സൂചിക ഫയല്‍ ട്രാക്കിംഗ്

തദ്ദേശ സ്ഥാപനങ്ങളിലെ അപേക്ഷകളുടെ സ്ഥിതി ഓണ്‍ലൈനായി പൊതുജനങ്ങള്ക്ക് അറിയാനുള്ള സൂചിക ഫയല്‍ ട്രാക്കിംഗ്  സംവിധാനത്തെക്കുറിച്ച് അക്ഷയ സംരംഭകര്‍ അറിഞ്ഞിരിക്കണം. അക്ഷയയിലൂടെ നല്കാവുന്ന ഒരു സേവനമാണ്. IKM ലൂടെ ജനങ്ങള്‍ക്ക് നല്‍കുന്ന പ്രധാനപ്പെട്ട നാല് G2C സേവനങ്ങളിലൊന്നാണ് ഇത്. (ജനനമരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വസ്തു നികുതി ഇ പേമെന്‍റ്, വിവാഹ രജിസ്ട്രേഷന്‍ എന്നിവയാണ് മറ്റുള്ളവ)  ഇതെല്ലാം നിങ്ങളുടെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഉണ്ടോ എന്നു കൂടി അറിയുക. ഇല്ല എങ്കില്‍ ആയത് നടപ്പിലാക്കുനുള്ള ശ്രമം സംരംഭകരുടെ ഭാഗത്തു നിന്നും ഉണ്ടാവണം. പ്രത്യേകിച്ച് പഞ്ചായത്ത് മെമ്പര്‍മാരായിട്ടുള്ളവര്‍.

സൂചിക സംവിധാനം ചുരുക്കം പഞ്ചായത്തുകളിലെ നടപ്പായിട്ടുള്ളു എന്നറിയുക. . കണ്ണൂര്‍, ത്യശ്ശൂര്‍, ഇടുക്കി, പാലക്കാട് ജില്ലകളില് ഭൂരിപക്ഷം പഞ്ചായത്തുകളിലും ആയിട്ടുണ്ട്. മറ്റു ജില്ലകളില് അഞ്ചില്‍ കൂടുതല്‍ പഞ്ചായത്തുകളില് ഈ സേവനം ലഭ്യമാണ്.  പത്തനംതിട്ടയില് ഒരു  പഞ്ചായത്തില് മാത്രം (തുമ്പമണ്‍)  തിരുവല്ല മുനിസിപ്പാലിറ്റിയിലും മാത്രം. കൊല്ലം ജില്ലയില് ക്ലാപ്പന, തഴവ, കല്ലട വെസ്റ്റ്, പോരുവഴി, തേവലക്കര  എന്നീ പഞ്ചാത്തുകളില് മാത്രം.
വിവരം അറിയാനായി ഈ ലിങ്കില് പോവുക
http://www.filetracking.lsgkerala.gov.in/index.php


No comments:

Post a Comment

Note: Only a member of this blog may post a comment.