സുരേഖ -സേവനം വിരല്‍തുമ്പില്‍


ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ലഭ്യമാക്കും. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സുരേഖയിലൂടെ.......
 
സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകള്‍, അഞ്ച് കോര്‍പ്പറേഷനുകള്‍, 60 മുനിസിപ്പാലിറ്റികള്‍, കണ്ണൂര്‍ കന്റോണ്‍മെന്റ് ഉള്‍പ്പെടെയുള്ള 1044 രജിസ്‌ട്രേടഷന്‍ യൂണിറ്റുകളില്‍ നിന്നും ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ലഭ്യമാക്കും. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ www.surekha.ikm.in എന്ന വെബ്‌സൈറ്റ് സജ്ജമാണ്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒപ്പോ സീലോ ആവശ്യമില്ലാത്തതും ഏതു ഗവണ്‍മെന്റ്’ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. എന്നാല്‍ അപൂര്‍ണ്ണവും നശിച്ചുപോയതുമായ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഈ സംവിധാനത്തില്‍ ലഭ്യമല്ല.

. കേരളത്തിലെ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഒരു കോടി ഇരുപത് ലക്ഷത്തില്‍പരം വസ്തുനികുതി വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു.
 http://tax.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ വാര്‍ഡ് നിലവില്‍ വന്ന വര്‍ഷവും, കെട്ടിടത്തിന്റെ വാര്‍ഡ് നമ്പറും, ഡോര്‍ നമ്പറും നല്‍കിയാല്‍ വസ്തുനികുതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. 2015-16 വര്‍ഷത്തില്‍ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുമുള്ള വസ്തു നികുതി ഇ-പേയ്‌മെന്റായി ഒടുക്കുന്നതിനുള്ള സംവിധാനം ഇതിലൂടെ ലഭ്യമാകും. 

No comments:

Post a Comment

Note: Only a member of this blog may post a comment.