ആദായനികുതി കണക്കാക്കാന്‍ സൗജന്യ സോഫ്റ്റ്‌വെയര്‍


ആദായനികുതി കണക്കാക്കാന്‍ സൗജന്യ സോഫ്റ്റ്‌വെയര്‍


ചേര്‍ത്തല: ആദായനികുതി തിട്ടപ്പെടുത്താനും അനുബന്ധരേഖകള്‍ തയ്യാറാക്കാനും സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ചേര്‍ത്തല പുത്തനമ്പലം സുരഭിയില്‍ പി.ഡി. സനല്‍കുമാര്‍ വികസിപ്പിച്ച ടാക്‌സ് കണ്‍സള്‍ട്ടന്റ് എന്ന പേരിലുള്ള സോഫ്റ്റ്‌വെയറാണ് ഹിറ്റായത്. ചേര്‍ത്തലയില്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം സബ്ഡിവിഷനില്‍ ഹെഡ് ക്ലാര്‍ക്കാണ് സനല്‍കുമാര്‍. ആദായനികുതിരേഖകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നതിനൊപ്പം, നികുതിദായകന് നികുതിബാധ്യത കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സോഫ്റ്റ്‌വെയര്‍ നല്‍കുന്നുണ്ട്.
https://sites.google.com/site/sanalsurabhi എന്ന വെബ്‌സൈറ്റില്‍നിന്ന് സോഫ്റ്റ്‌വെയറുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആദായനികുതിനിയമങ്ങളെക്കുറിച്ച് അറിവില്ലാത്തവര്‍ക്കുപോലും ഇതുവഴി നികുതി കണക്കാക്കുവാനും രേഖകള്‍ തയ്യാറാക്കുവാനും കഴിയും. ഇതിലെ ഓരോ സെല്ലിലും ഡാറ്റാ രേഖപ്പെടുത്തുന്നതിന് ശ്രമിക്കുമ്പോള്‍, എന്താണ് രേഖപ്പെടുത്തേണ്ടതെന്നും അതുസംബന്ധിച്ച നിയമങ്ങളുടെ പ്രസക്തവിവരങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും അപ്പോഴപ്പോള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും.

ഫിബ്രവരി മാസത്തില്‍ തൊഴിലാളി തൊഴിലുടമയ്ക്ക് സമര്‍പ്പിക്കേണ്ട ആദായനികുതി സ്റ്റേറ്റ്‌മെന്റും സാമ്പത്തികവര്‍ഷാവസാനം തൊഴിലുടമ തൊഴിലാളിക്ക് നല്‍കേണ്ട ഫോറം 16 പാര്‍ട്ട് ബിയും അനായാസം തയ്യാറാക്കാം. മറ്റു അനുബന്ധപ്രവര്‍ത്തനങ്ങളും സെക്കന്‍ഡുകള്‍ക്കകം തയ്യാറാക്കാവുന്നതാണ് സംവിധാനം. സനല്‍കുമാര്‍ തയ്യാറാക്കിയ പി.എഫ്. വായ്പയെടുക്കുന്നതു സംബന്ധിച്ച സോഫ്റ്റ്‌വെയറുകളും മറ്റും സര്‍ക്കാര്‍തലത്തില്‍ പ്രചാരത്തിലുണ്ട്. പൊതുമരാമത്തുവകുപ്പ് ചീഫ് എന്‍ജിനീയര്‍ അംഗീകാരമായി സനല്‍കുമാറിന് ഗുഡ് സര്‍വ്വീസ് എന്‍ട്രിയും നല്‍കിയിരുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.