Showing posts with label aadhaar. Show all posts
Showing posts with label aadhaar. Show all posts

ആധാര്‍ വിര്‍ച്ച്വല്‍ ഐ ഡി

ഇനി മൊബൈലില്ലാതെ ഒന്നും പറ്റില്ല
ആധാര്‍ വിര്‍ച്ച്വല്‍ ഐ ഡി ക്ക് ആധാറില്‍ മൊബൈല് നം വേണം
അക്ഷയ ഇ കേന്ദ്രത്തിലെത്തുക ആധാറില് മൊബൈല് ചേര്‍ക്കുക

ആധാര്‍ വിര്‍ച്ച്വല്‍ ഐ ഡി

SSLC,ITI,+2 ക്കാര്ക്ക് അവസരം.. ധാരാളം


SSLC,ITI,+2 ക്കാര്ക്ക് അവസരം.. ധാരാളം

CRPF

Indian Oridnance Factory

NDA

Indian Army Recruitment (April 13,2017)

ഇവയുടെ എല്ലാം അപേക്ഷകള് ഓണ് ലൈനായിട്ട് സമര്പ്പിക്കാനുള്ള സമയമാണിപ്പോള്....



APNA CSC- പുതിയ സേവനം

ആധാര്‍ തിരുത്തുവാനും ഡിജിറ്റല്‍ ലോക്കറ് ഉണ്ടാക്കുവാനുമെല്ലാം ആധാറുമായി ലിങ്കുചെയ്ത മൊബൈല്‍ നമ്പര്‍ ആവശ്യമാണ്. വളരെയധികം പേരുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് അല്ല. മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക്ചെയ്യുന്നതിന് ഇതാ APNA CSC പുതിയ സേവനം തുടങ്ങിയിരിക്കുന്നു.

1.APNA CSC യില് ലോഗിന്‍ ചെയ്യുക.
2. UID Services നു താഴെയായി Aadhaar Mobile Update എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. താഴെ കാണും പ്രകാരം സ്ക്രീന്‍ ലഭിക്കുന്നു.

I hereby state that I have no objection in authenticating myself with Aadhaar based authentication system and consent to provide my Aadhaar Number, Biometric for Aadhaar based know your customer.I also give my explicit consent for accessing the mobile number and email address from Aadhaar System.



Please validate the OTP within 10 minutes of receiving it






CSC ഐ ഡി കാര്‍ഡിനായി വിവരങ്ങള്‍ പുതുക്കി നല്‍കുക

 ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സി എസ് സി കളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പുതിയ വെബ് സൈറ്റ് ഉടനെ തുറക്കുന്നു.
ആയതിലേക്ക് നിങ്ങളുടെ സി എസ് സി വിവരങ്ങള്‍(ആധാര്‍, വിലാസം, ഫോട്ടോ)  UPDATE ചെയ്യുക. ഇങ്ങനെ ചെയ്യുന്നവര്‍ക്ക്  CSC ഐ ഡി കാര്‍ഡ് നല്‍കുന്നതാണ്.

 സി എസ് സി വിവരങ്ങള്‍ UPDATE ചെയ്യുന്നതിന് ക്ലിക്ക് ചെയ്യുക

സി എസ് സി ലൊക്കേറ്ററില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഭൂരിപക്ഷം സംരംഭകരുടേയും ഫോട്ടോ കാണിക്കുന്നില്ല. കാരണം അവരാരും തന്നെ ടി വിവരങ്ങള്‍ Update ചെയ്തിട്ടില്ല.
ഈ സൈറ്റില്‍ കയറി csc connect ല്‍ ക്ലിക്ക് ചെയ്ത് CSC ID യും password ഉം നല്‍കി ലോഗിന്‍ ചെയ്യുക. തുടര്‍ന്നു വരുന്ന വിവരങ്ങള്‍ update ചെയ്യുക.
http://gis.csc.gov.in/locator/csc.aspx

ലാറ്റിറ്റ്യൂഡും ലോഞ്ചിറ്റ്യൂഡും കണ്ടുപിടിക്കുന്നതിന് ഇവിടെക്ലിക്ക് ചെയ്യുക

Aadhaar -Best Finger Detection ആരംഭിച്ചിരിക്കുന്നു

Aadhaar -Best Finger Detection APNA CSC പോര്‍ട്ടലിലൂടെ  ആരംഭിച്ചിരിക്കുന്നു



എന്താണ് BFD?

Aadhaar SMS Service

ഇനി ആധാര്‍ മെയിലായി കിട്ടുന്നതിന് എളുപ്പ മാര്‍ഗ്ഗമായി . 

ആധാര്‍ കളഞ്ഞു പോയി ,ഇഐഡി  അറിയില്ല. 

എളുപ്പമാര്‍ഗ്ഗം ഇതാ.....

Get e-Aadhaar soft copy on email through mobile:

To get a soft copy of your e-Aadhaar letter on your email id, type UID EAADHAAR < Aadhaar number > < email Id > < PIN code > on your mobile and send it to 51969.


To check your Aadhaar status, type

 UID STATUS< 14 digit enrolment number > 

OR

 UID STATUS < 28 digit EID > on your mobile 

and send it to 51969.

എന്നാല്‍ ഈ സേവനം മൊബൈല്‍ നന്പര്‍ ആധാര് നമ്പരുമായി ബന്ധിപ്പിച്ചലര്‍ക്കുമാത്രം!!!!

ഒരു വരുമാനമാര്‍ഗ്ഗം ഇവിടെ ഉണ്ടാകുന്നു ... കൂടുതല്‍ അറിയാനായി ക്ലിക്ക് ചെയ്യുക




Aadhaar -LPG Link Status Checking and Subsidy details PRINTING


ആധാര്‍ ലിങ്ക് ആയിട്ടുണ്ടോ, ?
ഏതു ബാങ്കിലാണ് ലിങ്കായത്  ?
സബ്ഡിഡി ബാങ്കിലേക്ക് പോയിട്ടുണ്ടോ,?
 എത്ര തവണ ഗ്യാസ് എടുത്തു,?
സബ്ഡിഡി സിലണ്ടറുകള്‍ എത്ര,?
സബ്സിഡി എന്നാണ് ബാങ്കിലേക്കു പോയത്?
തുടങ്ങിയ വിവരങ്ങള്‍ ഒായില്‍ കമ്പനികളുടെ സൈറ്റുകളില്‍ ലഭ്യമാണ്.
അതാതു സൈറ്റുകളിലെ Transparency Portal ലി‍ നിന്നും ഈ വിവരങ്ങള്‍ കിട്ടും
ആയത് പ്രിന്‍റ് എടുത്തു നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാണ്.
പ്രിന്‍റിന് നമുക്കു ചാര്‍ജ്ജു ചെയ്യുകയും ചെയ്യാം.






ആധാര്‍ കാര്‍ഡ് ലാഭകരമായി എങ്ങനെ കളര്‍ പ്രിന്‍റ് എടുക്കാം

EPSON Color Printer L110 രൂ.6999/-    Lamintion Machine Rs.4800/-




Epson L110 കളര്‍ പ്രിന്‍റര്‍ വളരെ ലാഭകരവും സൗകര്യ പ്രദവുമാണ്.
( അല്പം ശ്രദ്ധയോടെ  പ്രിന്‍റു ചെയ്യുകയാണെങ്കില്‍ കുറച്ചു കൂടി ലാഭകരമായി 
 Canon  കളര്‍ പ്രിന്‍റുകളില്‍ INK TANK  ഫിറ്റു ചെയ്ത്  ലഭിക്കും) എന്നാല്‍ Head Cleaning  ഉം മറ്റും ഓട്ടോമാറ്റിക്കായി Epson പ്രിന്‍ററില്‍ നടക്കും എന്നതിനാല്‍ അതു തന്നെയാണ് റിസ്കു കുറവുള്ള ത്.

ഇനി ഒരു ലാമിനേഷന്‍ മെഷീനും വാങ്ങിയാല്‍ ആധാര്‍ പ്രിന്‍റ് എടുത്ത് ലാമിനേറ്റു ചെയ്ത് കാര്‍ഡ് ആക്കി നല്‍കാം.

ഇപ്പോള്‍ ഭുരിപക്ഷം അക്ഷയ സെന്‍ററുകളിലും ഈ സൗകര്യം ഉണ്ട്. ഇതിലും മികച്ചതോ സാങ്കേതിക മേന്‍മയുള്ളതോ ആയ മറ്റു പ്രിന്‍ററുകള്‍ ഉപയോഗിക്കുന്നവര്‍ അതേപറ്റി എഴുതിയാല്‍ അത് മറ്റുളളവര്‍ക്കും ഉപയോഗപ്രദമാകും.


WELFARE BOARD aadhaar Updation

-ഫയര്‍ഫോക്സ് ബ്രൗസര്‍ ഉപയോഗിക്കുക- മറ്റുള്ളവയില്‍ ചില പ്രശ്നങ്ങള്‍ കാണുന്നുണ്ട് -
www.welfare.keltron.org  എന്ന വെബ് സൈറ്റില്‍ നിങ്ങളുടെ CHIAK ഡാറ്റാ എന്‍ട്രി ഐഡിയും പാസ്സ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

CHECK DUPLICATE എന്ന ടാബ് ക്ലിക്ക് ചെയ്യുക
തുടര്‍ന്നുവരുന്ന ഫോമില്‍ നിന്നും ബോര്‍ഡ് സെലക്ട് ചെയ്യുക, അംഗത്വ നമ്പര്‍ നല്‍കുക

(പത്തനംതിട്ടയിലെ എല്ലാ അംഗത്വ നമ്പരും 03യില്‍  ആണ് ആരംഭിക്കുന്നത് buidling and other construction... ബോര്‍ഡില്‍ 03 ക്കു ശേഷം 000 എന്നു കൂടി ചേര്‍ത്താണ് രജിസ്ട്രേഷന്‍ നമ്പര്‍ വരുന്നത്. PA,PTA എന്നിവക്കു പകരം 03 ചേര്‍ത്ത് അടിക്കുക)
ഇനി DISPLAY ബട്ടണില്‍ ക്ലിക്ക് ചെയ്യുക
പേരും മേല്‍വിലാസവും വരും  (വന്നില്ല ഏങ്കില്‍ താഴെ Message നോക്കുക)
ആധാര്‍ നമ്പര്‍ നല്‍കുക ഇനി Check ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ഫോട്ടോ ബൗസ് ചെയ്ത് അപ് ലോഡ്  ചെയ്യുക
ബാങ്കിന്‍റെ പേര് , അക്കൗണ്ട് നമ്പര്‍, ജില്ല, താലൂക്ക്, ബ്ലോക്ക് ,പഞ്ചായത്ത് എന്നിവ സെല്ക്ട് ചെയ്യുക
മൊബൈല്‍ നമ്പര്‍ നല്‍കുക. സ്റ്റാറ്റസ് തനിയെ വരും
SAVE ചെയ്യുക
ഡാറ്റാ സേവായി എന്ന സന്ദേശം വരും
ഇനി ഈ ഫോമിന്‍റെ മുകളിലെ ഇടതുഭാഗത്തു 'Click Here To Print format' എന്നതില്‍ ക്ലിക്ക് ചെയ്ത് receipt പ്രിന്‍റ് ചെയ്യുക





ആധാര്‍- എല്‍ പി ജി -ബാങ്ക് സ്റ്റാറ്റസ് പരിശോധിക്കാം



ഭാരത്, ഇന്‍ഡേന്‍, എച്ച് പി ഗ്യാസ് സബ്സിഡിയുമായി ബന്ധപ്പെട്ട്  പൊതുജനങ്ങളെ സഹായിക്കുകയും അതിലൂടെ അക്ഷയ ക്ക് ചെറിയ വരുമാന മാര്‍ഗ്ഗവും ലഭിക്കുന്ന സേവനമാണ് ആധാര്‍ ലിങ്കിംഗ് സ്റ്റാറ്റസ് പരിശോധന.
കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കിയാല്‍ ആധാര്‍ നമ്പരും എല്‍പി‍‍ജിയുമായും ആധാര്‍ നമ്പരും ബാങ്കുമായി ലിങ്ക് ആയോ എന്നു അറിയാന്‍ കഴിയും 

State,Place എന്നിവ നല്‍കുമ്പോള്‍ വിതരണക്കാരന്‍റെ പേരു തെളിയും അതു സെലക്ട് ചെയ്തുകഴിഞ്ഞ് Consumer Number നല്‍കുക

Aadhaar Seeded with IOCL,  Aadhaar Linked with Bank  എന്നിവക്കു താഴെ  പച്ച ബട്ടണ്‍‍ ആണെങ്കില്‍ ലിങ്ക് ആയി എന്നും ചുവപ്പ് ആണെങ്കില്‍ ആയില്ല എന്നും അറിയാന്‍ കഴിയും 

പേജിന്‍റെ പ്രീന്‍റ് എടുത്തു നല്‍കുക

ആധാര്‍ ലിങ്കിംഗ് സ്റ്റാറ്റസ് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Bharath

Indane

HP gas 

എല്‍പിജി സബ്സിഡിക്കായി ആധാര്‍ സീഡിംഗ് നടത്താം

അക്ഷയ കേന്ദ്രത്തില്‍ എല്‍പിജി സബ്സിഡിക്കായി 
ആധാര്‍ ലിങ്കിംഗ് നടത്തുന്നതാണ് 
ആധാര്‍ കാര്‍ഡ്, എല്‍പിജി ബുക്ക് എന്നിവയുമായി 
ഇന്നു തന്നെ അക്ഷയ കേന്ദ്രത്തിലെത്തുക

ഒരു ചെറിയ വരുമാന മാര്‍ഗ്ഗം ഇതിലൂടെ ഉണ്ടാക്കാം.



RASF-Remote Aadhaar Seeding Framework

RASF -REMOTE AADHAAR SEEDING FRAMEWORK പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. നേരത്തെ ആധാര്‍ സീഡിംഗിനെക്കുറിച്ചുള്ള പോസ്റ്റില്‍ സൂചിപ്പിരുന്ന കാര്യം ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുന്നു. ഗുണഭോക്താക്കള്‍ക്കും ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ക്കും  ആധാര്‍ സീഡിംഗ് നേരിട്ട് നടത്താവുന്ന RASF  സംവിധാനം നിലവില്‍ വന്നു. LPG consumer card, Ration Card, MGNREGS Job card, വിവിധ സ്കോളര്‍ഷിപ്പുകള്‍ എന്നിവയുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷനാണ് RASF.

ഈ സൈറ്റിലൂടെ ഇപ്പോള്‍ LPG consumer നമ്പറുമായി ആധാര്‍ സീഡിംഗ് നടത്താവുന്നതാണ്.


Start Now ബട്ടണില്‍ ക്ലിക്ക് ചെയ്യുക

1. Address Location ല്‍ നിന്നും State , District എന്നിവ Select ചെയ്യുക

2. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക (ഈ മൊബൈലിലേക്ക് OTP നമ്പര്‍ SMS ആയി വരുന്നതാണ്. )

3.Benefit type - LPG സെലക്ട് ചെയ്യുക, Scheme Name മൂന്ന് പേരുകള്‍ കാണിക്കും BPCL,HPCL,IOCL (ഭാരത്, എച്ച് പി, ഇന്‍ഡേന്‍ ) -ഗുണഭോക്താവിന്‍റെ ഗ്യാസ് കമ്പനി ഏതാണോ അത് സെലക്ട് ചെയ്യുക
അപ്പോള്‍ Distributor Name ലിസ്റ്റ് ചെയ്യും തുടര്‍ന്ന് കണ്‍സ്യുമര്‍ നമ്പര്‍ നല്‍കുക. 4-5 സെക്കന്‍റുകള്‍ കാത്തിരിക്കുക  കണ്‍സ്യുമറുടെ പേര് തെളിഞ്ഞുവരും . പേരില്ല എങ്കില്‍ Invalid Consumer Number എന്നു കാണിക്കും.Verify ചെയ്യുക കണ്‍സ്യുമറുടെ പേര് വന്നു എങ്കില്‍ Submit ചെയ്യുക.



 തുടര്‍ന്ന് Ok ക്ലിക്ക് ചെയ്യുക

4. നേരത്തെ നല്‍കിയ മൊബൈലില്‍ വന്ന SMS ല്‍ നിന്നും OTP നമ്പര്‍ കൊടുക്കുക. Text തെറ്റാതെ അടിക്കുക
ഇനി വീണ്ടും Submit  നല്‍കുക

Aadhaar Seeding Successful എന്നു കാണിക്കും.









കുറിപ്പ് -ആധാര്‍ സീഡിംഗ് നടത്തുന്നതിനായി യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും അക്ഷയ കേന്ദ്രങ്ങള്‍ക്കു കൂടി നല്‍കിയാല്‍ ഗുണഭോക്താവിന്‍റെ മൊബൈലിലേക്ക് One Time Pass word നല്‍കുന്ന step ഒഴിവാക്കി സീഡീംഗ് Speedup ആക്കിമാറ്റാന്‍ കഴിയും.

(RASF ആരംഭിച്ചത് സംബന്ധിച്ച   വിവരം അറിയിച്ച ശ്രീ.സാജന്‍ റാന്നി ക്ക് നന്ദി)

ആധാര്‍ റസിഡന്‍റ് പോര്‍ട്ടല്‍

UIDAI യുടെ ആധാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്ന വെബ് പോര്‍ട്ടലാണ് Aadhaar Resident Portal'

15 ഓളം സേവനങ്ങള്‍ ഈ പോര്‍ട്ടലിലൂടെ ലഭിക്കുന്നു.
പൊതുജനങ്ങള്‍ക്ക് ആര്‍ അധിഷ്ടിത സേവനങ്ങല്‍ നല്‍കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈ പോര്‍ട്ടല്‍ ഉപയോഗിക്കാവുന്നതാണ്.

Aadhaar Resident Portal

ഈ സേവനങ്ങള്‍ നല്‍കുന്നതിനുള്ള 
സൗജന്യ പരിശീലനം നേടുന്നതിന് 9496874175 വിളിക്കുക.

ആധാര്‍ സീഡിംഗ്

UIDAI 21 കോടിയിലധികം പേര്‍ക്ക് ഇതുവരെ UID (ആധാര്‍ നമ്പര്‍) നല്‍കിയിട്ടുണ്ട്. അടുത്ത 2-3 വര്‍ഷത്തിനകം മുഴുവന്‍ ജനങ്ങള്‍ക്കും ആധാര്‍ നല്‍കുന്നതിന് ലക്ഷ്യമിടുന്നു. പൊതുജനസേവനങ്ങള്‍ ആധാറിലൂടെ എങ്ങനെ കാര്യക്ഷമമായി നടത്തുന്നതിനുള്ള ശ്രമത്തിലാണ് UIDAI ഇപ്പോള്‍.  ഇതിനായി സ്റ്റേറ്റ് തലങ്ങളില്‍ വിവരസാങ്കേതിക സഹായം (ICT assistance) , ഡാറ്റാ ഹബുകള്‍(SRDH), Authentication Frame work എന്നിവ സ്ഥാപിച്ചുകഴി‍ഞ്ഞിരിക്കുന്നു. പ്രധാന സര്‍വ്വറില്‍ നിന്നും ഡാറ്റ കൈമാറ്റം വേഗത്തിലാക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ സ്റ്റേറ്റുതലങ്ങളില്‍ പ്രാവര്‍ത്തികമാക്കി കഴിഞ്ഞു.

ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ നടപ്പാക്കുന്നതിന് അത്തരം സേവനങ്ങള്‍ ലഭ്യമാകേണ്ടവരുടെ ആധാര്‍ നമ്പരുകള്‍ അവരുടെ ആപ്ലിക്കേഷനില്‍ ചേര്‍ക്കേണ്ടതുണ്ട്.  ഇതിനെയാണ് seeding of Aadhaar Number എന്നറിയപ്പെടുന്നത്.

 ഉദാഹരണത്തിന് ഇപ്പോള്‍ ആധാര്‍ അധിഷ്ടിത സേവനങ്ങള്‍ നല്‍കുന്നതിന് തീരുമാനിക്കപ്പെട്ട വിഭാഗങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വേതനം, ജനനീസുരക്ഷായോജന ഗുണഭോക്താക്കള്‍, സ്കൂള്‍ ഗ്രാന്‍റുകള്‍, ക്ഷേമപെന്‍ഷനുകള്‍  എന്നിവയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്യുന്നവര്‍ പഞ്ചായത്തിലും  അവരുടെ അക്കൗണ്ടുള്ള ബാങ്കിലും  അവരുടെ ആധാര്‍ നമ്പര്‍ നല്‍കണം പഞ്ചായത്തുതലത്തില്‍ നിന്നും തൊഴിലുറപ്പ് പദ്ധതിയുടെ വൈബ്സൈറ്റിലേക്ക് ടി തൊഴിലാളികളുടെ ആധാര്‍ നമ്പര്‍ ഡാറ്റാ എന്‍ട്രി നടത്തും
ഇതാണ് seeding of Aadhaar Number. തൊഴിലാളികളില്‍ നിന്നും ആധാര്‍ ശേഖരിച്ച് എന്‍ട്രി നടത്തുന്ന പഞ്ചായത്തിനെ  seeders എന്നു വിളിക്കാം ബാങ്കില്‍ നിന്നും ബാങ്കുകാര്‍ തൊഴിലാളികളുടെ അക്കൗണ്ടു നമ്പരുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കും.ഇവിടെ സീഡേഴ്സിന്‍റെ ജോലിയുടെ ക്യത്യതയാണ് ഈ പദ്ധതിയുടെ വിജയം നിര്‍ണ്ണയിക്കുന്നത്.

ഇനി വിവിധ പദ്ധതികളുടെ സീഡേഴ്സ് ആയി പ്രവര്‍ത്തിക്കുവാന്‍ പോകുന്നത് CSC കളാണ് (കേരളത്തിലെ CSC കള്‍ അക്ഷയ കേന്ദ്രങ്ങളും). ആധാര്‍ സീഡിംഗിനായി ക്യാമ്പുകള്‍,SMS,ഓണ്‍ലൈന്‍ സംവിധാനങ്ങല്‍, വില്പന പോയിന്‍റുകളിലുള്ള സീഡിംഗ് എന്നിവയും ആരംഭിക്കാന്‍ പോവുകയാണ്.
ഇതിനെ ഓര്‍ഗാനിക്(മാനുവല്‍) സീഡിംഗ് എന്നറിയപ്പെടുന്നു.

ജനങ്ങള്‍ക്ക് ഇക്കാര്യത്തിലുണ്ടാകാന്‍ സാധ്യതയുള്ള തിരക്കുംബുദ്ധിമുട്ടും ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും.
ആധാര്‍ നമ്പര്‍ LPG ഏജന്‍സികളില്‍ സീഡിംഗിനായി നല്‍കാനുള്ള തിരക്ക് നാം ഇപ്പോള്‍ അനുഭവിക്കുകയാണ്. ഇവിടെ LPG ഏജന്‍സികള്‍ നേരിടുന്ന പ്രശ്നം ശരിയായ ഗുണഭോക്താക്കളുടെ സീഡിംഗ് തന്നെയാണ്.

കഴി‍ഞ്ഞമാസം ആഴ്ചകളോളം ബാങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്ന വിധത്തില്‍ തിരക്ക് ആധാര്‍ നമ്പര്‍ ബാങ്കില്‍ നല്‍കണം എന്നു പറഞ്‍ഞപ്പോള്‍ തന്നെ ഉണ്ടായി. ഇക്കാര്യത്തില്‍ ശരിയായ പ്രചാരണം തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു.

വിവിധ ആപ്ളിക്കേഷനുകളിലേക്ക് ഒരേ സമയം സീഡിംഗ് നടത്താന്‍ തുടങ്ങിയാല്‍ ഉണ്ടാകുന്ന തിരക്കും ബുദ്ധിമുട്ടുകളും ഒഴിവാക്കുനുള്ള ശ്രമങ്ങള്‍ സംസ്ഥാനങ്ങള്‍ നടത്തും.

 ആധാര്‍ ലിങ്കേജ് പ്രശ്നമാകുന്നത് ജനങ്ങള്‍ മാത്രമല്ല ആധാറുമായി ബന്ധിപ്പിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും ഇതിനായി പരിഷ്കരിക്കേണ്ടിവരും. ഇതുവരെ ഇല്ലാതിരുന്ന ഒരു ഡാറ്റകൂടി അവരുടെ (അതായത് ബാങ്കുകള്‍ ടെലികോം തുടങ്ങിയ Seeders) ഡാറ്റാബേസില്‍ ഉണ്ടാവുകയാണ്.  അധികം മുതല്‍മുടക്കില്ലാതെ തന്നെ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള പരിപാടികല്‍ UIDAI ആവിഷ്കരിച്ചിട്ടുണ്ട്.

G2C (ഗവണ്‍മെന്‍റ് ടു സിറ്റിസണ്‍) സര്‍വ്വീസുകള്‍ എല്ലാം തന്നെ ആധാര്‍ അധിഷ്ഠിതവും ജനകീയവുമായി മാറ്റിയിരിക്കുന്നു. ഇ ജില്ല പദ്ധതി ഉദാഹരണം.

യഥാര്‍ത്ഥ ഗുണങോക്താക്കളിലേക്ക് സേവനങ്ങള്‍ എത്തിക്കുന്നതില്‍ ആധാര്‍ വഹിക്കുന്ന പങ്ക് വിപ്ലവാത്മകം തന്നെയാണ്.ഈ സേവനത്തിന്‍റെ ഗ്രാഫിക്കല്‍ രൂപം കാണുക.

ആധാര്‍ എന്‍ റോള്‍മെന്‍റു സമയത്തു തന്നെ KYR+ ഡാറ്റായും മിക്ക സംസ്ഥാനങ്ങളും ശേഖരിച്ചിരുന്നു.SRDH (State Resource Data Hub) കളില്‍ നിലനിര്‍ത്തുന്ന ഈ ഡാറ്റ ആധാര്‍ നമ്പര്‍ ജനറേഷനു ശേഷം ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കുന്നു. അതായത് KYR+ ല്‍ നല്‍കിയ വിവരങ്ങള്‍ സര്‍വ്വിസ് നല്‍കുന്നവരുടെ ഡാറ്റബേസിലേക്ക് തനിയെ സീഡ് ചെയ്യപ്പെടുന്നു. ഇതിനെ Inorganic Seeding (അല്‍ഗോരതമിക് സീഡിംഗ്)
എന്നറിയപ്പെടുന്നു. ഉദാഹരണത്തിന് KYR+ല്‍ ശരിയായ റേഷന്‍കാര്‍ഡു നമ്പര്‍ നല്‍കിയവരുടെ ആധാര്‍ നമ്പര്‍  സിവില്‍സപ്ലെ ഡാറ്റാബേസിലേക്ക് inorganic seeding മുഖേന സീഡുചെയ്യുന്നു. (What an idea sirji!!)

സീഡിംഗ് നേരിടുന്ന വെല്ലുവിളികള്‍
1.സര്‍്വ്വീസ് ഡെലിവറി ഡാറ്റാബേസിലെ ക്യത്യത ഇല്ലായ്മ.
 റേഷന്‍കാര്ഡിലെ തെറ്റായ വിവരങ്ങള്‍ ഉള്ള ഡാറ്റാബേസുമായി ആധാര്‍ ബന്ധിപ്പിക്കുമ്പോള്‍ ഡാറ്റ
താരതമ്യപ്പെടുകയില്ല. ഇവിടെ സീ‍ഡേഴ്സ് ഡാറ്റ ശരിയാക്കേണ്ടതുണ്ട്. ആധാര്‍ ഡാറ്റക്ക് അനുസ്യതമായി സീഡേഴ്സ് ഡാറ്റ മാറുന്ന കാലം ഇന്ത്യയുടെ
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റമാകും. ഒരു ഒറ്റ ഡാറ്റാബേസും നിരവധി സേവനദാതാക്കളും !!!!
2.KYR ‍ഡാറ്റയുടെ ഗുണനിലവാരം
 ഭൂരിഭാഗം ഫീല്‍ഡുകളും അപൂര്‍ണ്ണമായ KYR ഡാറ്റ inorganic seeding ഫലപ്രദമല്ലാത്തതാക്കുന്നു
3.ഭാഷാ അധിഷ്ഠിമായ സേവനദാധാക്കള്‍
ഗുണഭോക്തക്കളുടെ ഡാറ്റ പ്രാദേശികഭാഷയിലാണ് എങ്കില്‍ ഇംഗ്ലിഷിലുള്ള KYRഡാറ്റ ഉപയോഗിക്കാന്‍ കഴിയില്ല.
4. സോഫ്റ്റവെയര്‍, ഹാര്ര്‍ഡ് വെയര്‍
സോഫ്റ്റവെയര്‍, ഹാര്ര്‍ഡ് വെയര്‍ എന്നിവ ആധാറിനായി പരിഷ്കരിക്കേണ്ടിവരുന്നത് ചിലവുണ്ടാക്കുന്ന കാര്യമാണ്.


ആധാര്‍ എന്ഡ റോള്‍മെന്‍റു പോലെ തന്നെ ആധാര്‍ സീഡിംഗും വെല്ലുവിളികള്‍ നിറഞ്ഞതാണ്.
ആധാര്‍ സീഡിംഗിന്‍റെ വിജയമാണ് ആധാര്‍ പദ്ധതിയുടെ വിജയംഎന്നു പറയാം. വിവിധതലങ്ങളില്‍ ക്യത്യതയോടെനടത്തിവിജയിപ്പിക്കേണ്ടതാണ് ആധാര്‍ സീഡിംഗ്. രാജ്യം മുഴുവന്‍ ആധാര്‍ സീഡിംഗ് നടത്തിവിജയിപ്പിക്കുക എന്നതാണ് UIDAIയുടെ മുദ്യാവാക്യം


(Ref:  UIDAI – RASF – Introduction Document  by  Subramanyam Vaidhanathan)
ബിനു കെ വി  9496874175

Aadhaar Number വിവരങ്ങള്‍ തിരുത്തല്‍ നടത്താം


Aadhaar Number വിവരങ്ങള്‍ തിരുത്തല്‍ നടത്തുന്നതിനായി ക്ലിക്ക് ചെയ്യുക

അതിനുമുമ്പായി തിരുത്തല്‍ നടത്തുന്നവര്‍ക്കായുള്ള വിവരങ്ങള്‍  അറിയുന്നതിന് ക്ലിക്ക് ചെയ്യുക

നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വായിച്ചു മനസ്സിലാക്കിയിട്ടേ ചെയ്യാവൂ.

(കൂടുതല്‍ വിവരങ്ങള്‍ ഇവിടെ തന്നെ അടുത്ത ദിവസങ്ങളില്‍ വായിക്കാം... തിരുത്തലുകള്‍  നടത്തിയവര്‍ വിവരങ്ങള്‍ അറിയിക്കുക)


-->

ആധാറിന്റെ പ്രധാന്യം (Importance of Aadhaar Number)

കേന്ദ്ര സര്‍ക്കാര്‍ 12 പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി Public Distribution System പുര്‍ണ്ണമായും Digitalization ചെയ്യാന്‍ പോകുന്നു. ഈ പദ്ധതി  വഴി Ration Shop Computerization , Ration Card Digitalization using Adhaar No തുടങ്ങിയ പ്രധാന പദ്ധതികള്‍ ഉണ്ട് . അടുത്ത 5 വര്‍ഷം കൊണ്ടാണ് ഇത് പുര്‍ത്തിയാക്കുന്നത്. ഒരു IT പ്രൊജക്റ്റ്‌ എന്നാ നിലക്കും , ഒരു ജനകീയ പദ്ധതി എന്ന  നിലക്കും അക്ഷയക്ക്‌ ഒരു പ്രധാന റോള്‍ ഉണ്ടാക്കിയെടുക്കേണ്ടതണ്ട്. ഇത് സംബധിച്ച സൂചന IT Mission , അക്ഷയ സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഓഫീസിനും അയച്ചിട്ടുണ്ട്.
കേരളത്തില് ആധാര് അധിഷ്ഠിത സേവനങ്ങള് നടപ്പാക്കാനായി തെരെഞ്ഞെടുത്ത 2 ജില്ലകളില് 1 പത്തനംതിട്ടയാണല്ലൊ. 
ഈ ആധാര് സേവനങ്ങളില് ആദ്യമായി നടപ്പാക്കാന് പോകുന്നത് തൊഴിലുറപ്പ് പദ്ധതിയിലെവേതന വിതരണമാണ്. അതിനായി കേന്ദ്ര സരക്കാര് ആശ്രയിക്കുന്നത് കോമണ് സര്വ്വിസ് സെന്ററുകളെയാണ് . അതിനായി 1 അക്ഷയ കേന്ദ്രത്തിലും ഒരു പേയ്മെന്റ് കിയോസ്കുകള് സ്ഥാപിക്കും ബാങ്കുകളിലോ എറ്റിഎം ലോ പോകാതെ അക്ഷയയിലെത്തിയാല് തൊഴിലാളികള്ക്ക് പണം ലഭിക്കും. 
 യുഐഡി കേരള തലവന് 8/10/2012 ല്  പത്തനംതിട്ടയില്  എത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാര്, ഉദ്യോഗസ്ഥര് ക്ഷേമനിധി ഉദ്യോഗസ്ഥര് എന്നിവര്ക്കായി സെമിനാര് ഉണ്ടായിരുന്നു അവിടെ പറഞ്ഞകാര്യങ്ങളാണ്

ചിയാക് ചെയ്യുമ്പോള് ആധാര് നമ്പരും എന്ട്രിചെയ്യാന് അക്ഷയ സംരംഭകര് ശ്രദ്ധിക്കേണ്ടത് മേല്പറഞ്ഞകാര്യത്താല് അത്യാവശ്യമാണ്.

(വിവരം മെയില് ചെയ്തത് സന്തോഷ് പറക്കോട്)