Showing posts with label E-registration. Show all posts
Showing posts with label E-registration. Show all posts

വിമുക്തഭടന്‍മാര്‍ക്കുള്ള രജിസ്ട്രേഷന്‍ (ESM Registration)

വിമുക്തഭടന്‍മാര്‍ക്കുള്ള ഒറ്റത്തവണ രജിസ്ട്രേഷന്‍ അക്ഷയ കേന്ദ്രത്തില്‍ ആരംഭിച്ചിരിക്കുന്നു. വിമുക്തഭടന്‍മാരോ അവരുടെ വിധവകളോ താഴെ പറയുന്ന രേഖകളുമായി അടുത്ത അക്ഷയ കേന്ദ്രത്തിലെത്തുക
1. Discharge Book
2. ESM ID card 
3.Aadhaar Card
4. Bank Pass Book (SBI or PNB)
5.PPO number (Pension Payment Order)
6. Color Photo (ESM Id ല് ഉള്ളയാളിന്‍റെത്)

രജിസ്റ്റര്‍ ചെയ്യുന്നത് എന്തിന്
വിമുക്തഭടന്‍മാര്‍ക്കുള്ള താഴെ പറയുന്ന സഹായങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനാണ് രജിസ്റ്റർ ചെയ്യേണ്ടത്
Priministers Scholarship,
Financial Assistance for Education of children
Financial assistance to Disabled child
Financial Assistance to Daughter Marriage
Financial Assistance for Funeral of Exservice men
Financial Assistance for Vocational Training of widows
Financial Assistance as INTEREST subsidy on HOME LOAN
എന്നിവ
For More details visit http://akshayapta.blogspot.in



വസ്തു കൈമാറ്റ രജിസ്ട്രേഷൻ നടപടികൾ

വസ്തു കൈമാറ്റ രജിസ്ട്രേഷൻ നടപടികൾ കോഴിക്കോടും വയനാടുമൊഴികെയുള്ള ജില്ലകളിൽ ജനുവരി ഒന്നു മുതൽ ഓൺലൈൻ സംവിധാനത്തിലാക്കുന്നു. ജീവനക്കാരുടെ പരിശീലനം പൂർത്തിയാകാത്തതു കൊണ്ടാണ് ഈ രണ്ടു ജില്ലകളും തത്കാലം ഒഴിവാക്കിയത്. മാർച്ചോടെ അവിടെയും ഓൺലൈനാകും. ആധാരം നടത്തിപ്പിനായി സബ് രജിസ്ട്രാർ ഓഫീസുകളിലെ കാത്തുകെട്ടിക്കിടപ്പ് ഒഴിവാക്കുക, കൈമടക്ക് ഇല്ലാതാക്കുക എന്നിവയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

രജിസ്ട്രേഷൻ, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകർപ്പെടുക്കൽ എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ ഓൺലൈൻ സേവനം ലഭിക്കുക. സംസ്ഥാനത്തെ 314 സബ് രജിസ്ട്രാർ ഓഫീസുകളും കമ്പ്യൂട്ടർ ശൃംഖല വഴി തിരുവനന്തപുരത്തുള്ള ഡാറ്റാ സെന്ററുമായി ബന്ധപ്പെടുത്തിയാണ് സേവനങ്ങൾ നൽകുന്നത്. ഏതു സബ് രജിസ്ട്രാർ ഓഫീസിൽ നടക്കുന്ന വസ്തുകൈമാറ്റവും പ്രധാന കേന്ദ്രത്തിൽ അപ്പപ്പോൾ അറിയും.
പട്ടം സബ് രജിസ്ട്രാർ ഓഫീസിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ നടപ്പാക്കിയിരുന്നു. പിന്നീട് തിരുവനന്തപുരം ജില്ലയിലെ 12 സബ് രജിസ്ട്രാർ ഓഫീസുകളിൽ കൂടി ഏർപ്പെടുത്തി. നാഷണൽ ഇൻഫർമാറ്റിക് സെന്റർ, സ്റ്റേറ്റ് ഐ.ടി മിഷൻ, കെൽട്രോൺ എന്നീ സ്ഥാപനങ്ങളാണ് സാങ്കേതിക സഹായം നൽകുന്നത്.

ജനങ്ങൾക്കു കിട്ടുന്ന സേവനങ്ങൾ
 തയ്യാറാക്കുന്ന ആധാരം സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി നൽകിയാൽ രജിസ്‌ട്രേഷന് ഹാജരാവേണ്ട സ്ഥലവും സമയവും മുൻകൂട്ടി അറിയാനാകും. ഒപ്പം ടോക്കണും ലഭിക്കും. (സേവനങ്ങൾ ലഭിക്കുന്ന വെബ്സൈറ്റ്: keralaregistration.gov.in)

 രജിസ്ട്രേഷൻ കഴിഞ്ഞാൽ അന്നു തന്നെ പ്രമാണം കിട്ടാൻ സൗകര്യം. വസ്തുവുമായി ബന്ധപ്പെട്ട് തുടർന്ന് എന്ത് നടപടികളുണ്ടായാലും മൊബൈൽ നമ്പരിലേക്ക് സന്ദേശം വരും.

 30 വർഷം വരെയുള്ള ബാദ്ധ്യതാ സർട്ടിഫിക്കറ്റുകൾ അപേക്ഷ നൽകി രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കും.260 രൂപ ഫീസ് നൽകണം. 30 വർഷത്തിലധികമുള്ള ഓരോ വർഷത്തിനും 25 രൂപ വീതം അധികം നൽകണം.

രജിസ്ട്രേഷന്‍ വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍

തിരുവനന്തപുരം,കൊല്ലം,Trissuer,Ernakulam, Malappuram ജില്ലയിലെ സംരംഭകര്ർക്ക് രജിസ്ട്രേഷന്ർ വകുപ്പിലെ  സൈറ്റിലൂടെ Special Marriage അപേക്ഷകള്ർ നല്കാം

Encumbrance Certificate, Gahan Filing, എന്നിവയും ഓണ്‍ലൈനായി.....
അവിടേക്കു പൊകാം

സൊസൈറ്റികളുടേയും പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളുടേയും രജിസ്ട്രേഷന്‍ പുതുക്കല്‍ നടത്തുക

അറിയിപ്പ്
കേരളസര്‍ക്കാര്‍ രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റികളുടേയും പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളുടേയും രജിസ്ട്രേഷന്‍ പുതുക്കലും പുതിയ രജിസ്ട്രേഷനും ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങളില്‍ ആരംഭിച്ചിരിക്കുന്നു. സൊസൈറ്റികള്‍ അവരുടെ ബൈലോയുടെ കോപ്പിയുമായി അക്ഷയ കേന്ദ്രത്തിലെത്തുക. പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ അവരുടെ രജിസ്റ്റേര്‍ഡ് ഡീഡുമായി അക്ഷയ കേന്ദ്രത്തിലെത്തുക. 

രജിസ്ട്രേഷന്‍ പുതുക്കലും പുതിയ രജിസ്ട്രേഷനും ചെയ്യുന്നത് എങ്ങനെ?
വെബ് സൈറ്റിലേക്കു പ്രവേശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
രജിസ്റ്റ്ര്‍ ചെയ്ത സൊസൈറ്റികള്‍ക്ക് രജിസ്ട്രേഷന്‍ നമ്പര്‍ യൂസര്‍ ഐഡിയും അതു തന്നെ പാസ്സ് വേര്‍ഡും ആയി ലഭിക്കും. ആദ്യ ലോഗിനില്‍ പാസ്സ് വേര്‍ഡ് മാറ്റി വീണ്ടും ലോഗിന്‍ ചെയ്യണം.

രജിസട്രേഷന്‍ പുതുക്കുന്നതിനായി  സെക്ഷന്‍ 6(2),7(3) വകുപ്പു പ്രകാരം അപേക്ഷ സമര്‍പ്പിച്ചത് സ്കാന്‍ ചെയ്ത് അപ് ലോഡു ചെയ്യുകയും ടി ഫയല്‍ സിഡിയിലാക്കി രജിസ്ട്രഷന്‍ ഓഫീസില്‍ നല്‍കുകയും വേണം.

മോഡല്‍ ബൈ ലോ ഡൗണ്‍ലോഡു ചെയ്യുക

Promotion Tips
-Collect address of Arts and Sports Clubs, Charitable Trusts, Welfare associations and send a post card to them
-Advertise through cable TV

Indian Navy യില്‍ ചേര്‍ന്ന് BTech പഠിക്കാം

Indian Navy യില്‍ ചേര്‍ന്ന് BTech പഠിക്കാം. +2 കഴിഞ്ഞവരെ Indian Navy എഞ്ചിനീയര്‍മാരാകുവാനായി ക്ഷണിക്കുന്നു.
http://www.indiannavy.nic.in/


+2 തലത്തില്‍ സയന്‍സിന് (PCM) 70% വും 10 ാം തരത്തില്‍ English ന് 50ശതമാനവും മാര്‍ക്കുണ്ടായിരിക്കണം.Age between 17-19.5, ഉയരം കുറഞ്ഞത് 157 cms.

അപേക്ഷിക്കാനുള്ള അവസാന തീയതി 2014 ജനുവരി 5

http://www.nausena-bharti.nic.in/forthcomingOfficer.php


വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം-തിരുത്താം

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം-തിരുത്താം-ട്രാന്‍ഫര്‍ എന്നിവ ഓണ്‍ലൈനായി ചെയ്യാം.


പേരു ചേര്‍ക്കുന്നതിനും ട്രാന്‍ഫര്‍ ചെയ്യുന്നതിനും താമസിക്കുന്ന വീട്ടിലെയോ അയല്‍ വാസിയുടേയോ തിരിച്ചറിയല്‍ കാര്‍ഡു വേണം.
 പുതിയ വീട്ടു നമ്പര്‍ , വാര്‍ഡു നമ്പര്‍ , മൊബൈല്‍ നമ്പര്‍  എന്നിവയും  ആവശ്യമാണ്.

Form 6-Inclusion,
Form 8-Modification
Form 8A-Transfer
എന്നിവയാണ് ഇപ്പോള്‍ നടത്താവുന്നത്  അല്പം ശ്രദ്ധിച്ചാല്‍ പെട്ടെന്നു പഠിക്കാവുന്നതേയുള്ളു.

ബുത്ത് ലെവല്‍ ഓഫീസര്‍മാരിലൂടെ നടത്തിയിരുന്ന ഈ ജോലികള്‍ ഇപ്പോള്‍ ഓണ്‍ലൈനായി ചെയ്യാവുന്നതാണ്.

ഇലക്ഷന്‍ കമ്മീഷന്‍റെ തന്നെ നിര്‍ദ്ദേശങ്ങള്‍ വായിക്കുക (ക്ലിക്ക് ചെയ്യുക)

ഡാറ്റാ എന്‍ട്രി സ്ക്രീനിന്‍റെ വലതു വശത്തുകാണുന്ന ഫോട്ടോയുടെ മാത്യകയുടെ താഴെയുള്ള upload photo ലിങ്കിലൂടെ ഫോട്ടോയും അപ് ലോഡുചെയ്യാവുന്നതാണ്.
നിര്‍ബന്ധമില്ല.

തെറ്റായി എന്‍ട്രി നടത്തിയ വിവരങ്ങള്‍ തിരുത്തുകയും ചെയ്യാം. 
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനായി അപേക്ഷിച്ചവരുടെ വിവരങ്ങള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക