി പ്രകാരമുള്ള എല്ലാ ചികിത്സാ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നതാണ്.
  2. പദ്ധതിയിലെ ഒരംഗത്തിന് സ്ഥായിയായ അംഗവൈകല്യം സംഭവിച്ച് തൊഴിൽ ചെയ്യാൻ സാധിക്കാത്ത അവസ്ഥയിൽ അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഭരണ സമിതിയുടെ തീരുമാനം അനുസരിച്ച് പരമാവധി 3,000 രൂപയോ റിട്ടയർമെന്റ് ആനുകൂല്യമോ ഏതാണ് കൂടുതൽ അത് നൽകുന്നതാണ്.കൂടാതെ അവശതാപെൻഷനായി 250 രൂപ വീതം മാസം തോറും ലഭിക്കുന്നതാണ്.ഈ ആനുകൂല്യം ലഭിക്കുവാൻ 2 വർഷത്തെ അംഗത്വകാലാവധി പൂർത്തിയായിരിക്കണം.
  3. ക്യാൻസർ,ഹൃദ്രോഗം,കിഡ്നി അസുഖബാധിതർക്ക് അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 3,000 രൂപ സഹായ ധനം ലഭിക്കുന്നതാണ്.2 വർഷത്തെ അംഗത്വ കാലാവധി പൂർത്തിയാക്കിയിരിക്കണം.
എച്ച്. പണിയായുധം വാങ്ങൽ - വായ്പ
അംഗങ്ങൾ അടച്ച വിഹിതത്തിന്റെ 75% വരെയോ, 2,000 രൂപയോ ഏതാണ്   കുറവ് അത് വായ്പയായി ലഭിക്കും.നിശ്ചിത തവണകളിൽ ഈ വായ്പ തിരിച്ചടക്കെണ്ടതാണ്.
ഐ. സ്വയം വിരമിക്കൽ
ഒരു അംഗം മറ്റ് ഏതെങ്കിലും തൊഴിൽ സ്വീകരിച്ച് പോകുകയോ മറ്റ് കാരണങ്ങളാൽ അംഗത്വം ഉപേക്ഷിക്കുകയോ ചെയ്യുന്ന പക്ഷം അയാൾ ക്ഷേമ നിധിയിൽ നിക്ഷേപിച്ച തുകയിൽ നിന്നും 5 ശതമാനം സർവീസ് ചാർജ്ജായി ഈടാക്കി ബാക്കി തുക തിരിച്ച് നൽകുന്നതാണ്.ഇതിന് പ്രത്യേക അപേക്ഷ നൽകണം.

Go Top

മത്സ്യതൊഴിലാളി ക്ഷേമനിധി

1980 ലെ കേരള മത്സ്യതൊഴിലാളി ക്ഷേമസംഘം ആക്റ്റ്, 1985 ലെ കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ആക്റ്റ് , 1986 ലെ കേരള മത്സ്യതൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയിലെ വകുപ്പുകൾക്കും ചട്ടങ്ങൾക്കും വിധേയമായിട്ടാണ് കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതും. രണ്ട് വിഭാഗങ്ങളായിട്ടാണ് മത്സ്യ മേഖലയിലെ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നത്.മത്സ്യ ബന്ധനത്തിൽ നേരിട്ട് ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളെ ആണ് ആദ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.1999 ഏപ്രിൽ മുതൽ മത്സ്യബന്ധന അനുബന്ധ (വിപണനം,സംസ്ക്കരണം)തൊഴിലാളികൾക്ക് കൂടി ക്ഷേമപദ്ധതി നിലവിൽ വന്നിട്ടുണ്ട്.ഇതാണ് രണ്ടാം വിഭാഗം
. മത്സ്യതൊഴിലാളി ക്ഷേമ പദ്ധതി
. അംഗത്വം
ഉപജീവനത്തിനുള്ള മുഖ്യ തൊഴിലായി മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയാണ് മത്സ്യതൊഴിലാളികളായി കണക്കാക്കുന്നത്.മരിച്ചു പോകുന്ന മത്സ്യതൊഴിലാളികളുടെ ഭാര്യമാരെയും ഈ പട്ടികയിൽ ഉൾപ്പെടുത്താൻ വ്യവസ്ഥ ഉണ്ട്.മത്സ്യഗ്രാമം തിരിച്ചുള്ള മത്സ്യതൊഴിലാളി പട്ടികയുടെ കരട് എല്ലാ വർഷവും സെപ്തംബർ 1 തിയ്യതി ഫിഷറീസ് ഓഫീസർമാർ പ്രസിദ്ധപ്പെടുത്തുന്നു.പട്ടിക സംബന്ധിച്ച് ഏതെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ആയത് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളിൽ ഫിഷറീസ് ഓഫിസേർക്ക് സമർപ്പിക്കണം.
ആഗസ്റ്റ്‌,സെപ്തംബർ,ഒക്ടോബർ മാസങ്ങൾ ഒഴികെ ഏതൊരു പ്രവർത്തി ദിവസവും മത്സ്യ തൊഴിലാളി പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ ഫിഷറീസ് ഓഫിസേർക്ക് സമർപ്പിക്കാവുന്നതാണ്.എന്നാൽ ഓരോ വർഷവും സെപ്തംബർ മാസം 1 തിയ്യതിയാണ് പട്ടികയുടെ കരടുരൂപം പ്രസിദ്ധീകരിക്കുകയുള്ളൂ.
ബി.വിഹിതം
1)മത്സ്യ ബോർഡിലേക്കുള്ള തൊഴിലാളി വിഹിതം കൃത്യമായി അടക്കുന്നവർക്ക് മാത്രമാണ് പദ്ധതി ആനുകൂല്യങ്ങൾ നൽകുന്നത്.പ്രതിവർഷം 50 രൂപയാണ് വിഹിതം.ഇത് എല്ലാ വർഷവും അടച്ച് പാസ്സ് ബുക്കിൽ രേഖപ്പെടുത്തണം.കുടിശിക വരുത്തിയാൽ പിഴ സംഖ്യ കൂടി അടക്കണമെന്ന് മാത്രമല്ല പദ്ധതി ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും ചെയ്യും.
2) മത്സ്യ തൊഴിലാളി ക്ഷേമ നിധിയിലേക്ക് പ്രതിമാസം ബോട്ട് ഉടമകൾ 150 രൂപ മുതൽ 1250 രൂപ വരെയും വള്ളം ഉടമകൾ 5 രൂപ മുതൽ 35 രൂപ വീതവും വല ഉടമകൾ 5 രൂപ വീതവും അടക്കേണ്ടതാണ്.
ആനുകൂല്യങ്ങൾ
ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി
അപകട മരണം
അപകട മരണം സംഭവിക്കുകയാണെങ്കിൽ 1,00,000 രൂപ അവകാശികൾക്ക് ധന സഹായം ലഭിക്കുന്നതാണ്.നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷയോടൊപ്പം മരണ സർട്ടിഫിക്കറ്റ്,അസ്സൽ,എഫ് ഐ ആറിന്റെ പകർപ്പ്,പോസ്റ്റ്‌ മോർട്ടം സർട്ടിഫിക്കറ്റിന്റെയും ഇന്ക്വിസ്റ്റ് റിപ്പോർട്ടിന്റെയും പകർപ്പ്,രാസ പരിശോധനാ റിപ്പോർട്ട് ഉണ്ടെങ്കിൽ അതിന്റെ പകർപ്പും സമർപ്പിക്കണം.
അപകട മരണമടഞ്ഞ മത്സ്യ തൊഴിലാളികളുടെ കുട്ടികൾക്ക് 10,000 രൂപ വരെ വിദ്യാഭ്യാസ സഹായം ലഭിക്കുന്നതാണ്.
ഹൃദയാഘാതം മൂലം മരണം
മത്സ്യ ബന്ധന വേളയിൽ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയാണെങ്കിൽ 1,00,000 രൂപ വരെ അവകാശികൾക്ക് ധനസഹായം ലഭിക്കുന്നതാണ്.നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.അപേക്ഷയോടൊപ്പം ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് തെളിയിക്കുന്നതിന് ഉള്ള ഡോക്റ്ററുടെ സർട്ടിഫിക്കറ്റ്  ഹാജരാക്കേണ്ടതാണ്.
അപകടം മൂലം കാണാതാകൽ
അപകടം മൂലം കാണാതാകുകയാണെങ്കിൽ അവകാശികൾക്ക് 1,00,000 രൂപ ധനസഹായം ലഭിക്കുന്നതാണ്.ഇതിനായി നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.ഇതോടൊപ്പം പോലീസ് സ്റ്റെഷനിൽ നിന്നുള്ള റിപ്പോർട്ട് ,കളക്റ്റർ/ ആർ ഡി ഒ നൽകുന്ന സർട്ടിഫിക്കറ്റ് , നോട്ടറി സാക്ഷ്യപ്പെടുത്തിയ അവകാശികളുടെ സത്യപ്രസ്ഥാവന എന്നിവ ചേർക്കണം.
അവശതാ ആനുകൂല്യങ്ങൾ
സ്ഥിരവും പൂർണ്ണവുമായ അവശതക്ക് 1,00,000 രൂപയും സ്ഥിരവും ഭാഗികവുമായ അവശതക്ക് 50,000 രൂപയും ആനുകൂല്യമായി ലഭിക്കുന്നതാണ്.ആശുപത്രിയിലെ കേസ് സർട്ടിഫിക്കറ്റ് ,നിശ്ചിത ഫോറത്തിനുള്ള  ഡോക്റ്ററുടെ സർട്ടിഫിക്കറ്റ്  എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം.
വള്ളങ്ങൾക്കും എഞ്ചിനും ഇൻഷുറൻസ് പരിരക്ഷ
കേരള മത്സ്യ തൊഴിലാളി ക്ഷേമ നിധി ബോർഡിൽ അംഗത്വമുള്ള മത്സ്യ തൊഴിലാളികൾക്ക് സംസ്ഥാന ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുത്തിട്ടുള്ള വള്ളത്തിനും എഞ്ചിനും ഇൻഷുറൻസ് എടുക്കാവുന്നതാണ്.പ്രകൃതി ക്ഷോഭത്തിലും മറ്റ് അപകടത്താലും യാനമോ എഞ്ചിനോ നഷ്ടപ്പെടുകയോ അവക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതാണ്.ഇതിന് പ്രീമിയമായി അടക്കേണ്ടത് നിശ്ചിത വിലയുടെ 1.8% തുകയാണ്.പ്രീമിയത്തിന്റെ 75% തുക സർക്കാർ വഹിക്കുന്നതാണ്.ബാക്കി 25 % തുക ഗുണഭോക്താവ് അടക്കേണ്ടതാണ്.ആകെ നഷ്ടത്തിനു നിശ്ചിത വിലയുടെ 75 % തുക ക്ലയിം ലഭിക്കുന്നു.കടലിലെ ദുരന്തങ്ങളാൽ യാനവും എഞ്ചിനും വലയും കടലിൽ വച്ച് നഷ്ടപ്പെടുന്ന അവസ്ഥയിൽ മേൽ തുക കൂടാതെ വലക്ക് പ്രീമിയം ഇല്ലാതെ പരമാവധി 20,000 രൂപ വരെ നൽകുന്നു.കടലിൽ വച്ച് യാനത്തിനോ എഞ്ചിനോ കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ ആയതിന്റെ റിപ്പയർ ചിലവ് നിശ്ചിത വിലയുടെ 50 % മുതൽ 80 % വരെയാണെങ്കിൽ യഥാർത്ഥ റിപ്പയർ ചിലവിന്റെ 75 % തുക ഇൻഷുറൻസ് ക്ലയിം ആയി ലഭിക്കുന്നു.
മരണാനുകൂല്യം
മത്സ്യ ബന്ധന സമയത്തോ തൊട്ടു പിന്നാലെയോ അപകടം മൂലമല്ലാതെ ആകസ്മികമായി ഉണ്ടാകുന്ന മരണത്തിന് ആശ്രിതർക്ക് 20,000 രൂപ സഹായ ധനമായി നൽകുന്നു.ക്ഷേമനിധി വിഹിതം പൂർണ്ണമായി അടച്ചിരിക്കണം.60 വയസ്സിനു ശേഷം തൊഴിൽ തുടരുകയും പട്ടികയിൽ പേരുണ്ടായിരിക്കുകയും വിഹിതങ്ങൾ കൃത്യമായി അടക്കുകയും ചെയ്യുന്നവരുടെ ആശ്രിതർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. മരണം ഉണ്ടായാൽ ഉടനെ ഫിഷറീസ് ഓഫിസേരെയും തൊട്ടടുത്ത പോലീസ് സ്റ്റെഷനിലും അറിയിക്കണം.സാമ്പത്തിക സഹായത്തിനുള്ള അപേക്ഷയുടെ മൂന്ന് പകർപ്പുകൾ തയ്യാറാക്കി ഫിഷറീസ് ഓഫിസേർക്ക് സമർപ്പിക്കണം.അപേക്ഷയോടൊപ്പം അസ്സൽ മരണ സർട്ടിഫിക്കറ്റ്,ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് മരണമെങ്കിൽ മരണം സാധാരണ രോഗം കൊണ്ടുണ്ടായതല്ലെന്നും അപ്രതീക്ഷിതമായ കാരണങ്ങളാൽ കൊണ്ടായിരുന്നുവെന്നും തെളിയിക്കുന്നതിന് ഡോക്റ്ററുടെ സർട്ടിഫിക്കറ്റ്,പോലീസ് സ്റ്റേഷനിൽ നിന്നുള്ള എഫ്. ഐ. ആറിന്റെ പകർപ്പ്,പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ചേർക്കണം.
വിവാഹ ധനസഹായ പദ്ധതി
സ്ത്രീ മത്സ്യ തൊഴിലാളികളുടെയും മത്സ്യ തൊഴിലാളികളുടെ പെണ്‍മക്കളുടെയും വിവാഹത്തിന് 1500 രൂപ ധന സഹായം ലഭിക്കുന്നതാണ്.60 വയസ്സിൽ താഴെ പ്രായമുള്ള മത്സ്യ തൊഴിലാളികളുടെയും മത്സ്യ തൊഴിലാളികളുടെ വിധവകളുടെയും എല്ലാ പെണ്‍മക്കളുടെയും വിവാഹത്തിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.മൂന്ന് വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹത ഉള്ളൂ.കുടിശിക പാടില്ല.വധുവിന് 18 വയസ്സ് പൂർത്തിയായിരിക്കണം.അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 12,000 രൂപയിൽ കൂടാൻ പാടില്ല.അവശത മൂലം ക്ഷേമനിധിയിൽ  നിന്നും ഒഴിവാക്കപ്പെട്ടവർക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ്. മുൻപൊരിക്കലും ആനുകൂല്യം കിട്ടാത്ത പെൻഷൻകാർക്കും    പെൻഷൻകാരുടെ വിധവകൾക്കും 60 വയസ്സിന് ശേഷവും തൊഴിൽ തുടരുന്ന മത്സ്യ തൊഴിലാളികൾക്കും ഒരു മകളുടെ മാത്രം വിവാഹത്തിന് ധന സഹായ അപേക്ഷ നൽകാവുന്നതാണ്.വിവാഹ തിയ്യതിക്ക് മുമ്പ് അപേക്ഷ ഫിഷറീസ് ഓഫിസേർക്ക് ലഭിക്കണം.നിശ്ചിത ഫോറത്തിലുള്ള രണ്ടു പകർപ്പുകൾ നൽകേണ്ടതാണ്.അപേക്ഷയോടൊപ്പം വധുവിന്റെ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,വിവാഹ നിശ്ചയത്തെ സംബന്ധിച്ച് ഉത്തരവാദിത്വപ്പെട്ട സ്ഥാപനത്തിൽ നിന്നോ,സംഘടനയുടെ ഭാരവാഹിയിൽ നിന്നോ ലഭിച്ച സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസറിൽ നിന്നും ലഭിച്ച കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ മത്സ്യ ബോർഡ് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ചേർക്കണം.
ആശ്രിതരുടെ മരണാനന്തര ചിലവുകൾക്കുള്ള സഹായം
മത്സ്യ തൊഴിലാളിയുടെ അഛ്ചൻ,അമ്മ ,ഭാര്യ/ ഭർത്താവ് ,മൈനർ ആയ ആണ്‍മക്കൾ, അവിവാഹിതരായ പെണ്‍മക്കൾ എന്നിവരുടെ മരണം സംഭവിക്കുമ്പോൾ 600 രൂപ സഹായ ധനം നൽകുന്നതാണ്.ഒരാളുടെ മരണത്തോട് അനുബന്ധിച്ച് ഒന്നിലധികം മത്സ്യ തൊഴിലാളികൾ അപേക്ഷകരായുണ്ടെങ്കിൽ അർഹരായ അപേക്ഷകർക്ക് തുല്യമായി വീതിച്ചോ ,അവർ യോജിച്ച് രേഖാമൂലം ആവശ്യപ്പെടുകയാണെങ്കിൽ അവരിൽ ഏതെങ്കിലും ഒരാൾക്കോ നൽകുന്നതായിരിക്കും.മരണം നടന്നിട്ട് മൂന്ന് മാസത്തിനകം നിശ്ചിത ഫോറത്തിൽ അപേക്ഷയുടെ രണ്ട് പകർപ്പുകൾ തയ്യാറാക്കി ഫിഷറീസ് ഓഫിസേർക്ക് നല്കണം.അപേക്ഷയോടൊപ്പം ആശ്രിതന്റെ മരണ സർട്ടിഫിക്കറ്റ്,ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ മത്സ്യ ബോർഡ് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ചേർക്കണം.
വാർദ്ധക്യകാല പെൻഷൻ
അറുപത് വയസ്സ് പൂർത്തിയാക്കി തൊഴിലിൽ നിന്നും വിരമിക്കുന്ന മത്സ്യ തൊഴിലാളികൾക്ക് പ്രതിമാസം 200 രൂപ പെൻഷൻ ലഭിക്കുന്നതാണ്.കേരളത്തിൽ 10 വർഷമെങ്കിലും മത്സ്യ തൊഴിലാളിയായി ജോലി ചെയ്തിരിക്കണം.5 വർഷത്തെ അംഗത്വം ഉണ്ടായിരിക്കണം.കുടിശിക പാടില്ല.അപേക്ഷകരുടെ വ്യക്തിഗത വാർഷിക വരുമാനം 5,000 രൂപയിൽ കൂടാൻ പാടില്ല.
60 വയസ്സ് പൂർത്തിയാക്കുന്ന സാമ്പത്തിക വർഷത്തിൽ മാർച്ച് 31 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.ജൂണ്‍ 1 മുതൽ മാർച്ച് 31 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും അപേക്ഷ സമർപ്പിക്കാവുന്നതാണ്.നിശ്ചിത ഫോറത്തിൽ അപേക്ഷ തയ്യാറാക്കി 2 കോപ്പികൾ സഹിതം ഫിഷറീസ് ഓഫിസേർക്ക് സമർപ്പിക്കണം.വില്ലേജാഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്,വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (സ്കൂൾ സർട്ടിഫിക്കറ്റ്,ജനന സർട്ടിഫിക്കറ്റ്,ജ്ഞാനസ്നാന സർട്ടിഫിക്കറ്റ് എന്നിവയിൽ ഒന്ന് ,ഇത് മൂന്നും ഇല്ലെങ്കിൽ നിശ്ചിത ഫോറത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്,) മത്സ്യ ബോർഡ് പാസ്സ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.അപേക്ഷ സമർപ്പിച്ചതിനു ശേഷമുള്ള സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ പെൻഷൻ ലഭിക്കുന്നതാണ്.ഏതെങ്കിലും പെൻഷൻകാരൻ തുടർച്ചയായ ഒരു വർഷത്തേക്ക് പെൻഷൻ വാങ്ങാതിരുന്നാൽ പെൻഷൻ ഉത്തരവ് റദ്ധായി തീരുന്നതാണ്.
അപകടം മൂലമുണ്ടാകുന്ന താല്കാലിക അവശതക്ക് ആശ്വാസം
അപകടം മൂലം കുറഞ്ഞത് 7 ദിവസമെങ്കിലും തൊഴിൽ ചെയ്യാൻ പറ്റാതെ വരുമ്പോൾ അവശതാ കാലത്തെ 7 ദിവസത്തേക്ക് 100 രൂപയും പിന്നീടുള്ള ഓരോ ദിവസത്തേക്കും 15 രൂപ വീതം പരമാവധി 500 രൂപ ലഭിക്കുന്നതാണ്.
അപകടം മൂലം അവശത ഉണ്ടായാൽ ഉടനെ ഫിഷറീസ് ഓഫീസറെ വിവരം അറിയിക്കണം.മൂന്ന് മാസത്തിനകം നിശ്ചിത ഫോറത്തിൽ അപേക്ഷയുടെ രണ്ട് പകർപ്പുകൾ തയ്യാറാക്കി ഫിഷറീസ് ഓഫിസേർക്ക്
നൽകണം.അപേക്ഷയോടൊപ്പം ചികിത്സിച്ച സർക്കാർ ഡോക്ടറിൽ നിന്നും ലഭിച്ച നിശ്ചിത ഫോറത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ മത്സ്യ ബോർഡ് പാസ്സ് ബുക്കിന്റെ ശരി പകർപ്പ് എന്നിവ ചേർക്കണം.
മരണാനന്തര സഹായ പദ്ധതി
മത്സ്യ തൊഴിലാളികൾ ഏതു സാഹചര്യത്തിൽ എവിടെ വച്ച് മരിച്ചാലും ആശ്രിതർക്ക് 5000 രൂപ മരണാനന്തര ചിലവുകൾക്കായി ലഭിക്കുന്നതാണ്.
മരിച്ച തൊഴിലാളി 60 വയസ്സിൽ താഴെ പ്രായമുള്ള ആളായിരിക്കണം.ക്ഷേമനിധി വിഹിതം പൂർണ്ണമായി അടച്ചിരിക്കണം.60 വയസ്സിന് ശേഷം തൊഴിൽ തുടരുകയും പട്ടികയിൽ പേര് ഉണ്ടായിരിക്കുകയും വിഹിതം കൃത്യമായി അടക്കുകയും ചെയ്യുന്നവരുടെ ആശ്രിതർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.മാർഗ്ഗരേഖ പ്രകാരമുള്ള ആശ്രിതൻ ഇല്ലെങ്കിൽ മരണാനന്തര ചിലവുകൾ വഹിച്ച ആൾക്ക് 1000 രൂപ ധനസഹായമായി ലഭിക്കുന്നതാണ്.മരണവുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും പദ്ധതി പ്രകാരം ധനസഹായം  അനുവദിക്കുന്ന ആൾ ടി തുകയിൽ നിന്നും ഈ പദ്ധതി പ്രകാരം അനുവദിച്ച് കിട്ടിയ തുക കുറച്ച് ബാക്കി തുക മാത്രം നൽകുന്നതാണ്.
മാർഗ്ഗരേഖ പ്രകാരമുള്ള ആശ്രിതൻ വെള്ള കടലാസ്സിൽ അപേക്ഷയുടെ രണ്ടു പകർപ്പുകൾ തയ്യാറാക്കി ഫിഷറീസ് ഓഫീസിൽ മൂന്ന് മാസത്തിനകം സമർപ്പിക്കണം.അപേക്ഷകനും മരിച്ച ആളുമായുള്ള ബന്ധവും മരണ തിയതിയും അപേക്ഷയിൽ പ്രത്യേകമായി കാണിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം മരണ സർട്ടിഫിക്കറ്റ്, മരിച്ച ആളിന്റെ പാസ്സ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവ ചേർക്കണം.
എസ് എസ് എൽ സി ഉന്നതവിജയം -ക്യാഷ് അവാർഡ്
സംസ്ഥാന തലത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന മത്സ്യതൊഴിലാളികളുടെ മക്കൾക്ക് സമ്മാനം നൽകുന്നതാണ്.10 എ +,9 എ +, 8 എ+ നേടുന്നവർക്ക് യഥാക്രമം 5,000 രൂപ,4,000 രൂപ 3,000 രൂപ വീതം സമ്മാനം നൽകുന്നതാണ്.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്ക്കൂളിൽ നിന്ന് ഏറ്റവും ഉയർന്ന ഗ്രേഡ് ലഭിക്കുന്ന ഓരോ സ്കൂളിലെയും 3 വിദ്യാർഥികൾക്ക് 3000 രൂപ വീതം ക്യാഷ് അവാർഡും പുറമേ മെറിറ്റ്‌ സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.ഒരേ മാർക്ക് നേടുന്ന ഒന്നിലധികം പേർക്കും സമ്മാനം നൽകുന്നതാണ്.സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്ന വിദ്യാർഥികളുടെ ജില്ലകളിൽ അവർക്ക് ലഭിക്കുന്ന മാർക്കിന്റെ തൊട്ടു താഴെ മാർക്ക് വാങ്ങുന്ന വിദ്യാർഥികൾക്ക് ജില്ലാതല സമ്മാനം നൽകുന്നതാണ്.
ഓരോ വർഷവും എസ് എസ് എൽ സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചാൽ ഉടനെ കമ്മീഷണർ അപേക്ഷ ക്ഷണിക്കുന്നതാണ്.തദനുസരണം വിദ്യാർത്ഥികൾ നേരിട്ടോ,രക്ഷാകർത്താവ് മുഖേനയോ നിശ്ചിത തിയ്യതിക്കകം ഫിഷറീസ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.അപേക്ഷകൾ വെള്ളകടലാസ്സിൽ തയ്യാറാക്കി നൽകണം. വിദ്യാർത്ഥിയുടെ എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്,(വയസ്സ്,മാർക്ക്) രക്ഷിതാവിന്റെ പാസ്സ് ബുക്കിന്റെ ശരി പകർപ്പ് (ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്)എന്നിവ അപേക്ഷയോടൊപ്പം നൽകണം.8 വിഷയങ്ങളിൽ എങ്കിലും എ+ ഗ്രേഡ് ലഭിച്ചവർക്കെ അപേക്ഷിക്കാൻ അർഹത ഉള്ളൂ.അവാർഡു വിതരണ സ്ഥലത്ത് എത്തിച്ചേരുന്നതിന് വിദ്യാർത്ഥിക്കും ഒരു രക്ഷിതാവിനും യാത്രാ ചിലവ് ബോർഡിൽ നിന്നും നൽകുന്നതാണ്.
മാരകരോഗ ചികിത്സാസഹായം
ഹൃദ്രോഗം(50,000 രൂപ),വൃക്കരോഗം (50,000 ) രൂപ ക്യാൻസർ (50,000 രൂപ)തലച്ചോറിലെ ട്യൂമർ (50,000 രൂപ ) തളർവാതം (12,000 രൂപ ) ചികിത്സിച്ച്‌ ഭേദമാക്കാൻ പറ്റുന്ന മാനസിക രോഗം (5,000 രൂപ ) എന്നിവക്ക് പരമാവധി തുക സഹായമായി ലഭിക്കുന്നതാണ്.
ക്യാൻസർ,സ്വബോധം നഷ്ടപ്പെട്ട മാനസിക രോഗം,അതീവ ഗുരുതരമായ മന്ത് എന്നിവ മൂലം കഷ്ടപ്പെടുന്ന രോഗികൾക്ക് പ്രതിമാസം 100 രൂപ വീതം അവശതാ പെൻഷൻ ലഭിക്കുന്നതാണ്.
അപേക്ഷകൻ 23 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ആളായിരിക്കണം.ആദ്യ വിഹിതമടചിട്ട് അഞ്ചു വർഷം കഴിയണം.കുടിശിക പാടില്ല.വാർഷിക വരുമാനം 15,000 രൂപയിൽ കൂടാൻ പാടില്ല.സർക്കാർ ആശുപത്രികളിലും സഹകരണ ആശുപത്രികളിലും ഉള്ള ചികിത്സക്കെ സഹായം ലഭിക്കുക ഉള്ളൂ.സർക്കാർ ആശുപത്രിയിൽ നിന്നും റഫർ ചെയ്യുന്ന കേസുകൾക്ക് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ധനസഹായം അനുവദിക്കുന്നതാണ്.
രോഗിയോ രോഗിയുടെ ആശ്രിതരോ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയുടെ മൂന്ന് പകർപ്പുകൾ തയ്യാറാക്കി ഫിഷറീസ് ഓഫീസർക്ക് നൽകണം.അപേക്ഷയോടൊപ്പം വില്ലേജാഫീസറിൽ നിന്നും ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ് , സർക്കാർ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്,സർക്കാർ ആശുപത്രിയിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ടെങ്കിൽ ആയതിനുള്ള രേഖ,ചികിത്സിച്ച ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ, രോഗിയുടെ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ മത്സ്യ ബോർഡ് പാസ്സ് ബുക്കിന്റെ ശരി പകർപ്പ്,ചികിത്സിക്കുന്ന ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്റെ പകർപ്പ് എന്നിവയും സമർപ്പിക്കണം.
താഴെ കുറിക്കുന്ന സ്വകാര്യ ആശുപത്രികളിൽ നേരിട്ട് ചികിത്സിക്കുന്ന മത്സ്യ തൊഴിലാളികൾക്കും ചികിത്സാ സഹായം അനുവദിക്കുന്നതാണ്.ഉത്രാടം തിരുനാൾ ആശുപത്രി തിരുവനന്തപുരം, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കൽ സയൻസസ് എറണാകുളം, ബേബി മെമ്മോറിയൽ ആശുപത്രി കോഴിക്കോട്,വെസ്റ്റ്‌ ഫോർട്ട്‌ ഹോസ്പിറ്റൽ തൃശൂർ,ഫാത്തിമാ ഹോസ്പിറ്റൽ കോഴിക്കോട്, തളർവാത ചികിത്സക്കായി കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ ചികിത്സിക്കുന്നതിനും സഹായം അനുവദിക്കുന്നതാണ്.
ഹൃദയ ശസ്ത്രക്രിയ,വൃക്ക മാറ്റിവക്കൽ, ഡയാലിസിസ്, ബ്ലെഡ് ട്രാസ്ഫ്യൂഷൻ എന്നിവക്ക് വിധേയമാക്കേണ്ട രോഗികൾക്കുള്ള ചികിത്സാ ധന സഹായ തുക,ചികിത്സ നടത്തുന്ന സർക്കാർ ആശുപത്രിയിൽ ചികിത്സിക്കുന്ന ഡോക്ടറുടെ വ്യക്തമായ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മുൻകൂറായി കെട്ടി വയ്ക്കുന്നതിനു കമ്മീഷണർക്ക് അധികാരമുണ്ട്.
ചെയർമാന്റെ ദുരിതാശ്വാസ നിധി
അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾ മൂലവും പ്രകൃതി ക്ഷോഭങ്ങൾ മൂലവും ദുരിതം അനുഭവിക്കേണ്ടി വരുന്ന മത്സ്യ തൊഴിലാളികൾക്ക് അടിയന്തര ധനസഹായമായി 500 രൂപ മുതൽ 2500 രൂപ വരെ നൽകുന്നതാണ്.
അപകടം മൂലം ഗുരുതരമായ പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുക,അപകടം മൂലം മത്സ്യ തൊഴിലാളി മരണമടയുകയും കുടുംബാംഗങ്ങൾക്ക് നിത്യവൃത്തിക്ക് മാർഗ്ഗമില്ലാതിരിക്കുകയും ചെയ്യുക,അപകടം മൂലം ഉള്ള രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പരിക്ക് പറ്റുക,വെള്ളപൊക്കം,തീപിടുത്തം,എന്നിവ മൂലം വീടിനും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം സംഭവിക്കുക,അഭയാർത്ഥി ക്യാമ്പുകളിൽ പ്രവേശിക്കപ്പെടുക,പാമ്പ്,പേപ്പട്ടി എന്നിവ കടിച്ചത് മൂലവും ഇലക്ട്രിക് ഷോക്ക് ഏറ്റത് മൂലമോ അടിയന്തര ചികിത്സ വേണ്ടിവരിക,മത്സ്യ ബന്ധന വേളയിൽ കാണാതാകുന്നവരുടെ കുടുംബത്തിന് ദുരിതമുണ്ടാകുക തുടങ്ങിയ അവസരത്തിൽ സഹായധനം ലഭിക്കുന്നതാണ്.
അപകടങ്ങളെയും നാശനഷ്ടങ്ങളെയും പറ്റി വിവരങ്ങൾ ചോദിച്ചാലുടനെ തന്നെ ബന്ധപ്പെട്ട മത്സ്യ ബോർഡ് ഉദ്യോഗസ്ഥന്മാർ സ്ഥലം സന്ദർശിച്ച് ധനസഹായം അനുവദിക്കുന്നതാണ്.എന്നാൽ ഉടൻ ലഭിക്കാത്ത സാഹചര്യത്തിൽ നിശ്ചിത ഫോറത്തിൽ അപേക്ഷ തയ്യാറാക്കി ഫിഷറീസ് ഓഫീസർക്ക് സമർപ്പിക്കാവുന്നതാണ്.
പ്രസവ ശുശ്രൂഷക്കുള്ള സഹായം
ക്ഷേമനിധിയിൽ കുടിശിക ഇല്ലാതെ മത്സ്യ തൊഴിലാളി വനിതകൾക്കും മത്സ്യ തൊഴിലാളികളുടെ ഭാര്യമാർക്കും പ്രസവ ശിശ്രുഷ സഹായമായി 750 രൂപ ലഭിക്കുന്നതാണ്.പരമാവധി രണ്ടു പ്രാവശ്യം മാത്രമേ ഈ സഹായം ലഭിക്കൂ.
മത്സ്യ തൊഴിലാളിയായ വനിതക്ക് നേരിട്ടോ,മത്സ്യ തൊഴിലാളിയായ ഭർത്താവിനോ അപേക്ഷ സമർപ്പിക്കാം.പ്രസ്തുത വനിതക്ക് 19 വയസ്സ് എങ്കിലും പ്രായം ഉണ്ടായിരിക്കണം.നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷയുടെ 2 പകർപ്പുകൾ തയ്യാറാക്കി താഴെ കാണിച്ചിട്ടുള്ള രേഖകൾ സഹിതം പ്രസവ തിയ്യതിക്ക് 12 മുതൽ 8 ആഴ്ച്ചകൾക്കുള്ളിൽ ആയി ഫിഷറീസ് ഓഫീസെർക്ക് സമർപ്പിക്കേണ്ടതാണ്.എം ബി ബി എസ് അടിസ്ഥാന യോഗ്യത ഉള്ള ഒരു ഡോക്ടറിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ്,അപേക്ഷകന്റെ / അപേക്ഷകയുടെ വിവാഹ സർട്ടിഫിക്കറ്റ്,വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയോടൊപ്പം ഫിഷറീസ് ഓഫീസെർക്ക് സമർപ്പിക്കേണ്ടതാണ്.
ഉന്നത വിദ്യാഭ്യാസ പ്രോത്സാഹനം
ഹയർ സെക്കണ്ടറി(+2 ) വെക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ + ഗ്രേഡ് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് 5000 രൂപ വീതം പ്രോത്സാഹന ധനസഹായം ലഭിക്കുന്നതാണ്.
ഫിഷറീസ് കമ്മീഷണർ പുറപ്പെടുവിക്കുന്ന വിജ്ഞാപന പ്രകാരം അപേക്ഷകൾ ബന്ധപ്പെട്ട റീജണൽ എക്സിക്യൂട്ടീവിന് സമർപ്പിക്കാവുന്നതാണ് .അപേക്ഷയിൽ വിദ്യാർത്ഥിയും രക്ഷാകർത്താവും ഒപ്പിട്ടിരിക്കേണ്ടതാണ്.അപേക്ഷയോടൊപ്പം അവസാന വർഷ മാർക്ക് ലിസ്റ്റിന്റെ ശരിപകർപ്പ്,വയസ്സ് തെളിയിക്കുന്നതിന് എസ് എസ് എൽ സി ബുക്കിന്റെ പകർപ്പ്, രക്ഷിതാവ് മത്സ്യ തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും അംഗത്വ നമ്പരും വിഹിതം കുടിശിക ഇല്ലാതെ അടച്ചിട്ടുണ്ടെന്ന ഫിഷറീസ് ഓഫീസറുടെ സർട്ടിഫിക്കറ്റും പാസ്സ് ബുക്കിലെ ബന്ധപ്പെട്ട പേജിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും അവസാനം പഠിച്ച വിദ്യാലയാധികാരിയിൽ നിന്നും ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റിന്റെ ശരി പകർപ്പ് എന്നിവ ചേർക്കണം.
മരിച്ച മത്സ്യതൊഴിലാളികളുടെ ഭാര്യമാർക്ക് പെൻഷൻ
മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ വിഹിതമടച്ച്‌ അംഗത്വമെടുത്തതിന് ശേഷം വാർദ്ധക്യകാല പെൻഷൻ പദ്ധതി പ്രകാരമുള്ള പെൻഷൻ ഒരു ഗഡു പോലും വാങ്ങുന്നതിന് മുൻപായി മരണമടയുന്ന തൊഴിലാളികളുടെ ഭാര്യമാർക്ക് പെൻഷൻ,വാർദ്ധക്യകാല പെൻഷൻ പദ്ധതി നിരക്കിൽ ലഭിക്കുന്നതാണ്.സ്ഥിരവരുമാനമുള്ള ഉദ്യോഗമുണ്ടെങ്കിൽ പെൻഷൻ ലഭിക്കുന്നതല്ല.പുനർവിവാഹം നടന്നാൽ തുടർന്ന് പെൻഷൻ ലഭിക്കുന്നതല്ല.
നിശ്ചിത ഫോറത്തിൽ അപേക്ഷയുടെ രണ്ടു കോപ്പികൾ തയ്യാറാക്കി ഫിഷറീസ് ഓഫീസർക്ക് മരണം നടന്ന് 180 ദിവസത്തിനകം സമർപ്പിക്കണം.അപേക്ഷയോടൊപ്പം മരണ സർട്ടിഫിക്കറ്റ്,പാസ്സ് ബുക്ക്‌,റേഷൻ കാർഡ് എന്നിവയുടെ ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവയും പുനർ വിവാഹം നടത്തിയിട്ടില്ലെന്നും സ്ഥിര വരുമാനമുള്ള തൊഴിൽ ഇല്ലെന്നും തെളിയിക്കുന്നതിനുമായി ഗസറ്റഡ് ഓഫീസറോ അല്ലെങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിയോ മെമ്പർമാരോ നൽകുന്ന സർട്ടിഫിക്കറ്റും ചേർക്കണം.
ബി. മത്സ്യബന്ധന - അനുബന്ധ തൊഴിലാളി ക്ഷേമപദ്ധതി
അംഗത്വം
ചെറുകിട മത്സ്യ വിതരണക്കാർ,ബീച്ച് വർക്കർമാർ,മത്സ്യം ഉണക്കുന്നവർ,പീലിംഗ് ജോലിക്കാർ,ചെറുകിട മത്സ്യ സംസ്ക്കരണ ശാലകളിലെ ജോലിക്കാർ എന്നീ വിഭാഗത്തിൽപെട്ട തൊഴിലാളികളെ ആണ് അനുബന്ധ തൊഴിലാളികളായി അംഗീകരിച്ചിട്ടുള്ളത്.
18 നും 60 നും മദ്ധ്യേ പ്രായമുള്ളവരും മറ്റു ക്ഷേമ ബോർഡുകളിൽ ഒന്നും അംഗത്വം ഇല്ലാത്തവരും രണ്ടു വർഷമെങ്കിലും തുടർച്ചയായി മത്സ്യ ബന്ധന അനുബന്ധ തൊഴിലുകളിൽ ഏർപ്പെടുന്നവരുമായ തൊഴിലാളികൾക്കാണ് ക്ഷേമനിധി അംഗത്വം നൽകുന്നത്.
നിബന്ധനകൾ
പത്തു രൂപ രെജിസ്ട്രേഷൻ അടച്ചാൽ അടുത്തുള്ള ഫിഷറീസ് ഓഫീസിൽ നിന്നും അംഗത്വത്തിനുള്ള അപേക്ഷാ ഫോറം ലഭിക്കും.മൂന്ന് പാസ്സ് പോർട്ട്‌ സൈസ് ഫോട്ടോ,ജനന തിയ്യതി തെളിയിക്കുന്ന രേഖ,അനുബന്ധ തൊഴിലാളിയാണെന്ന് തെളിയിക്കുന്ന രേഖ എന്നിവ ചേർത്ത് പൂരിപ്പിച്ച അപേക്ഷ നല്കണം.
വിഹിതം
പ്രതിമാസം 20 രൂപ വീതം മത്സ്യ ബോർഡിൽ അടക്കണം.ആറുമാസത്തിൽ കൂടുതൽ കുടിശിക ഉണ്ടെങ്കിൽ അംഗത്വം നഷ്ടപ്പെടുന്നതാണ്.
ആനുകൂല്യങ്ങൾ
വാർദ്ധക്യകാല പെൻഷൻ പദ്ധതി
60 വയസ്സ് പൂർത്തീകരിക്കുകയും തൊഴിലിൽ നിന്ന് പിന്മാറുകയും ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് പ്രതിമാസം 200 രൂപ നിരക്കിൽ പെൻഷൻ ലഭിക്കുന്നതാണ്.അഞ്ചു വർഷം അംഗത്വം ക്ഷേമനിധിയിൽ ഉണ്ടാകണം.കുടുംബ വരുമാനം ദാരിദ്ര രേഖയിൽ നിന്നും താഴെ ആയിരിക്കണം.ക്ഷേമ നിധി വിഹിതത്തിൽ കുടിശിക പാടില്ല.
ഓരോ വർഷവും ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ നിശ്ചിത ഫോറത്തിൽ അപേക്ഷയുടെ രണ്ടു പകർപ്പുകൾ തയ്യാറാക്കി ഫിഷറീസ് ഓഫീസെർക്ക് സമർപ്പിക്കണം.രണ്ടു പാസ് പോർട്ട്‌ സൈസ് ഫോട്ടോ,വില്ലേജാഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്,മറ്റു പെൻഷനുകൽ ലഭിക്കുന്നില്ല എന്ന് വില്ലേജ് ഓഫീസറോ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയോ നിശ്ചിത ഫോറത്തിൽ നൽകിയ സർട്ടിഫിക്കറ്റ്,വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,വിഹിതം പൂർണ്ണമായി അടച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതിന് പാസ്സ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം.
ഗ്രൂപ്പ് ഇൻഷുറൻസ്
ക്ഷേമനിധിയിൽ അംഗത്വമുള്ള എല്ലാവരെയും പ്രത്യേക പ്രീമിയം ഒന്നും ഈടാക്കാതെ തന്നെ ഗ്രൂപ്പ് ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കാണാതാകലിനും മത്സ്യ ബന്ധന വേളയിൽ ഹൃദയാഘാതം മൂലമുള്ള മരണത്തിനുള്ള ഇൻഷുറൻസ് പരിരക്ഷ ഒഴികെ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുടെ മാർഗ്ഗ രേഖകളും നിബന്ധനകളും ധനസഹായവുമാണ് അനുബന്ധ തൊഴിലാളികൾക്ക് നൽകുന്നത്.
മരണം - ആശ്രിതർക്കുള്ള സഹായം
ക്ഷേമനിധിയിൽ അംഗമായ കുടിശിക ഇല്ലാത്ത തൊഴിലാളി ഏത് സാഹചര്യത്തിൽ മരിച്ചാലും അംഗങ്ങളുടെ ആശ്രിതർക്ക് 5000 രൂപ ധനസഹായം ലഭിക്കുന്നതാണ്.മത്സ്യ തൊഴിലാളികൾക്കുള്ള നടപടി ക്രമവും മാർഗ്ഗ രേഖയും പാലിക്കേണ്ടതാണ്.
പ്രസവ ശുശ്രൂഷ ധന സഹായം
അനുബന്ധ തൊഴിലാളികളായ വനിതകൾക്ക് പ്രസവ ശുശ്രൂഷക്കായി 750 രൂപ വീതം സഹായം ലഭിക്കുന്നതാണ്.പരമാവധി രണ്ടു പ്രസവത്തിനു മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. ക്ഷേമനിധി അംഗത്വം എടുത്തിട്ട് ഒരു വർഷം പൂർത്തിയായിരിക്കണം.പ്രതീക്ഷിക്കുന്ന പ്രസവ തിയ്യതിക്ക് 60 ദിവസത്തിന് മുമ്പും പ്രസവത്തിന് ശേഷം 60 ദിവസത്തിനും ഉള്ളിലായി അപേക്ഷകൾ ഫിഷറീസ് ഓഫീസർക്ക് സമർപ്പിക്കണം.അപേക്ഷയോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്,പാസ്സ് ബുക്ക്‌ പകർപ്പ് എന്നിവ ഹാജരാക്കണം.
എസ്.എസ്.എൽ.സി. ഉന്നത വിജയം - ക്യാഷ് അവാർഡ്
മത്സ്യതൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന ക്യാഷ് അവാർഡിന്റെ മാനദണ്ഡമനുസരിച്ചാണ് നൽകപ്പെടുന്നത്.
മാരകരോഗ ചികിത്സാ പദ്ധതി
ഹൃദ്രോഗം (25,000 രൂപ) വൃക്ക രോഗം (25,000 രൂപ) ക്യാൻസർ (25,000 രൂപ) തളർവാതം (10,000 രൂപ) മാനസിക രോഗം (10000 രൂപ ) ഗർഭാശയ സംബന്ധിയായ രോഗം (5000 രൂപ) എന്നീ രോഗങ്ങൾക്ക് പരമാവധി സഹായം ലഭിക്കുന്നതാണ്.
അപേക്ഷകൻ രണ്ടു വർഷമെങ്കിലും കുടിശികയില്ലാതെ ക്ഷേമനിധി അംഗത്വമുള്ള ആളായിരിക്കണം.23 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായം.വാർഷിക വരുമാനം 15,000 രൂപയിൽ കൂടാൻ പാടില്ല.സർക്കാർ ആശുപത്രികളിലെയും സഹകരണ ആശുപത്രികളിലെയും ചികിത്സക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.സർക്കാർ ആശുപത്രിയിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെടുന്ന കേസുകളിലും മണിപ്പാൽ മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്യുന്ന കേസുകളിലും ധനസഹായം അനുവദിക്കുന്നതാണ്.മത്സ്യ തൊഴിലാളികൾ അപേക്ഷിക്കുന്ന നടപടി ക്രമങ്ങൾ ഇതിലും പാലിക്കണം.
പെണ്മക്കളുടെ വിവാഹ ധനസഹായം
അനുബന്ധ തൊഴിലാളികളുടെ ഒരു പെണ്‍കുട്ടിയുടെയും സ്ത്രീ തൊഴിലാളിയുടെയും വിവാഹത്തിന് 1500 രൂപ ധനസഹായമായി ലഭിക്കുന്നതാണ്.വിവാഹത്തിന് മുമ്പ് അപേക്ഷ സമർപ്പിച്ചിരിക്കണം.
ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി
ഹയർ സെക്കണ്ടറി (+2), വെക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ+ ഗ്രേഡ് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് 5000 രൂപ വീതം പ്രോത്സാഹന ധനസഹായം ലഭിക്കുന്നതാണ്.
ഓഫീസുകളുടെ വിലാസം:
ഹെഡ് ഓഫീസ്:കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ്
അയ്യപ്പ നഗർ,പൂങ്കുന്നം,തൃശൂർ  - 680 002
ഫോണ്‍:0487 2383053

Go Top

കർഷക തൊഴിലാളി ക്ഷേമനിധി

ആമുഖം
കേരളത്തിലെ അസംഘടിത തൊഴിൽ മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ പണിയെടുക്കുന്ന മേഖലയാണ് കാർഷിക രംഗം.1974 ലെ കേരള കർഷക തൊഴിലാളി നിയമത്തിന്റെ 8 വകുപ്പിന് ഭേദഗതി വരുത്തിയാണ് 1990 ലെ കർഷക തൊഴിലാളി ക്ഷേമനിധി പ്രാബല്യത്തിൽ വന്നത്.ഇത് സർക്കാർ നേരിട്ട് നടത്തുന്ന ക്ഷേമ പദ്ധതിയാണ്.
അംഗത്വം
അർഹത ഉള്ളവർ
18 വയസ്സിന് മുകളിലും 55 വയസ്സിന് താഴെയുമുള്ള എല്ലാ കർഷക തൊഴിലാളികൾക്കും ക്ഷേമ നിധിയിൽ അംഗം ആകാവുന്നതാണ്.അപേക്ഷകർ ഫോറം നമ്പർ 1 ൽ അപേക്ഷ നൽകേണ്ടതാണ്.കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, (ഒരു അംഗീകൃത കർഷക തൊഴിലാളി സംഘടനയുടെ സംസ്ഥാന/ ജില്ലാ/ താലൂക്ക് / ഏരിയ സെക്രട്ടറി/ പ്രസിഡന്റ് നൽകുന്നത്) വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 2 പാസ് പോർട്ട്‌ സൈസ് ഫോട്ടോ നോമിനേഷൻ ഫോറം നമ്പർ 4 എന്നിവ നൽകേണ്ടതാണ്.
അംഗത്വം ലഭിക്കുന്നവർക്ക് പാസ് ബുക്കും ഐഡന്റിറ്റി കാർഡും നൽകുന്നതാണ്.
അംഗത്വം നഷ്ടപ്പെടൽ:
താഴെ പറയുന്ന രണ്ടു സന്ദർഭങ്ങളിൽ ആണ് തൊഴിലാളികളുടെ അംഗത്വം നഷ്ടപ്പെടുന്നത്:
1. ആറുമാസത്തിൽ കൂടുതൽ കുടിശിക വരുത്തുക
(6 മാസം മുതൽ 24 മാസം വരെ കുടിശിക ഉള്ളവർ ബന്ധപ്പെട്ട വെൽഫയർ ഫണ്ട്‌ ആഫീസർമാർക്ക് അപേക്ഷ നൽകണം.പിഴ സഹിതം കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കാവുന്നതാണ്.
2. 60 വയസ്സ് തികയുക
3. അംഗത്വം സ്വമേധയാ അവസാനിപ്പിക്കൽ
മറ്റ് തൊഴിലിൽ പ്രവേശിക്കുകയോ വ്യക്തിപരമായ കാരണങ്ങളാലോ ക്ഷേമനിധി അംഗത്വം റദ്ദ് ചെയ്യണമെന്നുണ്ടെങ്കിൽ തൊഴിലാളിക്ക് അതിനുള്ള അപേക്ഷ വെൽഫയർ ഫണ്ട്‌ ഓഫീസർക്ക് സമർപ്പിക്കാവുന്നതാണ്.ഇപ്രകാരം അംഗത്വം റദ്ദു ചെയ്യുന്നവർക്ക് ഫണ്ടിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നതാണ്.
വിഹിതം
1. നിലവിൽ തൊഴിലാളി വിഹിതം പ്രതിമാസം 5 രൂപയാണ്.പദ്ധതി വ്യവസ്ഥ അനുസരിച്ച് ക്ഷേമനിധി വിഹിതം ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകളിലോ അല്ലെങ്കിൽ ബന്ധപ്പെട്ട ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളിലോ ആണ് അടക്കേണ്ടത്.
2. അര ഹെക്ടർ മുതൽ ഒരു ഹെക്ടർ വരെയുള്ള ഭൂവുടമകൾ 10 രൂപ പ്രതിവർഷം അടക്കേണ്ടതാണ്.ഒരു ഹെക്ടറിന് മുകളിൽ ഉള്ള ഭൂഉടമകൾ ഹെക്ടറിന് 15 രൂപ വീതം പ്രതിവർഷം അടക്കേണ്ടതാണ്.
ആനുകൂല്യങ്ങൾ
റിട്ടയർമെന്റ്
ക്ഷേമനിധി പദ്ധതിയിൽ 40 വർഷം തുടർച്ചയായി അംശാദായം അടച്ച അംഗത്തിന് 25,000 രൂപ റിട്ടയർമെന്റ് ആനുകൂല്യത്തിന് അർഹത ഉണ്ട്.കുടിശിക ഇല്ലാതെ 3 വർഷത്തിൽ കുറയാതെ അംശാദായം അടച്ച് 60 വയസ്സ് പൂർത്തീകരിക്കുന്ന തൊഴിലാളിക്ക് 25,000 രൂപയുടെ ആനുപാതിക തുക ലഭിക്കും.60 വയസ്സ് പൂർത്തിയായാൽ ആവശ്യമായ രേഖകൾ സഹിതം ഓഫീസർക്ക് സമർപ്പിക്കണം.
60 വയസ്സ് പൂർത്തി ആയാൽ ബന്ധപ്പെട്ട വെൽഫയർ ഫണ്ട്‌ ഓഫീസർക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി സമർപ്പിക്കണം.അസ്സൽ പാസ് ബുക്ക്‌/ ഐഡന്റിറ്റി കാർഡ്, അപേക്ഷകൻ നോമിനിയാണെങ്കിൽ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകിയത്) എന്നിവയും സമർപ്പിക്കേണ്ടതാണ്.
മരണാനന്തര സഹായം
പ്രായപരിധിക്ക് (60 വയസ്സ്) മുമ്പ് കുറഞ്ഞത് 12 മാസത്തെ എങ്കിലും വിഹിതം അടച്ചതിന് ശേഷം ഒരംഗം മരിക്കുകയാണെങ്കിൽ ആ വ്യക്തിയുടെ നോമിനിക്ക് മരണാനന്തര സഹായം ലഭിക്കുന്നതാണ്.തൊഴിലാളി മരണമടഞ്ഞ തിയ്യതിയിൽ റിട്ടയർ ചെയ്തതായി കണക്കാക്കി ആനുകൂല്യം നൽകുന്നതാണ്.ചുരുങ്ങിയ ആനുകൂല്യം 1000 രൂപയാണ്.പൂർത്തിയാക്കിയ വർഷത്തിന് 625 രൂപ ക്രമത്തിൽ ലഭിക്കും.
ഈ ആനുകൂല്യം ലഭിക്കുന്നതിന് നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ആവശ്യമായ രേഖകൾക്കൊപ്പം അംഗം മരിച്ച തിയ്യതി മുതൽ ആറുമാസത്തിനകം സമർപ്പിച്ചിരിക്കണം.
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ
സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും എസ്.എസ് എൽ.സി, പ്ലസ്‌ടു, വി.എച്ച്എ.സ്സി, ഐ.റ്റി.സി, പൊളി ടെക്നിക്,ബിരുദം,ബിരുദാനന്തരം എന്നിവ പാസ്സായ നിശ്ചിത എണ്ണം കുട്ടികൾക്ക് ഓരോ വർഷവും ജില്ലാടിസ്ഥാനത്തിൽ കരസ്ഥമാക്കിയ മാർക്കിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് നൽകുന്നതാണ്.സ്കോളർഷിപ്പുകളുടെ എണ്ണം ഓരോ വർഷവും ബോർഡ് നിശ്ചയിക്കുന്നതാണ്.ആദ്യ ചാൻസിൽ തന്നെ പാസ്സ് ആയവർക്ക് മാത്രമേ അർഹത ഉള്ളൂ.എസ് എസ് എൽ സി ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പി,മാർക്ക് ലിസ്റ്റിന്റെ കോപ്പി എന്നിവ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത് അപേക്ഷയോടൊപ്പം ചേർക്കണം.ക്ഷേമനിധി അംഗത്വം എടുത്തിട്ട് 12 മാസം കഴിഞ്ഞവരുടെ മക്കൾക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.കുടിശികയും പാടില്ല.പരീക്ഷാ ഫലം പ്രഖ്യാപിച്ച് 60 ദിവസത്തിനകം നിർദ്ദിഷ്ട ഫോറത്തിൽ ആവശ്യമായ രേഖകളോടെ അപേക്ഷ സമർപ്പിക്കണം.
ചികിത്സാ സഹായം
സർക്കാർ ആശുപത്രിയിലോ സഹകരണ ആശുപത്രിയിലോ ബോർഡ് അംഗീകരിച്ചിട്ടുള്ള ഇതര ആശുപത്രികളിലോ നടത്തിയ ചികിത്സക്ക് 1000 രൂപ വരെ റീ ഇംപേഴ്സ് ചെയ്തു കൊടുക്കുന്നതാണ്.12 മാസത്തെ അംഗത്വം പൂർത്തി ആയിരിക്കണം.കുടിശിക പാടില്ല.അഞ്ചു വർഷത്തിൽ ഒരിക്കലെ ആനുകൂല്യം ലഭിക്കുകയുള്ളൂ.ചികിത്സ നടത്തിയ ഡോക്ടറുടെ സർട്ടിഫിക്കറ്റ്, മരുന്നിനുള്ള കുറിപ്പ്,ബില്ല്,പാസ് ബുക്കിന്റെയും ഐഡന്റിറ്റി കാർഡിന്റെയും കോപ്പി എന്നിവ സഹിതം 60 ദിവസത്തിനുള്ളിൽ ജില്ലാ വെൽഫയർ ഫണ്ട്‌ ഓഫീസർക്ക് സമർപ്പിക്കണം.
വിവാഹ ധനസഹായം
ക്ഷേമാനിധിയിലെ അംഗങ്ങളായ തൊഴിലാളികളുടെ പെണ്‍മക്കൾക്കും സ്ത്രീ തൊഴിലാളികൾക്കും വിവാഹധന സഹായമായി പരമാവധി 2000 രൂപ ലഭിക്കും.ഒരു തൊഴിലാളി കുടുംബത്തിന് പരമാവധി രണ്ടു തവണ മാത്രമേ ലഭിക്കുകയുള്ളൂ.
അപേക്ഷകൻ 12 മാസത്തെ അംഗത്വ കാലാവധി പൂർത്തിയാക്കണം.കുടിശിക പാടില്ല.സർക്കാർ/ അർദ്ധ സർക്കാർ / പൊതു മേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥകളായ പെണ്‍ മക്കൾക്ക് ഈ ആനുകൂല്യത്തിന് അർഹത ഇല്ല.വിവാഹത്തിന് ശേഷം 90 ദിവസത്തിനകം അപേക്ഷ സമർപ്പിച്ചിരിക്കണം.അപേക്ഷയോടൊപ്പം പെണ്‍കുട്ടിക്ക് 18 വയസ്സ് പൂർത്തിയായെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്,പാസ് ബുക്ക്‌,തിരിച്ചറിയൽ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്,പാസ് ബുക്ക്‌,തിരിച്ചറിയൽ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരി പകർപ്പ്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ,മത സംഘടനകൾ എന്നിവർ നൽകുന്ന വിവാഹ സർട്ടിഫിക്കറ്റിന്റെ ശരിപകർപ്പ്,വിവാഹിതയാകുന്ന പെണ്‍കുട്ടിയും അപേക്ഷകനും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന സാക്ഷ്യ പത്രമോ,റേഷൻ കാർഡിന്റെ പ്രസ്തുത ഭാഗമോ ചേർക്കണം.
പ്രസവാനുകൂല്യം
വനിതാംഗത്തിന്റെ രണ്ടു പ്രസവങ്ങൾക്ക് വരെ 1000 രൂപ വീതം ധനസഹായം ലഭിക്കും.12 മാസത്തെ അംഗത്വം വേണം.കുടിശിക പാടില്ല.പ്രസവ തിയ്യതി മുതൽ 90 ദിവസത്തിനകം വെൽഫയർ ഫണ്ട്‌ ഓഫീസർക്ക് അപേക്ഷ നൽകണം.പാസ്സ് ബുക്ക്‌,തിരിച്ചറിയൽ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും പ്രസവം നടന്ന ആശുപത്രി അധികൃതരുടെ സർട്ടിഫിക്കറ്റിന്റെ കോപ്പിയോ / ജനന രെജിസ്റ്റർ സർട്ടിഫിക്കറ്റോ അപേക്ഷയോടൊപ്പം ഹാജരാക്കണം.
പെൻഷൻ
അറുപത് വയസ്സ് പൂർത്തിയായ ദാരിദ്രരേഖക്ക് താഴെയുള്ളവർക്ക് 300 രൂപ വീതം പ്രതിമാസം പെൻഷൻ ലഭിക്കുന്നതാണ്.

Go Top

മോട്ടോർ തൊഴിലാളി ക്ഷേമനിധി

ആമുഖം
കേരളത്തിലെ മോട്ടോർ തൊഴിലാളികളുടെ ഭാവി ഭദ്രത ഉറപ്പു വരുത്തുന്നതിനും ഈ മേഖലയിലെ തൊഴിലാളി മുതലാളി ബന്ധം മെച്ചപ്പെടുത്തുന്നതിനുമാണ് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി നിയമം പ്രാബല്യത്തിൽ വന്നത്.2005 ൽ ഈ പദ്ധതി പുതുക്കിയതനുസരിച്ച് ബസ്‌, ലോറി, മിനിലോറി, ടെമ്പോവാൻ, ടാക്സി, ഓട്ടോറിക്ഷ, ട്രാക്ടർ, ട്രെയിലർ, ജീപ്പ് തുടങ്ങി സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളിലും തൊഴിൽ ചെയ്യുന്ന എല്ലാ തൊഴിലാളികളെയും മോട്ടോർ ക്ഷേമനിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.മോട്ടോർ തൊഴിലാളി ക്ഷേമനിധി 1986 മുതൽ പ്രവർത്തിച്ചു വരുന്നുണ്ടായിരുന്നു.എന്നാൽ ബസ്‌,ഓട്ടോറിക്ഷ തൊഴിലാളികൾ അതിൽ അംഗത്വം എടുത്തിരുന്നു.
1991 മുതൽ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് വേണ്ടി മാത്രം ഒരു ക്ഷേമനിധി പ്രവർത്തിച്ചു വരുന്നുണ്ടായിരുന്നു.2005 ലെ പുതുക്കിയ പദ്ധതിയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് മോട്ടോർ തൊഴിലാളി ക്ഷേമ പദ്ധതിയിൽ ചെരാവുന്നതാണ്.നേരത്തെ ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമപദ്ധതിയിൽ അംഗത്വം എടുത്തവർക്ക് അതിൽ തന്നെ തുടരാവുന്നതാണ്.
അംഗത്വം
അർഹത ഉള്ളവർ
സ്വകാര്യ മോട്ടോർ മേഖലയിൽ പണിയെടുക്കുന്ന 18 നും 58 നും മദ്ധ്യേ പ്രായമുള്ള എല്ലാ തൊഴിലാളികൾക്കും ക്ഷേമനിധിയിൽ അംഗമാകാവുന്നതാണ്.ക്ഷേമനിധിയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന തൊഴിലാളികളും സ്വയം തൊഴിൽ ചെയ്യുന്നവരും അവർ ജോലി ചെയ്യുന്ന ജില്ലയിലെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.സ്റ്റാമ്പ് സൈസിലുള്ള രണ്ടു ഫോട്ടോയും രെജിസ്ട്രേഷൻ ഫീസായി 25 രൂപയും അപേക്ഷയോടൊപ്പം നൽകണം.
വിഹിതം
തൊഴിലാളിയും തൊഴിലുടമയും ക്ഷേമനിധിയിലേക്ക് വിഹിതം അടക്കേണ്ടതാണ്.സ്വയം തൊഴിൽ ചെയ്യുന്നവർ രണ്ടു വിഹിതവും ഒന്നിച്ചാക്കണം.നാല് ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് വിഹിതം ക്ഷേമനിധി ഈടാക്കുന്നത്.
­­­
ക്രമ
നമ്പർ


വാഹനങ്ങളുടെ ഇനം

തൊഴിലുടമ വിഹിതം

തൊഴിലാളി വിഹിതം



1.­­­­­­

2.

3.


1.

2.

1.

1.





2.
1.
ടേബിൾ 1
സ്റ്റേജ് ക്യാരേജ് (ഹെവി)ബസ്‌
സ്റ്റേജ് ക്യാരേജ് (ലൈറ്റ്)ബസ്‌
കാണ്‍ട്രാക്റ്റ് ക്യാരേജ് & ലക്ഷ്വറി ബസ്‌

ടേബിൾ 2

ഗുഡ്സ് വെഹിക്കിൾ (ഹെവി) ലോറി
ഗുഡ്സ് വെഹിക്കിൾ (ലൈറ്റ്)
മിനി ലോറി ,ടെമ്പോ തുടങ്ങിയവ

ടേബിൾ 3

ഓംനി വാൻ ,ക്വാളിസ്,ടെമ്പോ ട്രാവല്ലെർ ,ടാക്സി ക്യാബ്

ടേബിൾ 4

ഓട്ടോറിക്ഷ , ട്രാക്റ്റർ,ട്രില്ലർ,അത് പോലെയുള്ള മറ്റ് വാഹനങ്ങൾ


1050

700

700




400



200




100

50
(ഒരു തൊഴിലാളിയുടെ വിഹിതം)
150

150

150




100



100




50
50









മുകളിലെ ടേബിളിൽ ക്രമ നമ്പർ 1, 2, വിഭാഗങ്ങളിൽ സ്റ്റേജ് ക്യാരെജ് ഹെവി വിഭാഗത്തിൽ മിനിമം മൂന്ന് തൊഴിലാളികൾക്ക് വേണ്ടിയും സ്റ്റേജ് ക്യാരേജ് ലൈറ്റ് വിഭാഗത്തിൽ മിനിമം രണ്ട് തൊഴിലാളികൾക്ക് വേണ്ടിയും തൊഴിലുടമ അടക്കുന്ന തുകയാണ് യഥാക്രമം 1050,700 എന്നിങ്ങനെ സൂചിപ്പിച്ചിരിക്കുന്നത്.വാഹനത്തിലെ മറ്റ് തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം പിന്നീട് നിശ്ചയിക്കുന്നതാണ്.
തുടർച്ചയായി ആറുമാസം ക്ഷേമനിധിയിൽ കൃത്യമായി വിഹിതം അടക്കാത്ത തൊഴിലാളിക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.തൊഴിലാളി വാഹനം മാറിയാലും അപേക്ഷ നൽകേണ്ടതാണ്.ക്ഷേമനിധി വിഹിതം എസ് ബി ടി , ബാങ്ക് ഓഫ് ഇന്ത്യ ,ഇന്ത്യൻ ബാങ്ക്,വൈശ്യ ബാങ്ക് ,ഫെഡറൽ ബാങ്ക് ,സിൻഡിക്കേറ്റ് ബാങ്ക്,ധനലക്ഷ്മി ബാങ്ക്,ബാങ്ക് ഓഫ്‌ ബറോഡ എന്നീ ബാങ്കുകളിൽ അടക്കാവുന്നതാണ്.
ആനുകൂല്യങ്ങൾ
പെൻഷൻ
പത്തു വർഷത്തിൽ കുറയാതെ ക്ഷേമനിധിയിൽ അംഗത്വം ഉള്ളതും 60 വയസ്സ് പൂർത്തിയാക്കിയവരുമായ അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ മിനിമം പെൻഷനായി ലഭിക്കും.കൂടാതെ വാഹനങ്ങളുടെ ഇനം തിരിച്ചു വാർഷിക വർദ്ധനവും ലഭിക്കും.ടേബിൾ 1,ടേബിൾ 2 എന്നീ വിഭാഗത്തിൽ പ്പെടുന്ന വാഹനങ്ങളിലെ തൊഴിലാളികൾക്ക് പ്രതിവർഷം 25 രൂപ നിരക്കിലും ടേബിൾ 3,4 വിഭാഗത്തിൽ പെടുന്ന തൊഴിലാളികൾക്ക് പ്രതിവർഷം 20 രൂപ നിരക്കിലും വാർഷിക വർദ്ധനവ്‌ ലഭിക്കും.നിലവിൽ പെൻഷൻ വാങ്ങികൊണ്ടിരിക്കുന്നവർക്കും പുതിയ നിരക്കിലുള്ള പെൻഷൻ ലഭിക്കും.
60 വയസ്സ് പൂർത്തിയാക്കി സർവീസിൽ നിന്നും പിരിഞ്ഞ തൊഴിലാളി,ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട ഫോറത്തിൽ 60 ദിവസത്തിനകം അതതു ജില്ലാ എക്സിക്യൂട്ടീവ് ഓഫീസേർക്ക് അപേക്ഷ സമർപ്പിക്കണം.അപേക്ഷയോടൊപ്പം തൊഴിലാളി ജോലിയിൽ നിന്നും പിരിഞ്ഞു എന്ന് കാണിക്കുന്ന തൊഴിലുടമയുടെ സർട്ടിഫിക്കറ്റ്, 2 പാസ് പോർട്ട്‌ സൈസ് ഫോട്ടോ,വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
അപകടമരണം - സഹായം
അപകടം മൂലം അംഗമായ തൊഴിലാളി മരണപ്പെട്ടാൽ നോമിനിക്ക് / കുടുംബത്തിന് 1,00,000 രൂപ ധനസഹായം ലഭിക്കും.അപകടം മൂലം മരണപ്പെടുന്ന തൊഴിലാളിയുടെ നോമിനി ജില്ലാ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന നിർദ്ദിഷ്ട ഫോറത്തിൽ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസേർക്ക് അപേക്ഷ സമർപ്പിക്കണം.മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ്,എഫ് ഐ ആറിന്റെ പകർപ്പ് ,പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് ,മരണമടഞ്ഞ തൊഴിലാളിയുടെ പേര് ഉൾപ്പെട്ടിരുന്ന റേഷൻ കാർഡിന്റെ പകർപ്പ് ,അപേക്ഷ നൽകിയ ആളും മരണമടഞ്ഞ ആളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
സ്വാഭാവിക മരണം - സഹായം
തൊഴിലാളി സ്വാഭാവികമായി മരണപ്പെട്ടാൽ ആശ്രിതർക്ക് 25,000 രൂപ മരണാനന്തരം സഹായം ലഭിക്കും
മരണപ്പെട്ട തൊഴിലാളിയുടെ നോമിനി നിർദ്ദിഷ്ട ഫോമിൽ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസേർക്ക് അപേക്ഷ സമർപ്പിക്കണം.അപേക്ഷയോടൊപ്പം മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ്,മരണമടഞ്ഞ തൊഴിലാളിയുടെ പേര് ഉൾപ്പെടുന്ന റേഷൻ കാർഡിന്റെ പകർപ്പ്,നോമിനിയുമായുള്ള ബന്ധം തെളിയിക്കുന്ന വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം.
ചികിത്സാ സഹായം
തൊഴിലാളിക്ക് മാരകമായ അസുഖം പിടിപെട്ടാൽ ചികിത്സാ ധനസഹായമായി 50,000 രൂപ വരെ ലഭിക്കും.ജില്ലാ ഓഫീസിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം.അപേക്ഷയോടൊപ്പം ചികിത്സക്കായി വാങ്ങിയ മരുന്നുകളുടെ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ, ഏത് രോഗമാണെന്ന് തെളിയിക്കുന്ന സിവിൽ സർജ്ജനിൽ കുറയാത്ത ഡോക്ടറുടെ സർട്ടിഫിക്കറ്റ്,ക്ഷേമനിധി വിഹിതം അടച്ച രസീതുകളുടെ കോപ്പി,സ്വകാര്യ ആശുപത്രിയിൽ റഫർ ചെയ്തിട്ടുണ്ടെങ്കിൽ അവ സംബന്ധിച്ച സിവിൽ സർജന്റെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
വിവാഹ ധനസഹായം
അംഗങ്ങളുടെ പെണ്മക്കളുടെ വിവാഹത്തിന് 10,000 രൂപ ധനസഹായം ലഭിക്കുന്നതാണ്.പരമാവധി രണ്ട് കുട്ടികൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.ജില്ലാ ഓഫീസിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട ഫോമിനൊപ്പം കുടുംബാംഗങ്ങളുടെ പേരും ബന്ധവും ഉൾപ്പെടുന്ന റേഷൻ കാർഡിലെ പേജിന്റെ പകർപ്പ്,വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയും ഹാജരാക്കണം.
പ്രസവാനുകൂല്യം
വനിതകളായ മോട്ടോർ തൊഴിലാളികൾക്ക് പ്രസവ ധനസഹായമായി 3000 രൂപ വീതം പരമാവധി രണ്ടു തവണ ലഭിക്കുന്നതാണ്.ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട ഫോമിൽ പ്രസവത്തിന് ശേഷം 90 ദിവസത്തിനകം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.അപേക്ഷയോടൊപ്പം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം.
വിദ്യാഭ്യാസ സഹായം
എട്ടാം ക്ലാസ് മുതൽ വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 300 രൂപ മുതൽ 4500 രൂപ വരെയുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് ലഭിക്കും.
ജില്ലാ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന നിർദ്ദിഷ്ട ഫോമിൽ അപേക്ഷിക്കണം.മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രവും ഹാജരാക്കണം.
ഇതര ആനുകൂല്യങ്ങൾ
വീട് വയ്ക്കുന്നതിനുള്ള വായ്പ,പെണ്മക്കളുടെ വിവാഹത്തിനുള്ള വായ്പ,എൽ ഐ സി പോളിസിക്ക് പ്രീമിയം അടക്കുന്നതിനുള്ള വായ്പ, തൊഴിൽരഹിതനായിരിക്കുമ്പോൾ ഉള്ള വായ്പ എന്നിവ ലഭ്യമാകും.അഞ്ചു വർഷം തുടർച്ചയായി അടച്ചവർക്ക് മാത്രമേ വീട് വയ്ക്കാനുള്ള ആനുകൂല്യം ലഭിക്കുകയുള്ളൂ. പന്ത്രണ്ട് മാസത്തെ അടിസ്ഥാന കൂലിക്ക് ഒപ്പമുള്ള സംഖ്യ വായ്പയായി നൽകും.വീട് റിപ്പയറിംഗിന് 6 മാസത്തെ അടിസ്ഥാന കൂലിക്ക് ഒപ്പമുള്ള സംഖ്യ ലഭിക്കും.

കയർതൊഴിലാളി ക്ഷേമനിധി

ആമുഖം
കയർ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ഈ ക്ഷേമനിധി 1989 ജനുവരിയിൽ നിലവിൽ വന്നു.1989 ൽ ഈ ക്ഷേമ പദ്ധതിയെ നവീകരിക്കുകയുണ്ടായി.
അംഗത്വം
അർഹത ഉള്ളവർ
തൊണ്ട്, ചകിരി, കയർ, കയറുല്പന്നങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ട് സംസ്ക്കരണം, ഉത്പ്പാദനം, ലോഡിംഗ്, അണ്‍ലോഡിംഗ് എന്നിങ്ങനെ ഉള്ള പ്രവർത്തനങ്ങളിൽ സ്വയം തൊഴിലായോ, സ്ഥാപനത്തിലോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കയർ മേഖലയിലെ 18 മുതൽ 55 വയസ്സ് വരെയുള്ള തൊഴിലാളികൾക്ക് അംഗമാകാം.ഇതിനായി പ്രത്യേക ഫോറത്തിൽ അപേക്ഷ നൽകണം.അപേക്ഷയോടൊപ്പം കയർ തൊഴിലാളിയാണെന്ന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ചേർക്കണം.
വിഹിതം
അംഗങ്ങൾ 5 രൂപ വീതം പ്രതിമാസം നൽകണം.6 മാസത്തെ വിഹിതം കുടിശിക വരുത്തിയാൽ അംഗത്വം നഷ്ടപ്പെടുന്നതാണ്.അംഗത്വം പുനസ്ഥാപിക്കുന്നതിന് വേണ്ടി മാപ്പ് അപേക്ഷ നൽകി 2 ശതമാനം പലിശ സഹിതം വിഹിതം അടക്കണം.കയർ റാട്ടുടമകളും സൊസൈറ്റികളും സ്ഥാപനങ്ങളും ആനുപാതിക വിഹിതം നൽകണം.2 വർഷം അംഗത്വം പൂർതിയാക്കിയവർക്ക് മാത്രമേ ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് അർഹത ഉള്ളൂ.
ആനുകൂല്യങ്ങൾ
പെൻഷൻ
ക്ഷേമനിധി ആരംഭിക്കുന്നതിന് മുമ്പ് 60 വയസ്സ് തികഞ്ഞ ക്ഷേമനിധിയിൽ അംഗമാകാത്ത കയർ തൊഴിലാളികൾക്കും അംഗമായത്തിന് ശേഷം 60 വയസ്സ് തികഞ്ഞ കയർ തൊഴിലാളികൾക്കും പ്രതിമാസം 300 രൂപ ലഭിക്കുന്നു.അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതാണ്.കൂടാതെ ഓരോ വർഷവും ലൈഫ് സർട്ടിഫിക്കറ്റും സമർപ്പിക്കണം.
കുടുംബ പെൻഷൻ
അംഗമായിരിക്കെ മരണമടയുന്നവരുടെ ആശ്രിതർക്ക് പ്രതിമാസം 300 രൂപ കുടുംബ പെൻഷൻ ലഭിക്കുന്നു.മരണ സർട്ടിഫിക്കറ്റ്‌, ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അവശതാ സഹായം
താൽക്കാലിക അവശത
അംഗമായിരിക്കെ രോഗം മൂലമോ അപകടം മൂലമോ ഒരു മാസത്തിൽ കുറയാത്ത അവശത സംഭവിക്കുന്നവർക്ക് 200 രൂപ വീതം മൂന്ന് മാസത്തേക്ക് ധനസഹായം ലഭിക്കുന്നതാണ്.അപേക്ഷയോടൊപ്പം ഗവ.സർവീസിലുള്ള അസി.സർജ്ജന്റെ പദവിയിൽ താഴെയല്ലാത്ത ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
സ്ഥായിയായ അവശത
അംഗത്തിന് ജോലിയിൽ തുടരാൻ കഴിവില്ലാത്ത വിധത്തിൽ സ്ഥിരവും സ്ഥായിയുമായ അവശത നേരിടുന്നവർക്ക് 2500 രൂപയും പ്രതിമാസം 300 രൂപയും പെൻഷൻ ലഭിക്കുന്നു.
ചികിത്സാ സഹായം
അംഗത്തിനും മാതാപിതാക്കൾ, ഭാര്യ/ ഭർത്താവ്, മക്കൾ,ആശ്രയിച്ച് കഴിയുന്ന കൊച്ചു മക്കൾ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ചികിത്സക്കായി പ്രതിവർഷം 1000 രൂപ വരെ ലഭിക്കുന്നു.ഇതിനായി നിർദ്ദിഷ്ട ഫോറത്തിൽ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ബില്ലുകളും സർട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കണം.
പ്രസവാനുകൂല്യം
അംഗങ്ങളുടെ രണ്ടു പ്രസവത്തിന് 1000 രൂപ വീതം ധനസഹായം ലഭിക്കുന്നു.ഫോറം നമ്പർ 6 ൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.
അപകടമരണം
അംഗത്തിന് അപകടമരണം ഉണ്ടായാൽ അവകാശികൾക്ക് 10,000 രൂപ സഹായ ധനമായി ലഭിക്കുന്നു.ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ രേഖകളോടെ 90 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
മരണാനന്തര സഹായം
അംഗത്തിന്റെയോ ആശ്രിതരുടെയോ മരണാനന്തര ചടങ്ങുകൾക്ക് 1000 ധനസഹായം ലഭിക്കുന്നു.അപേക്ഷയോടൊപ്പം മരണ സർട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
വിദ്യാഭ്യാസ സഹായം
അംഗങ്ങളുടെ മക്കളായ വിദ്യാർത്ഥികൾക്ക് പ്ലസ്‌ ടു മുതൽ പ്രൊഫെഷണൽ കോഴ്സുകൾ വരെ പഠിക്കുന്നതിന് 750 രൂപ മുതൽ 3000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.അപേക്ഷയോടൊപ്പം കോഴ്സിന് തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് , വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, മറ്റ് യാതൊരു സഹായ ധനവും ലഭിക്കുന്നില്ലായെന്ന് വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.(മെറിറ്റ്, സ്കോളർഷിപ്പ് പോലുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നവർക്കും ഈ ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും.)
വിവാഹ സഹായം
വനിതാ അംഗത്തിനോ അംഗത്തിന്റെ പെണ്മക്കൾക്കോ ഒരു വിവാഹത്തിന് 2000 രൂപ സഹായം ലഭിക്കുന്നതാണ്.ആദ്യ വിവാഹമാണെന്ന് രക്ഷിതാവോ അംഗമോ സാക്ഷ്യപ്പെടുത്തണം.ഒരാളുടെ വിവാഹത്തിന് ഒരു പ്രാവശ്യം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.എന്നാൽ ഭർത്താവിന്റെ മരണം കൊണ്ട് പുനർ വിവാഹം നടന്നാൽ രണ്ടാമതും സഹായം ലഭിക്കും.ഇതേ ആവശ്യത്തിന് സർക്കാരിൽ നിന്നോ മറ്റ് മാർഗ്ഗങ്ങളിൽ നിന്നോ സാമ്പത്തിക സഹായം കിട്ടിയിരുന്നാൽ പോലും ഈ പദ്ധതിക്കുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.ഫോറം നമ്പർ 6 ൽ വിവാഹ സർട്ടിഫിക്കറ്റും മറ്റ് ആവശ്യമായ രേഖകളും സഹിതം അപേക്ഷിക്കണം.
മറ്റു സഹായങ്ങൾ
1. മഴവെള്ള സംഭരണി
സ്വന്തമായി സ്ഥലവും മഴവെള്ളം സംഭരിക്കാൻ സാധിക്കുന്ന വിധത്തിലുള്ള വീടും ഉള്ളവർക്ക് മഴവെള്ള സംഭരണി നിർമ്മിക്കുന്നതിനാവശ്യമായ 14,210 രൂപ നൽകുന്നതാണ്.ഇതിൽ 4,210 രൂപ ഗുണഭോക്ത വിഹിതമായി അംഗം എടുക്കേണ്ടതാണ്.ഇത് ഒരു താൽകാലിക പദ്ധതി മാത്രമാണ്.
2. മഹിള കയർ യോജന പദ്ധതി
കേന്ദ്ര ഗവേർന്മെന്റിന്റെ ഈ പദ്ധതി പ്രകാരം ക്ഷേമനിധിയിൽ അംഗത്വമുള്ള 45 വയസ്സിൽ താഴെയുള്ള സ്ത്രീ തൊഴിലാളികൾക്ക് യന്ത്രവല്കൃത റാട്ടിൽ പരിശീലനം നൽകുന്നതാണ്.ഇതിന് പ്രത്യേകം അപേക്ഷ നൽകേണ്ടതാണ്.
3. രാജീവ് ഗാന്ധി മെമ്മോറിയൽ ഓൾഡ്ഏജ്ഹോം
പ്രായാധിക്യം ചെന്നവരും നിരാശ്രയരുമായ കയർ തൊഴിലാളികൾക്ക് ഭക്ഷണം,ചികിത്സ,വിനോദോപാധികൾ എന്നിവയോട് കൂടി താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വിലാസം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്
ആലപ്പുഴ -01
ഫോണ്: 0477 - 2251577,224 1740

Go Top

തയ്യൽതൊഴിലാളി ക്ഷേമനിധി

ആമുഖം
1994 ൽ കേരള നിയമസഭ പാസ്സാക്കിയ 16 മത്തെ ആക്റ്റ് അനുസരിച്ച് 1995 ഒക്ടോബർ 16 ന് നിലവിൽ വന്നു.
അംഗത്വം
അർഹത ഉള്ളവർ
18 വയസ്സ് പൂർത്തിയാകുകയും എന്നാൽ 57 വയസ്സ് പൂർത്തിയായിട്ടില്ലാതിരിക്കുകയും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാതിരിക്കുകയും മൂന്നുവർഷത്തിൽ കുറയാത്ത തയ്യൽ ജോലിയിലോ എംബ്രോയിഡറി ജോലിയിലോ ഏർപ്പെട്ടിരിക്കുകയും ചെയ്യുന്ന ഏത് തയ്യൽ തൊഴിലാളിക്കും സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ആൾക്കും ഈ ക്ഷേമനിധിയിൽ അംഗത്വം എടുക്കാവുന്നതാണ്.ഫാഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെ അംഗങ്ങളാക്കുന്നത് പരിഗണിക്കുന്നുണ്ട്.
ജില്ലാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് ഒന്നാം നമ്പർ ഫോറത്തിൽ അപേക്ഷ നൽകേണ്ടതാണ്.അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ് എസ് എൽ സി ബുക്ക് / മാമ്മോദീസ സർട്ടിഫിക്കറ്റ്,ഇലക്ട്രൽ കാർഡ്,ഡോക്ടറുടെ സർട്ടിഫിക്കറ്റ്), 2 ഫോട്ടോ , തൊഴിലാളിയാണെന്ന സർട്ടിഫിക്കറ്റ് (തൊഴിലുടമയുടെ സർട്ടിഫിക്കറ്റ് / ജില്ലാ ലേബർ ഓഫീസറുടെ സർട്ടിഫിക്കറ്റ് / 1926 ലെ ട്രേഡ് യൂണിയൻ ആക്റ്റ് അനുസരിച്ച് രജിസ്റ്റർ ചെയ്ത് ഈ രംഗത്ത് പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ നൽകുന്ന സർട്ടിഫിക്കറ്റ്) എന്നിവ കൂടി ചേർക്കേണ്ടതാണ്.അംഗത്വം ലഭിക്കുന്നവർക്ക് ഫോട്ടോ ഐഡന്റിറ്റി കാർഡ് ലഭിക്കുന്നതാണ്.
വിഹിതം
പ്രവേശന ഫീസായി 15 രൂപയും മാസവരിയായി 20 രൂപയും തൊഴിലാളികൾ ജില്ലാ ഓഫീസിൽ അടക്കേണ്ടതാണ്.തൊഴിലുടമകളിൽ നിന്ന് 7 രൂപ വിഹിതം ഈടാക്കുന്നതാണ്.സ്വയം തൊഴിൽ ചെയ്യുന്നവർ തൊഴിലുടമയുടെ വിഹിതം അടക്കേണ്ടതില്ല.അംഗങ്ങൾ അടക്കുന്ന തുകയുടെ 10 % ത്തിന് തുല്യമായ തുക സർക്കാർ ഗ്രാന്റായി നൽകുന്നതാണ്.ഒരു വർഷം തുടർച്ചയായി വിഹിതം അടക്കാതിരിക്കുന്ന ആൾക്ക് അംഗത്വം നഷ്ടപ്പെടുന്നതാണ്.പിഴയടച്ച് അപേക്ഷിച്ചാൽ പരമാവധി രണ്ടു തവണ വരെ അംഗത്വം പുനസ്ഥാപിച്ച് കൊടുക്കുന്നതാണ്.
ആനുകൂല്യങ്ങൾ
പെൻഷൻ
മൂന്ന് വർഷമെങ്കിലും ക്ഷേമനിധിയിൽ അംഗത്വമുള്ളവരും 60 വയസ്സ് തികഞ്ഞവരുമായ തൊഴിലാളികൾക്ക് 300 രൂപ പെൻഷൻ അർഹത ഉണ്ടായിരിക്കുന്നതാണ്.60 വയസ്സ് പൂർത്തിയാകുന്നതിന് മൂന്ന് മാസത്തിന് മുമ്പ് പെൻഷനുള്ള അപേക്ഷ ഫോറം നമ്പർ 10 എ യിൽ ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ സമർപ്പിക്കണം.അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡ് ,പാസ് ബുക്ക്‌, ഭാര്യ/ ഭർത്താക്കന്മാർ ഒന്നിച്ചുള്ള ഫോട്ടോ (അവിവാഹിതരാണെങ്കിൽ അംഗത്തിന്റെ ഫോട്ടോ മതി ) അവിവാഹിത അംഗത്തിന്റെ കുടുംബത്തിനെ സംബന്ധിച്ചുള്ള തഹസിൽ ദാരിൽ നിന്നും ലഭിച്ച അവകാശ സർട്ടിഫിക്കറ്റ്, അതതു കാലം നിർദ്ദേശിക്കപ്പെടുന്ന മറ്റു രേഖകൾ എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം.
പെൻഷൻ പ്രതിമാസം 300 രൂപ മുതൽ 840 രൂപ വരെ സർവീസ് കാലയളവനുസരിച്ചു ത്രൈമാസ ഗഡുക്കളായി ലഭിക്കുന്നതാണ്.പെൻഷൻ ലഭിക്കുന്നവർക്ക് എല്ലാ വർഷവും മാർച്ച് 31 ന് മുമ്പ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. (എം പി,എം എൽ എ ,വില്ലേജ് ഓഫീസർ,തദ്ദേശ സ്വയം ഭരണ സ്ഥാപനാംശം എന്നിവരിൽ നിന്നും ലഭിക്കുന്ന സാക്ഷ്യ പത്രം മതി).
അവശതാ പെന്‍ഷന്‍
ക്ഷേമനിധിയില്‍ അംഗമായിരിക്കെ തളര്‍വാതം,ക്യാന്‍സര്‍,കിഡ്നി രോഗം,ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങള്‍ പിടിപ്പെട്ടോ അംഗവൈകല്യം മൂലമോ ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിരമായ അവശത അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് 300 രൂപ പെന്‍ഷന്‍,അംഗത്തിന്റെ മരണം വരെ ലഭിക്കുന്നതാണ്.അംഗത്വം എടുത്തിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയായിരിക്കണം.
ഫോറം നമ്പര്‍ 10(സി)യില്‍ അപേക്ഷ നല്‍കണം.അപേക്ഷയോടൊപ്പം മെഡിക്കല്‍ ബോര്‍ഡ് / ക്യാന്‍സര്‍ സെന്‍റര്‍/ മെഡിക്കല്‍ കോളേജ്/ആശുപത്രികള്‍/ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍/ ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്,ഐഡന്റിറ്റി കാര്‍ഡ്‌,പാസ്സ് ബുക്ക്‌,കാലാകാലങ്ങളില്‍ ആവശ്യപ്പെടുന്ന ഇതരരേഖകള്‍ എന്നിവ കൂടി ചേര്‍ക്കണം.
കുടുംബ പെന്‍ഷന്‍
പെന്‍ഷന്‍ ലഭിക്കുന്ന അംഗത്തിന്‍റെ മരണശേഷം ആശ്രിതര്‍ക്ക് 300 രൂപ കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതാണ്.ഫോറം നമ്പര്‍ 10(ഡി)യില്‍ അപേക്ഷ നല്‍കണം.മരണപ്പെടുന്ന അംഗത്തിന്‍റെ ഭര്‍ത്താവ്/ ഭാര്യ പ്രായപൂര്‍ത്തിയാകാത്ത ആണ്മക്കള്‍,അവിവാഹിതരായ പെണ്‍മക്കള്‍ എന്നിവര്‍ക്ക്  മുന്‍ഗണന ക്രമത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നതാണ്.അംഗത്തിന്‍റെ ക്ഷേമനിധിയിലുള്ള സര്‍വീസ് അനുസരിച്ച് ആനുപാതിക കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതാണ്.
വിവാഹാനുകൂല്യം
വനിതാഅംഗങ്ങള്‍ക്കും,അംഗങ്ങളുടെ രണ്ട് പെണ്‍മക്കള്‍ക്കും വിവാഹ സഹായമായി 2000 രൂപ വീതം നല്‍കുന്നതാണ്.പുരുഷ അംഗങ്ങള്‍ക്ക് വിവാഹത്തിന് 1000 രൂപ സഹായം ലഭിക്കുന്നതാണ്.
പ്രസവ ധനസഹായം
വനിതാ അംഗങ്ങള്‍ക്ക് 2000 രൂപ പ്രസവ ധനസഹായമായി ലഭിക്കുന്നതാണ്.രണ്ടു തവണ മാത്രമേ ഇത് ലഭിക്കുകയുള്ളൂ.
മരണാനന്തര സഹായം
അംഗത്തിന് അപകട മരണം സംഭവിക്കുകയാണെങ്കില്‍ 10,000 രൂപയും മരണാനന്തര ചടങ്ങുകള്‍ക്കും ശവ സംസ്ക്കാരത്തിനുമായി അംഗങ്ങളുടെ ആശ്രിതര്‍ക്ക് 1000 രൂപയും സഹായം ലഭിക്കുന്നതാണ്.
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
എസ് എസ് എല്‍ സി,പ്ലസ്‌ ടു, ഐ റ്റി ഐ, ടി ടി സി, ബി.എഡ,ബിരുദം,ബിരുദാനന്തരം,പ്രൊഫെഷണല്‍,സാങ്കേതിക വിദ്യാഭ്യാസം എന്നീ കോഴ്സുകളില്‍ പഠിക്കുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 600 രൂപ മുതല്‍ 25000 രൂപ വരെ ലഭിക്കുന്നതാണ്.

വ്യാപാര–വാണിജ്യസ്ഥാപന തൊഴിലാളി ക്ഷേമനിധി

ആമുഖം
1960 ലെ കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്ടാബ്ലിഷ്മെന്റ്സ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്കും ആശ്വാസം നല്‍കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും വേണ്ടി രൂപീകരിച്ച പദ്ധതിയാണ് കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്ടാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമപദ്ധതി.ഈ പദ്ധതി 2007 മാര്‍ച്ച് 15 മുതല്‍ നിലവില്‍ വന്നു.
അംഗത്വം
അര്‍ഹത ഉള്ളവര്‍
1960 ലെ കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്ടാബ്ലിഷ്മെന്റ്സ് ആക്ടിന്‍റെ പരിധിയില്‍ വരുന്നതും 18 വയസ്സ് പൂര്‍ത്തിയായിരിക്കുകയും എന്നാല്‍ 55 വയസ്സ് പൂര്‍ത്തിയാകാതിരിക്കുകയും ചെയ്യുന്ന താഴെ പറയുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വരുന്നവരുമായ ഏതൊരു തൊഴിലാളിക്കും സ്വയം തൊഴില്‍ ചെയ്യുന്ന ആര്‍ക്കും മൂന്ന് മാസത്തെ സേവനം പൂര്‍ത്തിയാക്കുന്ന മുറക്ക് ക്ഷേമപദ്ധതിയില്‍ അംഗമാകാവുന്നതാണ്.
1.  കച്ചവട/വ്യാപാര സ്ഥാപനം
2.  ആശുപത്രി, ആതുര ശുശ്രൂഷാലയം,വൈദ്യശാല, ഡിസ്പെന്‍സറി
3.  മെഡിക്കല്‍ സ്റ്റോര്‍,പാരാ മെഡിക്കല്‍ സ്ഥാപനം
4.  പാഴ്സല്‍ സര്‍വീസ്
5.  പെട്രോള്‍,ഡീസല്‍,ഓട്ടോ ഗ്യാസ് ബങ്കുകള്‍
6.  മത്സ്യ സംസ്ക്കരണ സ്ഥാപനം
7.  വസ്ത്ര നിര്‍മ്മാണ സ്ഥാപനം
8.  ഹോട്ടല്,ഭോജനശാല
9.  ഇറച്ചി വില്‍പ്പനശാല
10. കംപ്യുട്ടര്‍ അനുബന്ധ സേവന സ്ഥാപനം
11. അച്ചടിശാല
12. ടെലിഫോണ്‍ ബൂത്ത്‌
13. കൊറിയര്‍ സര്‍വീസ്
14. പാചക വാതക വിതരണ ഏജന്‍സി
15. ഹോസ്റ്റല്‍
16. സംഭരണ വിപണന സ്ഥാപനം
17. ചെറുകിട കൊപ്ര സംസ്ക്കരണ യൂണിറ്റ്
18. ചെറുകിട ഓയില്‍ മില്‍
19. തുകല്‍ സംഭരണ സ്ഥാപനം
20. ചെറുകിട ചെരുപ്പ്,ബാഗ് നിര്‍മ്മാണ സ്ഥാപനം
21. സിനിമാ തിയേറ്റര്‍
22. ഫോട്ടോ/ വീഡിയോ സ്റ്റുഡിയോ
23. ബേക്കറി
24. ഓട്ടോമൊബൈല്‍ - എഞ്ചിനീയറിംഗ്
25. ശബ്ദവും വെളിച്ചവും അലങ്കാരവും ലഭ്യമാക്കുന്ന സ്ഥാപനം
എന്നാല്‍ കേരള സര്‍ക്കാരിന്‍റെ മറ്റേതെങ്കിലും ക്ഷേമനിധിയിലോ 1948 ലെ ഫാക്ടറീസ് ആക്ടോ,1951 ലെ പ്ലാന്റ്റെഷന്‍ ലേബര്‍ ആക്ടോ ബാധകമാക്കിയിട്ടുള്ള സ്ഥാപനങ്ങളിലും 1960ലെ കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്ടാബ്ലിഷ്മെന്റ്സ് ആക്ടിന്‍റെ വ്യവസ്ഥകളില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുള്ള സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളും നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ഏതെങ്കിലും ആനുകൂല്യം ലഭിക്കുന്നവരും ആയ തൊഴിലാളികള്‍ക്ക് ഈ ക്ഷേമനിധിയില്‍ അംഗമാകാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല.
സ്വന്തമായി തൊഴില്‍ ചെയ്യുന്ന ആള്‍ എന്നത് യഥാര്‍ത്ഥത്തില്‍ ഉപജീവനത്തിനായി പ്രധാനമായും 1960 ലെ കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്ടാബ്ലിഷ്മെന്റ്സ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന ഏതെങ്കിലും തൊഴില്‍,തൊഴിലാളികളെ നിയോഗിക്കാതെ സ്വന്തമായി നടത്തുന്ന ആളും എന്നാല്‍ വ്യാപാര വ്യവസായി ക്ഷേമനിധിയിലോ റേഷന്‍ വ്യാപാരി ക്ഷേമനിധിയിലോ അംഗമല്ലാത്ത ആളും ആയിരിക്കേണ്ടതാണ്.
നിബന്ധനകള്‍
ഈ പദ്ധതിയില്‍ അംഗമാകാന്‍ അര്‍ഹത ഉള്ള ഓരോ തൊഴിലാളിയും സ്വയം തൊഴില്‍ ചെയ്യുന്നയാളും നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷ നല്‍കേണ്ടതാണ്.അപേക്ഷയോടൊപ്പം അപേക്ഷകന്റെ 6 മാസത്തിനുള്ളില്‍ എടുത്ത പാസ്സ് പോര്‍ട്ട്‌ സൈസ് ഫോട്ടോയും(2 എണ്ണം) ജനന തിയ്യതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.(ജനന തിയ്യതി തെളിയിക്കുന്നതിന് ജനന മരണ രേജിസ്ട്രാരുടെ സാക്ഷ്യപത്രം,സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്.
അംഗത്വം ലഭിക്കുന്നവര്‍ക്ക് പാസ്സ് ബുക്കും ഐഡന്റിറ്റി കാര്‍ഡും ലഭിക്കുന്നതാണ്.
വിഹിതം
തൊഴിലാളി വിഹിതം : ഓരോ അംഗവും പ്രതിമാസം ൨൦ രൂപ വീതം
തൊഴിലുടമയുടെ വിഹിതം: ഓരോ തൊഴിലുടമയും ഓരോ തൊഴിലാളിക്കും വേണ്ടി പ്രതിമാസം 20  രൂപ വീതം
സ്വയം തൊഴില്‍ ചെയ്യുന്ന ഒരാള്‍ തൊഴിലാളി വിഹിതമായ 20 രൂപയും തൊഴിലുടമ വിഹിതമായ ൨൦ രൂപ ഉള്‍പ്പെടെ പ്രതിമാസം 40 രൂപ
തൊഴിലാളി വിഹിതവും തൊഴിലുടമ വിഹിതവും ചേര്‍ന്നുള്ള ക്ഷേമനിധിയിലേക്കുള്ള അംശാദായം തൊഴിലുടമയാണ് പ്രതിമാസം ബോര്‍ഡില്‍ അടക്കേണ്ടത്.
അംഗമാകുന്ന ഓരോ തൊഴിലാളിക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുന്നതാണ്.സ്ഥാപന ഉടമക്ക് തന്റെ സ്ഥാപനത്തില്‍ നിന്നും അംഗങ്ങളായി ചേര്‍ന്നിട്ടുള്ള തൊഴിലാളികളുടെ പട്ടികയും അംഗത്വ നമ്പരും രേഖപ്പെടുത്തിയ ഒരു റമിറ്റന്‍സ് പാസ്സ് ബുക്ക്‌ നല്‍കുന്നതാണ്.സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും റമിറ്റന്‍സ് പാസ്സ് ബുക്ക്‌ നല്‍കുന്നതാണ്.
ഒരു തൊഴിലുടമക്കോ സ്വയം തൊഴില്‍ ചെയ്യുന്ന അംഗത്തിനോ ആറു മാസത്തെയോ ഒരു വര്‍ഷത്തെയോ അംശാദായം ഒരുമിച്ച് മുന്‍കൂറായി അടക്കാവുന്നതാണ്.ഓരോ മാസവും 5 തിയ്യതിക്ക് മുമ്പായി തുക അടക്കേണ്ടതാണ്.
ഇന്ത്യന്‍ ബാങ്ക്,പഞ്ചാബ് നാഷണല്‍ ബാങ്ക്,ബാങ്ക് ഓഫ് ഇന്ത്യ,ധനലക്ഷ്മി ബാങ്ക് എന്നീ ബാങ്കുകളില്‍ കോര്‍ ബാങ്കിംഗ് സൗകര്യമുള്ള ശാഖകളില്‍ വിഹിതം അടക്കാവുന്നതാണ്.ഒരംഗം തുടര്‍ച്ചയായി ഒരു വര്‍ഷത്തെ അംശാദായം അടക്കാതിരുന്നാല്‍ അംഗത്വം സ്വമേധയാ റദ്ദായി പോകുന്നതാണ്.
തൊഴിലാളി പിരിഞ്ഞ് പോകുകയോ പുതുതായി ജോലിയില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ആ വിവരം കാണിച്ച് കൊണ്ടുള്ള ഒരു സ്റ്റേറ്റ്മെന്‍റ് (ഫോറം 5 ) പാസ് ബുക്കും സഹിതം ബോര്‍ഡിന്‍റെ ഓഫീസില്‍ സമര്‍പ്പിച്ച്‌ ആവശ്യമായ മാറ്റം ഉള്‍ക്കൊള്ളിക്കേണ്ടതാണ്.
ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
കുറഞ്ഞത് 10 വര്‍ഷം തുടര്‍ച്ചയായി വിഹിതം അടച്ച ഒരു അംഗത്തിന്,അറുപത് വയസ്സ് തികയുന്ന മുറക്കോ സ്ഥിരമായ ശാരീരിക അവശത മൂലം രണ്ടു വര്‍ഷത്തിലധികം ജോലി ചെയ്യാന്‍ കഴിയാതിരിക്കുന്ന അവസ്ഥ വന്നാലോ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.പെന്‍ഷന്‍ തുക തീരുമാനിച്ചിട്ടില്ല.
കുടുംബ പെന്‍ഷന്‍
കുറഞ്ഞത് 15 വര്‍ഷം വിഹിതം അടച്ച ഒരംഗമോ ഈ പദ്ധതി പ്രകാരം പെന്‍ഷന് അര്‍ഹമായ അംഗമോ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിന് കുടുംബ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.പെന്‍ഷന്‍ തുക തീരുമാനിച്ചിട്ടില്ല.
പ്രസവാനുകൂല്യം
10 വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുള്ളതും എംപ്ലോയിസ്‌ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരാത്തതുമായ വനിതാ അംഗത്തിന് അംഗം പ്രസവത്തിനായി അവധിയില്‍ പ്രവേശിക്കുന്ന തിയ്യതി മുതല്‍ ജോലിയില്‍ പുന പ്രവേശിക്കുന്നത് വരെയുള്ള പരമാവധി 12 ആഴ്ചത്തെ വേതനം അപേക്ഷകന്റെ ജോലി വിഭാഗത്തിന് / തസ്തികക്ക് അര്‍ഹതപ്പെട്ട നിശ്ചിത മിനിമം വേതന നിരക്കില്‍ ലഭിക്കുന്നതാണ്.ഗര്‍ഭം അലസല്‍ സംഭവിച്ച അംഗത്തിന് അംഗം അവധിയില്‍ പ്രവേശിച്ച തിയ്യതി മുതല്‍ ജോലിയില്‍ പുന പ്രവേശിക്കുന്നത് വരെയുള്ള പരമാവധി 6 ആഴ്ചത്തെ വേതനം അപേക്ഷകന്റെ ജോലി വിഭാഗത്തിന് തസ്തികക്ക് അര്‍ഹതപ്പെട്ട നിശ്ചിത മിനിമം വേതന നിരക്കില്‍ നല്‍കുന്നതുമാണ്.എന്നാല്‍ ഈ ആനുകൂല്യം പരമാവധി രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ ലഭിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
പ്രസവാനുകൂല്യത്തിന് അപേക്ഷിക്കുന്നവരും അംഗത്തിന്‍റെ ആശ്രിതരുടെ മരണാനന്തര ചിലവുകള്‍ക്കും മരണാനന്തര സഹായത്തിനും അപേക്ഷിക്കുന്നവരും ബന്ധപെട്ട ജനന മരണ രെജിസ്ട്രാരില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.പ്രസവാനുകൂല്യത്തിന് അപേക്ഷിക്കുന്നവര്‍ ആശുപത്രി ഡിസ്ചാര്‍ജ്ജ് രേഖ/ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും മതിയാകും.
ഗര്‍ഭം അലസല്‍ സംഭവിച്ച ആനുകൂല്യത്തിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
വിവാഹാനുകൂല്യം
കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും നിധിയിലേക്ക് വിഹിതം അടച്ച അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്മക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹ ചെലവിനായി 5000 രൂപ ലഭിക്കുന്നതാണ്.ഈ ആനുകൂല്യം പരമാവധി രണ്ടു തവണ മാത്രമേ ഒരംഗത്തിന് ലഭിക്കുകയുള്ളൂ.
അംഗത്തിന്‍റെ/ കുടുംബാംഗങ്ങളുടെ മരണാനന്തര ചെലവ്
കുറഞ്ഞത് 3 വര്‍ഷമെങ്കിലും വിഹിതം അടച്ച അംഗത്തിന്‍റെയോ അംഗത്തിന്‍റെ കുടുംബാംഗങ്ങളുടെയോ മരണാനന്തര ചിലവുകള്‍ക്കായി 1000 രൂപ വീതം ലഭിക്കുന്നതാണ്.
ചികിത്സാ സഹായം
മൂന്ന് വര്‍ഷമെങ്കിലും നിധിയിലേക്ക് തുടര്‍ച്ചയായി വിഹിതം അടച്ച അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നുള്ള ചികിത്സക്ക് അംഗത്വ കാലാവധിയില്‍ പരമാവധി 10000 രൂപ ബോര്‍ഡിന്‍റെ അംഗീകാരത്തിന് വിധേയമായി ചികിത്സാ സഹായം നല്‍കുന്നതാണ്.
ചികിത്സാ സഹായത്തിന് അപേക്ഷിക്കുന്നവര്‍ അസുഖത്തിന്‍റെ വിവരം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ സര്‍വീസിലെ അസിസ്റ്റന്റ്‌ സര്‍ജ്ജന്റെ റാങ്കില്‍ കുറയാതെ ഉള്ള ഒരു ഡോക്ടറില്‍ നിന്നും വാങ്ങി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
വിദ്യാഭ്യാസാനുകൂല്യം
ഒരു വര്‍ഷമെങ്കിലും നിധിയിലേക്ക് തുടര്‍ച്ചയായി വിഹിതം അടച്ച അംഗങ്ങളുടെ സമര്‍ത്ഥരായ മക്കള്‍ക്ക് ബോര്‍ഡില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതാണ്.വിദ്യാഭ്യാസാനുകൂല്യ പദ്ധതി ബോര്‍ഡ് ആവിഷ്ക്കരിച്ച് സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറക്ക് നടപ്പാക്കുന്നതാണ്.
വിദ്യാഭ്യാസ സഹായത്തിന് അപേക്ഷിക്കുന്നവര്‍ അപേക്ഷകന്റെ മക്കള്‍ പഠിക്കുന്ന ക്ലാസ്/കോഴ്സ് ,വര്‍ഷം എന്നിവ രേഖപ്പെടുത്തി കൊണ്ടുള്ള സ്ഥാപനത്തിന്‍റെ മുഖ്യ അദ്ധ്യാപകന്റെ/പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം,വരുമാനം കാണിക്കുന്ന റവന്യു അധികാരിയുടെ സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്.
മരണാനന്തര സഹായം
ക്ഷേമാനിധിയിലെ ഒരംഗം അസുഖം മൂലമോ അപകടം മൂലമോ മരണപ്പെട്ടാല്‍ ആദ്യ മൂന്ന് വര്‍ഷത്തെ അംഗത്വ കാലയളവിനുള്ളില്‍ 5000 രൂപയും ശേഷമുള്ള ഓരോ വര്‍ഷത്തെ അംഗത്വ കാലയളവിന് 1000 രൂപ വീതവും രണ്ടും കൂടി പരമാവധി 20,000 രൂപ അംഗത്തിന്‍റെ കുടുംബത്തിന് മരണാനന്തര സഹായം ആയി നല്‍കുന്നതാണ്.

Go Top

ബാര്‍ബര്‍ - ബ്യൂട്ടീഷന്‍ തൊഴിലാളി ക്ഷേമനിധി

ആമുഖം
2004 ജനുവരി 3 നാണ് ഈ ക്ഷേമ പദ്ധതി നിലവില്‍ വന്നത്.അതിന് മുമ്പ് ഈ വിഭാഗം തൊഴിലാളികള്‍ കൈത്തൊഴിലാളി – വിദഗ്ധ തൊഴിലാളി ക്ഷേമാനിധിയിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്.
അംഗത്വം
അര്‍ഹത ഉള്ളവര്‍
18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് ഈ ക്ഷേമ പദ്ധതിയില്‍ അംഗത്വം എടുക്കാവുന്നതാണ്.ഫോറം നമ്പര്‍ 1 നോടൊപ്പം രണ്ടു പാസ്സ് പോര്‍ട്ട്‌ സൈസ് ഫോട്ടോയും ജനന തിയ്യതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ശരി പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.രജിസ്ടര്‍ ചെയ്യുന്ന മുറക്ക് ജില്ലാ ഓഫീസില്‍ നിന്നും ഐഡന്റിറ്റി കാര്‍ഡ്‌ ലഭിക്കുന്നതാണ്.
വിഹിതം
അംഗങ്ങള്‍ക്ക് പ്രതിമാസം 20 രൂപ വീതം അടക്കണം.ഓരോ അംഗത്തിനും പ്രതിമാസം വിഹിതത്തില്‍ 12 രൂപ വീതം സര്‍ക്കാര്‍ വിഹിതം നല്‍കുന്നതാണ്.എല്ലാ മാസവും 10 ആം തിയ്യതിക്ക് മുമ്പായി വിഹിതം ജില്ലാ സഹകരണ ബാങ്കില്‍ അടക്കേണ്ടതാണ്.വിഹിതം ഒരു വര്‍ഷ കാലത്തേക്കോ ആറു മാസത്തേക്കോ അഡ്വാന്‍സ് ആയും നല്‍കാവുന്നതാണ്.
6 മാസം വരെ വിഹിതം അടക്കാതെ കുടിശിക വന്നാല്‍ മാസം 2 രൂപ വീതം പിഴ ചേര്‍ത്ത് അടക്കാവുന്നതാണ്.6 മാസത്തിനു മുകളില്‍ കുടിശിക വന്നാല്‍ അപേക്ഷ നല്‍കി 8% പലിശയോടെ വിഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാവുന്നതാണ്.
ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
60 വയസ്സില്‍ റിട്ടയര്‍ ചെയ്യുന്ന അംഗത്തിന് പെന്‍ഷന്‍ ലഭിക്കുന്നതാണ്.പത്തു വര്‍ഷമെങ്കിലും വിഹിതം അടച്ചവര്‍ക്കെ പെന്‍ഷന് അര്‍ഹത ഉള്ളൂ.ബന്ധപ്പെട്ട അംഗത്തിന് 60 വയസ്സ് ആകുമ്പോള്‍ ഫോറം നമ്പര്‍ 5 ല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.പെന്‍ഷന്‍ ത്രൈമാസ ഗഡുക്കള്‍ ആയിട്ടാണ് നല്‍കുക.300 രൂപ പെന്‍ഷന്‍ ലഭിക്കുന്നതാണ്.
റിട്ടയര്‍മെന്‍റ് ആനുകൂല്യം
42 വര്‍ഷം വരെ ഫണ്ടില്‍ വിഹിതം അടച്ചവര്‍ക്ക് 62,750 രൂപ വരെ ലഭിക്കുന്നതാണ്.4 വര്‍ഷം വിഹിതം അടച്ച അംഗത്തിന് 600 രൂപ ലഭിക്കുന്നതാണ്.
മരണാനന്തര ആനുകൂല്യം
അംഗം മരണപ്പെട്ടാല്‍ റിട്ടയര്‍മെന്‍റ് ആനുകൂല്യത്തോടൊപ്പം 10,500 രൂപ സഹായമായി നിയമാനുസൃത അവകാശിക്ക് ലഭിക്കും.മരണാനന്തര ചെലവുകള്‍ക്ക് 1000 രൂപയും ലഭിക്കുന്നതാണ്.
പ്രസവാനുകൂല്യം
ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സ്ത്രീ തൊഴിലാളികളായ അംഗങ്ങള്‍ക്ക് പ്രസവാനുകൂല്യമായി 1000 രൂപ വീതം പരമാവധി രണ്ടു തവണ ലഭിക്കുന്നതാണ്.
വിവാഹ സഹായം
ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങളുടെ പെണ്മക്കളുടെ വിവാഹത്തിന് 2,000 രൂപ സഹായധനമായി നല്‍കുന്നതാണ്.
അവശതാ പെന്‍ഷന്‍
സ്ഥിരമായ അംഗവൈകല്യം മൂലം ഒരംഗത്തിന് തൊഴില്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ 1,000 രൂപ സഹായധനമായി നല്‍കുന്നതാണ്.കൂടാതെ മിനിമം പെന്‍ഷനായ 300 രൂപ പ്രതിമാസം നല്‍കുന്നതാണ്.ഈ ആനുകൂല്യം ലഭിക്കാന്‍ ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ അംഗത്വം വേണം.ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
വിദ്യാഭ്യാസ സഹായം
പ്ലസ്‌ ടു,വി എച്ച് എസ് സി,ടി ടി സി (രൂപ 500) ബിരുദം(രൂപ 750) ബിരുദാനന്തര ബിരുദം,പ്രൊഫെഷണല്‍ കോഴ്സുകള്‍(രൂപ 1500) എന്നിവക്ക് അംഗങ്ങളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതാണ്.അംഗങ്ങളുടെ എണ്ണത്തിനു ആനുപാതികമായിട്ടാണ് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നത്.റെഗുലര്‍ കോഴ്സുകളില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യവര്‍ഷം മാത്രമാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.അംഗത്വം എടുത്തിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കണം.
ഉപകരണ വായ്പ
അംഗങ്ങള്‍ക്ക് പണി സാധനങ്ങള്‍ വാങ്ങുന്നതിനായി പരമാവധി 2000 രൂപ വരെ പലിശ രഹിത വായ്പയായി ലഭിക്കുന്നതാണ്.

അലക്കു തൊഴിലാളി ക്ഷേമനിധി

ആമുഖം
കൈതൊഴിലാളി – വിദദ്ധ തൊഴിലാളി ക്ഷേമനിധിയിലായിരുന്നു 1991 മുതല്‍ അലക്കു തൊഴിലാളികള്‍ അംഗത്വം എടുത്തിരുന്നത്.2004 മുതല്‍ അലക്കു തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക ക്ഷേമനിധി നിലവില്‍ വന്നു.
അംഗത്വം
അര്‍ഹത ഉള്ളവര്‍
18 വയസ്സിനും 50 വയസ്സിനും മദ്ധ്യേ പ്രായമുള്ള അലക്കു തൊഴിലാളികള്‍,തേപ്പുകാര്‍,ഡ്രൈക്ലീനിംഗ് തൊഴിലാളികള്‍ എന്നിവര്‍ക്ക് അംഗമാകാവുന്നതാണ്.വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പ്രത്യേക ഫോറത്തില്‍ അപേക്ഷിക്കണം.
വിഹിതം
പ്രതിമാസ വിഹിതമായി ഓരോ അംഗവും 20 രൂപ വീതം അടക്കണം.ഓരോ അംഗത്തിനും സര്‍ക്കാര്‍ വിഹിതം 12 രൂപ എന്ന നിരക്കില്‍ ആയിരിക്കും.ജില്ലാ സഹകരണ ബാങ്കിലാണ് വിഹിതം അടക്കേണ്ടത്.6 മാസം തുടര്‍ച്ചയായി വിഹിതം അടക്കാതിരുന്നാല്‍ മാസം 2 രൂപ വീതം പിഴ അടച്ച് അംഗത്വം പുതുക്കാവുന്നതാണ്.ജില്ലാ ഓഫീസില്‍ പ്രത്യേക അപേക്ഷ നല്‍കി 18 ശതമാനം പലിശയോടെ കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാവുന്നതാണ്.
ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
60 വയസ്സ് പൂര്‍ത്തിയാകുന്ന അംഗങ്ങള്‍ക്ക് പ്രതിമാസം 300 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്നതാണ്.ക്ഷേമനിധിയില്‍ 10 വര്‍ഷം അംഗത്വം ഉള്ളവര്‍ക്കെ പെന്‍ഷന് അര്‍ഹത ഉള്ളൂ.ഈ ക്ഷേമനിധി സ്ഥാപിതമാകുന്നതിന് മുമ്പ് കൈതൊഴിലാളി ക്ഷേമനിധിയിലുള്ള അംഗത്വവും പെന്‍ഷന്‍ നല്‍കുന്നതിനു കണക്കാക്കുന്നതാണ്.ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം.ത്രൈമാസ കണക്കില്‍ പെന്‍ഷന്‍ ലഭിക്കുന്നതാണ്.
റിട്ടയര്‍മെന്‍റ് ആനുകൂല്യം
40 വര്‍ഷം സര്‍വ്വീസില്‍ ഉള്ളവര്‍ക്ക് പരമാവധി 50,000 രൂപ റിട്ടയര്‍മെന്‍റ് സമയത്ത് ലഭിക്കുന്നതാണ്.കുറവ് സര്‍വ്വീസുള്ളവര്‍ക്ക് ആനുപാതികമായ തുക ലഭിക്കും.4 വര്‍ഷം സര്‍വ്വീസ് ഉള്ളവര്‍ക്ക് 600 രൂപയും ലഭിക്കുന്നതാണ്.
മരണാനന്തര ആനുകൂല്യം
അംഗം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് 10,000  രൂപ ലഭിക്കുന്നതാണ്.സംസ്ക്കാര ചിലവുകളിലെക്ക് 1000 രൂപയും ലഭിക്കും.
പ്രസവാനുകൂല്യം
സ്ത്രീ അംഗങ്ങള്‍ക്ക് പ്രസവാനുകൂല്യമായി 1000 രൂപ വീതം പരമാവധി രണ്ടു തവണ ലഭിക്കുന്നതാണ്.
വിവാഹസഹായം
സ്ത്രീ അംഗങ്ങളുടെയും പെണ്മക്കളുടെയും ഒരു വിവാഹത്തിന് 2000 രൂപ ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ സഹായം
മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനു 500 രൂപ മുതല്‍ 1500 രൂപ വരെ ലഭിക്കുന്നതാണ്.
അവശതാ പെന്‍ഷന്‍
രോഗം,അപകടം എന്നിവ മൂലം തൊഴില്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് അവശതാ പെന്‍ഷന്‍ ലഭിക്കുന്നതാണ്.കൂടാതെ അടിയന്തര സഹായമായി 1000 രൂപ ലഭിക്കുന്നതാണ്.
ഉപകരണ വായ്പ
പണി ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ആകെ അടച്ച തുകയുടെ 75 ശതമാനം പലിശരഹിത വായ്പയായി ലഭിക്കുന്നതാണ്.പരമാവധി 2000 രൂപ വരെ ലഭിക്കും.
വിലാസം
കേരള അലക്കു തൊഴിലാളി ക്ഷേമനിധി
ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബില്‍ഡിംഗ്‌
തോപ്പില്‍ ലെയിന്‍,കുന്നുംപുറം റോഡ്‌
വഞ്ചിയൂര്‍, തിരുവനന്തപുരം – 695 035
ഫോണ്‍: 0471-2463769

Go Top
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി

ആമുഖം
കേരളത്തിലെ ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും വര്‍ക്ക് ഷോപ്പുകളും ആയി ബന്ധപ്പെട്ട ജോലികള്‍ സ്വയം തൊഴിലായി സ്വീകരിച്ചിട്ടുള്ള ആളുകളുടെയും ക്ഷേമത്തിന് വേണ്ടിയുള്ള ഈ പദ്ധതി 2004 ലാണ് ആരഭിച്ചത്.
അംഗത്വം
അര്‍ഹത ഉള്ളവര്‍
20 വയസ്സിനും 34 വയസ്സിനും ഇടയിലുള്ളവരും വര്‍ക്ക് ഷോപ്പുകളില്‍ ജോലി ചെയ്യുന്നവരോ വര്‍ക്ക് ഷോപ്പുകളും ആയി ബന്ധപ്പെട്ട് സ്വയം തൊഴില്‍ ചെയ്യുന്നവരോ ആയ മെക്കാനിക്ക്,ഡ്രൈവര്‍,ക്ലീനര്‍,ഇലക്ട്രീഷ്യന്‍,ടയര്‍മാന്‍, ടര്‍ണര്‍ , ബാറ്ററി മാന്‍,പെയിന്റര്‍, വെല്‍ഡര്‍, ഗ്രീസര്‍മാന്‍, വള്‍ക്കനൈസേഷന്‍, സ്പ്രേ പെയിന്റര്‍,വര്‍ക്ക് ഷോപ്പ് അറ്റന്‍ഡര്‍, ബോഡി നിര്‍മ്മാണവുമായി ബന്ധപ്പെട്ട മരപണിക്കാര്‍, കൊല്ല പണിക്കാര്‍, സഹായികള്‍, ഓഫീസ് ജീവനക്കാര്‍, എന്നിവര്‍ക്ക് ഈ ക്ഷേമനിധിയില്‍ അംഗത്വം എടുക്കാവുന്നതാണ്.
രെജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍
ഈ പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളും സ്വയം തൊഴില്‍ ചെയ്യുന്നവരും ഫോറം നമ്പര്‍ 1 ല്‍( രണ്ട് പകര്‍പ്പ് സഹിതം) അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.അപേക്ഷയോടൊപ്പം രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,തൊഴിലുടമ/ തൊഴിലുടമ സംഘടനയുടെ സെക്രട്ടറിയോ പ്രസിടന്ടോ/ സ്ഥലം എം എല്‍ എ യോ എം പി യോ/ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി/ ഗസറ്റഡ് ഓഫീസര്‍ എന്നിവരില്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ തൊഴിലിനെ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്,വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടി ചേര്‍ക്കണം.ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.അപേക്ഷ സ്വീകരിച്ചാല്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുന്നതാണ്.
വിഹിതം
തൊഴിലാളികള്‍ രെജിസ്ട്രേഷന്‍ ഫീസായി 25 രൂപ അപേക്ഷ സമയത്ത് നല്‍കേണ്ടതാണ്.പ്രതിമാസ വിഹിതമായി 20 രൂപ വീതം നല്‍കണം.തൊഴിലുടമ ഓരോ തൊഴിലാളിക്കും 10 രൂപ വീതം പ്രതിമാസം നല്‍കേണ്ടതാണ്.സ്വയം തൊഴില്‍ ചെയ്യുന്നവര്‍ പ്രതിമാസം 30 രൂപ വീതം ഫണ്ടില്‍ അടക്കേണ്ടതാണ്.അംഗങ്ങള്‍ അടക്കുന്ന തുകയുടെ പത്തു ശതമാനം സര്‍ക്കാര്‍ ഗ്രാന്‍റ് ആയി നല്‍കുന്നതാണ്.
ആനുകൂല്യങ്ങള്‍
റിട്ടയര്‍മെന്‍റ്
ക്ഷേമനിധിയില്‍ വിഹിതം മുടക്കം കൂടാതെ അടച്ച 60 വയസ്സ് പൂര്‍ത്തിയാകുന്ന ഒരംഗത്തിന് റിട്ടയര്‍മെന്‍റ് ആനുകൂല്യം നല്‍കുന്നതാണ്.അംഗം ക്ഷേമനിധിയിലേക്ക് അടച്ച വിഹിതവും അംഗത്തിന്‍റെ പേരില്‍ തൊഴിലുടമ അടച്ച വിഹിതവും ചേര്‍ത്ത് 5 % പലിശയോടെ റിട്ടയര്‍മെന്‍റ് ആനുകൂല്യം ലഭിക്കുന്നതാണ്.
അവശത ആനുകൂല്യം
ക്ഷേമപദ്ധതിയില്‍ അംഗമായ വ്യക്തി അപകടം,രോഗം എന്നിവ മൂലം സ്ഥായിയായ അംഗ വൈകല്യം സംഭവിച്ച് തൊഴില്‍ ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ അതുവരെ അയാളുടെ പേരില്‍ അടച്ച തൊഴിലാളിയുടെയും തൊഴിലുടമയുടെയും ഉള്‍പ്പെടെ ഉള്ള വിഹിതം 5% പലിശയോടൊപ്പം ലഭിക്കുന്നതാണ്.കൂടാതെ പരമാവധി 5,000 രൂപ വരെയുള്ള ധനസഹായം ലഭ്യമാണ്.അപേക്ഷയോടൊപ്പം സര്‍ക്കാര്‍ സിവില്‍ സര്ജ്ജന്മാരുടെ തസ്തികയില്‍ കുറയാത്ത ഒരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ചേര്‍ക്കണം.
മരണാനന്തര ആനുകൂല്യം
ക്ഷേമപദ്ധതിയില്‍ അംഗമായ വ്യക്തി മരണപ്പെടുകയാണെങ്കില്‍ നോമിനിക്ക് അതുവരെ അയാളുടെ പേരില്‍ അടച്ച തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം 5% പലിശയോടൊപ്പം ലഭിക്കുന്നതാണ്.കൂടാതെ 5,000 രൂപ ധനസഹായവും കിട്ടും.അപേക്ഷയോടൊപ്പം മരണ സര്‍ട്ടിഫിക്കറ്റും ചേര്‍ക്കേണ്ടതാണ്.
മറ്റു ആനുകൂല്യങ്ങള്‍
ക്ഷേമനിധിയില്‍ ഫണ്ടിന്‍റെ ലഭ്യതക്കനുസരിച്ച്‌ ചികിത്സാ സഹായം അംഗങ്ങളുടെ മക്കള്‍ക്കുള്ള ചികിത്സാ സഹായം,പെണ്മക്കളുടെ വിവാഹത്തിനുള്ള ധനസഹായം,ഭവനത്തിനുള്ള ധനസഹായം എന്നിവ നടപ്പിലാക്കുന്നതാണ്.
വിലാസം
കേരള ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി
ഹരിശ്രീ, കൊച്ചുപിലാംമൂട്
കൊല്ലം – 691001
ഫോണ്‍: 0474 – 2742818,2741288

ലോട്ടറി ഏജെന്റസ് & സെല്ലേഴ്സ് ക്ഷേമനിധി

ആമുഖം
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്ഷേമത്തിനായി 1991 ലാണ് ആദ്യ ക്ഷേമനിധി നിലവില്‍ വന്നത്.2008 ല്‍ പുതിയ ക്ഷേമനിധി ഏജെന്റ്റ്മാര്‍ക്കൊപ്പം വില്പനക്കാര്‍ക്കും കൂടി അംഗത്വം നല്‍കി കൊണ്ട് നിലവില്‍ വന്നു.പഴയ ക്ഷേമനിധി 12-7-2008 ല്‍ മരവിപ്പിക്കുകയുണ്ടായി.ഈ ക്ഷേമനിധിയില്‍ അംഗങ്ങളായിരുന്ന ലോട്ടറി ഏജെന്റ്മാര്‍ക്ക് പുതിയ ക്ഷേമനിധിയില്‍ അംഗത്വം തുടരാവുന്നതാണ്.പഴയ ക്ഷേമനിധിയില്‍ ഉണ്ടായിരുന്ന അംഗത്വ കാലയളവിന്റെ പകുതി പുതിയ ക്ഷേമനിധിയില്‍ വക കൊള്ളിക്കുന്നതാണ്.ഒരു വര്‍ഷത്തില്‍ കുറവുള്ള കാലം ഒരു വര്‍ഷമായി കണക്കാക്കുന്നതാണ്.
അംഗത്വം
അര്‍ഹത ഉള്ളവര്‍
18 വയസ്സിനും 60 വയസ്സിനും മദ്ധ്യേ പ്രായമുള്ള കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഏജെന്റ്മാര്‍ക്കും വില്പനക്കാര്‍ക്കും ഈ ക്ഷേമനിധിയില്‍ അംഗങ്ങളാകുന്നതാണ്. പ്രതിമാസം 10,000 രൂപയുടെ അല്ലെങ്കില്‍ ത്രൈമാസം 30,000 രൂപയില്‍ കുറയാത്ത തുകക്ക് ടിക്കറ്റ്‌ വാങ്ങി വില്പന നടത്തുന്നവരായിരിക്കണം.അംഗമാകാന്‍ ആഗ്രഹിക്കുന്ന വില്‍പനക്കാര്‍, വില്പനക്കാര്‍ക്കുള്ള ടിക്കറ്റ് അക്കൌണ്ട് ബുക്ക്‌ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും 25 രൂപ നല്‍കി വാങ്ങി തങ്ങള്‍ വാങ്ങുന്ന ടിക്കറ്റിന്‍റെ വിശദാംശങ്ങള്‍ ഏജെന്റില്‍ നിന്നും സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
രെജിസ്ട്രേഷന്‍
ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന ഫോറം നമ്പര്‍ 1ല്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കണം. ഏജെന്റ്റ്മാര്‍ ഇതോടൊപ്പം നിഷ്ക്കര്‍ഷിച്ച തുകക്കുള്ള ടിക്കറ്റുകള്‍ വാങ്ങുന്നുണ്ടെന്നു രേഖപ്പെടുത്തിയ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ നല്‍കിയ സാക്ഷ്യപത്രം ചേര്‍ക്കണം. ഏജെന്റ്റ്മാരല്ലാത്ത വില്‍പനക്കാര്‍ ഭാഗ്യക്കുറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനയുടെ ശുപാര്‍ശയും ഏജെന്റ്റ് സാക്ഷ്യപ്പെടുത്തിയ ഫോറം നമ്പര്‍ 1 നോടൊപ്പം സമര്‍പ്പിക്കണം.ഇതോടൊപ്പം വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നാല് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും ചേര്‍ക്കണം.ഇതോടൊപ്പം അപേക്ഷകന്‍ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നില്ലെന്നും അവിടെ നിന്നും പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും ഇതര ക്ഷേമാനിധികളില്‍ അംഗമല്ലായെന്നുമുള്ള സത്യവാങ് മൂലം കൂടി സമര്‍പ്പിക്കണം.
നിര്‍ദ്ദിഷ്ട തുകക്കുള്ള ടിക്കറ്റ് വില്പന നടത്താതെ വരുമ്പോഴും മൂന്ന് മാസത്തില്‍ കൂടുതല്‍ വരിസംഖ്യ അടക്കാതെ വരുമ്പോഴും അംഗത്വം നഷ്ടപ്പെടുന്നതാണ്.
വിഹിതം
രെജിസ്ട്രേഷന്‍ ഫീസായി 25 രൂപയും ആദ്യ വരി സംഖ്യയായി 50 രൂപയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.50 രൂപ വീതം പ്രതിമാസ വിഹിതം അടക്കേണ്ടതാണ്.ബാങ്കിലോ,ജില്ലാ  ഭാഗ്യക്കുറി വെല്‍ഫയര്‍ ഓഫീസിലോ അടക്കാം. മൂന്ന് മാസത്തെ വരിസംഖ്യ മുന്‍‌കൂര്‍ അടക്കാവുന്നതാണ്.വിഹിതം അടക്കുന്നതിനെ സംബന്ധിച്ച് ജില്ലാ വെല്‍ഫയര്‍ ഓഫീസില്‍ നിന്നും പാസ്സ് ബുക്കില്‍ പതിപ്പിച്ച് വാങ്ങേണ്ടതാണ്.
കേരള സംസ്ഥാന ഭാഗ്യകുറിയുടെ വിറ്റുവരവിന്റെ 1 % ഈ ക്ഷേമ നിധിയിലേക്ക് സര്‍ക്കാര്‍ വിഹിതമായി നല്‍കുന്നതാണ്.
ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
പത്തു വര്‍ഷത്തെ തുടര്‍ച്ചയായ അംഗത്വമോ 55 വയസോ ഏതാണ് അവസാനം പൂര്‍ത്തിയാക്കുന്ന മുറക്ക് പ്രതിമാസം 500 രൂപ ലഭിക്കുന്നതാണ്.20 വര്‍ഷത്തിന് ശേഷം ഉള്ള ഓരോ വര്‍ഷത്തിനും പെന്‍ഷനില്‍ 10 രൂപ വര്‍ദ്ധനവ് ഉണ്ടാകുന്നതാണ്.
കുടുംബ പെന്‍ഷന്‍
മരണമടയുന്ന പെന്‍ഷണറുടെ ഭാര്യ/ ഭര്‍ത്താവിന് അംഗത്തിന് അര്‍ഹത ഉള്ള പെന്‍ഷന്‍ തുകയുടെ പകുതി കുടുംബ പെന്‍ഷനായി ലഭിക്കുന്നതാണ്.
ചികിത്സാസഹായം
മെഡിക്കല്‍ ഇന്ഷുറന്സ് ഇല്ലാത്ത അംഗങ്ങള്‍ക്ക് അഞ്ചു ദിവസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ 400 രൂപയും അതിന് ശേഷമുള്ള ഓരോ ദിവസത്തിനും 75 രൂപയും അടക്കം മൊത്തം 3000 രൂപയില്‍ കവിയാത്ത തുക ലഭിക്കുന്നതാണ്.അസി.സര്‍ജ്ജനില്‍ കുറയാത്ത ഡോക്ടറുടെ സാക്ഷ്യപത്രവുമായി അപേക്ഷ നല്‍കേണ്ടതാണ്.
പ്രസവാനുകൂല്യം
ഒരു വര്‍ഷത്തില്‍ കൂടുതല്‍ അംഗത്വമുള്ള വനിതകള്‍ക്ക് പ്രസവാനുകൂല്യമായി 5000 രൂപ നല്‍കുന്നതാണ്.
വിവാഹ സഹായം
1.  ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗത്വം ഉള്ളവര്‍ക്ക് വിവാഹത്തിന് 5000 രൂപ സഹായമായി ലഭിക്കും
2.  മൂന്ന് വര്‍ഷത്തില്‍ കുറയാത്ത അംഗത്വം ഉള്ളവരുടെ പെണ്മക്കളുടെ വിവാഹത്തിന് 5,000 രൂപ സഹായമായി നല്‍കുന്നതാണ്.
മരണാനന്തര സഹായം
അപകടം മൂലം ഒരംഗം മരണപ്പെട്ടാല്‍ 1,00,000 രൂപയും മറ്റ് സാഹചര്യങ്ങളില്‍ ആണ് മരിക്കുന്നതെങ്കില്‍ 50,000 രൂപയും അനന്തരാവകാശികള്‍ക്ക് ലഭിക്കുന്നതാണ്.അംഗത്തിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്കായി അവകാശിക്ക് 2000 രൂപ നല്‍കുന്നതാണ്.മരണ സര്‍ട്ടിഫിക്കറ്റുമായി അപേക്ഷിക്കണം.
പ്രത്യേക പെന്‍ഷന്‍
60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും 5 വര്‍ഷത്തില്‍ കുറയാത്ത ഭാഗ്യക്കുറി ഏജെന്ടോ വില്പ്പനക്കാരനോ ആയിരുന്ന ഒരാള്‍ക്ക് 500 രൂപ പെന്‍ഷന്‍ ലഭിക്കുന്നതാണ്.ഭാഗ്യക്കുറി മേഖലയിലെ തൊഴിലാളി യൂണിയന്‍റെ സാക്ഷ്യപത്രത്തോടൊപ്പം 2010 നവംബര്‍ 24 ന് മുന്‍പായി 600 രൂപ പ്രവേശന ഫീസോടെ ഫോറം നമ്പര്‍ 1 ല്‍ അപേക്ഷ സമര്‍പ്പിക്കണം.അങ്ങനെ അംഗത്വം ലഭിക്കുന്നവര്‍ ത്രൈമാസം 10000 രൂപയുടെ ടിക്കറ്റ് വില്‍ക്കേണ്ടതാണ്.അംഗത്വം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം മാത്രമേ പ്രത്യേക പെന്‍ഷന്‍ ലഭിക്കുകയുള്ളൂ.
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്
എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ടി എച്ച് എസ് സി എന്നീ വിഭാഗത്തില്‍ ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന അംഗങ്ങളുടെ 3 മക്കള്‍ക്ക് വീതം വിദ്യാഭ്യാസ സ്കോളര്‍ഷിപ്പായി 2000,1500,1000 രൂപ വീതം ലഭിക്കുന്നതാണ്.
മറ്റു ആനുകൂല്യങ്ങള്‍
ഗ്രൂപ്പ് ഇന്ഷുറന്സ് പദ്ധതി,വാര്‍ഷിക ബോണസ്,തുടങ്ങിയ ആനുകൂല്യങ്ങള്‍ ഉടനെ നടപ്പിലാക്കുന്നതാണ്.അംഗങ്ങള്‍ക്ക് ഭാഗ്യക്കുറി ടിക്കറ്റുകള്‍,മോപ്പെഡ്,സൈക്കിള്‍,പെട്ടിക്കട എന്നിവ വാങ്ങുന്നതിനുള്ള വായ്പ പദ്ധതികളും ഉടനെ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതാണ്.

Go Top
അംഗന്‍വാടി വര്‍ക്കേഴ്സ് & ഹെല്‍പ്പേഴ്സ് ക്ഷേമനിധി

ആമുഖം
കേരളത്തിലെ അംഗന്‍വാടി ജീവനക്കാര്‍ക്കായി 1992 ഏപ്രില്‍ 10 നാണ് ഈ ക്ഷേമപദ്ധതി നിലവില്‍ വന്നത്.
അംഗത്വം
അര്‍ഹത ഉള്ളവര്‍
ഐ.സി.ഡി.എസ്,യു.എസ്.എന്‍.പി പദ്ധതികളില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലല്ലാതെ ഹോണറെറിയം വാങ്ങി ജോലി ചെയ്യുന്ന അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഈ ക്ഷേമനിധിയില്‍ അംഗങ്ങളാകാം.എന്നാല്‍ കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളോ നടപ്പിലാക്കിയിട്ടുള്ള ഏതെങ്കിലും ക്ഷേമനിധിയില്‍ അംഗത്വം ലഭിച്ചിട്ടുള്ളവര്‍ക്ക് ഈ ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല.
അംഗന്‍വാടി വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കും അവരുടെ അംഗത്വം അതാത് പ്രോജെക്റ്റ്‌ ഓഫീസറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.അംഗത്വം ലഭിക്കുന്നവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡും പാസ്ബുക്കും ലഭിക്കുന്നു.
വിഹിതം
അംഗന്‍വാടി വര്‍ക്കര്‍ പ്രതിമാസം 30 രൂപയും ഹെല്‍പ്പര്‍ 15 രൂപയും ക്ഷേമനിധി വിഹിതം അടക്കണം.ഓരോ അംഗവും അടക്കുന്ന അത്രയും തുക സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി നല്‍കാവുന്നതാണ്.
ആനുകൂല്യങ്ങള്‍
റിട്ടയര്‍മെന്‍റ് ആനുകൂല്യം
ക്ഷേമനിധിയില്‍ അംഗമായവര്‍ ജോലിയില്‍ നിന്നും പിരിഞ്ഞുപോകുമ്പോള്‍ അടച്ച വിഹിതം പലിശയും സര്‍ക്കാര്‍ സംഭാവനയും ചേര്‍ത്ത് തിരികെ ലഭിക്കും.2004 വരെ അടച്ച തുകയുടെ 10% വും അതിന് ശേഷം അടച്ച തുകക്ക് തുല്യമായ തുകയും ഗവര്‍മെന്റ് വിഹിതമായി ലഭിക്കുന്നതാണ്.
പെന്‍ഷന്‍
നിശ്ചിത കാലാവധിയും പ്രായപരിധിയും പൂര്‍ത്തിയാകുമ്പോള്‍ വര്‍ക്കര്‍ക്ക് 500 രൂപയും ഹെല്‍പ്പര്‍ക്ക് 300 രൂപയും പെന്‍ഷന്‍ ലഭിക്കുന്നതാണ്.
ചികിത്സാ സഹായം
1.  മാരകരോഗങ്ങളുടെ ചികിത്സക്കും മേജര്‍ ശസ്ത്രക്രിയക്കും വേണ്ടി 10,000 രൂപ വരെ ധനസഹായം ലഭിക്കും.അംഗത്വം എടുത്തിട്ട് കുറഞ്ഞത് രണ്ടു വര്‍ഷം ആയിരിക്കണം.
2.  അംഗങ്ങളുടെയും അവരുടെ മക്കളുടെയും സര്‍ക്കാര്‍ ആശുപത്രിയിലെ സാധാരണ ചികിത്സക്കായി പരമാവധി 2000 രൂപ വരെ പ്രതിവര്‍ഷം സഹായം ലഭിക്കും.
വിദ്യാഭ്യാസ സഹായം
  1. 1. മെരിറ്റ് അവാര്‍ഡ്
സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി എസ് എസ് എല്‍ സി പാസാകുന്ന അംഗങ്ങളുടെ മക്കളായ 20 വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയും മെരിറ്റ് അവാര്‍ഡും നല്‍കുന്നതാണ്.ചുരുങ്ങിയത് 60 ശതമാനം മാര്‍ക്കെങ്കിലും ലഭിച്ചിരിക്കണം.
  1. 2. വിദ്യാഭ്യാസ വായ്പ
അംഗങ്ങളുടെ മക്കളുടെ എസ് എസ് എല്‍ സി ക്ക് ശേഷമുള്ള വിദ്യാഭ്യാസത്തിനു 1000 രൂപ വരെ വായ്പ ലഭിക്കുന്നതാണ്.നിശ്ചിത കാലാവധിയില്‍ തവണകളായി വായ്പ തിരിച്ചടക്കണം.
വിവാഹ വായ്പ
അംഗത്വം എടുത്ത് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവരുടെയോ മക്കളുടെയോ വിവാഹത്തിന് 2000 രൂപ വരെ പലിശ രഹിത വായ്പ ലഭിക്കും.
ഭവനനിര്‍മ്മാണ വായ്പ
അഞ്ചു വര്‍ഷത്തെ എങ്കിലും അംഗത്വം ഉള്ളവര്‍ക്ക് വീട് വയ്ക്കാനും പുതുക്കി പണിയാനുമായി 15,000 രൂപ വരെ വായ്പയായി ലഭിക്കും.പത്ത് വര്‍ഷം കൂടി സേവന കാലയളവ് ഉണ്ടായിരിക്കണം.
അപകട സംരക്ഷണം
ഒരു വര്‍ഷത്തെ എങ്കിലും തുടര്‍ച്ചയായി വിഹിതം അടച്ചിട്ടുള്ളവര്‍ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ 10,000 രൂപ സഹായ ധനം ലഭിക്കുന്നതാണ്.
വിലാസം
കേരള സംസ്ഥാന അംഗന്‍വാടി വര്‍ക്കേര്‍സ് ഹെല്‍പ്പെഴ്സ്
ക്ഷേമനിധി ഫണ്ട്,വികാസ് ഭവന്‍
തിരുവനന്തപുരം – 695 003
ഫോണ്‍: 0471 2306040,2302851

ചുമട്ടു തൊഴിലാളി ക്ഷേമനിധി

ആമുഖം
കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി നിലവില്‍ വരുന്നത് 1981 മേയ് 20 നാണ്.പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന തലത്തില്‍ ബോര്‍ഡും,പ്രാദേശിക തലത്തില്‍ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.തൊഴിലാളികള്‍ നിശ്ചിത കമ്മിറ്റിയില്‍ രെജിസ്ട്രേഷന്‍ നടത്തി ഐഡന്റിറ്റി കാര്‍ഡ്‌ കൈപ്പറ്റി കമ്മിറ്റിയുടെ അധികാര പരിധിയില്‍ തൊഴിലില്‍ ഏര്‍പ്പെടുന്നു.കമ്മിറ്റിയില്‍ രെജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴിലാളികളെ വിവിധ പൂളുകളായി തരം തിരിച്ച് പൂള്‍ ലീഡറുടെ നിര്‍ദ്ദേശാനുസരണം തൊഴില്‍ ചെയ്യിപ്പിക്കുന്നു.തൊഴിലാളികള്‍ക്കുള്ള കൂലി തൊഴിലുടമകള്‍ നേരിട്ട് നല്‍കാതെ വര്‍ക്ക് കാര്‍ഡില്‍ രേഖപ്പെടുത്തി കമ്മിറ്റി മുഖേന നല്‍കുന്നു.
പ്രാദേശിക കമ്മിറ്റിയുടെ പരിധിയില്‍ വരാത്ത സ്ഥലങ്ങളില്‍ ഉള്ള സ്കാറ്റെര്‍ടു വിഭാഗം തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമപദ്ധതിയും നിലവില്‍ ഉണ്ട്.
അണ്‍ അറ്റാച്ച്ഡ വിഭാഗം ചുമട്ടു തൊഴിലാളി ക്ഷേമനിധി
അംഗത്വം
അര്‍ഹത ഉള്ളവര്‍
ഒരു സ്ഥാപനത്തിലോ സ്ഥാപനത്തിന് വേണ്ടി നേരിട്ടോ കരാറുകാരന്‍ വഴിയോ വേതനതിനായി കയറ്റിറക്ക് ജോലിയും ഒരു സാധനം തലയിലോ തള്ളുവണ്ടിയിലോ മറ്റു സ്ഥലത്തേക്ക് കൊണ്ട് പോകുന്ന ജോലിയും ചെയ്യുന്നയാളെ ആണ് ചുമട്ടു തൊഴിലാളിയെന്നു വിളിക്കുന്നത്‌.ഒരു തൊഴിലുടമയുടെയോ കോണ്‍ട്രാക്ട്ടറുടെയോ കീഴില്‍ സ്ഥിരം ജോലിയില്ലാത്തവര്‍ക്ക് ഫോറം എ യില്‍ ക്ഷേമനിധിയില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി ചേര്‍ക്കണം.വേണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം അര്‍ഹത ഉള്ളവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ്‌ നല്‍കുന്നതാണ്.
വിഹിതം
തൊഴില്‍ ഉടമകള്‍ നല്‍കുന്ന കൂലിയുടെ 27 % കൂടി ക്ഷേമനിധിയിലേക്കുള്ള ലെവിയായി ഈടാക്കുന്നതാണ്.കൂടാതെ ഓരോ തൊഴിലാളിക്കും ലഭിക്കുന്ന കൂലിയുടെ 10% ടെര്‍മിനല്‍ ബെനിഫിറ്റ് ഫണ്ടായി ഈടാക്കുന്നതാണ്.
ആനുകൂല്യങ്ങള്‍
ബോണസ്
തൊട്ടുമുന്‍പുള്ള സാമ്പത്തികവര്‍ഷം മുപ്പതു ദിവസമെങ്കിലും ജോലി ചെയ്ത തൊഴിലാളിക്ക് ലഭിച്ച വേതനത്തിന്റെ 12% ബോണസ്സായി നല്‍കുന്നതാണ്.
പെന്‍ഷന്‍
വാര്‍ദ്ധക്യ പെന്‍ഷന്‍
60 വയസ്സ് പൂര്‍ത്തിയായി വിരമിക്കുന്ന തൊഴിലാളിക്ക് 1000 രൂപ മുതല്‍ 3500രൂപ വരെ പ്രതിമാസം പെന്‍ഷന്‍ ലഭിക്കുന്നതാണ്. പെന്‍ഷന്‍ ലഭിക്കാന്‍ ചുരുങ്ങിയത് 6 വര്‍ഷം(851 ഹാജര്‍) സേവന കാലാവധി പൂര്‍ത്തിയാക്കണം. പെന്‍ഷന്‍ പ്രായമെത്തിയാല്‍ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും സഹിതം അപേക്ഷ സമര്‍പ്പിക്കണം.
പെന്‍ഷന്‍ അര്‍ഹത ഉള്ള സര്‍വ്വീസില്‍ ഇല്ലാത്തവര്‍ക്ക് കുറഞ്ഞത് 15,000 രൂപ മുതല്‍ അവര്‍ അടച്ച തുകയുടെ അഞ്ചിരട്ടി ലഭിക്കുന്നതാണ്.180 ദിവസത്തെ ഹാജര്‍ ഉണ്ടായിരിക്കണം.
അവശതാ പെന്‍ഷന്‍
അഞ്ചു വര്‍ഷമെങ്കിലും സര്‍വ്വീസുള്ളവര്‍ക്ക് രോഗങ്ങള്‍ നിമിത്തം അവശത ഉണ്ടാകുമ്പോള്‍ പ്രതിമാസം 250 രൂപ വീതം അവശതാ പെന്‍ഷന്‍ ലഭിക്കുന്നതാണ്.അപകടം സംഭവിക്കുന്നവര്‍ക്ക് സര്‍വ്വീസ് ബാധകമല്ല.നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ആവശ്യമായ മറ്റു രേഖകള്‍ സഹിതം അപേക്ഷിക്കണം.
പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള സേവന കാലയളവ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ശാരീരിക അവശത മൂലം സേവനത്തില്‍ നിന്നും വിരമിക്കുന്ന തൊഴിലാളിക്ക് അവര്‍ അടച്ച ടെര്‍മിനല്‍ ബെനിഫിറ്റ് തുകയും മൂന്നിരട്ടിയും ചേര്‍ത്ത് പരമാവധി 10,000 രൂപ പ്രത്യേക ധനസഹായമായി ലഭിക്കുന്നതാണ്.
കുടുംബ പെന്‍ഷന്‍
തൊഴിലാളിയുടെ മരണശേഷം നോമിനിക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതാണ്.നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കണം.125 രൂപ മുതല്‍ 1200 രൂപ വരെ കുടുംബ പെന്‍ഷനായി ലഭിക്കുന്നതാണ്.
ചികിത്സാ സഹായം
  1. 1. മെഡിക്കല്‍ റീ ഇംബേഴ്സ്മെന്‍റ്
24 മണിക്കൂറെങ്കിലും കിടത്തി ചികിത്സ നടത്തുന്ന തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം പരമാവധി 10,000 രൂപ ലഭിക്കുന്നതാണ്.160 ദിവസം ഹാജര്‍ ഉണ്ടെങ്കിലെ ആനുകൂല്യം ലഭിക്കുകയുള്ളൂ.അപേക്ഷയോടൊപ്പം ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്,ബില്ലുകള്‍ എന്നിവ ഹാജരാക്കേണ്ടതാണ്.
  1. 2. മാരക രോഗ ചികിത്സ
ഹൃദ്രോഗം, ക്യാന്‍സര്‍,കിഡ്നി തകരാര്‍ എന്നീ രോഗങ്ങള്‍ക്ക് 35,000 രൂപ വരെ ഗ്രാന്‍റ് ആയോ റീ ഇംബേഴ്സ്മെന്‍റ് ആയോ നല്‍കുന്നതാണ്.
  1. 3. ചികിത്സാ ദുരിതാശ്വാസം
കിടത്തി ചികിത്സിക്കുന്ന കാലയളവില്‍ പ്രതിദിനം 60 രൂപ നിരക്കില്‍ പരമാവധി 60 ദിവസവും,വിശ്രമ കാലയളവില്‍ 30 രൂപ നിരക്കില്‍ പരമാവധി 60 ദിവസവും ലഭിക്കുന്നതാണ്.രണ്ടും കൂടി പരമാവധി 5400 രൂപ ലഭിക്കുന്നതാണ്.പ്രതിവര്‍ഷം 160 ഹാജര്‍ ഉണ്ടായിരിക്കണം.50 വയസ്സ് കഴിഞ്ഞവര്‍ക്ക് 90 ഹാജര്‍ മതിയാകും.ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.
  1. 4. ആശ്രിതര്‍ക്ക് മെഡിക്കല്‍ സഹായം
കിടത്തി ചികിത്സക്കായി പരമാവധി 2000 രൂപ ഒരു വര്‍ഷം ലഭിക്കുന്നതാണ്. ഹാജര്‍ 160 ദിവസം ഉണ്ടായിരിക്കണം.
5. അവശതാ സഹായം
അംഗത്തിന് സ്ഥായിയായി അവശത സംഭവിച്ചാല്‍ 10,000 രൂപ അവശതാ സഹായധനമായി ലഭിക്കുന്നതാണ്.ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കേണ്ടതാണ്.
വിദ്യാഭ്യാസ സഹായം
  1. 1. ക്ലാസ് ആരംഭത്തിലുള്ള സഹായം
അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുള്ള തൊഴിലാളിക്ക് സ്കൂള്‍ തുറക്കുന്ന സമയത്ത് 200 രൂപ ധനസഹായം ലഭിക്കുന്നതാണ്.സ്ക്കൂള്‍ മേലധികാരിയുടെ സാക്ഷ്യ പത്രത്തോടൊപ്പം അപേക്ഷിക്കണം.90 ദിവസം ഹാജര്‍ തൊഴിലാളിക്ക് ഉണ്ടായിരിക്കണം.
  1. 2. സ്കോളര്‍ഷിപ്പ്‌
5 – 10 ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് 100 രൂപ മുതല്‍ 600 രൂപ വരെയും +2 മുതല്‍ ഡിഗ്രി വരെ പഠിക്കുന്നവര്‍ക്ക് 400 രൂപ മുതല്‍ 1500 രൂപ വരെയും സ്കോളര്‍ഷിപ്പ്‌ ലഭിക്കും.
ഐ ടി ഐ, പൊളി ടെക്നിക്, ടി ടി സി,എം ബി ബി എസ്, എഞ്ചിനീയറിംഗ് തുടങ്ങി വിവിധ പ്രൊഫെഷണല്‍ കോഴ്സുകള്‍ക്ക് പ്രതിവര്‍ഷം 500 രൂപ മുതല്‍ 3000 രൂപ വരെ സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്നതാണ്.
  1. 3. മെരിറ്റ് അവാര്‍ഡ്
കമ്മിറ്റിയുടെ സബ്ഓഫീസ് തലത്തില്‍ എസ് എസ് എല്‍ സി ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസ്സാകുന്ന തൊഴിലാളിയുടെ കുട്ടിക്ക് +2 കോഴ്സിന് രണ്ടു വര്‍ഷം 150 രൂപ വീതം പ്രതിമാസ സ്കോളര്‍ഷിപ്പ്‌ നല്‍കുന്നതാണ്.
വിവാഹ സഹായം
അംഗങ്ങളുടെ സ്വന്ത വിവാഹം,ആശ്രിതരുടെ വിവാഹം എന്നിവക്ക് പലിശ രഹിത വായ്പയായി പരമാവധി 10,000 രൂപയും 2500 രൂപ വരെ ധനമായും ലഭിക്കുന്നതാണ്.ഇതിനായി ആവശ്യാനുസരണമായ രേഖകള്‍ സഹിതം അപേക്ഷ നല്‍കേണ്ടതാണ്.
ഭവന നിര്‍മ്മാണ വായ്പ
വീടും സ്ഥലവും കൂടി വാങ്ങുന്നതിനോ വീട് വയ്ക്കുന്നതിനോ വേണ്ടി വായ്പ ലഭിക്കുന്നതാണ്. എസ്റ്റിമേറ്റിന്റെ 90% മോ ശരാശരി വേതനത്തിന്റെ 35 ഇരട്ടിയോ 3,00,000 രൂപയോ ഏതാണ് കുറവ് അത് വായ്പയായി ലഭിക്കുന്നതാണ്.വീട് പുതുക്കി പണിയുന്നതിന് എസ്റ്റിമേറ്റിന്റെ 80% മോ 1,50,000 രൂപയോ ശരാശരി വേതനത്തിന്റെ 30 ഇരട്ടിയോ ഏതാണ് കുറവ് അത് വായ്പയായി ലഭിക്കുന്നതാണ്.ആവശ്യമായ രേഖകളോടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ടെര്‍മിനല്‍ ബെനിഫിറ്റ്
തൊഴിലാളിയുടെ വിഹിതമായി സ്വീകരിക്കുന്ന 10% ടെര്‍മിനല്‍ ബെനിഫിറ്റ് ഫണ്ട് റിട്ടയര്‍മെന്‍റ് സമയത്ത് 1% പലിശയോടെ തിരിച്ച് നല്‍കുന്നതാണ്.
മരണാനന്തര ആനുകൂല്യങ്ങള്‍
  1. 1. ഡെത്ത് എക്സ് ഗ്രേഷ്യ
റോളിലുള്ള തൊഴിലാളി മരണപ്പെട്ടാല്‍ മരണാനന്തര ചടങ്ങുകള്‍ക്ക് 3000 രൂപ നല്‍കുന്നതാണ്.
  1. 2. ആശ്വാസ ധനസഹായം
മരണപ്പെട്ട തൊഴിലാളിയുടെ ആശ്രിതര്‍ക്ക് തൊഴിലാളി മരണമടഞ്ഞ തിയതി മുതല്‍ മൂന്നു മാസത്തേക്ക് ടിയാന്റെ മാസവേതനത്തിന്റെ ശരാശരിയുടെ പകുതിയോ 1500 രൂപയോ ഏതാണ് കുറവ് ആയത് നല്‍കുന്നു.
  1. 3. പ്രത്യേക സഹായം
റോളിലുള്ള തൊഴിലാളി മരണപ്പെട്ടാല്‍ സ്പെഷ്യല്‍ ഡെത്ത് എക്സ് ഗ്രെഷ്യയായി ടിയാന്റെ നോമിനിക്ക് സ്വാഭാവിക മരണത്തിനു 20,000 രൂപയും അപകടമരണത്തിന് 50,000 രൂപയും നല്‍കുന്നു.തൊഴിലിനിടയിലുള്ള അപകട മരണത്തിനു വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതാണ്.ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കേണ്ടതാണ്.
  1. 4. ആശ്രിതരുടെ മരണാനന്തര സഹായം
ആശ്രിതരുടെ മരണാനന്തര ആവശ്യങ്ങള്‍ക്കായി പരമാവധി 1000 രൂപ നല്‍കുന്നതാണ്.160 ദിവസത്തെ ഹാജരും ചുരുങ്ങിയത് ഒരു വര്‍ഷത്തെ സര്‍വ്വീസും വേണം.
സ്കാറ്റെര്ട് വിഭാഗം ചുമട്ടു തൊഴിലാളി ക്ഷേമപദ്ധതി
അംഗത്വം
അര്‍ഹത ഉള്ളവര്‍
1981 ലെ ചുമട്ടു തൊഴിലാളി നിയമത്തിലെ ചട്ടം 26 എ പ്രകാരം തൊഴില്‍ വകുപ്പില്‍ രെജിസ്റ്റര്‍ ചെയ്ത് ഐഡന്റിറ്റി കാര്‍ഡ്‌ ലഭിച്ചിട്ടുള്ള 18 നും 58 നും മദ്ധ്യേ പ്രായമുള്ള തൊഴിലാളികള്‍ക്ക് അംഗങ്ങള്‍ ആകാവുന്നതാണ്.ഒന്നാം നമ്പര്‍ ഫോറത്തിലുള്ള അപേക്ഷ,ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്,പ്രായം തെളിയിക്കുന്ന രേഖ,പാസ്പോര്‍ട്ട് സൈസിലുള്ള രണ്ട് ഫോട്ടോ എന്നിവയോടൊപ്പം 15 രൂപയും രെജിസ്ട്രേഷന്‍ ഫീസ്സായി 15 രൂപയും അടക്കേണ്ടതാണ്.
വിഹിതം
പ്രതിമാസം 20,30,40,50 എന്നീ നിരക്കിലുള്ള ഏതെങ്കിലും ഒരു സ്ലാബ് തിരഞ്ഞെടുത്ത് വിഹിതം അടക്കാവുന്നതാണ്.
ആനുകൂല്യങ്ങള്‍
റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍
അറുപത് വയസ്സ് പൂര്‍ത്തിയാകുന്ന തൊഴിലാളിക്ക് അടച്ച വിഹിതത്തിന്‍റെ സ്ലാബ് അനുസരിച്ചും സര്‍വ്വീസ് കാലയളവ് അനുസരിച്ചും പരമാവധി രണ്ടു വര്‍ഷം രൂപ വരെ ( 40 വര്‍ഷം 50 രൂപ ക്രമത്തില്‍ അടച്ചവര്‍ക്ക്) ലഭിക്കുന്നതാണ്.പ്രത്യേക അപേക്ഷ ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കണം.
അവശതാ സഹായം
അപകടം,രോഗം എന്നിവമൂലം പൂര്‍ണ്ണമായ ശാരീരിക അവശത സംഭവിച്ച തൊഴിലാളികള്‍ക്ക് പ്രത്യേക സഹായം അല്ലെങ്കില്‍ 60 വയസ്സ് തികയുന്നത് വരെ അവശതാ പെന്‍ഷന്‍ ലഭിക്കുന്നതാണ്.തൊഴിലാളി അടക്കുന്ന വിഹിതത്തിന്‍റെ സ്ലാബനുസരിച്ച് 5000 രൂപ മുതല്‍ 12,500 രൂപ വരെ പ്രത്യേക സഹായം ലഭിക്കും.പെന്‍ഷന്‍ വേണ്ടവര്‍ക്ക് 100 രൂപ മുതല്‍ 225 രൂപ വരെ പെന്‍ഷന്‍ ലഭിക്കും.മെഡിക്കല്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും സഹിതം പ്രത്യേക അപേക്ഷ നല്‍കേണ്ടതാണ്.
വിവാഹ ധനസഹായം
മകളുടെ വിവാഹത്തിന് 1500 രൂപ സഹായം ലഭിക്കുന്നതാണ്.ക്ഷേമനിധിയില്‍ വിഹിതം അടക്കാന്‍ തുടങ്ങിയിട്ട് 18 മാസം പൂര്‍ത്തിയായിരിക്കണം.വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ ആവശ്യമായ രേഖകളോടെ അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
വിദ്യാഭ്യാസ സഹായം
എസ് എസ് എല്‍ സി, പ്ലസ്‌ ടു,ഡിഗ്രി എന്നീ കോഴ്സുകള്‍ പാസ്സാകുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് 200,300,400 രൂപ വീതം യഥാക്രമം സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്നതാണ്.പ്രൊഫെഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് പ്രതിവര്‍ഷം 1000 രൂപ സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്നതാണ്.
ചികിത്സാസഹായം
മൂന്നുദിവസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ കിടന്നു ചികിത്സിക്കുന്ന തൊഴിലാളികള്‍ക്ക് പരമാവധി ഒരു വര്‍ഷം 1000 രൂപ ലഭിക്കുന്നതാണ്.ചികിത്സ പൂര്‍ത്തിയായി മൂന്ന് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം.ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്,ഡോക്ടര്‍ ഒപ്പിട്ട ബില്ലുകള്‍ തുടങ്ങിയ ആവശ്യമായ രേഖകള്‍ അപേക്ഷക്ക് ഒപ്പം ഉണ്ടാകണം.
മരണാനുകൂല്യം
കൃത്യമായി വിഹിതം ക്ഷേമനിധിയില്‍ അടച്ച് കൊണ്ടിരിക്കുന്ന ഒരു തൊഴിലാളി മരണപ്പെട്ടാല്‍ വിഹിതം അടക്കുന്ന സ്ലാബനുസരിച്ച് 10,500 രൂപ മുതല്‍ 50,000 രൂപ വരെ നോമിനിക്ക് സഹായധനമായി ലഭിക്കുന്നതാണ്.മരണം നടന്നതിന് ശേഷം മൂനുമാസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
തൊഴിലാളിയുടെ ഭാര്യ,അച്ചന്‍,അമ്മ 18 വയസ്സിന് താഴെയുള്ള മക്കള്‍ എന്നിവര്‍ മരണപ്പെട്ടാല്‍ മരണാനന്തര ചെലവുകള്‍ക്കായി  500 രൂപ നല്‍കുന്നതാണ്.
കുടുംബ പെന്‍ഷന്‍
കുടിശിക ഇല്ലാതെ വിഹിതം അടച്ച് കൊണ്ടിരിക്കുന്ന ഒരു തൊഴിലാളി മരണപ്പെട്ടാല്‍ നോമിനിക്ക് മാസം തോറും 100 രൂപ വീതം ഏഴു വര്‍ഷത്തേക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതാണ്.ഒന്നര വര്‍ഷമെങ്കിലും അംശാദായം അടച്ച തൊഴിലാളികള്‍ക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അര്‍ഹത ഉള്ളൂ.
പെന്‍ഷന്‍
60 വയസ്സ് പൂര്‍ത്തിയാക്കുന്ന തൊഴിലാളിക്ക് പ്രതിമാസം 200 രൂപ മുതല്‍ 350 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്നതാണ്.
വിലാസം
കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
എസ്.ആര്‍.എം.റോഡ്‌ ,എറണാകുളം – 682 018
ഫോണ്‍: 0484 240448,2401990

Go Top
ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി

ആമുഖം
1998 ലെ 17 ആക്റ്റ് പ്രകാരം കേരളത്തിലെ ഈറ്റ,കാട്ടുവള്ളി,തഴ തൊഴിലാളികള്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ട ഈ ക്ഷേമനിധി 1999 ഡിസംബറില്‍ നിലവില്‍ വന്നു.
അംഗത്വം
അര്‍ഹത ഉള്ളവര്‍
18 നും 55 നും മദ്ധ്യേ പ്രായമുള്ള മുള,കാട്ടുവള്ളി,തഴ എന്നീ വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മേല്‍ വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ക്കും ഈ ക്ഷേമനിധിയില്‍ അംഗമാകാം.അംഗങ്ങളാകാന്‍ അര്‍ഹത ഉള്ളവര്‍ ഫോറം നമ്പര്‍ 1 ല്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ( പഞ്ചായത്ത് പ്രസിഡണ്ട്‌,എം.എല്‍.എ ,എം.പി  ഈ മേഖലയിലെ രജിസ്ട്രെദ് യൂണിയന്‍,അസി. ലേബര്‍ ഓഫീസര്‍ ,തൊഴില്‍ ചെയ്യുന്ന സ്ഥാപന ഉടമ) രണ്ടു ഫോട്ടോ എന്നിവയോടൊപ്പം അപേക്ഷിക്കണം.രെജിസ്ട്രേഷന്‍ ഫീസായി 10 രൂപയും അടക്കണം.ഒരാള്‍ അപേക്ഷയുടെ രണ്ടു കൊപ്പി നല്‍കണം.അംഗങ്ങളായവര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭിക്കുന്നതാണ്.
വിഹിതം
ഓരോ തൊഴിലാളിയും പ്രതിമാസം 7 രൂപ വീതം ക്ഷേമനിധിയില്‍ അടക്കണം.തൊഴില്‍ ഉടമയും ഉത്പാദകനും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓരോ തൊഴിലാളിയുടെയും പേരില്‍ 7 രൂപ വീതം അടക്കണം.
ഈറ്റ, കാട്ടുവള്ളി, തഴ ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തുന്നവര്‍ അവരുടെ പ്രതിവര്‍ഷ വില്പനയുടെ 1% ഉം മുള,ഈറ്റ, തഴ തുടങ്ങിയ അസംസ്കൃത വസ്തുവായി വ്യവസായം നടത്തുന്നവര്‍ അസംസ്കൃത വസ്തുക്കളുടെ വിലയുടെ   2% ഉം ക്ഷേമനിധിയില്‍ അടക്കണം.
തൊഴിലാളികള്‍ അടക്കുന്ന വിഹിതത്തിന്‍റെ അത്ര തുക സര്‍ക്കാര്‍ ഗ്രാന്‍റ് ആയി ക്ഷേമനിധിയിലേക്ക് നല്‍കാവുന്നതാണ്.( തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വിഹിതം 10 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ ക്ഷേമനിധി ബോര്‍ഡ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.) ഒരു വര്‍ഷത്തെയോ ആറു മാസത്തെയോ വിഹിതം ഒന്നിച്ച് അടക്കാവുന്നതാണ്.
ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
മൂന്ന് വര്‍ഷമെങ്കിലും ക്ഷേമനിധിയില്‍ അംഗത്വം ഉള്ള തൊഴിലാളിക്ക് 60 വയസ്സ് പൂര്‍ത്തിയായാല്‍ പ്രതിമാസം, 300 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്നതാണ്.ഇതിന് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നല്‍കേണ്ടതാണ്.
മരണാനന്തര സഹായം
അംഗ തൊഴിലാളിക്ക് അപകട മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് 10,000 രൂപ വരെ സഹായം ലഭിക്കുന്നതാണ്.മരണ സര്‍ട്ടിഫിക്കറ്റ്, മറ്റു റിപ്പോര്‍ട്ടുകള്‍ സഹിതം അപേക്ഷിക്കണം.
അവശത പെന്‍ഷന്‍ - സഹായം
അംഗതോഴിലാളി രോഗം,അപകടം എന്നിവ മൂലം സ്ഥിരമായി തൊഴില്‍ ചെയ്യാനാകാതെ വന്നാല്‍ പ്രതിമാസം 300 രൂപ വീതം അവശത പെന്‍ഷന്‍ ലഭിക്കുന്നതാണ്.കൂടാതെ പ്രത്യേക സഹായമായി 10,000 രൂപ നല്‍കുന്നതാണ്.ഇതിനായി പ്രത്യേക അപേക്ഷ നല്‍കണം.ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്,ആശുപത്രി ബില്ലുകള്‍ എന്നിവ കൂടി സമര്‍പ്പിക്കണം.
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്‌
എസ്.എസ്.എല്‍.സി ക്ക് 65% ത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന 20 പേര്‍ക്ക് 1,000 രൂപ വീതം സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്നതാണ്.
വിവാഹ സഹായം
ക്ഷേമനിധിയില്‍ അംഗത്വം ഉള്ള തൊഴിലാളിയുടെയോ ഒരു മകളുടെയോ വിവാഹത്തിന് സഹായം ലഭിക്കുന്നതാണ്.അംഗത്വം നേടി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പൂര്‍ത്തിയാക്കിയിട്ടുള്ള തൊഴിലാളിക്ക് 2000 രൂപയും 2 വര്‍ഷം അംഗത്വം കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് 2500 രൂപയും മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ അംഗത്വ കാലാവധി പൂര്‍ത്തിയാക്കിയിട്ടുള്ള തൊഴിലാളിക്ക് 3000 രൂപ വരെയും വിവാഹാനുകൂല്യം ലഭിക്കുന്നു.
പ്രസവാനുകൂല്യം
ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ വനിതാ അംഗത്തിന്‍റെ പ്രസവത്തിനായി 1000 രൂപ സഹായം ലഭിക്കുന്നതാണ്.ഈ ആനുകൂല്യം പരമാവധി രണ്ടു തവണയെ ലഭിക്കൂ.
സ്കോളര്‍ഷിപ്പ്‌
അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 65% മാര്‍ക്കില്‍ കൂടുതല്‍ വാങ്ങി ആദ്യ തവണ പാസ്സാകുന്ന 20 വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌ ടു ക്ലാസ്സുകളുടെ രണ്ടു വര്‍ഷവും 1000 രൂപ ലഭിക്കുന്നതാണ്.
ചികിത്സാ സഹായം
ക്ഷേമനിധി ബോര്‍ഡിന്‍റെ എല്ലാ ഗുണഭോക്താക്കളെയും പ്രായ വരുമാന ഭേദമില്ലാതെ സര്‍ക്കാരിന്‍റെ ആര്‍.എസ്.ബി.വൈ –ചിസ് ഇന്ഷുറന്സ് സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഈ പദ്ധതിയില്‍ ചേരുന്ന കുടുംബത്തിന് ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ്‌ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ സ്വകാര്യ/ സഹകരണ ,ഇ.എസ്.ഐ ആശുപത്രിയില്‍ നിന്ന് വര്‍ഷം 30,000 രൂപ വരെയുള്ള കിടത്തി ചികിത്സ സൗജന്യമായി ലഭിക്കും.കുടുംബനാഥനോ നാഥക്കോ അപകടമരണം സംഭവിച്ചാല്‍ 50,000 രൂപ വരെ ധനസഹായം ലഭിക്കും.മാരക രോഗങ്ങള്‍ക്ക് 70,000 രൂപ വരെയും ലഭിക്കും.
രണ്ടു രൂപ നിരക്കില്‍ അരി വിതരണം
ക്ഷേമനിധി അംഗത്വം ഉള്ള തൊഴിലാളികള്‍ക്ക് എ പി എല്‍,ബി.പി.എല്‍ ഭേദമില്ലാതെ 2 രൂപ നിരക്കില്‍ ഭക്ഷ്യ ധാന്യം ലഭിക്കുന്നതാണ്.
വിലാസം
കേരള ബാംബു,കാട്ടുവള്ളി,പനയോല തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്,അങ്കമാലി സൗത്ത് പി.ഒ – 683 573
ഫോണ്‍ : 0484- 2454443

Go Top
ഖാദി തൊഴിലാളി ക്ഷേമനിധി

ആമുഖം
1989 ലെ ഒന്നാം ആക്റ്റ് അനുസരിച്ച് 1990 ഏപ്രില്‍ 5ന് ഈ ക്ഷേമനിധി നിലവില്‍ വന്നു.
അംഗത്വം
അര്‍ഹത ഉള്ളവര്‍
ഖാദി കമ്മീഷന്‍റെയോ ഖാദി ബോര്‍ഡിന്‍റെയോ അംഗീകാരമുള്ള ഏതെങ്കിലും ഖാദി സ്ഥാപനങ്ങളില്‍ രണ്ടു കലണ്ടര്‍ വര്‍ഷത്തേക്ക് ഒന്നിച്ചെടുക്കുമ്പോള്‍ 240 ദിവസം സേവനം പൂര്‍ത്തിയാക്കിയിരിക്കുന്ന തൊഴിലാളിക്ക് ക്ഷേമനിധിയില്‍ അംഗത്വം എടുക്കാവുന്നതാണ്.അംഗത്വത്തിന് ബന്ധപ്പെട്ട തൊഴിലാളികള്‍ ഫോറം നമ്പര്‍ 1 ല്‍ തൊഴിലുടമ/ സ്ഥാപനം മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന സാക്ഷ്യപത്രം,പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,ഫോറം നമ്പര്‍ 3ലുള്ള ആശ്രിത നാമനിര്‍ദ്ദേശം എന്നിവ കൂടി സമര്‍പ്പിക്കണം.അംഗത്വം ലഭിക്കുന്നവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ്‌ ലഭിക്കുന്നതാണ്.
വിഹിതം
വേതനത്തിന്റെ 12% തുക തൊഴില്‍ സ്ഥാപനം തൊഴിലാളിയുടെ വേതനത്തില്‍ നിന്നും ഈടാക്കി ക്ഷേമനിധിയില്‍ അടക്കേണ്ടതാണ്.
ഇത് കൂടാതെ അത്രയും തന്നെ തുക തൊഴിലുടമയും ക്ഷേമനിധിയില്‍ അടക്കേണ്ടതാണ്.
തൊഴിലാളികളുടെ മൊത്തം വിഹിതത്തിന്‍റെ അത്ര തുക വര്‍ഷം തോറും സര്‍ക്കാര്‍ വിഹിതമായി നല്‍കുന്നതാണ്.
ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
60 വയസ്സ് പൂര്‍ത്തിയാക്കുന്ന ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതാണ്.കുറഞ്ഞ പെന്‍ഷന്‍ 300 രൂപയും പരമാവധി 700 രൂപയുമാണ്.പെന്ഷനുള്ള മിനിമം കാലയളവ് പത്ത് വര്‍ഷം സേവനമാണ്.10 വര്‍ഷത്തില്‍ കൂടുതലുള്ള സേവന കാലയളവിന്റെ ഓരോ വര്‍ഷത്തിനും 20 രൂപ വീതം അധിക പെന്‍ഷന്‍ ലഭിക്കുന്നതാണ്.പെന്‍ഷന്‍ കണക്കാക്കുന്നതിന് മൂന്നുമാസം മുമ്പ് ഫോറം നമ്പര്‍ 13 ല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ക്ഷേമനിധി തുക പിന്‍വലിക്കല്‍
പെന്‍ഷന്‍ ആവശ്യമില്ലാത്ത രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലയളവുള്ള തൊഴിലാളികള്‍ക്ക് തൊഴിലാളി വിഹിതമായി അടച്ച തുകയും സ്ഥാപന വിഹിതമായി അടച്ച തുകയും വര്‍ഷാവര്‍ഷം അനുവദിക്കപ്പെട്ട നിരക്കിലുള്ള പലിശയോടെ ക്രെഡിറ്റ്‌ ഉള്ള തുക പിന്‍വലിക്കാവുന്നതാണ്‌.പെന്‍ഷന്‍ സ്വീകരിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴിലാളി വിഹിതവും അതിന്റെ പലിശയും നല്‍കി അക്കൗണ്ട് അവസാനിപ്പിച്ച് നല്‍കാവുന്നതാണ്.
ചികിത്സാ സഹായം
1.  അംഗത്തിനും അയാളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകൃത അലോപ്പതി,ആയുര്‍വേദം,ഹോമിയോ ആശുപത്രിയിലോ ചികിത്സ നടത്തുന്നതിന് ഒരു സാമ്പത്തിക വര്‍ഷം പരമാവധി 1000 രൂപ ലഭിക്കുന്നതാണ്. ഫോറം നമ്പര്‍ 15 ല്‍ അപേക്ഷ നല്‍കേണ്ടതാണ്.
2.  ക്യാന്‍സര്‍,വൃക്കരോഗം,കരള്‍രോഗം,ആമാശയ രോഗം,എയ്ഡ്സ് തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് ഒറ്റത്തവണ 10,000 രൂപ വരെ ധനസഹായം ലഭിക്കുന്നതാണ്.
പ്രസവാനുകൂല്യം
ക്ഷേമനിധിയില്‍ അംഗങ്ങളായ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യമായി 750 രൂപ ലഭിക്കുന്നതാണ്.പരമാവധി രണ്ടു തവണയെ ലഭിക്കുകയുള്ളൂ.ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം ഫോറം നമ്പര്‍ 15 ല്‍ അപേക്ഷിക്കേണ്ടതാണ്.തൊഴിലാളിക്ക് രണ്ടു വര്‍ഷത്തെ സര്‍വ്വീസ് ഉണ്ടായിരിക്കേണ്ടതാണ്.
വിദ്യാഭ്യാസാനുകൂല്യം
1.  അംഗങ്ങളുടെ മക്കളുടെ എസ്.എസ്.എല്‍.സി കഴിഞ്ഞുള്ള തുടര്‍വിദ്യാഭ്യാസത്തിനോ സാങ്കേതികമോ തൊഴില്‍പരമോ ആയ ട്രെയിനിംഗ്സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പ്രതിവര്‍ഷം 500 രൂപ ലഭിക്കുന്നതാണ്. എഞ്ചിനീയറിംഗ്,മെഡിസിന്‍,വെറ്റിനറി,അഗ്രികള്‍ചര്‍, തുടങ്ങിയ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 3000 രൂപ ലഭിക്കുന്നതാണ്.അപേക്ഷ ഓരോ വര്‍ഷവും കോഴ്സ് ആരംഭിച്ച ശേഷം ഫോറം നമ്പര്‍ 15ല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
2.  ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, +2, തത്തുല്യ കോഴ്സുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ജില്ലാടിസ്ഥാനത്തില്‍ യഥാക്രമം 1000/750 രൂപ 1500/1000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കുന്നതാണ്.
വിവാഹ ധനസഹായം
അഞ്ചു വര്‍ഷത്തെ അംഗത്വ കാലാവധി പൂര്‍ത്തിയാക്കിയ സ്ത്രീ തൊഴിലാളികള്‍ക്കും തൊഴിലാളികളുടെ 2 പെണ്മക്കള്‍ക്കും 4000 രൂപ വിവാഹ സഹായമായി ലഭിക്കുന്നതാണ്.
കുടുംബ പെന്‍ഷന്‍
പെന്ഷന്കാരന്‍ മരിച്ചാല്‍ നോമിനിക്ക് കുടുംബ പെന്‍ഷന്‍ നല്‍കുന്നതാണ്.ജോലിയിലിരിക്കെ മരണമടയുന്ന തൊഴിലാളിയുടെ കുടുംബത്തിനും പെന്‍ഷന്‍ ലഭിക്കുന്നതാണ്.
വായ്പകളും മുന്‍കൂറുകളും
1.  അംഗത്തിന്‍റെ സ്വന്തം വിവാഹം, ആശ്രിതരുടെ വിവാഹം എന്നിവക്കായി അയാളുടെ അക്കൌണ്ടിലുള്ള തുകയുടെ 50% വരെ പിന്‍വലിക്കാവുന്നതാണ്.
2.  അംഗത്തിന്‍റെ സ്വന്തം ചികിത്സക്കോ ആശ്രിതരുടെ ചികിത്സക്കോ അക്കൌണ്ടിലുള്ള തുകയുടെ 50 % വരെ പിന്‍വലിക്കാവുന്നതാണ്.
3.  വീട് വാങ്ങുന്നതിനോ വീട് നിര്‍മ്മിക്കുന്നതിനോ വേണ്ടി അക്കൌണ്ടിലുള്ള തുകയുടെ 75% വരെ പിന്‍വലിക്കാവുന്നതാണ്‌.വീട് വയ്ക്കുന്നതിനുള്ള സ്ഥലം വാങ്ങുന്നതിനായി 25% വരെ പിന്‍വലിക്കാവുന്നതാണ്.ഈ രണ്ട് അഡ്വാന്‍സും ഒരിക്കല്‍ മാത്രമേ ലഭിക്കുകയുള്ളൂ.
4.  സൈക്കിള്‍,മോപ്പട്,സ്കൂട്ടര്‍ എന്നിവ വാങ്ങുന്നതിനായി മുന്‍‌കൂര്‍ വായ്പ ലഭിക്കുന്നതാണ്.
വിലാസം
കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്,പേട്ട,അമ്പലത് മുക്ക്
തിരുവനന്തപുരം
ഫോണ്‍: 0471 – 2470 443

Go Top
കശുവണ്ടി തൊഴിലാളി ക്ഷേമനിധി

ആമുഖം
കശുവണ്ടി സംസ്ക്കരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന കശുവണ്ടി തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി 1988 ല്‍ ആരംഭിച്ചതാണ് ഈ ക്ഷേമപദ്ധതി.
അംഗത്വം
അര്‍ഹത ഉള്ളവര്‍
കശുവണ്ടി ഫാക്ടറികളില്‍ മൂനുമാസത്തെ സേവനം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് ഈ ക്ഷേമനിധിയില്‍ അംഗം ആകാവുന്നതാണ്.ഇതിന് വേണ്ടി പ്രത്യേക അപേക്ഷ ക്ഷേമനിധി ഓഫീസില്‍ നല്‍കേണ്ടതുമാണ്‌.അപേക്ഷയോടൊപ്പം തൊഴിലുടമയുടെ സാക്ഷ്യപത്രം,രണ്ട് പാസ്സ്പോര്‍ട്ട്‌ സൈസ് ഫോട്ടോകള്‍ എന്നിവയും രെജിസ്ട്രേഷന്‍ ഫീസായ 2 രൂപക്ക് ഒപ്പം അടക്കേണ്ടതാണ്.
വിഹിതം
ഒരു ദിവസത്തെ ജോലിക്ക് ഒരു തൊഴിലാളി 1 രൂപ വീതം വിഹിതം അടക്കണം.തൊഴില്‍ ഉടമ ഒരു തൊഴിലാളിക്ക് 1 രൂപ വീതം അടക്കേണ്ടതാണ്.
ആനുകൂല്യങ്ങള്‍
ഈ ക്ഷേമനിധിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കേരള സംസ്ഥാനത്തില്‍ സ്ഥിരതാമസമുള്ളവരും അഞ്ചു വര്‍ഷമെങ്കിലും കശുവണ്ടി വ്യവസായത്തില്‍ ജോലി ചെയ്യുന്നവരും ആയിരിക്കണം.
പെന്‍ഷന്‍
അതാത് ഫാക്ടറികളിലെ സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ അനുസരിച്ച് ( സ്വകാര്യ മേഖലയില്‍ 58 വയസ്സും സര്‍ക്കാര്‍ പൊതു മേഖലയില്‍ 60 വയസ്സും) പെന്‍ഷന്‍ പ്രായം പൂര്‍ത്തിയാക്കി പിരിയുന്ന തൊഴിലാളികള്‍ക്ക് 300 രൂപ പ്രതിമാസം പെന്‍ഷന്‍ ലഭിക്കുന്നതാണ്.തൊഴിലാളി റിട്ടയര്‍ ചെയ്ത് 60 ദിവസത്തിനകം പെന്‍ഷന് വേണ്ടിയുള്ള അപേക്ഷ,ബന്ധപ്പെട്ട ഇന്‍സ്പെക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.അപേക്ഷയോടൊപ്പം വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെയും ഇ.എസ്.ഐ കാര്‍ഡിന്റെയും സാക്ഷ്യപ്പെടുത്തിയ രണ്ടു ശരിപകര്‍പ്പുകളും പാസ് പോര്‍ട്ട്‌ സൈസിലുള്ള രണ്ടു ഫോട്ടോയും സഹിതം ഹാജരാക്കണം.ഇ.എസ്.ഐ കാര്‍ഡിന്റെ അഭാവത്തില്‍ വയസ്സ് തെളിയിക്കുന്നതിന് ഒരു അസിസ്റ്റന്റ്‌ സര്‍ജ്ജന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കവുന്നതാണ്.
അവശതാ പെന്‍ഷന്‍
രോഗം,അപകടം എന്നിവ കൊണ്ട് സ്ഥിരമായ അവശത മൂലം ജോലി ചെയ്യാന്‍ പറ്റാത്ത സേവനം അവസാനിപ്പിക്കുന്നവര്‍ക്ക് പ്രായപരിധി കൂടാതെ മേല്‍ നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും.
എക്സ്- ഗ്രേഷ്യ
സ്ഥിരമായ അവശതമൂലം ജോലിയില്‍ തുടരാന്‍ കഴിയാത്ത അംഗങ്ങള്‍ക്കും സംഭവിക്കുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്കും 2500 രൂപ എക്സ് ഗ്രേഷ്യ ധനസഹായം നല്‍കി വരുന്നുണ്ട്.ഇതിന് വേണ്ടിയുള്ള അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കണം.
അപകട മരണം
അപകടമരണം സംഭവിക്കുന്ന തൊഴിലാളിയുടെ ആശ്രിതര്‍ക്ക് 2500 രൂപ എക്സ്ഗ്രേഷ്യ സഹായം നല്‍കുന്നതാണ്.
വിദ്യാഭ്യാസ സഹായം
1.  സ്കോളര്‍ഷിപ്പ്‌
കുട്ടികളുടെ വിദ്യാഭ്യാസത്തിന് 500 രൂപ മുതല്‍ 2000 രൂപ വരെ സ്കോളര്‍ ഷിപ്പ് പ്രതിവര്‍ഷം ലഭിക്കുന്നതാണ്.ഇതിനായുള്ള അപേക്ഷകള്‍ ക്ലാസ്സ് ആരംഭിച്ച് 90 ദിവസത്തിനകം ബന്ധപ്പെട്ട ഇന്‍സ്പെക്ടര്‍ ഓഫീസില്‍ സമര്‍പ്പിച്ചിരിക്കണം.സ്കോളര്‍ ഷിപ്പിന് യോഗ്യതാ പരീക്ഷയില്‍ 50% മാര്‍ക്ക് ലഭിച്ചിരിക്കണം.പട്ടികജാതി –പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് നിബന്ധന ഇല്ല.(+2,ഐ.ടി.ഐ,ടി.ടി.സി,ജനറല്‍ നഴ്സിംഗ് 500 രൂപ,ബിരുദം,ഡിപ്ലോമ 750 രൂപ,പോസ്റ്റ്‌ഗ്രാജുവേറ്റ്,കോഴ്സുകള്‍ 1000 രൂപ,പ്രൊഫെഷണല്‍ കോഴ്സുകള്‍ 1500 രൂപ,പി.എച്ച്.ഡി 2000 രൂപ)
2.  മെരിറ്റ് അവാര്‍ഡ്
എസ്.എസ്.എല്‍.സി (രണ്ട് വിദ്യാര്‍ത്ഥികള്‍,)+2,ഡിഗ്രി എന്നീ കോഴ്സുകളില്‍ സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥിക്ക് 1000 രൂപ അവാര്‍ഡ് നല്‍കുന്നു.
വിവാഹ സഹായം
ക്ഷേമാനിധിയിലെ അംഗങ്ങളും വിധവകളുമായ തൊഴിലാളികളുടെ രണ്ടു പെണ്മക്കളുടെ വിവാഹത്തിന് 1000 രൂപ വീതം ധനസഹായം നല്‍കുന്നു.വിവാഹത്തിന് 30 ദിവസം മുമ്പ് മുതല്‍ വിവാഹശേഷം 30 ദിവസത്തിനകം അപേക്ഷ ആവശ്യമായ രേഖകളോടെ സമര്‍പ്പിക്കേണ്ടതാണ്.
പ്രസവാനുകൂല്യം
ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാത്ത ക്ഷേമനിധി അംഗങ്ങളായ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യമായി 1000 രൂപ വീതം പരമാവധി 2 തവണ നല്‍കുന്നു.
സ്വയം പിരിഞ്ഞവര്‍ക്ക് അംശാദായം
ഫാക്ടറികളില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് അവരുടെ കണക്കിലുള്ള തുക (തൊഴിലാളികളുടെയും തൊഴിലുടമയുടെയും വിഹിതം) തിരിച്ച് നല്‍കുന്നതാണ്.
മരണമടഞ്ഞ അംഗം –അംശാദായം
സര്‍വ്വീസിലിരിക്കെ മരണമടഞ്ഞ അംഗത്തിന്‍റെ കണക്കിലുള്ള തുക (തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം) നോമിനിക്ക് തിരിച്ച് നല്‍കുന്നതാണ്.എന്നാല്‍ പെന്‍ഷന്‍ പറ്റുന്ന ആള്‍ മരണമാടഞ്ഞാല്‍ കണക്കിലുള്ള തൊഴിലാളിയുടെ വിഹിതം മാത്രമേ നോമിനിക്ക് നല്‍കുകയുള്ളൂ.
വിലാസം
കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്
മുണ്ടക്കല്‍ വെസ്റ്റ്‌,കൊല്ലം – 691 001
ഫോണ്‍ : 0474 – 2740942

കള്ളുഷാപ്പു തൊഴിലാളി ക്ഷേമനിധി

ആമുഖം
കേരള സംസ്ഥാനത്തെ  ചെത്ത്  തൊഴിലാളികൾക്കും കള്ളുവ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇതര തൊഴിലാളികൾക്കും ആശ്വാസം നൽകുന്നതിനും വേണ്ടിയാന് ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നത് .
അംഗത്വം
അർഹതയുള്ളവർ
തുടർച്ചയായി മൂന്നു മാസമോ അതിൽ കൂടുതലോ കാലം കള്ള് ഉല്പാദനം (ചെത്ത് )ശേഖരണം വിതരണം എന്നീ രംഗത്ത് പ്രവർത്തിച്ചു വരുന്ന തൊഴിലാളിക്ക് ഈ ക്ഷേമനിധിയിൽ അംഗമാകാം .
വിഹിതം
തൊഴിലാളിയുടെ വേതനത്തിന്റെ 16%പ്രോവിഡന്റ് ഫണ്ട്‌ ഇനത്തിലും 5 %ഗ്രാറ്റുവിറ്റി ഇനത്തിലും തൊഴിലുടമ ക്ഷേമനിധിയിൽ അടയ്ക്കേണ്ടതാണ് .പ്രോവിഡന്റ് ഫണ്ട്‌ ഇനത്തിൽ അടയ്ക്കുന്ന 16 ശതമാനത്തിൽ പകുതി (8%)തൊഴിലാളിയുടെ വേതനത്തിൽ നിന്നും പിടിച്ച് ആണ് അടയ്ക്കേണ്ടത് .
ആനുകൂല്യങ്ങൾ
ഗ്രാറ്റുവിറ്റി
തൊഴിലാളി പെൻഷൻ ആകുമ്പോൾ സർവ്വീസ് പൂർത്തിയായ ഓരോ വർഷത്തിനും 15 ദിവസത്തെ വേതനം എന്ന തോതിൽ പരമാവധി 20 മാസത്തെ വേതനം ഗ്രാറ്റുവിറ്റിയായും നല്കുന്നു .തൊഴിലാളി ആയിരിക്കെ മരണം സംഭവിച്ചാൽ നിയമാനുസ്രത അവകാശികൾക്ക് തുക ലഭിക്കുന്നതാണ്
പ്രോവിഡന്റ് ഫണ്ട്
തൊഴിലാളി പെൻഷൻ ആകുമ്പോൾ നിക്ഷേപിച്ച പ്രോവിഡന്റ് ഫണ്ട്‌ തുക പലിശ സഹിതം നല്കുന്നു .
പെൻഷൻ
60 വയസ്സ് പൂർത്തിയാക്കിയ പത്ത് വർഷത്തിൽ കുറയാത്ത അംഗത്വമുള്ളവർക്ക് പ്രതിമാസം 100 രൂപ പെൻഷൻ ആയി നൽകും .അതിലേറെക്കാലം അംഗത്വം നിലനിർത്തുന്നവർക്ക് പൂർത്തിയാക്കുന്ന ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ അധിക തുക പെൻഷൻ ആയി ലഭിക്കും .മരണം അടയുന്ന തൊഴിലാളിയുടെ കുടുംബത്തിന് കുടുംബപെൻഷൻ ആയി 100 രൂപ പ്രതിമാസം ലഭിക്കുന്നതാണ്.
ചികിത്സാ സഹായം
തൊഴിലിൽ ഏർപ്പെട്ടിരിക്കെ മരത്തിൽ നിന്നും വീണ് പൂർണമായും സ്ഥിരമായും അംഗവൈകല്യം സംഭവിക്കുന്ന തൊഴിലാളിക്ക് പ്രതിമാസം 150 രൂപ ധനസഹായം നൽകും .ക്ഷേമനിധി അംഗങ്ങൾക്ക് കാൻസർ ചികിത്സയ്ക്ക് 7,000 രൂപയും അംഗമായിരിക്കെ മരണം സംഭവിച്ചാൽ മരണാന്തര ചടങ്ങുകൾക്ക് 5,000 രൂപയും ധനസഹായം നല്കും.
വിദ്യാഭ്യാസ സഹായം
ക്ഷേമനിധി അംഗങ്ങളുടെ    മക്കളിൽ എസ് .എസ് .എൽ .സി പരീക്ഷയ്ക്ക് കൂടുതൽ മാർക്ക് വാങ്ങുന്നവർക്ക് സംസ്ഥാന തലത്തിൽ 1,500 രൂപയും ജില്ലാ തലത്തിൽ 1,000 രൂപയും പ്രോത്സാഹന ധനസഹായം നൽകി വരുന്നുണ്ട്.എട്ടാം ക്ലാസ്സ്‌ മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള കോഴ്സുകൾക്ക് 200 രൂപ മുതൽ 2,350 രൂപ വരെ സ്കോളർഷിപ്പ്‌ ലഭിക്കുന്നതാണ്.
മറ്റ് ആനുകൂല്യങ്ങൽ
ചികിത്സയ്ക്കും ഭവനനിർമ്മാണത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും ,പെണ്‍മക്കളുടെ വിവാഹത്തിനും തിരിച്ചടയ്ക്കേണ്ടതല്ലാത്ത അഡ്വാൻസ്‌ ലഭ്യമാണ്.
വിലാസം
കേരള കള്ള് ഷാപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ,ഉള്ളൂർ ,തിരുവനന്തപുരം .
ഫോണ്‍ :0471-2442287

Go Top
വക്കീൽ ഗുമസ്തന്മാരുടെ ക്ഷേമനിധി

ആമുഖം
2003-ൽ 27 ആക്ട്‌ ആയി കേരള നിയമസഭ പാസ്സാക്കിയ നിയമം അനുസരിച്ച് ആണ് ഈ ക്ഷേമനിധി 2004 ജൂണ്‍ 17 ന് നിലവിൽ വന്നത്.
അംഗത്വം
അർഹതയുള്ളവർ
അഡ്വക്കേറ്റ് ക്ലര്‍ക്കുമാരായി പ്രവര്‍ത്തിക്കുന്നവരും ക്ഷേമനിധി അംഗീകരിച്ചിട്ടുള്ള വക്കീല്‍ ഗുമസ്തന്മാരുടെ അസ്സോസിയേഷനില്‍ അംഗത്വം എടുത്തിട്ട് ഉള്ളവരുമായ വ്യക്തികള്‍ക്ക് ഈ ക്ഷേമനിധിയില്‍ അംഗത്വം എടുക്കാവുന്നതാണ്.ഇതിന് വേണ്ടി ഫോറം നമ്പര്‍ 1ല്‍ അപേക്ഷ അസ്സോസിയേഷന്‍ വഴി സമര്‍പ്പിക്കേണ്ടതാണ്.
വിഹിതം
ഓരോ അംഗവും രെജിസ്ട്രേഷന്‍ ഫീസ്സായി 250 രൂപയും അപേക്ഷ ഫീസ്സായി 100 രൂപയും ആദ്യ തവണ നല്‍കേണ്ടതാണ്.ഓരോ അംഗവും വാര്‍ഷിക വരിസംഖ്യയായി 400 രൂപ എല്ലാ വര്‍ഷവും ജൂണ്‍ 30 ന് മുമ്പായി അടക്കേണ്ടതാണ്.ജൂണ്‍ 30ന് വരിസംഖ്യ അടക്കാന്‍ വീഴ്ച വരുത്തുന്നവരെ ഫണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതാണ്.എന്നാല്‍ ഇപ്രകാരം നീക്കം ചെയ്യപ്പെട്ടയാള്‍ ആറു മാസത്തിനകം 12% പലിശയോടെ കുടിശിക അടച്ചാല്‍ ക്ഷേമാനിധിയിലെ അംഗത്വം പുന:സ്ഥാപിച്ച് കൊടുക്കുന്നതാണ്.
ക്ഷേമനിധി തയ്യാറാക്കി വിതരണം ചെയ്യുന്ന 6 രൂപ വിലയുള്ള കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക് ക്ഷേമനിധി സ്റ്റാമ്പ് വഴി ലഭിക്കുന്ന തുകയും ഈ ക്ഷേമനിധിയിലേക്ക് വരവായി ചേര്‍ക്കുന്നതാണ്.ഏതെങ്കിലും കോടതിയിലോ അധികാര സ്ഥാനത്തോ ട്രൈബ്യൂണല്‍ മുമ്പാകെയോ ഫയല്‍ ചെയ്യുന്ന ഓരോ വക്കാലത്തിനും 2 രൂപ വിലയുള്ള ഈ സ്റ്റാമ്പ് പതിക്കേണ്ടതാണ്.എന്നാല്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്ക് വേണ്ടി ഫയല്‍ ചെയ്യുന്ന വക്കാലത്തിനു ഈ സ്റ്റാമ്പ് ബാധകമല്ല.
ആനുകൂല്യങ്ങള്‍
റിട്ടയര്‍മെന്‍റ് ആനുകൂല്യം
ഫണ്ടിലെ ഒരംഗത്തിന് തൊഴില്‍ അവസാനിപ്പിക്കുമ്പോള്‍ വക്കീല്‍ ഗുമസ്തനായി അയാള്‍ തൊഴില്‍ ചെയ്ത വര്‍ഷങ്ങളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി ( അഞ്ചു വര്‍ഷത്തെ സേവനത്തിന് 16,667 മുതല്‍ 30 വര്‍ഷത്തെ സേവനത്തിന് 2,00,000 രൂപ വരെ) സഞ്ചിത തുകയും പെന്‍ഷനും ഫണ്ടില്‍ നിന്ന് ലഭിക്കുന്നതാണ്.ഇതിനായി ഫോറം നമ്പര്‍ 2ല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
സ്വയം വിരമിക്കല്‍
ക്ഷേമനിധിയില്‍ അഞ്ചു വര്‍ഷം അംഗത്വം പൂര്‍ത്തിയാക്കി അംഗത്വം പിന്‍വലിക്കുന്ന വ്യക്തികള്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയ സര്‍വ്വീസിന്റെ അടിസ്ഥാനത്തില്‍ സഞ്ചിത തുക ലഭിക്കുന്നതാണ്.ഇങ്ങനെ തുക പിന്‍വലിക്കുന്ന അംഗത്തിന് പുതിയ അംഗമായി ക്ഷേമനിധിയില്‍ പുന:പ്രവേശനം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.ഇതിനായി ഫോറം നമ്പര്‍ 8ല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അവശതാ റിട്ടയര്‍മെന്‍റ്
രോഗം,അപകടം എന്നിവ മൂലം സ്ഥിരമായ അവശത അനുഭവിക്കുന്ന ക്ഷേമനിധി അംഗങ്ങള്‍ക്ക് ഫണ്ടില്‍ നിന്നുള്ള സഞ്ചിത തുക പിന്‍വലിക്കാവുന്നതാണ്. ഇതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഫോറം നമ്പര്‍ 10ല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
മരണാനുകൂല്യം
ഒരംഗം മരണപ്പെട്ടാല്‍ ഫോറം നമ്പര്‍ 9ല്‍ മരണ സര്‍ട്ടിഫിക്കറ്റ്,അഡ്വക്കേറ്റ് ക്ലര്‍ക്ക്സ് അസോസിയേഷന്‍റെ ശുപാര്‍ശ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം.മരണം നടന്ന് ഒരു വര്‍ഷത്തിനകം അപേക്ഷ നല്‍കേണ്ടതാണ്.നിയമാനുസൃതമുള്ള സഞ്ചിതതുക നോമിനിക്ക് നല്‍കുന്നതാണ്.
വിലാസം
കേരള അഡ്വക്കേറ്റ്സ് ക്ലര്‍ക്ക്സ് വെല്‍ഫയര്‍ ഫണ്ട് കമ്മിറ്റി
ടി.സി നമ്പര്‍ 26/502 (1) ഊറ്റുകുഴി, തിരുവനന്തപുരം
ഫോണ്‍ : 0471 2320232

Go Top
അബ്കാരി തൊഴിലാളി ക്ഷേമനിധി

ആമുഖം
കേരള സംസ്ഥാനത്തെ അബ്കാരി തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും വേണ്ടിയുള്ള ക്ഷേമനിധി 1990 ലാണ് നിലവില്‍ വന്നത്.
അംഗത്വം
അര്‍ഹത ഉള്ളവര്‍
‘അബ്കാരി തൊഴിലാളി’ എന്നതിന് മദ്യത്തിന്‍റെ സംഭരണം,കുപ്പിയില്‍ നിറക്കല്‍,കൊണ്ടുപോകല്‍ അല്ലെങ്കില്‍ വില്പന എന്നിവ സംബന്ധിച്ച ജോലിക്കായി വേതനത്തിന്‍മേല്‍ നിയമിക്കപ്പെട്ടിരിക്കുകയും തൊഴില്‍ ഉടമയില്‍ നിന്നും നേരിട്ടോ അല്ലാതെയോ തന്റെ വേതനം പറ്റുകയും ചെയ്യുന്ന ഏതൊരാളും എന്ന്‍ അര്‍ത്ഥമാകുന്നു.
മൂന്ന് മാസത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കിയിട്ടുള്ള തൊഴിലാളിക്ക് ക്ഷേമനിധിയില്‍ അംഗമാകാവുന്നതാണ്.
വിഹിതം
തൊഴിലാളി പ്രതിമാസവേതനത്തിന്‍റെ 10% ഉം തൊഴിലുടമ തൊഴിലാളിയുടെ വേതനത്തിന്റെ 15% ഉം ക്ഷേമനിധിയില്‍ അടക്കേണ്ടതാണ്.
ആനുകൂല്യങ്ങള്‍
എക്സ്ഗ്രേഷ്യ
നിധിയിലെ ഒരംഗത്തിനോ അഥവാ അയാളുടെ ആശ്രിതനോ പരമാവധി 10,000 രൂപ വരെ അപകടം,മരണം,തീരാവ്യാധി,ജോലിയില്‍ തുടരാന്‍ കഴിയാത്ത വണ്ണം സ്ഥിരമായ അവശത തുടങ്ങിയ സാഹചര്യങ്ങളില്‍ ലഭിക്കുന്നതാണ്.
പെന്‍ഷന്‍
ഈ ക്ഷേമനിധിയില്‍ രജിസ്ടര്‍ ചെയ്തിട്ടുള്ള ഒരു സ്ഥാപനത്തില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ ജോലി ചെയ്യുന്ന അംഗത്തിന് അയാള്‍ പ്രായ പരിധിയെത്തി ജോലിയില്‍ നിന്നും പിരിയുന്ന സമയത്ത് പെന്‍ഷനായി പ്രതിമാസം 500 രൂപ മുതല്‍ 1000 രൂപ വരെ സര്‍വ്വീസ് അടിസ്ഥാനത്തില്‍ ലഭിക്കുന്നതാണ്. അംഗത്തിന്‍റെ മരണശേഷം ലഭിച്ചു കൊണ്ടിരുന്ന പെന്ഷന്റെ പകുതി തുക, അവകാശികള്‍ക്ക് കുടുംബപെന്‍ഷനായി ലഭിക്കുന്നതാണ്.
ഗ്രാറ്റുവിറ്റി
ഒരു തൊഴിലാളിക്ക് പൂര്‍ത്തിയാക്കിയ ഓരോ സേവന വര്‍ഷത്തിനും ആറു മാസത്തില്‍ കവിഞ്ഞുള്ള അതിന്‍റെ ഭാഗത്തിനും മാസ ശരാശരി വേതനത്തിന്റെ പകുതി എന്ന നിരക്കില്‍ പരമാവധി ഇരുപത് മാസത്തെ വേതനത്തിന് വിധേയമായി ഗ്രാറ്റുവിറ്റി ലഭിക്കുന്നതാണ്.
പ്രോവിഡന്റ് ഫണ്ട്
സര്‍വ്വീസില്‍ നിന്നും വിരമിക്കുമ്പോള്‍ തൊഴിലാളിയും തൊഴിലുടമയും പ്രോവിഡന്റ് ഫണ്ടില്‍ അടച്ച തുക പലിശ സഹിതം ലഭിക്കുന്നതാണ്.
കടങ്ങളും അഡ്വാന്‍സ്സുകളും
1.  വീട് വാങ്ങുന്നതിനോ പണിയുന്നതിനോ ഉള്ള അഡ്വാന്‍സ് ആയി 12 മാസത്തെ വേതനത്തില്‍ കൂടാത്ത തുകയോ, അംഗത്തിന്‍റെ പേരിലുള്ള അംശാദായമോ ഇതില്‍ ഏതാണോ കുറവ് ലഭിക്കുന്നതാണ്.
2.  കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അഡ്വാന്‍സായി തിരിച്ചടക്കേണ്ടാത്ത തുക ലഭിക്കുന്നതാണ്.
3.  അംഗത്തിന്‍റെ മക്കളുടെ വിവാഹത്തിനായി തിരിച്ചടക്കേണ്ടാത്ത അഡ്വാന്‍സായി 1000 രൂപ ലഭിക്കുന്നതാണ്.
4.  അംഗങ്ങളുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്നു. പ്ലസ്‌ ടു മുതല്‍ ഓരോ കോഴ്സിനും 2000 രൂപ വീതം നല്‍കുന്നതാണ്.
5.  ഗൗരവതരങ്ങളായ രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിയുമ്പോള്‍ തിരിച്ച് പിടിക്കാത്ത അഡ്വാന്‍സ് ലഭിക്കുന്നതാണ്.
വിലാസം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
പവര്‍ ഹൗസ് റോഡ്‌, തിരുവനന്തപുരം
ഫോണ്‍ :0471 2460397 ,2460667

Go Top
ആധാരം എഴുത്തുകാര്‍,പകര്‍പ്പെഴുത്തുകാര്‍, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി

ആമുഖം
1992 ലാണ് ഈ വിഭാഗത്തിലുള്ള ക്ഷേമനിധി നിലവില്‍ വന്നത്.
അംഗത്വം
അര്‍ഹത ഉള്ളവര്‍
1960 ലെ കേരള ഡോക്ക്യുമെന്‍റ് റയ്റ്റെര്സ് നിയമമനുസരിച്ച് ലൈസന്‍സുള്ള 65 വയസ്സില്‍ താഴെയുള്ള ആധാരമെഴുത്തുകാര്‍,കൈപ്പട എഴുത്തുകാര്‍ എന്നിവര്‍ക്കും 1960 ലെ സ്റ്റാമ്പ് വില്പന നിയമമനുസരിച്ച് ലൈസന്‍സുള്ള സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും ഇതില്‍ അംഗമാകാവുന്നതാണ്.ഫോറം നമ്പര്‍ 1ല്‍ ഫോട്ടോയും ആവശ്യമായ രേഖകളും സഹിതം രേജിസ്ട്രാര്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം.ക്ഷേമനിധിയില്‍ പേര് രെജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും പാസ്സ്ബുക്കും സാക്ഷ്യപത്രവും നല്‍കുന്നതാണ്
വിഹിതം
ക്ഷേമനിധിയില്‍ അംഗമായ ഓരോ അംഗവും പ്രതിമാസം 100 രൂപ വീതം വിഹിതം അതാത് സബ് രെജിസ്ട്രാര്‍ ഓഫീസില്‍ അടക്കണം.ഒരു മാസത്തിലകം കുടിശിക ഉണ്ടായാല്‍ അംഗത്വം നഷ്ടപ്പെടുന്നതാണ്.നിര്‍ദ്ദിഷ്ട പിഴയടച്ച് ആറുമാസത്തിനകം അംഗത്വം പുതുക്കാവുന്നതാണ്.
ക്ഷേമനിധിയില്‍ ഭരണ നിര്‍വ്വഹണ ചെലവിനായി സംസ്ഥാന സര്‍ക്കാര്‍ പരമാവധി 20 ലക്ഷം രൂപ വരെ പ്രതിവര്‍ഷം ഗ്രാന്‍റ് ആയി നല്‍കുന്നതാണ്.
ആനുകൂല്യങ്ങള്‍
റിട്ടയര്‍മെന്‍റ് ആനുകൂല്യം
65 വയസ്സ് തികയുകയോ 40 വര്‍ഷം ക്ഷേമനിധിയില്‍ അംഗത്വം പൂര്‍ത്തിയാക്കുകയോ ചെയ്യുമ്പോള്‍ റിട്ടയര്‍മെന്‍റ് ആനുകൂല്യം ലഭിക്കുന്നതാണ്.40 വര്‍ഷത്തെ അംഗത്വം ഉള്ളവര്‍ക്ക് പരമാവധി 4,18,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നതാണ്.
അംഗത്വം റദ്ദാക്കല്‍/ പിന്‍വലിക്കല്‍
അംഗത്വം റദ്ദാക്കിയാലോ രാജി വച്ചാലോ ക്ഷേമനിധിയില്‍ വിഹിതമടച്ചതിന്റെ കാലയളവ് അനുസരിച്ച് 75% മുതല്‍ 90 വരെ തുക ലഭിക്കുന്നതാണ്.
മരണാനന്തര സഹായം
അംഗം മരണപ്പെടുകയാണെങ്കില്‍ ആശ്രിതര്‍ക്ക് 100 000 രൂപ സഹായ ധനമായി ലഭിക്കുന്നതാണ്.
ചികിത്സാ സഹായം
ഒരു അംഗത്തിന്‍റെ അംഗത്വ കാലയളവില്‍ 5 പ്രാവശ്യം പരമാവധി 25,000 രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്നതാണ്.
വിലാസം
ആധാരം എഴുത്തുകാര്‍,പകര്‍പ്പ് എഴുത്തുകാര്‍,സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി
ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രാര്സ് ഓഫീസ്
വഞ്ചിയൂര്‍, തിരുവനന്തപുരം – 695 035
ഫോണ്‍ : 0471 – 2462668, 2472118

ബീഡി സിഗാര്‍ തൊഴിലാളി ക്ഷേമനിധി

ആമുഖം
ബീഡി ചുരുട്ട് തൊഴിലാളികള്‍ക്കും ബീഡി ചുരുട്ട് നിര്‍മ്മാണത്തില്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും വേണ്ടിയാണ് 1996 ഫെബ്രുവരി 23ന് ഈ ക്ഷേമനിധി നിലവില്‍ വന്നത്.
അംഗത്വം
അര്‍ഹത ഉള്ളവര്‍
ബീഡി സിഗാര്‍ ഉല്‍പ്പാദന രംഗത്തെ സ്വകാര്യമേഖലയിലും സഹകരണ മേഖലയിലും ജോലിചെയ്യുന്നവര്‍ക്കും സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഈ ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും.
മൂന്ന് മാസത്തെ പ്രവൃത്തി പരിചയമുള്ള 18 നും 55നും മദ്ധ്യേ പ്രായമുള്ള തൊഴിലാളികള്‍ക്ക് ഈ ക്ഷേമനിധിയില്‍ അംഗങ്ങളാകാം.സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ ഫോര്‍മ നമ്പര്‍ 1ലും സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഫോറം നമ്പര്‍ എ യിലും അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തൊഴിലുടംയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ 5 രൂപ രെജിസ്ട്രേഷന്‍ ഫീസിനൊപ്പം അടക്കണം.സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അസി.ലേബര്‍ ഓഫീസര്‍ / തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറി / ഗസറ്റഡ് ഓഫീസര്‍ എന്നിവരില്‍ ആരെങ്കിലും നല്‍കുന്ന തൊഴില്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേര്‍ക്കണം.അംഗങ്ങള്‍ ആകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭിക്കുന്നതാണ്.
വിഹിതം
തൊഴിലാളി പ്രതിമാസം 3 രൂപ വീതവും തൊഴിലുടമ ഓരോ തൊഴിലാളിക്കും 6 രൂപ ക്രമത്തിലും വിഹിതം അടക്കണം. അംഗങ്ങള്‍ അടക്കുന്ന തുകയുടെ സമമായ തുക സര്‍ക്കാര്‍ വിഹിതമായി നല്‍കുന്നതാണ്. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി പ്രതിമാസം 9 രൂപ വിഹിതമായി നല്‍കണം. 6 മാസത്തെയോ 1 വര്‍ഷത്തെയോ വിഹിതം മുന്‍കൂറായി അടക്കാവുന്നതാണ്.
ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
മൂന്ന് വര്‍ഷമെങ്കിലും ക്ഷേമനിധിയില്‍ അംഗത്വമുള്ള തൊഴിലാളി 60 വയസ്സ് പൂര്‍ത്തിയാക്കി തൊഴിലില്‍ നിന്നും വിരമിക്കുമ്പോള്‍ പ്രതിമാസം 300 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്നു. പെന്ഷനുള്ള അപേക്ഷാ ഫോറം നമ്പര്‍ 7ല്‍ നല്‍കണം. ത്രൈമാസമായിട്ടാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.
മരണാനന്തര ആനുകൂല്യം
മരണപ്പെടുന്ന അംഗത്തിന്‍റെ നിയമാനുസൃത അവകാശിക്ക്, 10,000 രൂപ ധനസഹായം ലഭിക്കും.60 ദിവസത്തിനകം ആവശ്യമായ രേഖകളോടെ അപേക്ഷ നല്‍കണം.
അവശതാ സഹായം
ദീര്‍ഘകാലമായ അസുഖം നിമിത്തമോ സ്ഥിരമായ അവശത നിമിത്തമോ ജോലിയില്‍ തുടരാന്‍ കഴിയാത്ത അംഗത്തിന് 10,000 രൂപ വരെ ധനസഹായം ലഭിക്കും.മെഡിക്കല്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് പ്രതിമാസം 300 രൂപ അവശതാ പെന്‍ഷന്‍ കൂടി ലഭിക്കുന്നതാണ്. അവശതാ പെന്‍ഷന് പ്രായ പരിധിയില്ല.
വിവാഹ സഹായം
രണ്ടു വര്‍ഷമെങ്കിലും അംഗത്വമുള്ള സ്ത്രീ തൊഴിലാളികളുടെ വിവാഹത്തിന് 2000 രൂപ ലഭിക്കും.അംഗങ്ങളുടെ പെണ്മക്കളുടെ വിവാഹത്തിനും 2000 രൂപ സഹായമായി ലഭിക്കുന്നതാണ്. പരമാവധി രണ്ടു പെണ്മക്കളുടെ വിവാഹത്തിന് മാത്രമേ ഈ സഹായം ലഭിക്കുകയുള്ളൂ. വിവാഹം നടന്ന് കഴിഞ്ഞ് 30 ദിവസത്തിനകം അപേക്ഷ ആവശ്യമായ രേഖകളോടെ നല്‍കണം.
ഇതര ആനുകൂല്യങ്ങള്‍
സ്ത്രീ അംഗങ്ങള്‍ക്കുള്ള പ്രസവാനുകൂല്യം, തൊഴില്‍ രാഹിത്യ ആശ്വാസ പദ്ധതി,കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അഡ്വാന്‍സ്,ഭവനനിര്‍മ്മാണ അഡ്വാന്‍സ്,സൈക്കിള്‍ അഡ്വാന്‍സ് എന്നിവ ചട്ടങ്ങളില്‍ വിവരിച്ചിട്ടുണ്ട് എങ്കിലും ഇന്നുവരെ നടപ്പാക്കിയിട്ടില്ല.
വിലാസം
കേരള ബീഡി സിഗാര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
SPCA റോഡ്‌, കണ്ണൂര്‍ - 2
ഫോണ്‍ : 0497 – 2706133

Go Top
കൈത്തറി തൊഴിലാളി ക്ഷേമനിധി

ആമുഖം
കേരള സംസ്ഥാനത്തിലെ കൈത്തറി തൊഴിലാളികള്‍ക്കും കൈത്തറി വ്യവസായത്തില്‍ സ്വന്തമായി തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ക്ഷേമപരിപാടികള്‍ ആവിഷ്ക്കരിക്കുന്ന ഈ പദ്ധതി 1990 മെയ്‌ 29 മുതല്‍ നടപ്പിലായി.1989ല്‍ നിലവില്‍ വന്ന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത് രൂപപ്പെട്ടിരിക്കുന്നത്.
അംഗത്വം
അര്‍ഹത ഉള്ളവര്‍
18 വയസ്സ് പൂര്‍ത്തിയായിട്ടുള്ളതും 55 വയസ്സ് കഴിയാത്തവരുമായ സ്വകാര്യ പൊതു സഹകരണ സ്ഥാപനങ്ങളിലെ കൈത്തറി തൊഴിലാളികള്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ കൈത്തറി ഉല്‍പ്പന്നങ്ങളുടെ ഉത്പാദകര്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് ഈ ക്ഷേമനിധിയില്‍ അംഗമാകാവുന്നതാണ്. അതാത് ജില്ലാ ഓഫീസേര്‍മാര്‍ക്ക് ഫോറം നമ്പര്‍ 2ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഇതോടൊപ്പം ഫോറം നമ്പര്‍ 4ല്‍ ഉള്ള തൊഴിലുടമയുടെ സാക്ഷ്യപത്രവും മറ്റ് ആവശ്യമായ രേഖകളും വേണം. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ തൊഴിലുടമയുടെ സാക്ഷ്യപത്രത്തിന് പകരം ഫോറം 2 എ കൂടി പൂരിപ്പിച് നല്‍കേണ്ടതാണ്. അംഗത്വം ലഭിക്കുന്നവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ്‌ നല്‍കുന്നതാണ്.
വിഹിതം
സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പ്രതിമാസം 5 രൂപ വീതം നല്‍കണം. സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പ്രതിമാസം 3 രൂപ വീതം നല്‍കണം. ജോലി ചെയ്യുന്ന സ്ഥാപനങ്ങളും സംഘങ്ങളും ഓരോ തൊഴിലാളിക്കും 6 രൂപ വീതം പ്രതിമാസം അടക്കണം. അംഗങ്ങള്‍ അടക്കുന്ന തുകക്ക് തുല്യമായി സര്‍ക്കാര്‍ അടക്കുന്നതാണ്.
ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
58 വയസ്സ് പൂര്‍ത്തിയാക്കി ജോലിയില്‍ നിന്നും വിരമിച്ചവര്‍ക്ക് പ്രതിമാസം 300 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്നു. ചുരുങ്ങിയത് 3 വര്‍ഷമെങ്കിലും ക്ഷേമനിധിയില്‍ വിഹിതം അടച്ചിരിക്കണം. ഫോറം നമ്പര്‍ 11 ല്‍ അപേക്ഷിക്കണം.
അവശതാ സഹായം
ഒരംഗത്തിന്റെ നീണ്ടു നില്‍ക്കുന്ന അസുഖം, സ്ഥായിയായ അവശത തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ പരമാവധി 5000 രൂപ സഹായമായി ലഭിക്കുന്നു. ഇതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.
മരണാനുകൂല്യം
ജോലിയിലിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 5000 രൂപ സഹായ ധനമായി നല്‍കുന്നു. കൂടാതെ അടച്ച തുക മടക്കി കൊടുക്കുന്നതാണ്. ഡെത്ത് സര്‍ട്ടിഫിക്കറ്റ് സഹിതം നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം.
വിദ്യാഭ്യാസ സഹായം
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഓരോ ജില്ലയിലും എല്ലാ വിഷയത്തിനും A+ കരസ്ഥമാക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് 500 രൂപ / ഗോള്‍ഡ്‌ കോയിന്‍ പാരിതോഷികം നല്‍കുന്നതാണ്.
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനു ഹൈസ്കൂള്‍ തലം മുതല്‍ പ്രൊഫെഷണല്‍ തലം വരെ 250 രൂപ മുതല്‍ 2000 രൂപ വരെ പ്രതിവര്‍ഷം സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്. അഡ്മിഷന്‍ കിട്ടിയാല്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. 50 % മാര്‍ക്ക് ഉണ്ടായിരിക്കണം.
വിവാഹ ധനസഹായം
സ്ത്രീകളായ അംഗങ്ങളുടെയും അംഗങ്ങളുടെ പെണ്മക്കളുടെയും വിവാഹ ആവശ്യത്തിലേക്കായി 2000 രൂപ സഹായം നല്‍കുന്നതാണ്. പരമാവധി 2 തവണ മാത്രമേ ഈ സഹായം നല്‍കുകയുള്ളൂ.
പ്രസവാനുകൂല്യം
3 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ തൊഴിലാളികളായ അംഗങ്ങള്‍ക്ക് 500 രൂപ ലഭിക്കുന്നതാണ്.
വിലാസം
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
കണ്ണൂര്‍ -61
ഫോണ്‍ : 0497- 2702995

ലേബര്‍ വെല്‍ഫയര്‍ ഫണ്ട്

ആമുഖം
വ്യവസായ സ്ഥാപനങ്ങള്‍,തോട്ടം മേഖല, വാണിജ്യ സ്ഥാപനങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി 1977 ലാണ് ഈ ഫണ്ട് നിലവില്‍ വന്നത്. പത്തു തൊഴിലാളികളില്‍ കൂടുതല്‍ ഉള്ള ഫാക്ടറികളും തോട്ടങ്ങളും ഇരുപതിലധികം ജീവനക്കാരുമുള്ള സഹകരണ സ്ഥാപനങ്ങളും ഇതില്‍ അംഗത്വം എടുക്കണം.
അംഗത്വം
അര്‍ഹത ഉള്ളവര്‍
ഒരു തൊഴിലാളിക്ക് ക്ഷേമനിധിയില്‍ അംഗമാകാന്‍, ബന്ധപ്പെട്ട സ്ഥാപനത്തില്‍ കുറഞ്ഞത് 90 ദിവസമെങ്കിലും പ്രവര്‍ത്തന പരിചയം വേണം. ഇതിന് വേണ്ടി പ്രത്യേക ഫോറം പൂരിപ്പിച്ച് നല്‍കണം.
വിഹിതം
അര്‍ദ്ധവാര്‍ഷിക അടിസ്ഥാനത്തിലാണ് ഈ ക്ഷേമനിധിയിലേക്ക് വിഹിതം അടക്കേണ്ടത്. ഓരോ തൊഴിലാളിയും 4 രൂപ വീതവും തൊഴിലുടമ ഓരോ തൊഴിലാളിക്കും വേണ്ടി 8 രൂപ വീതവും ക്ഷേമനിധിയില്‍ അടക്കേണ്ടതാണ്.
ആനുകൂല്യങ്ങള്‍
വിദ്യാഭ്യാസ സഹായം
1.  ഹൈസ്ക്കൂള്‍ വിദ്യാഭ്യാസ ഗ്രാന്‍റ്
അംഗങ്ങളുടെ 8,9, 10 ക്ലാസ്സില്‍ പഠിക്കുന്ന മക്കള്‍ക്ക് 350 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. ഈ ഗ്രാന്റിന് ഉള്ള അപേക്ഷ എല്ലാ വര്‍ഷവും ജൂലൈ 31 നകം ലഭിക്കണം. മെരിറ്റ് അടിസ്ഥാനത്തില്‍ മൊത്തം 550 പേര്‍ക്ക് സഹായം അനുവദിക്കുന്നതാണ്.
2.  എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ്
ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന മൂന്ന് ആണ്‍കുട്ടികള്‍ക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കും അവാര്‍ഡ് നല്‍കുന്നതാണ്. 40 %ല്‍ കൂടുതല്‍ മാര്‍ക്ക് വേണം. പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരു ആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കും 500 രൂപ വീതം നല്‍കും. പൊതു വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ഒരു ആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കും 500 രൂപ വീതവും രണ്ടാം സ്ഥാനം കിട്ടുന്നവര്‍ക്ക് 350 രൂപ വീതവും നല്‍കും.
3.  ഐ.ടി.ഐ പരിശീലനം
ക്ഷേമാനിധികളില്‍ അംഗങ്ങള്‍ ആയവരുടെ മക്കള്‍ക്ക് കേരളത്തിലെ 12 സര്‍ക്കാര്‍ ഐ.ടി.ഐ കളിലായി 13 ഗ്രേഡ്കളില്‍ 230 സീറ്റുകള്‍ മെരിറ്റ് അടിസ്ഥാനത്തില്‍ നീക്കി വച്ചിട്ടുണ്ട്. ഈ സീറ്റുകളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് പ്രതിമാസം 150 രൂപ ലഭിക്കും.
4.  ഉന്നത വിദ്യാഭ്യാസ സഹായം
പ്ലസ്‌ ടു മുതലുള്ള ഉന്നത വിദ്യാഭ്യാസത്തിന് 400 രൂപ മുതല്‍ വിവിധ തലങ്ങളില്‍ ഗ്രാന്റുകള്‍ നല്‍കുന്നതാണ്. കോഴ്സിന് പ്രവേശനം ലഭിച്ചിട്ട് 45 ദിവസത്തിനകം അപേക്ഷ നല്‍കണം.
5.  കംപ്യുട്ടര്‍ പരിശീലനം
തിരുവനന്തപുരം,എറണാകുളം,തൃശൂര്‍,കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ള ലാല്‍ ബഹദൂര്‍ ശാസ്ത്ര സാങ്കേതിക കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ഉള്ള കംപ്യൂട്ടര്‍ പഠന കേന്ദ്രങ്ങളില്‍ മൊത്തം 50 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു. 10 സീറ്റ് പട്ടിക ജാതി വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും 20 സീറ്റ് പ്രതിമാസം 5000 രൂപയില്‍ താഴെ വരുമാനം ഉള്ളവര്‍ക്കും ആയി മാറ്റിവച്ചിരിക്കുന്നു.
മരണാനന്തര സഹായം
ജോലിയിലിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 2500 രൂപ സഹായ ധനം നല്‍കുന്നതാണ്. ഈ ആനുകൂല്യത്തിന് മരണശേഷം ഒരു വര്‍ഷത്തിനകം അപേക്ഷിക്കേണ്ടതാണ്.
ചികിത്സാ സഹായം
ക്യാന്‍സര്‍,ക്ഷയം തുടങ്ങിയ മാരകരോഗ ചികിത്സക്കായി 5000 രൂപ സഹായം നല്‍കുന്നതാണ്. ഹൃദ്രോഗ ശസ്ത്രക്രിയക്കായി 10,000 രൂപ ലഭിക്കും. ചികിത്സ പൂര്‍ത്തിയാക്കി ആറു മാസത്തിനകം അപേക്ഷിക്കണം.
അപകട – അംഗവൈകല്യ – സഹായം
ജോലിയിലിരിക്കെ അപകടം സംഭവിച്ച് അംഗവൈകല്യം ഉണ്ടായാല്‍ കൃത്രിമ അവയവം വാങ്ങുന്നതിന് 5000 രൂപ വരെ പരമാവധി സാമ്പത്തിക സഹായം ലഭിക്കും.
മക്കള്‍ക്ക് സഹായം
അന്ധര്‍,ബധിരര്‍, മൂകര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, തുടങ്ങിയ അവിവാഹിതരായ മക്കളുള്ള ക്ഷേമനിധിയിലെ അംഗങ്ങള്‍ക്ക് പ്രതിമാസം 150 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും. തൊഴിലാളികളുടെ റിട്ടയര്‍മെന്‍റ് വരെയോ, കുട്ടികളുടെ വിവാഹം വരെയോ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ആദ്യ വര്‍ഷ സഹായപെക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. പുതുക്കി നല്‍കുന്നതിനുള്ള അപേക്ഷയോടൊപ്പം എം.പി / എം.എല്‍.എ/ ജില്ലാ പഞ്ചായത്ത് പ്രസിടന്റ്റ്/ മേയര്‍/ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്നിവരില്‍ നിന്നും ലഭിച്ച ലൈഫ് സര്‍ട്ടിഫിക്കറ്റും ചേര്‍ക്കണം.
ഗ്രന്ഥശാലകള്‍ക്ക് സഹായം
തൊഴിലാളികളുടെ ഉപയോഗത്തിനായി ട്രേഡ് യൂണിയനോ വ്യവസായ സ്ഥാപനമോ നടത്തുന്ന ഗ്രന്ഥശാലക്ക് പ്രതിവര്‍ഷം 5000 രൂപ പുസ്തകം വാങ്ങുന്നതിന് സഹായം ലഭിക്കുന്നതാണ്. ഒരു വര്‍ഷം ഒരു ജില്ലയില്‍ രണ്ട് ഗ്രന്ഥശാലകള്‍ക്ക് മാത്രമേ സഹായം ലഭിക്കുകയുള്ളൂ.
കുമളിയിലെ തൊഴിലാളി വിശ്രമ കേന്ദ്രം
ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെയും അവരുടെ ആശ്രിതര്‍ക്കും ഭക്ഷണം,താമസം എന്നിവ സൌജന്യ നിരക്കില്‍ ലഭ്യമാണ്. കൂടാതെ കിലോമീറ്ററിനു 15 പൈസ പ്രകാരം തൊഴിലാളികള്‍ക്കും കുടുംബത്തിനും ടൂര്‍ സബ്സിഡി നല്‍കുന്നുണ്ട്.
വിലാസം
ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ,ടി.സി 15/ 527 , ശ്രീവത്സം
ആകാശവാണിക്ക് എതിര്‍വശം,
വഴുതക്കാട്, തിരുവനന്തപുരം – 695 035

Go Top
ചെറുകിടതോട്ടം തൊഴിലാളി ക്ഷേമനിധി

ആമുഖം
2008 ലെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ആക്റ്റ് അനുസരിച്ച് നടപ്പിലാക്കിയിട്ടുള്ള ക്ഷേമനിധിയിലാണ് ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി. പ്രസ്തുത ആക്ടിന്‍റെ പരിധിയില്‍ വരുന്ന തൊഴിലാളികളുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും വേണ്ടിയുള്ളതാണ് ഈ പദ്ധതി.
ചെറുകിട തോട്ടം തൊഴിലാളി രെജിസ്ട്രേഷന്‍
ചെറുകിടത്തോട്ടം :
അഞ്ചു ഹെക്റ്റര്‍ വിസ്തീര്‍ണ്ണത്തില്‍ കുറവായതും ഒന്നോ അധിലധികമോ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളതും ആയ ഒരു തോട്ടം എന്നര്‍ത്ഥം ആക്കുന്നു. റബ്ബര്‍, തേയില, കാപ്പി, കൊക്കോ,എണ്ണപ്പന,കശുവണ്ടി തോട്ടങ്ങള്‍ ഇതില്‍പ്പെടുന്നു.
ചെറുകിട തോട്ടം തൊഴിലാളി
ഒരു ഉടമസ്ഥന്റെയോ കമ്പനിയുടെയോ കുടുംബത്തിന്റെയോ ട്രസ്റ്റിന്റെയോ സൊസൈറ്റിയുടെയോ കീഴില്‍ കോണ്‍ട്രാക്റ്ററോ ഏജന്റോ മുഖേനയോ കൂലിക്കോ പ്രതിഫലത്തിനോ എന്തെങ്കിലും ജോലി ചെയ്യുന്നതിന് തൊട്ടുമുമ്പിലത്തെ 12 മാസത്തിനുള്ളില്‍ 90 ദിവസത്തില്‍ കുറയാതെ ഏര്‍പ്പെട്ടിരിക്കുന്ന ഒരാള്‍ എന്നര്‍ത്ഥം ആക്കുന്നു.കൂടാതെ വിസ്തീര്‍ണ്ണം അര ഹെക്ടറില്‍ കൂടാത്ത സ്വന്തം ചെറുകിടതോട്ടത്തില്‍ സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തിയും ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു.
തൊഴിലുടമ രെജിസ്ട്രേഷന്‍
ഈ പദ്ധതിയുടെ പരിധിയില്‍ വരുന്ന എല്ലാ ചെറുകിട തോട്ടങ്ങളും ക്ഷേമനിധി ബോര്‍ഡില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രെജിസ്ട്രേഷന്‍ ഫീസ്‌ 100 രൂപയാണ്. തൊഴിലുടമ അപേക്ഷ നല്‍കി തോട്ടം രെജിസ്റ്റര്‍ ചെയ്ത് രെജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റെണ്ടതാണ്.
അംഗത്വവും രെജിസ്ട്രേഷനും
അര്‍ഹത ഉള്ളവര്‍
1.  പദ്ധതി പ്രാബല്യത്തില്‍ വരുന്നതിനു തൊട്ടുമുന്‍പുള്ള 12 മാസങ്ങളില്‍ 90 ദിവസങ്ങളില്‍ കുറയാത്ത കാലയളവില്‍ ചെറുകിട തോട്ടം തൊഴിലാളിയായോ ചെറുകിട തോട്ടത്തില്‍ സ്വയം തൊഴില്‍ ചെയ്യുന്ന ആളായോ ജോലി ചെയ്ത് വരുന്നതും 18 വയസ്സ് പൂര്‍ത്തിയാക്കുകയും 55 വയസ്സ് പൂര്‍ത്തിയാകാത്തതുമായ ഒരാള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം എടുക്കാവുന്നതാണ്.
2.  പദ്ധതി പ്രാബല്യത്തില്‍ വരുന്ന തിയതിക്ക് 55 വയസ്സ് പൂര്‍ത്തിയായതും 60 വയസ്സ് പൂര്‍ത്തിയായിട്ടില്ലാത്തതും ആയ ഒരു ചെറുകിട തോട്ടം തൊഴിലാളിക്ക് അയാള്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതിനു തൊട്ടു മുമ്പ് 90 ദിവസത്തില്‍ കുറയാത്ത കാലയളവില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ പദ്ധതിയില്‍ അംഗത്വം എടുക്കാവുന്നതാണ്.
3.  പദ്ധതി നിലവില്‍ വന്നതിനു ശേഷം ജോലിയില്‍ പ്രവേശിച്ചതും 18 വയസ്സ് പൂര്‍ത്തിയായതുമായ തൊഴിലാളിക്കും സ്വയം തൊഴില്‍ ചെയ്യുന്നവരും 90 ദിവസത്തെ ജോലി പൂര്‍ത്തിയാക്കുന്നത് മുതല്‍ ക്ഷേമനിധിയില്‍ അംഗത്വം എടുക്കാവുന്നതാണ്.
പദ്ധതിയില്‍ അംഗമാകാന്‍ അര്‍ഹത ഉള്ള ഓരോ തൊഴിലാളിയും സ്വയം തൊഴില്‍ ചെയ്യുന്ന ആളും 6 നമ്പര്‍ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,ജനനതിയതി തെളിയിക്കുന്നതിനുള്ള  (സ്ക്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്) രേഖ ഹാജരാക്കണം.
തൊഴിലാളി തൊഴിലുടമയുടെ കീഴിലാണെങ്കില്‍ രെജിസ്ട്രേഷനുള്ള അപേക്ഷയില്‍ തൊഴിലുടമ സാക്ഷ്യപ്പെടുത്തണം. തൊഴിലുടമ സാക്ഷ്യപ്പെടുത്താന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ ക്ഷേമനിധി എക്സിക്യുട്ടീവ് ഓഫീസര്‍ ആവശ്യമായ അന്വേഷണം നടത്തി സാക്ഷ്യപ്പെടുതാവുന്നതാണ്.തൊഴിലാളി ഒരു ട്രേഡ് യൂണിയന്‍ അംഗമാണെങ്കില്‍ ആ ട്രേഡ് യൂണിയന്റെ സംസ്ഥാന/ജില്ലാ/പ്രാദേശിക പ്രസിടന്റ്റ്/ സെക്രട്ടറിയുടെ ശുപാര്‍ശ സമര്‍പ്പിക്കാവുന്നതാണ്.ട്രേഡ് യൂണിയന്‍ അംഗമല്ല എങ്കില്‍ വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/അസി.ലേബര്‍ ഓഫീസര്‍/പ്ലാന്‍റ്റെഷന്‍ ഇന്‍സ്പെക്ടര്‍/ അസി.ലേബര്‍ ഓഫീസര്‍ ഇവരില്‍ ആരുടെ എങ്കിലും ശുപാര്‍ശയോടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അംശാദായം/ വിഹിതം
തൊഴിലുടമ വിഹിതം 20 രൂപയും തൊഴിലാളി വിഹിതം 20 രൂപയും ചേര്‍ത്ത് ആറുമാസത്തെ അംശാദായ തുക ഒന്നിച്ച് അടക്കേണ്ടതാണ്.പകുതി തുക മൂന്ന് മാസത്തില്‍ ഒരിക്കലെങ്കിലും അടച്ചിരിക്കണം.സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ആറുമാസത്തെയോ ഒരു വര്‍ഷത്തെയോ അംശാദായം ഒന്നിച്ച് മുന്‍കൂറായി അടക്കാവുന്നതാണ്.
അംഗത്വം നഷടപ്പെടലും പുനസ്ഥാപിക്കലും
ഒരു ചെറുകിട തോട്ടം തൊഴിലാളി, മറ്റൊരു തൊഴിലുടമയുടെ കീഴിലോ സ്വയം തൊഴില്‍ ചെയ്യുന്ന ആളായോ മാറുകയാണെങ്കില്‍ അംഗത്വം നിലനിര്‍ത്തേണ്ടതും തൊഴിലാളിയുടെയും തൊഴിലുടംയുടെയും വിഹിതം അംഗം അടക്കേണ്ടതാണ്. മാറ്റത്തിന് ഇടയിലുള്ള കാലഘട്ടം 6 മാസത്തില്‍ കവിയുവാന്‍ പാടില്ലാത്തതുമാണ്. അംശാദായം ഒരു വര്‍ഷകാലം അടക്കാതിരുന്നാല്‍ അംഗം രാജി വച്ചതായോ ഒഴിവാക്കപ്പെട്ടതായോ കണക്കാക്കി അംഗത്വം സ്വമേധയാ റദ്ദായി പോകുന്നതാണ്. എന്നാല്‍ അംശാദായം അടക്കാതിരുന്നത് ന്യായമായ കാരണങ്ങളില്‍ ആണെന്ന് ബോധ്യമായാല്‍ കുടിശിക തുക, പിഴ പലിശ സഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കാവുന്നതാണ്.
ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
അഞ്ചു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച അംഗത്തിനും പദ്ധതി പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് ചെറുകിട തോട്ടം തൊഴിലാളിയായി ജോലി ചെയ്ത് വന്നിരുന്നതും പദ്ധതി പ്രാബല്യത്തില്‍ വന്ന മാസം മുതല്‍ അംശാദായം അടച്ചതും മൊത്തം 15 വര്‍ഷക്കാലം ജോലി ചെയ്ത അംഗത്തിനും 60 വയസ്സ് പൂര്‍ത്തിയാക്കി ജോലിയില്‍ നിന്നും വിരമിക്കുന്ന മുറക്ക് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നതാണ്. പത്തു വര്‍ഷം വരെയുള്ള അംഗത്വ കാലയളവിന് 200 രൂപയും പത്തു വര്‍ഷത്തിന് മേല്‍ അംഗത്വ കാലമുള്ളവര്‍ക്ക് പത്തു വര്‍ഷത്തിന് ശേഷം പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും 25 രൂപ വീതം അധിക തുകയും പെന്‍ഷനായി നല്‍കുന്നതാണ്.
അവശതാ പെന്‍ഷന്‍
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലം യാതൊരു ജോലിയും ചെയ്യാന്‍ കഴിയാതെ വരുന്ന അംഗത്തിന് പ്രതിമാസം 300 രൂപ അവശതാ പെന്‍ഷന്‍ ലഭിക്കുന്നതാണ്. അവശത മൂലം യാതൊരു ജോലിയും ചെയ്യാന്‍ കഴിയാത്ത ആളാണെന്നു തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡിന്‍റെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
കുടുംബ പെന്‍ഷന്‍
മൂന്നു വര്‍ഷം അംശാദായം അടച്ച അംഗം മരണമടഞ്ഞാലും പെന്‍ഷന് അര്‍ഹത ഉള്ള അംഗം മരണമടഞ്ഞാലും ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതാണ്. ഏറ്റവും  കുറഞ്ഞത് പ്രതിമാസ കുടുംബ പെന്‍ഷന്‍ തുക 150 രൂപയായിരിക്കും.
പ്രസവാനുകൂല്യം
ഒരു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച ESI പരിധിയില്‍ വരാത്ത സ്ത്രീ തൊഴിലാളികള്‍ക്ക് 2000 രൂപ ലഭിക്കുന്നതാണ്. ഗര്‍ഭം അലസല്‍ സംഭവിച്ച സ്ത്രീ അംഗത്തിന് 1000 രൂപ ആനുകൂല്യം ലഭിക്കും. പരമാവധി 2 പ്രാവശ്യം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
വിവാഹാനുകൂല്യം
മൂന്ന് വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്മക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹത്തിന് 3000 രൂപ ആനുകൂല്യം ലഭിക്കും. വിവാഹ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
ചികിത്സാ സഹായം
മൂന്ന് വര്‍ഷം അംശാദായം അടച്ചിട്ടുള്ള അംഗങ്ങള്‍ക്കും കുടുംബ അംഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നുള്ള ചികിത്സക്ക് മൊത്തം അംഗത്വകാലത്തേക്ക് പരമാവധി 10,000 രൂപ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ഹാജരാക്കേണ്ടതാണ്.
മരണാനന്തര സഹായം
അംഗമായിരിക്കെ മരണമടഞ്ഞ അംഗത്തിന്‍റെ ആശ്രിതര്‍ക്ക് മൂനുവര്‍ഷം വരെയുള്ള അംഗത്വത്തിന് 1500 രൂപയും തുടര്‍ന്നുള്ള ഓരോ വര്‍ഷത്തെയും അംഗത്വത്തിന് 400 രൂപ വീതവും കണക്കാക്കി പരമാവധി 10, 000 രൂപ ധനസഹായം ലഭിക്കുന്നതാണ്. ആവശ്യമായ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്.

    Go Top
    ആഭരണ തൊഴിലാളി ക്ഷേമനിധി

  1. ആമുഖം

2009ലെ കേരള ആഭരണ തൊഴിലാളി ആക്റ്റിലെ 3 വകുപ്പ് (1) ഉപവകുപ്പ് പ്രകാരം പ്രസ്തുത ആക്റ്റിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികളുടെയും സ്വയം തൊഴില്‍ ചെയ്യുന്നവരുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ചതാണ് കേരള ആഭരണ തൊഴിലാളി ക്ഷേമനിധി.
അംഗത്വം
അര്‍ഹത ഉള്ളവര്‍
പദ്ധതി പ്രാബല്യത്തില്‍ വരുന്നതിനു തൊട്ടുമുമ്പ് മൂന്ന് മാസത്തില്‍ കുറയാത്ത കാലയളവില്‍ ഒരു തൊഴിലാളിയായോ സ്വയം തൊഴില്‍ ചെയ്യുന്ന ആളായോ ജോലി ചെയ്ത് പദ്ധതി പ്രാബല്യത്തില്‍ വന്നതിനു ശേഷം ജോലി തുടര്‍ന്ന് കൊണ്ടിരിക്കുന്ന 18 വയസ്സിനും 55 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അംഗത്വം എടുക്കാവുന്നതാണ്. അപേക്ഷ 1 നമ്പര്‍ ഫോറത്തില്‍ ബന്ധപ്പെട്ട ചീഫ്/ മേഖല/ജില്ലാ/ പ്രാദേശിക എക്സിക്യുട്ടീവ് ഓഫീസേര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. 2 പാസ് പോര്‍ട്ട്‌ സൈസ് ഫോട്ടോയും വയസ്സ് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം (ജനന സര്‍ട്ടിഫിക്കറ്റ്, സ്ക്കൂള്‍ സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ്,ഐഡന്റിറ്റി കാര്‍ഡ്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. രെജിസ്ട്രേഷന്‍ ഫീസ്‌ 20 രൂപ പണമായോ ഡ്രാഫ്റ്റ് ആയോ അടക്കാവുന്നതാണ്.
1.  ഏതെങ്കിലും തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അപേക്ഷയോടു കൂടി തൊഴിലുടമയുടെ സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്. തൊഴിലുടമ സാക്ഷ്യപ്പെടുത്തുവാന്‍ വിസമ്മതിക്കുന്ന പക്ഷം ഈ പദ്ധതിയുമായി ബന്ധപ്പെട്ട എക്സിക്യുട്ടീവ്‌ ഓഫീസേര്‍ക്ക് അന്വേഷണം നടത്തി അപേക്ഷ സ്വീകരിക്കാവുന്നതാണ്.
2.  സ്വയം തൊഴില്‍ ചെയ്യുന്നവരും തൊഴിലുടമയുടെ സാക്ഷ്യപത്രം ലഭിക്കാത്തവരും ഏതെങ്കിലും ട്രേഡ് യൂണിയനില്‍ അംഗമാണെങ്കില്‍ പ്രസ്തുത യൂണിയന്‍ എക്സിക്യുട്ടീവിന്റെയും അല്ലാത്തവര്‍ വില്ലേജ് ഓഫീസര്‍/തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറി/ ഗസറ്റഡ് ഓഫീസര്‍/എം.എല്‍.എ /എം.പി എന്നിവയില്‍ ആരുടെ എങ്കിലും സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
അംശാദായം/വിഹിതം
പ്രതിമാസ വിഹിതമായി 20 രൂപ ഓരോ മാസവും 10 തിയ്യതിക്ക് മുമ്പായി അടക്കേണ്ടതാണ്. 6 മാസത്തെയോ ഒരു വര്‍ഷത്തെയോ അംശാദായം ഒന്നിച്ച് അടക്കാവുന്നതാണ്.
അംഗത്വം റദ്ദാക്കലും തുക മാറ്റലും
മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുണ്ടെങ്കില്‍ പ്രസ്തുത ക്ഷേമാനിധിയിലെ അംഗത്വം ഈ ക്ഷേമനിധിയില്‍ അംഗത്വം എടുക്കുന്ന മുറക്ക് റദ്ദാക്കുന്നതാണ്. എന്നാല്‍ മുന്‍ക്ഷേമനിധിയില്‍ അംഗത്തിന്‍റെ കണക്കിലുള്ള എല്ലാ തുകയും ബോര്‍ഡ് സര്‍ക്കാര്‍ വിഹിതവും പലിശയുമടക്കം ആഭരണ തൊഴിലാളി ക്ഷേമനിധിയിലേക്ക് മാറ്റാവുന്നതാണ്. ഈ ക്ഷേമനിധിയില്‍ നിന്നും പെന്ഷനുള്ള അര്‍ഹതയും പെന്‍ഷന്‍ തുക കണക്കാക്കുന്നതിനും ചികിത്സാ സഹായത്തിനും വേണ്ടി മുന്‍ക്ഷേമ നിധിയിലെ അംഗത്വ കാലയളവ് പരിഗണിക്കുന്നതാണ്.
ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
1.  തുടര്‍ച്ചയായി 5 വര്‍ഷത്തില്‍ കുറയാത്ത കാലം,അംശാദായം അടച്ചിട്ടുള്ള അംഗത്തിന് 60 വയസ്സ് പൂര്‍ത്തിയായതിനു ശേഷം പെന്‍ഷന്‍ തുകയായി 300 രൂപ ലഭിക്കുന്നതാണ്. ഓരോ വര്‍ഷവും ഏപ്രില്‍ 30 തിയതിക്ക് അകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്.
2.  പദ്ധതി ആരംഭത്തില്‍ 60 വയസ് പൂര്‍ത്തി ആയിട്ടില്ലാത്തതും 55 വയസ്സ് പൂര്‍ത്തിയായത് മൂലം ക്ഷേമനിധിയില്‍ അംഗമായി ചേരുന്നതിനു അര്‍ഹത ഇല്ലാത്തതുമായ ആള്‍ക്കും പെന്‍ഷന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. അദ്ദേഹം പദ്ധതി ആരംഭത്തിന് മുന്‍പും ശേഷവും മൊത്തം 10 വര്‍ഷത്തില്‍ കുറയാത്ത കാലം ആഭരണ തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ടെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയായതിനു ശേഷം ജോലിയില്‍ നിന്നും വിരമിക്കുന്ന മുറക്ക് 300 രൂപ പെന്‍ഷന്‍ ലഭിക്കുന്നതാണ്.
അവശതാ പെന്‍ഷന്‍
പത്തു വര്‍ഷത്തില്‍ കുറയാത്ത കാലം അംശാദായം അടച്ചിട്ടുള്ളതും രോഗം മൂലമോ അപകടം മൂലമോ സ്ഥിരമായ ശാരീരിക അവശത സംഭവിച്ച് തുടര്‍ന്ന്‍ ജോലി ചെയ്യാന്‍ കഴിയാതെ വരുന്ന അംഗത്തിന് അവശതാ പെന്‍ഷനായി 300 രൂപ ലഭിക്കുന്നതാണ്.
കുടുംബ പെന്‍ഷന്‍
പത്തു വര്‍ഷത്തില്‍ കുറയാത്ത കാലം അംശാദായം അടച്ചതിനുശേഷം മരണമടയുന്ന അംഗത്തിന്റെയും പെന്‍ഷന്‍ സ്വീകരിക്കുന്ന കാലയളവില്‍ മരണമടയുന്ന അംഗത്തിന്റെയും കുടുംബത്തിന് കുടുംബ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. അര്‍ഹതപ്പെട്ട പെന്‍ഷന്‍ തുകയുടെ 50 % മോ പ്രതിമാസം 150 രൂപയോ ഇതില്‍ ഏതാണ് കൂടുതല്‍ ആ തുകയായിരിക്കും കുടുംബ പെന്‍ഷനായി ലഭിക്കുന്നത്. അപേക്ഷകന്റെ കുടുംബവാര്‍ഷിക വരുമാനം 36,000 രൂപയില്‍ താഴെ ആണെങ്കില്‍ മാത്രമേ കുടുംബ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ.
റിട്ടയര്‍മെന്‍റ് ആനുകൂല്യം
1.  അഞ്ചുവര്‍ഷം തുടര്‍ച്ചയായി വിഹിതം അടച്ച് സ്ഥായിയായ അവശത മൂലം ജോലിയില്‍ തുടരാന്‍ കഴിയാത്തതും അവശതാ പെന്‍ഷന് അര്‍ഹത ഇല്ലാത്തതുമായ അംഗത്തിന് അംഗത്വം പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തേക്കും 250 രൂപ നിരക്കില്‍ കുറഞ്ഞത് 3000 രൂപ റിട്ടയര്‍മെന്‍റ് ആനുകൂല്യമായി ലഭിക്കുന്നതാണ്.
2.  ഒരംഗത്തിന് ഏതെങ്കിലും കാരണത്താല്‍ അംഗത്വം നഷ്ടപ്പെടുകയും അംഗത്വം പുന:സ്ഥാപിക്കാന്‍ യാതൊരു ബാധ്യതയും ഇല്ലെങ്കില്‍ അംഗത്വം റദ്ദാക്കുന്നത് വരെ അംഗം അടച്ച അംശാദായ തുകയില്‍ നിന്ന് അദ്ദേഹം കൈപ്പറ്റിയ ആനുകൂല്യമോ കുറവ് ചെയ്ത് ബാക്കി തുക തിരിച്ച് ലഭിക്കുന്നതാണ്. ചികിത്സാ സഹായമായി കൈപ്പറ്റിയ തുക കുറവ് ചെയ്യുകയില്ല.
പ്രസവാനുകൂല്യം
അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശാദായം അടചിട്ടുള്ള സ്ത്രീ അംഗത്തിന് പ്രസവാനുകൂല്യമായി 2000 രൂപ ലഭിക്കുന്നതാണ്.ഗര്‍ഭമലസല്‍ സംഭവിക്കുന്ന പക്ഷം 1000 രൂപ ധനസഹായമായി ലഭിക്കുന്നതാണ്. പരമാവധി രണ്ട് പ്രാവശ്യം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. മൂന്ന് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വിവാഹ സഹായം
മൂന്ന് വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങളുടെ പെണ്മക്കളുടെയും വനിതാ അംഗങ്ങളുടെയും വിവാഹത്തിന് 3000 രൂപ ധനസഹായം ലഭിക്കുന്നതാണ്. ഈ ആനുകൂല്യം രണ്ടു തവണ മാത്രമേ ലഭിക്കൂ. വിവാഹം കഴിഞ്ഞ് 60 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ചികിത്സാ സഹായം
ഒരു വര്‍ഷത്തില്‍ കുറയാത്ത കാലം അംശാദായം അടച്ച അംഗത്തിനും അംഗത്തിന്‍റെ കുടുംബ അംഗങ്ങള്‍ക്കും മൊത്തം അംഗത്വ കാലത്തേക്ക് പരമാവധി 25000 രൂപ സഹായമായി ലഭിക്കുന്നതാണ്. ചികിത്സ കഴിഞ്ഞ് 60 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം.
വിദ്യാഭ്യാസ സഹായം
രണ്ടു വര്‍ഷക്കാലം തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്‍റ് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. കോഴ്സ്,തുക എന്നിവ പ്രഖ്യാപിച്ചിട്ടില്ല.
മരണാനന്തര സഹായം
അംഗമായിരിക്കെ മരണമടയുന്ന അംഗത്തിന്‍റെ അവകാശികള്‍ക്ക് ആദ്യത്തെ അഞ്ചു വര്‍ഷം വരെയുള്ള അംഗത്വത്തിന് 10,000 രൂപയും പിന്നീട് പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തെ അംഗത്വത്തിനും 1000 രൂപ വീതവും കണക്കാക്കി പരമാവധി 25,000 രൂപ ലഭിക്കുന്നതാണ്. അംഗം മരണമടഞ്ഞു 90 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
പെന്‍ഷന്‍കാരുടെ ആശ്രിതര്‍ക്ക് മരണാനന്തര ധനസഹായം
പെന്‍ഷനോ അവശതാ പെന്‍ഷനോ അര്‍ഹത നേടി മൂന്ന് വര്‍ഷത്തിനകം മരണമടയുന്ന പെന്ഷന്കാരുടെ അവകാശികള്‍ക്ക് കുടുംബപെന്‍ഷന് അര്‍ഹത ഇല്ലായെങ്കില്‍ പരമാവധി 3000 രൂപ വരെ സഹായം ലഭിക്കുന്നതാണ്.
വിലാസം
ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസര്‍
ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
ലേബര്‍ കമ്മീഷന്‍ ഓഫീസ്, തിരുവനന്തപുരം
ഫോണ്‍: 9446091283

Go Top
റേഷന്‍ വ്യാപാരി ക്ഷേമനിധി

ആമുഖം
1998 ലെ  കേരള റേഷൻ വ്യപാരി  ക്ഷേമ  നിധി ആക്റ്റ്  3-   ഉപവകുപ്പ്  പ്രകാരം റേഷൻ വ്യാപാരികളുടെ ക്ഷേമത്തിനായി  രൂപികരിച്ചതാണ്  ഈ  ക്ഷേമ  പദ്ധതി .ഈ പദ്ധതിക്ക് 2000 ത്തിൽ  ഭക്ഷ്യ സിവിൽ  സപ്ലൈസ് വകുപ്പ്  നല്കി  നടപ്പിൽ  വരുത്തുകയും ചെയ്തു .
അംഗത്വം
റേഷൻ  വ്യപരിയയിട്ടുള്ള  ഏതൊരാളും  നിധിയിലെ  അംഗമായി സ്വയം രജിസ്റ്റർ ചെയ്യേണ്ടതാണ് . 1966 ലെ കേരളാ രേഷനിംഗ്  ഉത്തരവ് പ്രകാരം  റേഷൻ വ്യപാരി ആകുന്ന  ഒരാൾ മൂന്നു  മാസത്തിനുള്ളിൽ ക്ഷേമ  നിധിയിൽ  അംഗത്വം നേടിയിരിക്കേണ്ടതാണ് .ആക്ടിൻ  പ്രാരംഭത്തിൽ  തന്നെ  റേഷൻ വ്യപാരി ആയിരുന്ന ആൾ 1-1-2000 മുതലുള്ള അംശാദായം  അടച്ച് അംഗത്വം സ്വീകരിക്കേണ്ടതാണ് .ഇപ്രകാരം അംഗത്വം നേടുന്നവർക്ക്  അംശാദായ കുടിശ്ശിക ഒന്നായി  അടച്ചാൽ പിഴ പലിശ ഒഴിവാക്കുന്നതാണ്.ഒറ്റത്തവണയായി  പണം  അടയ്ക്കാൻ സാധിക്കാത്തവർക്ക് 12% പിഴ പലിശ സഹിതം 5 തുല്യ  ഗഡുക്കളായി അടയ്ക്കാവുന്നതാണ്.
അപേക്ഷാ ഫോറതിൻ  രണ്ട് കോപ്പികൾ ,3 സ്റ്റാമ്പ്‌ സൈസ് ഫോട്ടോ ,വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ,ജില്ല /  താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നിയമന  ഉത്തരവി    കോപ്പി ,നോമിനേഷൻ  ഫോറം  നമ്പർ 3 ,കുടുംബാംഗങ്ങളുടെ വിവരങ്ങളടങ്ങിയ  ഫോറം നമ്പർ 4 ,അംഗത്വഫീസ്‌ ,ആദ്യഗഡു എന്നിവ അടച്ച രേഖകളുടെ കോപ്പി എന്നിവ  സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
അംശാദായം / വിഹിതം
അംഗത്വഫീസ്‌ 100 രൂപയും പ്രതിമാസ അംശാദായം 50  രൂപയും ആണ്.അംശാദായം ഓരോ  മാസവും  പത്താം  തീയ്യതിക്ക് മുമ്പായി റേഷൻ വ്യാപാരം നടത്തുന്ന ജില്ലയിലെ ബന്ധപ്പെട്ട  ഓഫീസിൽ അടയ്ക്കേണ്ടതാണ്.
ആനുകൂല്യങ്ങൾ
പെൻഷൻ
പത്തു  വർഷത്തിൽ  കുറയാത്ത സർവ്വിസ് പൂർത്തിയാക്കിയതും  65  വയസ്സ്  പൂർത്തിയാവുകയും               ചെയ്ത ഏതൊരംഗത്തിനും അദ്ദേഹം റേഷൻ വ്യാപാരി അല്ലാതായി  തീരുന്ന  മുറയ്ക്ക് പ്രതിമാസം 500  രൂപ    പെൻഷൻ ലഭിക്കുന്നതാണ്.റേഷൻ വ്യാപാരി അല്ലാതായി തീർന്നതിനു ശേഷം  60  ദിവസത്തിനകം  പെൻഷനുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ് .അപേക്ഷയോടൊപ്പം രണ്ടു  പാസ്പോർട്ട്‌  സൈസ് ഫോട്ടോ,വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്,സർവ്വിസ് dhyrgyam   തെളിയിക്കുന്നതിനുള്ള രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻ വ്യാപാര രംഗത്തു  നിന്നും  വിടുതൽ  ചെയ്തുകൊണ്ടുള്ള ജില്ലാ സപ്ലൈ ഓഫീസറുടെ ഉത്തരവും ,അത് താലുക്ക് സപ്ലൈ ഓഫീസർ നടപ്പിലാക്കിയ രേഖയുടെയും  പകർപ്പ് ,പസ്സ്ബുക്കിന്റെ  പകർപ്പ് ,തലൂക്ക് / സിറ്റി  റേഷനിംഗ്  ഓഫീസറുടെ റിപ്പോർട്ട്  എന്നിവ  നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ് .
ചികിത്സാ ധന സഹായം
അപകടത്തെതുടർന്നുള്ള  ചികിത്സയ്ക്ക് പരമാവധി 5,000 രൂപയും ഹൃദ്രോഹം,വൃക്കരോഗം,ക്യാൻസർ തുടങ്ങിയ മാരകരോഗ  ചികിത്സയ്ക്ക് പരമാവധി  15,000  രൂപയും സഹായ ധനമായി  ലഭിക്കുന്നതാണ്.അപകട ചികിത്സയ്ക്കുള്ള  ധനസഹായം  അംഗങ്ങൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ.മാരകരോഗ  ചികിത്സ സഹായം
അംഗങ്ങൾക്ക് പുറമേ  ഭാര്യ / ഭർത്താവ് ,പ്രായപൂർത്തിയാകാത്ത  ആണ്‍മക്കൾ ,അവിവാഹിതരായ പെണ്‍മക്കൾ ,ആശ്രിതരായ മാതാപിതാക്കൾ ,ബുദ്ധിമാന്ദ്യം  സംഭവിച്ച  ആണ്മക്കൾ എന്നിവർക്കും ലഭിക്കുന്നതാണ് .
മരണാനന്തര ധന സഹായം
എഴുപതു  വയസ്സ്  തികയുന്നതിനു  മുൻപ് അംഗം  മരണപ്പെട്ടാൽ അവകാശികൾക്ക്  കുറഞ്ഞത്‌ 10,000 രൂപയും ഓരോ വര്‍ഷത്തെ സര്‍വിസിനു 1000 രൂപ വീതം പരമാവധി 40000 രൂപ വരെ ലഭിക്കുന്നതാണ്.70 വയസിനു ശേഷം അംഗം മരിച്ചാല്‍ അംഗത്വ കാലയളവ് അനുസരിച്ച് 620 രൂപ മുതല്‍ 40000 രൂപ വരെ അവകാശികള്‍ക്ക് മരണാനന്തര ധനസഹായം ലഭിക്കുന്നതാണ്.റേഷന്‍ വ്യാപാര രംഗത്ത് നിന്നും വിരമിച്ചു കൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കിയതിനുശേഷം മരണാനന്തര ധനസഹായം ലഭിക്കുന്നതല്ല.
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്‌
എസ്.എസ്എല്‍സി,എച്ച്എസ്സി പരീക്ഷകളില്‍ സംസ്ഥാന തലങ്ങളില്‍ ഉയര്‍ന്നമാര്‍ക്ക് ലഭിക്കുന്ന ൩ കുട്ടികള്‍ക്ക് 2500 രൂപ വീതം സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്നതാണ്.പരീക്ഷ ഫലം പ്രസിദ്ധപ്പെടുത്തി 60 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അംഗത്വം അവസാനിപ്പിക്കല്‍
റേഷന്‍ വ്യാപാര രംഗത്ത് പിന്‍വാങ്ങുന്ന അംഗത്തിന് അംഗത്വം അവസാനിപ്പിച്ച് നിധിയില്‍ അടച്ച അംശാദായ തുക തിരികെ ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വിലാസം
കേരള റേഷന്‍ വ്യാപാരി ക്ഷേമ നിധി
ടി സി 25/1956
ദേശാഭിമാനി റോഡ്‌
മാഞ്ഞാലിക്കുളം, തിരുവനന്തപുരം-695001 ഫോണ്‍: 0471 2336181

Go Top
കേരള കുടിയേറ്റ തൊഴിലാളി ക്ഷേമനിധി

ആമുഖം
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വന്നു വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണിത്. ഈ പദ്ധതിയുടെ നിര്‍വ്വഹണ ചുമതല കേരള ബില്‍ഡിംഗ്‌ ആന്‍റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് വെല്‍ഫയര്‍ ബോര്‍ഡിനാണ്. 2010 മേയ് മാസമാണ് ഈ പദ്ധതി നിലവില്‍ വന്നത്.
അംഗത്വം
അര്‍ഹത ഉള്ളവര്‍
കേരളത്തിന്‌ പുറത്ത് ജനിച്ചു വളര്‍ന്നവരും തൊഴില്‍ ആവശ്യാര്‍ത്ഥം കേരളത്തില്‍ താമസിച്ചു ഏതെങ്കിലും തൊഴില്‍ ഉടമയുടെയോ കരാറുകാരന്റെയോ കീഴിലോ സ്വന്തം നിലയിലോ കുറഞ്ഞത് ഒരു മാസമെങ്കിലും തൊഴില്‍ ചെയ്തിട്ടുള്ള 18 വയസ്സിനും 60 വയസ്സിനും മദ്ധ്യേ പ്രായമുള്ള തൊഴിലാളികള്‍ക്ക് അംഗത്വം ലഭിക്കുന്നതാണ്.നിര്‍ദ്ദിഷ്ട ഫോറത്തില്‍ (ഫോറം നമ്പര്‍ 1) വയസ്സും തൊഴിലും തെളിയിക്കുന്ന രേഖകളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അതാത് ജില്ലാ എക്സിക്യുട്ടീവ്‌ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
വിഹിതം
വാര്‍ഷിക അംഗത്വ ഫീസ്‌ 30 രൂപ ആയിരിക്കും. ഇത് പണമായോ ഡ്രാഫ്റ്റ് ആയോ അടക്കാവുന്നതാണ്.
1.  വയസ്സ് തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ്,സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്,ഇന്ത്യന്‍ പാസ്പോര്‍ട്ട്, വോട്ടെര്സ് ഐഡന്റിറ്റി കാര്‍ഡ്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷയപ്പെടുത്തിയ പകര്‍പ്പ്, സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലെ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്,അപേക്ഷകന്‍ ഉള്‍പ്പെടുന്ന മതസ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഹാജരാക്കവുന്നതാണ്.
2.  കുടിയേറ്റ തൊഴിലാളി ആണെന്ന് തെളിയിക്കുന്നതിന് തൊഴിലുടമയുടെ സര്‍ട്ടിഫിക്കറ്റ്,അപേക്ഷകന്റെ ജന്മനാട്ടിലെയോ കേരളത്തിലെയോ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍,സബ് ഇന്‍സ്പെക്ടറുടെ പദവിയില്‍ താഴെ അല്ലാത്ത ഓഫീസര്‍, ഗ്രാമപഞ്ചായത് സെക്രട്ടറി, എം.പി,എം.എല്‍.എ,നഗരസഭ മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, ജില്ലാ/ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് പ്രസിടന്റ്റ്,ഗസറ്റഡ് ഓഫീസര്‍,ബന്ധപ്പെട്ട അസി.ലേബര്‍ ഓഫീസര്‍ എന്നിവരില്‍ ആരെങ്കിലും നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്.
അപേക്ഷയോടൊപ്പം അപേക്ഷകന്‍ ഏതെങ്കിലും വിദ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നും ഏതെങ്കിലും ക്രിമിനല്‍ കുറ്റം ചെയ്യുകയോ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നും ഉള്ള സത്യപ്രസ്താവന നല്‍കേണ്ടതാണ്.
അംഗത്വത്തിന് അര്‍ഹത ഇല്ലാത്തവര്‍
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവര്‍/ പുതുതായി ജോലി ലഭിക്കുന്നവര്‍, മറ്റേതെങ്കിലും ക്ഷേമനിധിയുടെ പരിധിയില്‍ വരുന്നവര്‍,ഇ.പി.എഫ് ,ഇ.എസ്.ഐ പരിധിയില്‍ വരുന്നവര്‍, പ്രതിമാസ വരുമാനം 7500 രൂപയില്‍ കവിയുന്നവര്‍,കേരള സംസ്ഥാനത്ത് സ്വന്തമായി ഭൂമിയും താമസ സൗകര്യവുമുള്ള സ്ഥിര താമസക്കാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അംഗത്വത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.
അംഗത്വം റദ്ദാക്കല്‍
ഒരു അംഗം കുടിയേറ്റ തൊഴിലാളി അല്ലാതാകുന്ന മുറക്ക് ക്ഷേമാനിധിയിലെ അംഗത്വം റദ്ദാക്കുന്നത് ആണ്.
അംഗത്വം പുതുക്കല്‍
ഓരോ വര്‍ഷവും ഏപ്രില്‍ മാസം 30 തിയതിക്കകം കുടിയേറ്റ തൊഴിലാളിയായി തുടരുന്നുവെന്ന് കാണിക്കുന്ന സാക്ഷ്യപത്രം ജില്ലാ എക്സിക്യുട്ടീവ്‌ ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും 30 രൂപ വാര്‍ഷിക അംഗത്വ ഫീസ്‌ അടച്ച് രെജിസ്ട്രേഷന്‍ പുതുക്കുകയും ചെയ്യാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അംഗത്വം പുതുക്കാനും ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാനും സാധിക്കുന്നതാണ്.
ആനുകൂല്യങ്ങള്‍
ചികിത്സാ സഹായം
രോഗം മൂലമോ അപകടം മൂലമോ ഒരംഗത്തിന് സര്‍ക്കാര്‍/ബോര്‍ഡ് അംഗീകരിച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് ദിവസത്തില്‍ കൂടുതല്‍ കിടത്തി ചികിത്സ വേണ്ടി വന്നാല്‍ ഓരോ ചികിത്സക്കും ധനസഹായം ലഭിക്കുന്നതാണ്.തുക തീരുമാനിച്ചിട്ടില്ല.
വിദ്യാഭ്യാസ ഗ്രാന്‍റ്
ഒരു വര്‍ഷത്തില്‍ കുറയാത്ത കാലം അംഗത്വം നിലനിര്‍ത്തിയിട്ടുള്ള അംഗങ്ങളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ തീരുമാനിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം ഗ്രാന്‍റ് അനുവദിക്കുന്നതാണ്.
മരണാനന്തര ആനുകൂല്യം
അംഗത്വം നിലവിലിരിക്കെ മരണമടയുന്ന അംഗങ്ങളുടെ ആശ്രിത കുടുംബത്തിന് മരണാനന്തര ധനസഹായവും കൂടാതെ ഭൗതിക ശരീരം നാട്ടില്‍ എത്തിക്കുന്നതിനുള്ള ധനസഹായവും ലഭിക്കുന്നതാണ്.
പ്രത്യേക ആശ്വാസ സഹായം
ജോലിക്കിടെ അപകടം മൂലം ആറുമാസത്തില്‍ കുറയാത്ത കാലം ജോലി ചെയ്യാന്‍ കഴിയാതെ വരുന്ന അംഗത്തിനും രോഗം മൂലം സ്ഥായിയായ അവശത അനുഭവിക്കുന്ന അംഗത്തിനും അംഗത്വ കാലയളവില്‍ പ്രത്യേക ആശ്വാസ സഹായം ലഭിക്കുന്നതാണ്.
ടെര്‍മിനല്‍ ബെനഫിറ്റ്‌
അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലം അംശാദായം അടച്ച് തൊഴില്‍ അവസാനിപ്പിക്കുന്ന അംഗത്തിന് പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും നിശ്ചിത നിരക്കില്‍ ടെര്‍മിനല്‍ ബെനഫിറ്റ്‌ ലഭിക്കുന്നതാണ്.
വിലാസം
ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസര്‍
കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി,ചീഫ് ഓഫീസ്,നിര്‍മ്മാണ ഭവന്‍,മേട്ടുക്കട,തൈക്കാട് പി.ഒ
തിരുവനന്തപുരം – 695014
ഫോണ്‍ : 0471- 2337941

Go Top
പ്രവാസി ക്ഷേമനിധി

ആമുഖം
2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്റ്റ് പ്രകാരം 2009 ല്‍ രൂപീകരിക്കപെട്ടതാണ് പ്രവാസി ക്ഷേമനിധി. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും ജോലിക്ക് ശേഷം തിരിച്ച് വന്നിട്ടുള്ളവരുടെയും ക്ഷേമത്തിനായി ഇത് രൂപീകരിച്ചിരിക്കുന്നു.
അംഗത്വം
അര്‍ഹത ഉള്ളവര്‍
ഈ ക്ഷേമനിധിയില്‍ നാല് തരാം അംഗത്വം ഉണ്ട്
1.  പ്രവാസി കേരളീയന്‍(വിദേശം): ഇപ്പോള്‍ വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍
2.  മുന്‍ പ്രവാസി കേരളീയന്‍(വിദേശം): വിദേശത്ത് 2 വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ച് വന്നു കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍
3.  പ്രവാസി കേരളീയന്‍ (ഭാരതം): കേരളത്തിന്‌ പുറത്ത് ജോലി സംബന്ധമായി 6 മാസമായി താമസിച്ചു വരുന്നവര്‍
4.  കല്പിതാംഗം: പ്രവാസി കേരളീയന്‍( ഭാരതം) ആയിരിക്കുമ്പോള്‍ അംഗത്വം എടുത്ത ആള്‍ക്ക് പിന്നീട് കേരളത്തില്‍ സ്ഥിര താമസം ആകുമ്പോള്‍ ഈ പദ്ധതിയില്‍ അംഗത്വം തുടരാവുന്നതാണ്. ഇവരാണ് കല്പിതാംഗങ്ങള്‍.
മേല്‍പറഞ്ഞ 1,2,3, എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുക്കാവുന്നതാണ്.
അപേക്ഷകരുടെ പ്രായം 18 നും 55 നും മദ്ധ്യേ ആയിരിക്കണം.രെജിസ്ട്രേഷന്‍ ഫീസ്‌ 200 രൂപയാണ്.kerala non residant keralaite welfare fund എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി ആയോ ഏതെങ്കിലും എസ്.ബി.ടി ശാഖയില്‍ 200 രൂപ പ്രവാസി ക്ഷേമനിധി ചെലാന്‍ വഴിയോ രെജിസ്ട്രേഷന്‍ അടക്കാവുന്നതാണ്.ഫീസ്‌ അടച്ച രേഖയുടെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
1.  വിദേശത്ത് ജോലി ചെയ്യുന്നവര്‍(പ്രവാസി വിദേശം) ഫോറം നമ്പര്‍ 14 പൂരിപ്പിച്ച് നല്‍കണം. അപേക്ഷയോടൊപ്പം ജനന തിയതി തെളിയിക്കുന്ന രേഖ( ജനന സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ കോപ്പി) നോര്‍ക്കാ രൂറ്റ്സില്‍ നിന്നും ലഭിച്ചിട്ടുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഹാജരാക്കണം. നോര്‍ക്കയുടെ കാര്‍ഡില്ലെങ്കില്‍ പാസ്പോര്ടിന്റെയും പ്രാബല്യത്തിലുള്ള വിസയുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ഹാജരാക്കണം.
വിദേശത്ത് നിന്നും അപേക്ഷിക്കുകയാനെങ്കില്‍ പാസ്പോര്‍ട്ട്,വിസയുടെയും പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുതിയാല്‍ മതി.
2.  വിദേശത്ത് നിന്ന് തിരിച്ച് വന്നവര്‍,മുന്‍ പ്രവാസി കേരളീയന്‍(വിദേശം) ഫോറം നമ്പര്‍ 1 ബി പൂരിപ്പിച്ച് ജനന സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,വിദേശത്ത് താമസിച്ചത് തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,2 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ പ്രവാസി കേരളീയനായിരുന്നു എന്നും തിരിച്ച് വന്ന് ഇപ്പോള്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയത് ആണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍,തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ പ്രസിടന്റ്റ്/ സെക്രട്ടറി/ഗസറ്റഡ് ഓഫീസര്‍/എം.എല്‍.എ/എം.പി ഇവരില്‍ ആരില്‍ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്.
3.  ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍,പ്രവാസി കേരളീയന്‍ (ഭാരതം) ഫോറം നമ്പര്‍ 2 എ പൂരിപ്പിച്ച് ജനന സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. കേരളത്തിന്‌ പുറത്ത് ആറുമാസത്തില്‍ അധികമായി താമസിക്കുന്ന പ്രവാസി കേരളീയനാണെന്നു തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍/ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ പ്രസിടന്റ്റ്/ സെക്രട്ടറി/ ഒരു ഗസറ്റഡ് ഓഫീസര്‍/എം.എല്‍.എ/ എം.പി ഇവരില്‍ ആരില്‍ നിന്നെങ്കിലും ഉള്ള സാക്ഷ്യപത്രമോ റേഷന്‍ കാര്‍ഡോ ഹാജരാക്കേണ്ടതാണ്.കൂടാതെ കേരളത്തിന്‌ പുറത്ത് തൊഴില്‍ ചെയ്യുന്നതിനെ സംബന്ധിച്ച തൊഴില്‍ ഉടമയുടെയോ ബന്ധപ്പെട്ട വില്ലേജ് ഓഫീസരുടെയോ സാക്ഷ്യപത്രവും ചേര്‍ക്കണം.
അംശാദായം/ വിഹിതം
അംഗത്വം ലഭിച്ച് കഴിഞ്ഞാല്‍ പ്രവാസി കേരളീയന്‍(വിദേശി) വിഭാഗത്തില്‍ പെട്ടവര്‍ പ്രതിമാസം 300 രൂപയും മറ്റുള്ളവര്‍ 100 രൂപയും അംശാദായം ആയി അടക്കേണ്ടതാണ്. അംശാദായം പ്രതിമാസം,ത്രൈമാസം,അര്‍ദ്ധവാര്‍ഷികം എന്നീ തവണകളായി അടക്കാവുന്നതാണ്.
ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
അറുപത് വയസ്സ് പൂര്‍ത്തിയായതും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശാദായം അടച്ചിട്ടുള്ളതും ആയ ഓരോ പ്രവാസി(വിദേശി) അംഗത്തിന്, പ്രതിമാസം 1000 രൂപയും സ്വന്തം നാട്ടിലേക്ക് തിരിച്ച് വന്നതുമായ മുന്‍ പ്രവാസി(വിദേശം) അംഗത്തിന് പ്രതിമാസം 500 രൂപയും ഇന്ത്യയില്‍ താമസിക്കുന്ന പ്രവാസി (ഭാരതം) ക്ക് പ്രതിമാസം 500 രൂപയും പെന്‍ഷന്‍ ലഭിക്കുന്നതാണ്.
അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലം അംശാദായം അടച്ചിട്ടുള്ള അംഗങ്ങള്‍ക്ക് പൂര്‍ത്തിയാക്കിയ ഓരോ അംഗത്വ വര്‍ഷത്തിനും അര്‍ഹതപ്പെട്ട മിനിമം പെന്‍ഷന്‍ തുകയുടെ 3% ത്തിനു തുല്യമായ തുക അധിക പെന്‍ഷനായി ലഭിക്കുന്നതാണ്. ഫോറം നമ്പര്‍ 5ല്‍ ബന്ധപ്പെട്ട രേഖകളോട് കൂടി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കുടുംബ പെന്‍ഷന്‍
അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശാദായം അടച്ചിട്ടുള്ള നാല് വിഭാഗത്തിലെയും അംഗം മരണമടയുന്ന പക്ഷം അയാളുടെ കുടുംബാംഗങ്ങള്‍ക്കും കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതാണ്.
കുടുംബ പെന്‍ഷന്‍ തുക ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട പ്രതിമാസ പെന്‍ഷന്‍ തുകയുടെ 50% ആയിരിക്കും. അപേക്ഷകന് പ്രതിവര്‍ഷ കുടുംബവരുമാനം  36000 രൂപയില്‍ കവിയാന്‍ പാടില്ല. ഫോറം നമ്പര്‍ 6ല്‍ ബന്ധപ്പെട്ട രേഖകളോട് കൂടി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അവശതാ പെന്‍ഷന്‍
സ്ഥായിയായ അവശത മൂലം തൊഴില്‍ ചെയ്യാന്‍ സാധിക്കാത്തതും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശാദായം അടച്ചിട്ടുള്ളതും ആയ അംഗത്തിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ തുകയുടെ 40 % ത്തിനു തുല്യമായ തുക പ്രതിമാസ അവശതാ പെന്‍ഷനായി ലഭിക്കുന്നതാണ്. അവശത ആരംഭിച്ച് രണ്ട് വര്‍ഷത്തിനകം അപേക്ഷിച്ചിരിക്കണം. കുടിശിക പാടില്ല. ഫോറം നമ്പര്‍ 7ല്‍ ബന്ധപ്പെട്ട രേഖകളോട് കൂലി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അംശാദായം തിരിച്ച് നല്‍കല്‍
1.  സ്ഥായിയായ അവശതാ മൂലം ജോലി ചെയ്യാന്‍ കഴിയാതെ വരുന്നവരും അവശതാ പെന്‍ഷന് അര്‍ഹത ഇല്ലാത്തവരുമായ അംഗങ്ങള്‍ക്ക് അവര്‍ നിധിയിലേക്ക് അടച്ച അംശാദായ തുക ബോര്‍ഡ് അനുവദിക്കുന്ന വിഹിതവും ചേര്‍ത്ത് തിരിച്ച് ലഭിക്കുന്നതാണ്.
2.  അംഗമായിരിക്കെ മരണമടയുന്ന അംഗങ്ങളുടെ അവകാശികള്‍ക്ക് കുടുംബ പെന്‍ഷന് അര്‍ഹത ഇല്ലാത്ത പക്ഷം അടച്ച തുകയും ബോര്‍ഡ് വിഹിതവും ചേര്‍ത്ത് തിരിച്ച് ലഭിക്കുന്നതാണ്.
3.  പെന്‍ഷന് അര്‍ഹത നേടിയ ശേഷം അഞ്ചുവര്‍ഷത്തിനകം അംഗം മരണമടയുന്ന പക്ഷം അവകാശികള്‍ക്ക് ബോര്‍ഡ് നിശ്ചയിക്കുന്ന പ്രകാരം നിശ്ചിത തുക ലഭിക്കുന്നതാണ്.
4.  മറ്റേതെങ്കിലും കാരണത്താല്‍ അംഗത്വം റദ്ദായ അംഗങ്ങള്‍ക്ക് അവര്‍ അടച്ച അംശാദായ തുക അംഗത്തിന് 60 വയസ്സ് പൂര്‍ത്തിയാകുന്ന മുറക്ക് തിരികെ ലഭിക്കുന്നതാണ്. ഫോറം നമ്പര്‍ 8ല്‍ ബന്ധപ്പെട്ട രേഖകളോട് കൂടി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
മരണാനന്തര സഹായം
അംഗമായിരിക്കെ അസുഖം മൂലമോ അപകടം മൂലമോ മരണമടയുന്ന പ്രവാസി കേരളീയന്‍ (വിദേശം) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് 50,000 രൂപയും തിരിച്ച് വന്ന മുന്‍പ്രവാസി കേരളീയനായ (വിദേശം) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് 30,000 രൂപയും പ്രവാസി കേരളീയനായ അംഗത്തിന്‍റെ ആശ്രിതര്‍ക്ക് 25,000 രൂപയും കല്പിത അംഗത്തിന്‍റെ ആശ്രിതര്‍ക്ക് 20,000 രൂപയും മരണാനന്തര സഹായമായി ലഭിക്കുന്നതാണ്.അംഗം മരണമടഞ്ഞ 6 മാസത്തിനകം ഫോറം നമ്പര്‍ 9ല്‍ ബന്ധപ്പെട്ട രേഖകളോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ചികിത്സാ സഹായം
ഗുരുതരമായി രോഗം ബാധിച്ച അംഗങ്ങളുടെയും കല്പിതാംഗങ്ങളുടെയും ചികിത്സക്കായി ഒരംഗത്തിന് മുഴുവന്‍ അംഗത്വ കാലയളവില്‍ പരമാവധി 50,000 രൂപ ചികിത്സ ധനസഹായമായി ലഭിക്കുന്നതാണ്. ചികിത്സ കഴിഞ്ഞ് 6 മാസത്തിനകം ഫോറം നമ്പര്‍ 10ല്‍ രേഖകളോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വിവാഹധന സഹായം
മൂന്ന് വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച അംഗത്തിന്‍റെ പ്രായപൂര്‍ത്തിയായ 2 പെണ്മക്കളുടെയും സ്ത്രീ അംഗത്തിന്റെയും വിവാഹത്തിന് 5000 രൂപ ധനസഹായം ലഭിക്കുന്നതാണ്. വിവാഹം കഴിഞ്ഞ് 3 മാസത്തിനകം ഫോറം നമ്പര്‍ 11ല്‍ ബന്ധപ്പെട്ട രേഖകളോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കല്പിതാംഗങ്ങള്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
പ്രസവാനുകൂല്യം
രണ്ട് വര്‍ഷം അംശാദായം അടച്ച കല്പിതാംഗങ്ങള്‍ ഒഴികെയുള്ള ഒരു വനിതാ അംഗത്തിന് പ്രസവത്തിന് 3000 രൂപ ധനസഹായം ലഭിക്കുന്നതാണ്. ഗര്‍ഭം അലസല്‍ സംഭവിച്ചാല്‍ 2000 രൂപയും സഹായ ധനമായി ലഭിക്കുന്നതാണ്. പരമാവധി 2 പ്രാവശ്യമേ ഈ ആനുകൂല്യം ലഭിക്കുക ഉള്ളൂ. പ്രസവം നടന്ന് മൂന്ന് മാസത്തിനകം ഫോറം നമ്പര്‍ 12ല്‍ ബന്ധപ്പെട്ട രേഖകളോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വിദ്യാഭ്യാസ ആനുകൂല്യം
രണ്ടു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനു ഗ്രാന്‍റ് ലഭിക്കുന്നതാണ്. കോഴ്സ്, തുക എന്നിവ തീരുമാനിച്ചിട്ടില്ല.
പ്രവാസി ആശ്വാസ നിധി
അംഗങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനോ വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി വസ്തു വാങ്ങുന്നതിനോ വീടും വസ്തുവും ഉള്‍പ്പെടെ വാങ്ങുന്നതിനോ വീടിന്റെ അറ്റകുറ്റപണി നടത്തുന്നതിനോ വായ്പകള്‍ അനുവദിക്കുന്നതാണ്. കൂടാതെ കേരളത്തില്‍ സ്വയം തൊഴില്‍ ചെയ്യുന്നതിനും ഏതെങ്കിലും കമ്പനികളിലോ സ്ഥാപനങ്ങളിലോ നിക്ഷേപം നടത്തുന്നതിനും മറ്റേതെങ്കിലും സഹായത്തിനായും മുന്‍‌കൂര്‍ വായ്പകള്‍ ലഭിക്കുന്നതാണ്. ഇതിന് വേണ്ടി അംശാദായത്തിന്‍റെ 15% ത്തിനു തുല്യമായ തുക പ്രവാസി ആശ്വാസ നിധി എന്ന പേരില്‍ ഒരു പ്രത്യേക നിധി രൂപീകരിച്ച് അതിലേക്ക് നീക്കി വയ്ക്കുന്നതും ആ നിധിയില്‍ നിന്നും മേല്‍ വിവരിച്ച ആശ്വാസ നിധി പദ്ധതികള്‍ നടപ്പിലാക്കുന്നതുമാണ്.
പ്രവാസി (വിദേശം) പ്രത്യേക സഹായ നിധി
ആക്റ്റ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് 55 വയസ്സ് പൂര്‍ത്തിയായത് മൂലം നിധിയില്‍ അംഗത്വം എടുക്കാന്‍ കഴിയാതെ വന്ന പ്രവാസി(വിദേശം) ക്ക് ചികിത്സാ സഹായം,അത്യാവശ്യ ധനസഹായം, പെന്‍ഷന്‍ എന്നിവ നല്‍കുന്നതിനായി ബോര്‍ഡ് ഒരു പ്രത്യേക സഹായ നിധി രൂപീകരിച്ച് നടപ്പിലാക്കുന്നതാണ്.
ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ സാധാരണ രോഗ ചികിത്സക്കായി 10,000 രൂപയും ആസ്മ, തളര്‍വാതം, കുഷ്ഠം, ക്യാന്‍സര്‍, ഹൃദ്രോഗം,കിഡ്നി തകരാര്‍ മുതലായ മാരക രോഗ ചികിത്സക്ക് 25,000 രൂപയും ലഭിക്കുന്നതാണ്. പ്രതിവര്‍ഷ കുടുംബ വരുമാനം 1 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ചികിത്സ കഴിഞ്ഞ് 6 മാസത്തിനകം ഫോറം നമ്പര്‍ 13ല്‍ ബന്ധപ്പെട്ട രേഖകളുമായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
60 വയസ്സ് പൂര്ത്തിയാകുന്നതിനിടെ മരണമടയുന്ന പ്രവാസി കേരളീയ(വിദേശം 1)രുടെ ആശ്രിതര്‍ക്ക് 10,000 രൂപ പ്രത്യേക സഹായ നിധിയില്‍ നിന്നും സഹായ ധനമായി ലഭിക്കുന്നതാണ്. മരണം നടന്ന 6 മാസത്തിനകം ഫോറം നമ്പര്‍ 14 ല്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അംഗത്വത്തിന് ഉള്ള അപേക്ഷാഫോറം ലഭിക്കുന്ന സ്ഥലങ്ങള്‍
നോര്‍ക്കാ റൂട്ട്സിന്‍റെ തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ കലക്റെറ്റ്കളില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കാ സെല്ലുകളില്‍ നിന്നും പ്രവാസി ക്ഷേമനിധിയുടെ തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.www.pravasiwelfarefund.org എന്നാ വെബ്സൈറ്റില്‍ നിന്നും ഫോറം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
വിലാസം
കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡ്
മണികണ്‍ഡ ടവേര്‍സ്,ടെന്നീസ് ക്ലബിന് സമീപം
ജവഹര്‍ നഗര്‍,കവടിയാര്‍ പി.ഒ , തിരുവനന്തപുരം – 695003
ഫോണ്‍ : 0471 – 3013401

Go Top
വ്യാപാരി ക്ഷേമനിധി

ആമുഖം
വ്യാപാരി ക്ഷേമനിധി 27-1-1992 ലെ കേരള ഗവര്‍ന്മെന്റ് പ്രകാരം രൂപീകരിച്ചിട്ടുള്ളതാണ്.പ്രകൃതി കോപം കൊണ്ടോ അക്രമങ്ങള്‍ കൊണ്ടോ നഷ്ടം സംഭവിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക.അംഗങ്ങളുടെ കുട്ടികളുടെ വിവാഹം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് പണം കടം നല്‍കുക കൂടാതെ ബോര്‍ഡ് തീരുമാനിക്കുന്ന മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
അംഗത്വം
അര്‍ഹത ഉള്ളവര്‍
വില്പന നികുതി നിയമപ്രകാരം രെജിസ്ട്രേഷന്‍ എടുക്കുകയോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സ് എടുക്കുകയോ ചെയ്തിട്ട് ഒരു വര്‍ഷമായി വ്യാപാരം നടത്തി കൊണ്ടിരിക്കുന്നവര്‍ക്ക് ഇതില്‍ അംഗത്വം എടുക്കാവുന്നതാണ്. പങ്ക് കച്ചവടക്കാര്‍ക്ക് ഓരോ പങ്കുകാരനും പ്രത്യേകം പ്രത്യേകം അപേക്ഷ കൊടുത്ത് അംഗത്വം സ്വീകരിക്കാവുന്നതാണ്. കമ്പനിയോ സോസൈറ്റിയോ ഇതില്‍ അംഗങ്ങളാകാന്‍ അര്‍ഹരല്ല. അപേക്ഷയോടൊപ്പം ലൈസന്‍സിന്‍റെ കോപ്പി,ഒരു ഫോട്ടോ എന്നിവ ഹാജരാക്കണം. കൂടാതെ മൊത്തം വാര്‍ഷിക വിറ്റുവരവ് 5 ലക്ഷത്തിനും 25 ലക്ഷത്തിനും മദ്ധ്യേ ഉള്ളവര്‍ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണം.
വിഹിതം
വാര്‍ഷിക വിറ്റുവരവ് അനുസരിച്ച് വ്യാപാരികളെ നാല് വിഭാഗങ്ങളായി തരം തിരിച്ചാണ് പ്രവേശനഫീസും വരിസംഖ്യയും കണക്കാക്കിയിരിക്കുന്നത്.


പ്രവേശന ഫീസ്‌
വാര്‍ഷിക വരിസംഖ്യ
1.
മൊത്തം വിറ്റുവരവ് 5 ലക്ഷം വരെ ഉള്ളവര്‍
50
150
2.
5 ലക്ഷം മുതല്‍ 25 ലക്ഷം വരെ
200
400
3.
25 ലക്ഷം മുതല്‍ 50 ലക്ഷം വരെ
500
1000
4.
50 ലക്ഷത്തിനു മുകളില്‍
1000
2000

പ്രവേശന ഫീസും വരിസംഖ്യയും ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റ് ആയോ ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസര്‍,ട്രേഡര്സ് വെല്‍ഫയര്‍ ഫണ്ട്‌ എന്ന പേരില്‍ തിരുവനന്തപുരത്ത് ക്യാഷ് ചെയ്യത്തക്കവിധം അയയ്ക്കുകയോ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ “ടി.പി.എ 2558 ഡിസ്ട്രിക്ട് ട്രഷറി തിരുവനന്തപുരം” എന്ന അക്കൌണ്ടില്‍ അടക്കുകയോ ചെയ്യാവുന്നതാണ്. തിരുവനന്തപുരത്തിന് വെളിയില്‍ ക്യാഷ് ചെയ്യേണ്ട ചെക്കോ ഡിമാന്റ് ഡ്രാഫ്റ്റ് അയക്കുന്നവര്‍ കളക്ഷന്‍ ചാര്‍ജ്ജ് കൂടി അടക്കേണ്ടതാണ്.
ആനുകൂല്യങ്ങള്‍



പെന്‍ഷന്‍ തുക പ്രതിമാസം മരണാനുകൂല്യം
1.
മൊത്തം വിറ്റുവരവ് 5 ലക്ഷം വരെ ഉള്ളവര്‍
400
30,000
2.
5 ലക്ഷം മുതല്‍ 25 ലക്ഷം വരെ
600
40,000
3.
25 ലക്ഷം മുതല്‍ 50 ലക്ഷം വരെ
800
60,000
4.
50 ലക്ഷത്തിനു മുകളില്‍
1000
1,00,000

വിലാസം
വ്യാപാരി ക്ഷേമനിധി ബോര്‍ഡ്
ഊറ്റുകുഴി,ചെമ്പകനഗര്‍,
മിനി കോട്ടേജ്
തിരുവനന്തപുരം – 695 001
ഫോണ്‍: 0471- 2324049
Go Top

No comments:

Post a Comment

Note: Only a member of this blog may post a comment.