പട്ടിണിയെങ്കിലും ശാരീഷ് എ.പി.എല്‍-പട്ടിണി മാറി -ശാരീഷ് ഇനി ബി.പി.എല്‍
പട്ടിണിയെങ്കിലും ശാരീഷ് എ.പി.എല്‍ ...എന്നത് മലയാള മനോരമയുടെ ശരിക്കും
ഹൃദയ സ്പര്‍ശിയായ ഒരു റിപ്പോര്‍ട്ടായിരുന്നു.12 വയസ്സുകാരനായ ആ കുട്ടി അനുഭവിച്ച യാതനകള്‍ ആരും അനുഭവിച്ചുകാണില്ല.
റിപ്പോട്ടില്‍ ഉള്‍പ്പെടാതിരുന്ന ദുഃഖകരമായ സത്യം............താമസിച്ചുകൊണ്ടിരിക്കുന്ന വീട്ടില്‍ മാതാവിന്‍റെ പ്രസവ ശുശ്രൂഷകള്‍ നടത്തേണ്ടി വന്ന ഹതഭാഗ്യനായ ഒരു കുട്ടിയാണ് ശാരീഷ്. സാധാരണ വാര്‍ത്തകള്‍ പോലെ വായിച്ചുപോകുവാന്‍ എനിക്ക് കഴിഞ്ഞില്ല.
ലേഖകനുമായി ബന്ധപ്പെട്ട് പ്രസ്തുത കുടുംബത്തിനു ചെയ്യുവാന്‍ കഴിയുന്ന
എല്ലാ കാര്യങ്ങളും ചെയ്യണമെന്ന തീരുമാനം എടുത്തു.
"Bridging digital divide is a major step towards removing the economic
divide. Hence , CSCs (Akshaya) will play a critical role in poverty eradication." ഈ വരികളാണ് എനിക്ക് ഊര്‍ജ്ജം പകര്‍ന്നത്.ആലപ്പുഴ ജില്ലയുടെ ചാര്‍ജ്ജുള്ള
എ.ഡി.എം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പ്രസ്തുത കുടുംബത്തെ സന്ദര്‍ശിച്ചു.മനോരമ ലേഖകനോടൊപ്പം പ്രസ്തുത സമയത്ത് അക്ഷയ സംരംഭകന്‍ എന്ന നിലയില്‍ ആ കുട്ടിയുടെ വീട് ഞാനും സന്ദര്‍ശിച്ചിരുന്നു.മനസ്സിനെ സന്തോഷിപ്പിക്കുന്ന കാഴ്ച്ചകളാണ് അവിടെ കാണുവാന്‍ സാധിച്ചത് സുമനസ്സുകളായ ധാരാളം പേര്‍ സന്ദര്‍ശിച്ചു.എല്ലാവരും ഏതു രീതിയിലും സഹായിക്കാന്‍ തയ്യാറായിരുന്നു.എ.പി.എല്‍ ബി.പി.എല്‍ കാര്‍ഡാക്കി മാറ്റുവാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു. ഡി.എസ്സ്.ഒയും,ടി.എസ്സ്.ഒയും പ്രസ്തുത ഭവനത്തിലെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. ബി.പി.എല്‍ കാര്‍ഡാക്കി മാറ്റുന്നതിനാവിശ്യമായ എല്ലാ നടപടി ക്രമങ്ങളുടേയും ചുമതല കാക്കാഴം അക്ഷയ കേന്ദ്രം ഏറ്റെടുത്തു. കൂടാതെ പ്രസ്തുത കുടുംബത്തിന് മെഡിക്കല്‍ സഹായം ലഭിക്കുന്നതിനാവിശ്യമായ എല്ലാ കാര്യങ്ങളുംഎ.ഡി.എം ഡി.എം.ഒയെ ചുമതലപ്പെടുത്തി.പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ Co- Ordination അക്ഷയ കേന്ദ്രത്തെ ഏല്‍പ്പിച്ചു.എ.ഡി.എം അക്ഷയാ സംരംഭകനായ എന്‍റെ ഫോണ്‍ നമ്പര്‍ ഡി.എം.ഒക്ക് നല്‍കി.അദ്ദേഹം പ്രസ്തുത സ്ഥ് ലത്തെ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിനാവിശ്യമായ നടപടികള്‍ ചെയ്തു.മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ അടിയന്തിരമായി എ.പി.എല്‍ ബി.പി.എല്‍ ആക്കി മാറ്റുവാന്‍ കഴിയുകയുള്ളു എന്ന് മനസ്സിലാക്കിയപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ കണ്ടു.രോഗികളെ കാണണമെന്ന നിര്‍ദ്ദേശം വിഷമം ഉണ്ടാക്കി.പക്ഷേ,നിയമങ്ങള്‍ അതിന്‍റെ വഴിയിലൂടെയല്ലേ സഞ്ചരിക്കൂ... .ഉടന്‍ തന്നെ ഡി.എം.ഒയെ വിളിച്ചു.അദ്ദേഹം മെഡിക്കല്‍ ഓഫീസര്‍ ഉടന്‍ കാണുന്നതിനാവിശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കി.മെഡിക്കല്‍ ഓഫീസര്‍ അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചിട്ടും ഇന്ന്(06-03-2012) തന്നെ കാണുവാന്‍ ഞാന്‍ നിര്‍ബന്ധിച്ചു.ഉടന്‍ അദ്ദേഹം അത് സമ്മതിച്ചു.അവിടം സന്ദര്‍ശിച്ചു.തൊട്ടടുത്ത ദിനം മെഡിക്കല്‍ ബോര്‍ഡ് കൂടി 2 പേര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിനാവിശ്യമായ നടപടികള്‍ സ്വീകരിച്ചു.അതിനായി തൊട്ടടുത്ത ദിവസം 2 പേരുടേയും റിക്വസ്റ്റ് ലെറ്റര്‍
ആശുപത്രിയില്‍ എത്തിക്കണം.ഇവരുടെ കഥ കേട്ടപ്പോള്‍ നാളത്തേക്ക് ഇത്
മാറ്റിവെക്കാന്‍ ശ്രമിച്ചതിന് ക്ഷമ ചോദിച്ചു.എ.ഡി.എംഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
നമുക്ക് കേരളത്തിലെ ഓരോ പഞ്ചായത്തിലും ഇപ്രകാരമുള്ളവരെ കണ്ടെത്തുവാനും അവരെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉപയോഗിച്ച് സഹായിക്കുവാനും കഴിയും.അതിനുള്ള ഒരു നെറ്റ് വര്‍ക്ക് അക്ഷയാക്കുണ്ട്. 2000+ അക്ഷയ കേന്ദ്രങ്ങള്‍.....
രോഗബാധിതരായ മാതാപിതാക്കളെയും നാലുമാസം പ്രായമുള്ള കുട്ടിയേയും കടപ്പുറത്ത് കിടക്കുന്ന മത്സ്യം പെറുക്കിയെടുത്ത് നാട്ടില്‍ കൊണ്ടു നടന്ന് വിറ്റായിരുന്നു ഈ കുട്ടി കുടുംബം പോറ്റിയത്. അഞ്ചാം ക്ലാസ്സില്‍ വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്ന കുട്ടിയെയും കുടുംബത്തെയും നമുക്ക് രക്ഷിക്കാന്‍ കഴിയും....അക്ഷയായില്‍ സുമനസ്സുള്ള ധാരാളം പേര്‍ ഉള്ളതല്ലേ ...എന്തുകൊണ്ട് ഈ കുടുംബത്തിനെ നമുക്ക് സഹായിച്ചുകൂടാ....ഈ കുടുംബത്തിലെ യാതനകള്‍ അറിയിക്കാന്‍ ഞാന്‍ ഒരു നിമിത്തമായതായി കരുതിയാല്‍ മതി.മനോരമ ദിനപത്രത്തിന്‍റെ അമ്പലപ്പുഴ ലേഖകനെയോ,ആലപ്പുഴ ബ്യൂറോയുമായോ ബന്ധപ്പെടുക.9349871845,0477-2272089
(ഷഫീക്ക് -സംരംഭകന്-കാക്കാഴം- 9846475874 -shefeek_ibrahim@yahoo.com)
No comments:
Post a Comment
Note: Only a member of this blog may post a comment.