വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം-തിരുത്താം

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം-തിരുത്താം-ട്രാന്‍ഫര്‍ എന്നിവ ഓണ്‍ലൈനായി ചെയ്യാം.


പേരു ചേര്‍ക്കുന്നതിനും ട്രാന്‍ഫര്‍ ചെയ്യുന്നതിനും താമസിക്കുന്ന വീട്ടിലെയോ അയല്‍ വാസിയുടേയോ തിരിച്ചറിയല്‍ കാര്‍ഡു വേണം.
 പുതിയ വീട്ടു നമ്പര്‍ , വാര്‍ഡു നമ്പര്‍ , മൊബൈല്‍ നമ്പര്‍  എന്നിവയും  ആവശ്യമാണ്.

Form 6-Inclusion,
Form 8-Modification
Form 8A-Transfer
എന്നിവയാണ് ഇപ്പോള്‍ നടത്താവുന്നത്  അല്പം ശ്രദ്ധിച്ചാല്‍ പെട്ടെന്നു പഠിക്കാവുന്നതേയുള്ളു.

ബുത്ത് ലെവല്‍ ഓഫീസര്‍മാരിലൂടെ നടത്തിയിരുന്ന ഈ ജോലികള്‍ ഇപ്പോള്‍ ഓണ്‍ലൈനായി ചെയ്യാവുന്നതാണ്.

ഇലക്ഷന്‍ കമ്മീഷന്‍റെ തന്നെ നിര്‍ദ്ദേശങ്ങള്‍ വായിക്കുക (ക്ലിക്ക് ചെയ്യുക)

ഡാറ്റാ എന്‍ട്രി സ്ക്രീനിന്‍റെ വലതു വശത്തുകാണുന്ന ഫോട്ടോയുടെ മാത്യകയുടെ താഴെയുള്ള upload photo ലിങ്കിലൂടെ ഫോട്ടോയും അപ് ലോഡുചെയ്യാവുന്നതാണ്.
നിര്‍ബന്ധമില്ല.

തെറ്റായി എന്‍ട്രി നടത്തിയ വിവരങ്ങള്‍ തിരുത്തുകയും ചെയ്യാം. 
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനായി അപേക്ഷിച്ചവരുടെ വിവരങ്ങള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക