JEE 2014 ആരംഭിച്ചു

അഖിലേന്ത്യാ എഞ്ചിനീയറിംഗ് പരീക്ഷക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചുവല്ലൊ..

ഫോട്ടോ,ഒപ്പ്, കൈവിരല്‍ അടയാളം എന്നിവ സ്കാന്‍ചെയത്  Upload ചെയ്യേണ്ടതുണ്ട്.
ഫോട്ടോഷോപ്പില്‍ ഇവ സ്കാന്‍ചെയ്യുമ്പോള്‍ Resolution 300 എങ്കിലും ഇട്ട് ചെയ്യുക (ഇ ഡിസ്ട്രിക്കിനായുള്ള കുറഞ്ഞ Resolution ഇട്ടു വച്ചിരിക്കുന്നവര്‍ ഓര്‍ക്കുക)
ഫോട്ടോയുടെ സൈസ്സ് 4നും 100 kbക്കും ഇടയിലാവണം, 3.5 X 4.5 cm ഫയല്‍ സൈസ്സ് . Resolution കൂട്ടി സ്കാന്‍ ചെയ്താല്‍ 40kb ക്കുമുകളിലുള്ള  നല്ല ഫോട്ടോ upload ചെയ്യാം.
ഒപ്പിനും വിരലടയാളത്തിനും 30kb സൈസ്സും 3.5 x 1.5 cm അളവും വേണം.

ആപ്ലിക്കേഷനില്‍ 5 തരം വിവരങ്ങള്‍ രേഖപ്പെടുത്തണം.
1. Exam Related Details


ഏതു പരീക്ഷയ്ക്കാണ്  അപേക്ഷിക്കുന്നത്- ഭുരിപക്ഷം പേരും BE/Btech നാണ് അപേക്ഷിക്കാറ്.
Mode of examination  2 വിധമുണ്ട് .കംമ്പ്യൂട്ടറിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയും അല്ലാത്തതും.
(ഫീസ് കുറവുളളത് ഓണ്‍ലൈന്‍ പരീക്ഷയ്ക്കാണ്. Paper 1 അപേക്ഷിക്കുന്ന ജനറല്‍ വിഭാഗം പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ പരീക്ഷക്ക് 300 രൂപ ഓഫ് ലൈന്‍ പരീക്ഷക്ക് 500 രൂപ ആണ്‍കുട്ടിയാകുമ്പോള്‍ അത് യഥാക്രമം 600ഉം 1000 ആകുന്നു ഓഫ് ലൈന്‍ പരീക്ഷക്കുള്ള വേറൊരു ബുദ്ധിമുട്ട് പരീക്ഷാ സെന്‍ററുകള്‍ 4 എണ്ണം സെലക്ട് ചെയ്യണം എന്നതാണ്. )
ഇനി പരീക്ഷയുടെ മാധ്യമം സെലക്ട് ചെയ്യുക

2  Personal Details
3. Academiec details
4. Mailing address
5  Guardian details

തുടര്‍ന്നുള്ളത്  Choose password ആണ് ഇതില്‍ അക്കങ്ങളും അക്ഷരങ്ങളും special charactersഉം ചേര്‍ന്ന പാസ്സ് വേഡ് വേണം എന്നുണ്ട്. പാസ്സ് വേര്‍ഡിന് ഒരോരുത്തരും ഒരു മാത്യക ഉണ്ടാക്കി ആ രീതി തുടരുന്നത് പിന്നീട് പാസ്സ് വേഡുകള്‍ ഓര്‍ത്തെടുക്കാന്‍ ഉപകാരമാകും. ഉദാഹരണത്ത് പേരും ഒരു ചിഹ്നവും ജനനവര്‍ഷവും

ഇനി  Seciruty Pin നു നേരെ കൊടുത്തിരിക്കുന്നത് അതേ പോലെ പതര്‍ത്തുക

NEXT അടിക്കുക
ഫോട്ടോയും ഒപ്പും വിരലടയാളവും അപ് ലോഡു ചെയ്യുക


പരീക്ഷാഫീസ് ഓണ്‍ലൈനായി നടത്തികൊടുക്കണം.

വാലറ്റം-സൈറ്റില്‍ നിന്നും ലഭിക്കുന്ന ര‍ജിസ്ട്രേഷന്‍ നമ്പരും ഉണ്ടാക്കുന്ന പാസ്സ് വേഡും രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഫോണ്‍ നമ്പരും പ്രത്യേകം Save ചെയ്ത് വച്ചാല്‍ പിന്നീട് ഉപകരിക്കും. ഇതെല്ലാം നഷ്ടപ്പെടുത്തിയിട്ട് അഡ്മിറ്റ് കാര്‍ഡ് എടുക്കാന്‍ വരുന്നവരുണ്ട്.


No comments:

Post a Comment

Note: Only a member of this blog may post a comment.