ഇ ഗ്രാന്‍റ് ഡാറ്റാ എന്‍ട്രി

ഇ ഗ്രാന്‍റ് ഡാറ്റാ എന്‍ട്രി  ആരംഭിച്ചിരിക്കുകയാണല്ലൊ..

+2, ഡിഗ്രി തുടങ്ങിയ പോസ്റ്റ് മെട്രിക് കോഴ്സുകളിലേക്ക് ഫീസ് ആനുകൂല്യം/ഗ്രാന്‍റ് എന്നിവ ലഭിക്കുന്നതിനായി കേരളസര്‍ക്കാര്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ  വികസന വകുപ്പിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള ഡാറ്റാ എന്‍ട്രിയാണ് അക്ഷയയിലൂടെ ചെയ്യുന്നത്.

അപേക്ഷകരില്‍ നിന്നും ഫീസ് ഈടാക്കാന്‍ പാടില്ല. നിശ്ചിത ഫീസ് സര്‍ക്കാര്‍ തരുന്നതാണ്.

അപേക്ഷ ചെയ്യുന്നതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ആവശ്യമാണ്.

1.വരുമാന സര്‍ട്ടിഫിക്കറ്റ
2.ജാതി സര്‍ട്ടിഫിക്കറ്റ്
3.ബാങ്ക് അക്കൗണ്ട് നമ്പര്‍ & bank IFSC code (Click here to find IFSC of any bank)
4. ആധാര്‍ നമ്പര്‍
5. SSLC മുതലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി.
6. അഡ്മിഷന്‍ ലഭിച്ച കോളജ്, കോഴ്സ് എന്നിവ സംബന്ധിച്ച വിവരം

ഇനി അപേക്ഷകന്‍റെ ഫോട്ടോ എടുക്കുക അല്ലെങ്കില്‍ ഫോട്ടോ സ്കാന്‍ ചെയ്യുക (File Size below 30kb 150x200 pixel ചെയ്യുന്നതാണ് നല്ലത്)
വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സ്കാന്‍ ചെയ്യുക (File size below 100kb)


 +2 വിന് ചേര്‍ന്ന കുട്ടികളുടെ അപേക്ഷകള്‍ പുതിയ എന്‍ട്രി (New Entry) ആയാണ് ചെയ്യേണ്ടത്

എന്നാല്‍ ഡിഗ്രിക്ക്  ചേര്‍ന്നവരുടെ വിവരം ക്യത്യമായി ചോദിച്ച് മനസ്സിലാക്കി മാത്രം ചെയ്യുക
+2 വിന് പഠിച്ചപ്പോഴുള്ള ATM കാര്‍ഡ് ഉണ്ടോ?
+2 ന് പഠിച്ചപ്പോള്‍ ഫീസ് ആനുകൂല്യം /ഗ്രാന്‍റ് കിട്ടുന്നുണ്ടായിരുന്നോ ?
എന്നുള്ള  ചോദ്യം ചോദിക്കുക. നേരത്തെ (അതായത് +2 ന് പഠിച്ചപ്പോള്‍) ഫീസ് ആനുകൂല്യം ലഭിച്ചവര്‍ക്ക് ബാങ്ക് അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ ATM/Ez കാര്‍ഡ് എന്നിവ കാണും.
അങ്ങനെയുള്ളവരുടെ എന്‍ട്രി Update Existing Entry എന്ന വിഭാഗത്തിലാണ് ചെയ്യേണ്ടത്.
New Entry യില്‍ SC,ST വിഭാഗത്തില്‍ പെട്ടവരുടെ എന്‍ട്രി നടത്താന്‍ കഴിയില്ല.

നേരത്തെ ഗ്രാന്‍റ് വാങ്ങിയവരുടെ എന്‍ട്രി Update Existing Entry യില്‍ ചെയ്യുക . അപ്പോള്‍ അക്കൗണ്ട് നമ്പര്‍ ചോദിക്കും അക്കൗണ്ട് നമ്പര്‍ അറിയാത്തവരുടെ കാര്‍ഡ് നമ്പര്‍ എന്‍ട്രി ചെയ്താല്‍ മതി (അതിനായി Ez Card സെലക്ട് ചെയ്യുക)
തുടര്‍ന്ന് എന്‍ട്രി പൂര്‍ത്തീകരിച്ച് സേവു ചെയ്ത് പ്രിന്‍റ് എടുത്തു നല്‍കുക

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ SC/ST ഓഫീസിലേക്കു വിളിക്കുക

0468 2322712 ,9744075648

No comments:

Post a Comment

Note: Only a member of this blog may post a comment.