പുതിയ അക്ഷയ കേന്ദ്രത്തിനായി അപേക്ഷിക്കാം

വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തില്‍ മൂന്നാമത്തെ അക്ഷയ കേന്ദ്രം പ്രവര്ത്തിക്കുന്നതിന് 24/9/2014 ലെ സര്ക്കാര് ഉത്തരവു പ്രകാരം അനുമതി ലഭിച്ചതിന്‍ പ്രകാരം പേഴുംപാറ കേന്ദ്രമാക്കി  പുതിയ അക്ഷയ കേന്ദ്രത്തിനായി  26/3/2015 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഗ്രാമ പഞ്ചായത്തു കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം ജില്ലയില്‍ അനുവദിക്കുന്ന ആദ്യത്തെ പുതിയ ലൊക്കേഷനാണ് പേഴുംപാറ.
 ഗ്രാമ പഞ്ചായത്തില്‍ നിന്നും യാത്രാസൌകര്യം കുറവുള്ള ചെറുകുളഞ്ഞി, തലച്ചിറ എന്നീ പ്രദേശങ്ങളിലും പുതിയ അക്ഷയ കേന്ദ്രം അനുവദിക്കണമെന്ന പഞ്ചായത്തുകമ്മിറ്റിയുടെ തീരുമാനത്തില്‍ ഒരു കേന്ദ്രം മാത്രമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

അപേക്ഷ അയക്കുന്നതിനായി  വടശ്ശേരിക്കര അക്ഷയ കേന്ദ്രത്തില്‍ എത്തുക. (9496874175)
കൂടുതല്‍ വിവരങ്ങള്‍ക്കു ജില്ലാ കോര്‍ഡിനേറ്റര്‍ (9447087563), ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയും.
www.akshayapta.blogspot.in

No comments:

Post a Comment

Note: Only a member of this blog may post a comment.