എന്താണ് ക്യൂ ആര്‍ കോഡ് അതെങ്ങനെ വായിക്കാം

 ബാര്‍കോഡ് റീഡറുകള്‍ക്കും, ക്യാമറ ഫോണുകള്‍ക്കും വായിക്കാന്‍ സാധിക്കുന്ന മെട്രിക്സ് ബാര്‍  കോഡുകളെയാണ് ക്യൂ. ആര്‍ .കോഡ് എന്നു വിളിക്കുന്നത്. ഒരു വെളുത്ത പ്രതലത്തില്‍ കറുത്ത നിറത്തിലുള്ള ചതുരങ്ങള്‍ പ്രത്യേക രീതിയില്‍ ക്രമീകരിച്ചതു പോലെയാണ് ക്യു,.ആര്‍ . കോഡുകള്‍ സാധാരണ സൃഷ്ടിക്കപ്പെടുന്നത്. സാധാരണ എഴുത്തുകള്‍, യു.ആര്‍ .എന്‍., മറ്റു വിവരങ്ങള്‍എന്നിവയാണ് സാധാരണ ഈ രീതി ഉപയോഗിച്ച് എന്‍കോഡ് ചെയ്യപ്പെടുന്നത്

ജപ്പാന്‍ കമ്പനിയായ ടൊയോട്ടയുടെ ഉപകമ്പനിയായ ഡെന്‍സോ വേവ് 1994-ല്‍ ആണ് ക്യു,.ആര്‍ . കോഡ് ആദ്യമായി അവതരിപ്പിച്ചത്. ദ്വിമാന ബാര്‍ കോഡിങ്ങ് രീതിയില്‍ ഏറെ പ്രചാരത്തിലുള്ള ഒരു രീതിയാണിത്. ക്വിക്ക് റെസ്പോണ്സ് (Quick Response) എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് ക്യു,.ആര്‍ . അറിയപ്പെടുന്നത്. ഇതിന്റെ നിര്‍ മ്മാതാക്കള്‍ക്ക് എന്‍കോഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ വേഗത്തില്‍ ഡീകോഡ് ചെയ്യപ്പെടുണെമെന്ന ഉദ്ദേശമുണ്ടായിരുന്നതിനാലാണ് ഇതിന് ആ പേരു നല്‍കിയത്

 മൊബൈല്‍ ഫോണുപയോഗിച്ച് വളരെ വേഗത്തില്‍ ക്യൂ ആര്‍ കോഡുകള്‍ വായിക്കാം. ആന്‍ഡ്രോയിഡ് ഫോണുകളില്‍ barcode scanner എന്ന ആപ്ലി ക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ക്യൂ ആര്‍ കോഡുകളുടെ ഫോട്ടോയെടുത്താല്‍ മതി ഈ ആപ്ലിക്കേഷന്‍ ക്യൂ ആര്‍ കോഡിലെ വിവരങ്ങള്‍ കാണിച്ചു തരും

ഓണ്‍ലൈനിലൂടെയും ഇതു വായിക്കാനായി https://www.the-qrcode-generator.com/scan  ഈ സൈറ്റില്‍ കയറി ക്യൂ ആര്‍ കോഡുകള്‍ക്കു നേരെ വെബ് ക്യാമറ പിടിച്ചാല്‍ മതി.



No comments:

Post a Comment

Note: Only a member of this blog may post a comment.