Showing posts with label snehapoorvam. Show all posts
Showing posts with label snehapoorvam. Show all posts

സ്നേഹപൂര്‍വ്വം -SNEHAPOORVAM

2012 ല്‍ മോഹന്‍ലാല്‍ ഉത്ഘാടനം ചെയ്ത് തുടക്കമിട്ട പദ്ധതിയാണ് സ്നേഹപൂര്‍വ്വം. അച്ചനോ അമ്മയോ മരണപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സഹായം നല്‍കുന്ന സാമൂഹ്യക്ഷേമ വകുപ്പിന്‍റെ പദ്ധതിയാണ് സ്നേഹപൂര്‍വ്വം ഡിഗ്രീക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് 1000 രൂപയും പ്ലസ് വണ്‍ പ്ലസ് ടു വിന് 75 0 രുപയും 6 മുതല്‍ 10 വരെ 500 രുപയും 5 വരെ 500 രൂപയും പ്രതിമാസം സ്കോളര്‍ഷിപ്പായി നല്‍കുന്നു. വിദ്യാര്‍ത്ഥിയുടേയും രക്ഷകര്‍ത്താവിന്‍റെയും ജോയിന്‍റ് അക്കൗണ്ടിലേക്കാണ് പണം നല്‍കുന്നത്.
 വാര്‍ഷിക വരുമാനം 20000 രുപയില്‍ താഴെ ആയിരിക്കണം,

അപേക്ഷ ഫാറം അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാണ്.