ആധാര് കിട്ടാത്തവര്ക്ക് അതിവേഗം ലഭിക്കാനുള്ള മാര്ഗ്ഗം


മൂന്നും നാലുംതവണ ആധാറെടുത്തു. എന്നിട്ടും ഇതുവരെ ആധാര് കിട്ടിയില്ലേ. 
ഇതാ പരീക്ഷിച്ചു വിജയിച്ച  ഉത്തമ മാര്ഗ്ഗം.

രാജു  വി ആര് , 2012 ല് ആധാര് തുടങ്ങിയപ്പഴേ എന് റോള് ചെയ്തയാള് . വീട്ടിലും നാട്ടിലും എല്ലാര്ക്കും ആധാര് വന്നു. വരും വരും എന്നു കാത്തിരുന്നു. ഗ്യാസിന്റെ സബ്സിഡിക്ക് ആധാര് നിരബന്ധമാക്കി. ആധാര് കിട്ടിയില്ല. വീണ്ടും എടുത്തു. കുറേനാള് കാത്തിരുന്നു. കിട്ടിയില്ല. വീണ്ടും എടുത്തു. എല്ലാം റിജക്ട്, വീണ്ടും എടുക്കാനുള്ള സന്ദേശം കാണിച്ചതിനാല് വീണ്ടും എടുത്തു. പത്തനംതിട്ടയിലും പെരുനാട്ടിലുമായി 5 തവണ ആധാറെടുത്തു. ഒരു ഫലവുമില്ല. ഇദ്ദേഹത്തിന്റെ എല്ലാ രസീതും വച്ചു ഇ ആധാര് നോക്കി ഞാന് മടുത്തു. ഇനി കിട്ടില്ല് ഇതൊന്നും ഇല്ലേലും കുഴപ്പമില്ല എന്നു ഞാനും പറഞ്ഞു. സമാധാനിപ്പിച്ചു വിട്ടു. ആപ്പോള് ദാ വീണ്ടും സബ്സിഡി ആധാറിലൂടെ വരുന്നു. അദ്ദേഹം എന്റെ അടുത്തു വന്നു. എന്താമാര്ഗ്ഗം. ആധാറിനു വേണ്ടി മണിക്കൂറോളം ക്ഷമയോടെ അക്ഷയയില് വന്നു കുത്തിയിരിക്കുന്ന ഈ ആളിനെ എന്തു പറഞ്ഞു സമാധാനിപ്പിക്കും.

ഞാനാകെ ചുറ്റി. ഒരു ബുദ്ധി തോന്നി ഞൊനൊരു പേപ്പറെടുത്തു. ഇംഗ്ലീഷില് ഒരു കത്തെഴുതി. എല്ലാ രസീതിന്റെയും കോപ്പി എടുത്തു. ഒരു കവറിലാക്കി ഒട്ടിച്ചു. മേല് വിലാസം എഴുതി  P O BOX 1947, Bangalore -1 , എന്നിട്ട് രാജു അണ്ണന്റെ കയ്യില് കൊടുത്തു സാധാരണ തപാലായി അയക്കാന് പറഞ്ഞു. പോസ്റ്റാഫിസില് ചെന്നിട്ടു എന്നെ വീണ്ടും വിളിച്ചു. 5 രൂപ സ്റ്റാമ്പ് മതി എന്നു ഞാന് പറഞ്ഞു. അയച്ചു.

ഒരാഴ്ച കഴിഞ്ഞു. ദാ രാജുവണ്ണന്റെ മൊബൈലില് മെസേജ് അഭിനന്ദനങ്ങള് താങ്കളുടെ ആധാര് ആയിരിക്കുന്നു. ഡൌണ് ലോഡ് ചെയ്യുക. എന്ന്. 5 രസീതും വച്ചു ഇ ആധാറിനായി നോക്കി. ഒരെണ്ണത്തില് ഈ ആധാര് കിട്ടി. ഇതാണ് രാജുവിന്റെ ഫോണ് നമ്പര് 9947687798.

അതിനു ശേഷം 5 പേര്ക്കു കൂടി ഇതു ചെയ്തു അവര്ക്കെല്ലാം ആധാര് കിട്ടി.

അക്ഷയക്കാരേ.... ഈ പണി ചെയ്യൂ. നാട്ടുകാരുടെ ശാപത്തില് നിന്നും രക്ഷപെടൂ.

No comments:

Post a Comment

Note: Only a member of this blog may post a comment.