സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏജൻസി കേരള(ചിയാക്) പ്രാരംഭ ഘട്ടം മുതൽ കാര്യക്ഷമമായി നടത്തി വരുന്ന ആർഎസ് ബി വൈ /ചിസ് പദ്ധതി, നടപ്പ് സാമ്പത്തിക വർഷമായ 2015-16 ൽ വിജയകരമായ എഴാം വർഷത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ആർഎസ് ബി വൈ /ചിസ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിൽ പഞ്ചായത്തുകൾ അവിഭാജ്യ ഘടകമാണ്.
പഞ്ചായത്തിൽ ആർഎസ് ബി വൈ /
ചിസ് പദ്ധതിയിൽ അംഗങ്ങളായുള്ള കുടുംബങ്ങളുടെ വിവരങ്ങൾ ചിയാകിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ(www.chiak.org) ലഭ്യമാണ്. .
ആർഎസ് ബി വൈ /ചിസ്
പദ്ധതി പ്രകാരമുള്ള സ്മാർട്ട് കാർഡ് ലഭിക്കുവാൻ അർഹതയുള്ള കുടുംബങ്ങൾ
ബന്ധപ്പെട്ട രേഖകൾ സഹിതം രജിസ്ട്രേഷൻനടക്കുന്ന സമയത്ത് അക്ഷയ കേന്ദ്രങ്ങളിൽ
രജിസ്റ്റർ ചെയ്യേണ്ടതും, അവിടെ നിന്നും ലഭിക്കുന്ന രജിസ്ട്രേഷൻ സ്ലിപ് ഹാജരാക്കി പുതിയ സ്മാർട്ട് കാർഡ്, വിതരണ പ്രക്രിയ നടക്കുന്ന സമയത്ത് നേടേണ്ടതുമാണ്. എന്നാൽ
മുൻവർഷങ്ങളിലെ അനുഭവങ്ങളിൽ നിന്നും മനസ്സിലാകുന്നത് രജിസ്റ്റർ ചെയ്ത
എല്ലാ കുടുംബങ്ങളും കാർഡ് വാങ്ങാൻ എത്തിച്ചേരുന്നില്ല എന്നുള്ളതാണ്. ആയതിനാൽ രജിസ്ട്രേഷൻ നടത്തിയ അർഹതപ്പെട്ട പല കുടുംബങ്ങൾക്കും ആനുകൂല്യം ആവശ്യമുള്ള സമയത്ത് ലഭിക്കാതെ വരുന്നു.
അടുത്ത വർഷത്തേയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ(2016-17)
പൂർത്തിയായിരിക്കുകയാണ്.
പുതിയ സ്മാർട്ട് കാർഡ് വിതരണം 2016 ജനുവരി മാസം മുതൽ ഏപ്രിൽ മാസം വരെ നടത്തുവാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്.
ഈ ഘട്ടത്തിൽ നിലവിൽ 31-03-2015
വരെ പ്രാബല്യമുള്ള ആർഎസ് ബി വൈ /
ചിസ് സ്മാർട്ട് കാർഡുള്ള കുടുംബങ്ങളും,
കഴിഞ്ഞ ആഗസ്റ്റ് -
ഒക്ടോബർ മാസങ്ങളിൽ പുതുതായി രജിസ്റ്റർ ചെയ്ത എല്ലാ കുടുംബങ്ങളും നിർദ്ദിഷ്ട കേന്ദ്രത്തിൽ എത്തി ഫോട്ടോ എടുത്ത് ആർഎസ് ബി വൈ /
ചിസ് സ്മാർട്ട് കാർഡ് നേടേണ്ടതാണ്.
ചിസ് കാർഡിന്‍റെ നിലവിലെ സ്ഥിതി അറിയാന്‍ ക്ലിക്ക് ചെയ്യുക
നിങ്ങള്‍ക്ക് ചിസ് കാര്‍ഡ് ഉണ്ടോ പരിശോധിക്കുക റേഷന്‍കാർഡ് നമ്പർ നല്‍കുക
ഈ സൈറ്റ് നിങ്ങള്‍ക്ക് ഉപകാരമായി എങ്കില്‍ ഒരു മെയില്‍ അയക്കുക
akshaya276@gmail.com