സമാശ്വാസം പദ്ധതി

വൃക്ക തകാര്‍ സംഭവിച്ച് സ്ഥിരമായി ഡയാലിസിസില്‍ ഏര്‍പ്പെടുന്നവര്‍, വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ സര്‍ജറിക്ക് വിധേയരായവര്‍, ഹീമോഫീലിയ രോഗികള്‍, സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ എന്നിവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം.

 സമാശ്വാസം പദ്ധതി - I

വൃക്കയ്ക്ക് തകരാർ സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിനു വിധേയരാകുന്ന ബി.പി.എല്‍  വിഭാഗത്തി ല്‍പ്പെടുന്ന രോഗികള്‍ക്ക് പ്രതിമാസം 1100/- രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നു.

 അപേക്ഷിക്കേണ്ടവിധം               

അപേക്ഷാ ഫോറം, ഐ.സി.ഡി.എസ്‌ പ്രോജെക്ട് ആഫീസുകള്‍, പഞ്ചായത്താഫീസുകള്‍, കോര്‍പ്പറേഷന്‍/ മുനിസിപ്പല്‍ ഓഫീസുകള്‍/ അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ നിന്നും, സാമൂഹ്യ സുരക്ഷാ മിഷന്‍ വെബ്സൈറ്റ് / ഓഫീസില്‍ നിന്നും ലഭ്യമാണ്.പൂരിപ്പിച്ച അപേക്ഷ ഫോറം  ആവശ്യമായ രേഖകള്‍ സഹിതംബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് നൽകേണ്ടതാണ്. ശിശുവികസന പദ്ധതി ഓഫീസര്‍ അന്വേഷണം നടത്തി ശുപാര്‍ശ സഹിതം അപേക്ഷ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നൽകേണ്ടതാണ്

അപേക്ഷ ഫാറംഅക്ഷയയില് ലഭിക്കുന്നതാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.