RASF-Remote Aadhaar Seeding Framework

RASF -REMOTE AADHAAR SEEDING FRAMEWORK പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. നേരത്തെ ആധാര്‍ സീഡിംഗിനെക്കുറിച്ചുള്ള പോസ്റ്റില്‍ സൂചിപ്പിരുന്ന കാര്യം ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുന്നു. ഗുണഭോക്താക്കള്‍ക്കും ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ക്കും  ആധാര്‍ സീഡിംഗ് നേരിട്ട് നടത്താവുന്ന RASF  സംവിധാനം നിലവില്‍ വന്നു. LPG consumer card, Ration Card, MGNREGS Job card, വിവിധ സ്കോളര്‍ഷിപ്പുകള്‍ എന്നിവയുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷനാണ് RASF.

ഈ സൈറ്റിലൂടെ ഇപ്പോള്‍ LPG consumer നമ്പറുമായി ആധാര്‍ സീഡിംഗ് നടത്താവുന്നതാണ്.


Start Now ബട്ടണില്‍ ക്ലിക്ക് ചെയ്യുക

1. Address Location ല്‍ നിന്നും State , District എന്നിവ Select ചെയ്യുക

2. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക (ഈ മൊബൈലിലേക്ക് OTP നമ്പര്‍ SMS ആയി വരുന്നതാണ്. )

3.Benefit type - LPG സെലക്ട് ചെയ്യുക, Scheme Name മൂന്ന് പേരുകള്‍ കാണിക്കും BPCL,HPCL,IOCL (ഭാരത്, എച്ച് പി, ഇന്‍ഡേന്‍ ) -ഗുണഭോക്താവിന്‍റെ ഗ്യാസ് കമ്പനി ഏതാണോ അത് സെലക്ട് ചെയ്യുക
അപ്പോള്‍ Distributor Name ലിസ്റ്റ് ചെയ്യും തുടര്‍ന്ന് കണ്‍സ്യുമര്‍ നമ്പര്‍ നല്‍കുക. 4-5 സെക്കന്‍റുകള്‍ കാത്തിരിക്കുക  കണ്‍സ്യുമറുടെ പേര് തെളിഞ്ഞുവരും . പേരില്ല എങ്കില്‍ Invalid Consumer Number എന്നു കാണിക്കും.Verify ചെയ്യുക കണ്‍സ്യുമറുടെ പേര് വന്നു എങ്കില്‍ Submit ചെയ്യുക.



 തുടര്‍ന്ന് Ok ക്ലിക്ക് ചെയ്യുക

4. നേരത്തെ നല്‍കിയ മൊബൈലില്‍ വന്ന SMS ല്‍ നിന്നും OTP നമ്പര്‍ കൊടുക്കുക. Text തെറ്റാതെ അടിക്കുക
ഇനി വീണ്ടും Submit  നല്‍കുക

Aadhaar Seeding Successful എന്നു കാണിക്കും.









കുറിപ്പ് -ആധാര്‍ സീഡിംഗ് നടത്തുന്നതിനായി യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും അക്ഷയ കേന്ദ്രങ്ങള്‍ക്കു കൂടി നല്‍കിയാല്‍ ഗുണഭോക്താവിന്‍റെ മൊബൈലിലേക്ക് One Time Pass word നല്‍കുന്ന step ഒഴിവാക്കി സീഡീംഗ് Speedup ആക്കിമാറ്റാന്‍ കഴിയും.

(RASF ആരംഭിച്ചത് സംബന്ധിച്ച   വിവരം അറിയിച്ച ശ്രീ.സാജന്‍ റാന്നി ക്ക് നന്ദി)