Cancer care & NPF

1. തിരുവന്തപുരം റീജനല്‍ ക്യാന്‍സര്‍ സെന്‍റും ബാങ്കും ചേര്‍ന്ന് നടപ്പിലാക്കുന്ന ക്യാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് എന്ന പദ്ധതിയില്‍ ഒരംഗത്തിന് 500 രൂപ ഒറ്റത്തവണയായി അടച്ചാല്‍ 50000 രൂപ 2 വര്‍ഷത്തിനു ശേഷം ചികിത്സാ ചെലവുകള്‍ക്കായി ലഭിക്കും. 100000, 150000, 200000 എന്നിങ്ങനെ കൂടിയ തുകകള്‍ക്ക് ആനുപാതികമായി തുക അടച്ചാല്‍ പ്രസ്തുത തുകയുടെ ചികിത്സ നമുക്ക് ലഭ്യമാകുന്നതാണ്. ഉദാ. എന്‍റെ കുടുംബത്തില്‍ ഞാനും ഭാര്യയും മകളും അടക്കം 3 പേര്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികിത്സയ്ക്കായി ഞാന്‍ 2900 രൂപ ബാങ്കില്‍ അടച്ചു. 2900 ല്‍ 100 രൂപ സൌത്ത് ഇന്‍ഡ്യന്‍ ബാങ്കിന്‍റെ കോണ്ട്രിബ്യൂഷനായി ലഭിച്ചു. ക്യാന്‍സര്‍ പോലെയുള്ള അസുഖങ്ങള്‍ പെരുകുന്ന ഈ കാലത്ത് ചികിത്സാ ചെലവില്‍ നല്ല ഒരിളവ് ലഭിക്കുന്നത് ഏവര്‍ക്കും സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു.

2. നാഷണല്‍ പെന്‍ഷന്‍ ഫണ്ട് (എന്‍പിഎസ് ലൈറ്റ് +) എന്ന പദ്ധതി പ്രകാരം 100 രൂപ അടച്ച് ഈ പദ്ധതിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം 1000 മോ അതിലധികമോ തുക അടച്ചാല്‍ 60 വയസ് കഴിയുമ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്നു. മാസം 500 രൂപ എങ്കിലും അടയ്ക്കുന്ന ഒരു വ്യക്തി 6000 രൂപ വര്‍ഷം അടയ്ച്ചാല്‍ നല്ല ഒരു തുക (ഏകദേശം 20000 രൂപ) പെന്‍ഷനായി ലഭ്യമാണ്. 18നും 60നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് ഊ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും. വര്‍ഷം 1000 രൂപ വച്ച് നാല് വര്‍ഷം അടച്ചാല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ഈക്വല്‍ കോണ്‍ട്രിബ്യൂഷന്‍ നല്കുന്നതാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.