രേഖകൾ സൂക്ഷിക്കാൻ ഡിജിറ്റൽ ലോക്കർ



രേഖകൾ സൂക്ഷിക്കാൻ സർക്കാരിന്റെ ഡിജിറ്റൽ ലോക്കർ


DigiLocker  is a dedicated personal storage space in the cloud to citizens, linked to each resident's Aadhaar number.
 പാൻകാർഡ്, പാസ്പോർട്ട്, മാർക്ക്ഷീറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ തുടങ്ങി എന്തും ഡിജിറ്റലായി സൂക്ഷിക്കാൻ ഡിജിറ്റൽ ലോക്കർ വരുന്നു. സംവിധാനം2015 ജൂലെ മാസം ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കും. ഒരാളുടെ ആധാർ നമ്പർ വച്ചാണ് ഡിജിറ്റൽ ലോക്കറിലേക്കു കയറാൻ കഴിയുന്നത്. ക്ലൗഡ് സാങ്കേതികവിദ്യയിലാണ് ഓരോരുത്തർക്കും പഴ്സനേൽ സ്റ്റോറജ് നൽകുന്നത്.
ഡിജിറ്റൽ ലോക്കറിന്റെ പ്രധാന സവിശേഷതകൾ:
∙ ഇ ഡോക്യുമെന്റുകൾ സുരക്ഷിതമായി വയ്ക്കാം. വിവിധ വകുപ്പുകൾ പുറത്തിറക്കുന്ന ഇ ഡോക്യുമെന്റുകളുടെ ലിങ്കുകളും (യൂണിഫോം റിസോഴ്സ് ഐഡന്റിഫയർ - യുആർഐ ലിങ്കുകൾ) സൂക്ഷിച്ചു വയ്ക്കാം.
∙ ഇ സിഗ്നേച്ചർ വേണ്ട രേഖകൾക്ക് ഇ സിഗ്നേച്ചർ സംവിധാനവും നൽകാം.
∙ പേപ്പർ രേഖകൾ ഹാജരാക്കുന്നതിനു പകരം ഇനി ഇ- ഡോക്യുമെന്റുകൾ ഹാജരാക്കിയാൽ മതിയാകും. ഇതിന് ആവശ്യമായ അംഗീകാരം പദ്ധതി നടപ്പാക്കിവരുമ്പോൾ ലഭിക്കും.
∙ സർക്കാർ പുറത്തിറക്കുന്ന രേഖകളിലേക്ക് സുരക്ഷിതമായ പ്രവേശനം സാധ്യമാക്കും.
∙ സേനവം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതോടെ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും വലിയൊരു തലവേദനയാണ് ഒഴിയുക.
∙ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ കീഴിൽ വരുന്ന പദ്ധതിയാണിത്. റജിസ്റ്റർ ചെയ്യാൻ ആധാർ നമ്പറും അതിൽ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറും വേണം.
സേവനത്തിനായി അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദര്‍ശിക്കുക

ഇനി എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍

ഇനി എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍

സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവിധയിനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഡിജിറ്റല്‍ ലോക്കറിലേക്ക് സൂക്ഷിക്കാനും പിന്നീട് ആവശ്യാനുസരണം ലോക്കറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കുന്ന സംവിധാനം നിലവില്‍ വരുന്നു. ഇത്തരത്തില്‍ ഒരു വ്യക്തിക്ക് ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട് തുടങ്ങുന്നതിന് ആ വ്യക്തിയുടെ ആധാര്‍ നമ്പര്‍ മാത്രമാണ് ആവശ്യമായി വരുന്നത്. ഇത്തരത്തില്‍ വ്യക്തിഗത സര്‍ട്ടിഫിക്കറ്റുകളും, മറ്റ് രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനോടൊപ്പം ഭാവിയില്‍ തൊഴില്‍ സംബന്ധമായോ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായോ അപേക്ഷ സമര്‍പ്പിക്കേണ്ടി വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കുന്നതിനു പകരം ആധാര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും. ഇങ്ങനെ ലഭ്യമാകുന്ന ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തിക്കോ/സ്ഥാപനങ്ങള്‍ക്കോ ഡിജിറ്റല്‍ രൂപത്തില്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാവുന്നതാണ്. ഓരോ ആവശ്യത്തിനും ഒന്നിലേറെ തവണ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കാനും സാധിക്കും. അതുപോലെ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കേണ്ടിവരുന്നതുമില്ല. ഡിജിറ്റല്‍ ലോക്കറിനായുള്ള എന്റോള്‍മെന്റ് ക്യാമ്പുകള്‍ ഇന്ന് (ജൂണ്‍ 24) മുതല്‍ 27 വരെ സംസ്ഥാനത്തെ സിവില്‍ സ്റ്റേഷനുകളിലും, തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തും. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട് തുറക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.www.digital-locker.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആധാര്‍ നമ്പര്‍ ലഭിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ഈ സംവിധാനം ഉപയോഗിക്കാം

ഡിജിറ്റല്‍ ലോക്കറുണ്ടാക്കൂ..വരുമാനം നേടൂ...

ഡിജിറ്റല്‍ ലോക്കറുണ്ടാക്കൂ..
വരുമാനം നേടൂ...
ഒരു ഡിജിറ്റല്‍ ലോക്കറിന് 2 രൂപ CSC നല്കുന്നു.
VLD ID യും ആധാര്‍ നമ്പരും digital.locker.csc@gmail.com എന്ന ഇമെയിലിലേക്ക് അയച്ചു കൊടുക്കുക. മിനിമം 100 ഡിജിറ്റല്‍ ലോക്കറുകള്‍ ജൂണ്‍ 30 നകം ഉണ്ടാക്കണം എങ്കില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കൂ.

ബാങ്കിംഗ് കിയോക്സിനുപയോഗിക്കുന്ന ചെറിയ ഫിംഗര്‍ സ്കാനര്‍ ഉപയോഗിച്ച് ഫിംഗര്‍ സ്കാനിംഗ് നടത്താം. digilockerസൈറ്റില്‍ നിന്നു തന്നെ Scanner driver ഉം supporting files ഉം download ചെയ്യാവുന്നതാണ്.

വേഗമാകട്ടെ ഈ സുവര്‍ണ്ണാവസരം ഉപയോഗിക്കൂ.
ഡിജിറ്റല്‍ വിപ്ലവത്തില്‍ അണി ചേരൂ......

സംശയ നിവാരണത്തിന് വിളിക്കാം... 9496874175


സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജിറ്റല്‍ ലോക്കറിലേക്കും


ഇ-ഡിസ്ട്രിക്ട് പദ്ധതിവഴി ഓണ്‍ലൈനായി കിട്ടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജിറ്റല്‍ ലോക്കറിലേക്കും. അപേക്ഷാ സമയത്തുതന്നെ ആധാര്‍ നമ്പര്‍കൂടി നല്‍കിയാല്‍ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനൊപ്പം അവയുടെ ഡിജിറ്റല്‍ പതിപ്പ് ഡിജിറ്റല്‍ ലോക്കറിലേക്കും പോകും.

ഉടമയ്ക്ക് ഏതുസമയത്തും ലോക്കറില്‍നിന്ന് അത് ഡൗണ്‍ലോഡ്‌ചെയ്ത് ഉപയോഗിക്കാനുമാകും. ഭാവിയില്‍ ജോലിക്കും മറ്റും അപേക്ഷിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൂടി വെക്കുന്നതിന് പകരം ആധാര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ സ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ രൂപത്തില്‍തന്നെ അവ പരിശോധിക്കാനാകുന്ന സംവിധാനത്തിലേക്കുള്ള കാല്‍വെപ്പാണിത്.

രാജ്യത്തെ പൗരന്‍മാരുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒണ്‍ലൈന്‍ പ്രമാണസംഭരണ സംവിധാനമാണ് ഡിജിറ്റല്‍ ലോക്കര്‍. ആധാര്‍ നമ്പറുള്ള ആര്‍ക്കും അവരുടെ വോട്ടര്‍ ഐ.ഡി., പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ ഡിജിറ്റലായിതന്നെ ഇതില്‍ സൂക്ഷിക്കാം.

ഒറ്റത്തവണ പാസ്സ്വേഡ് പോലുള്ള തികച്ചും സുരക്ഷിതമായ സംവിധാനത്തിലൂടെ നാം നല്‍കുന്ന ലിങ്കും അനുമതിയും ഉപയോഗിച്ച് അവ എവിടെനിന്നും ആര്‍ക്കും പരിശോധിക്കാനുമാകും. അതുകൊണ്ടുതന്നെ സര്‍ട്ടിഫിക്കറ്റുകളും മറ്റും പരിശോധിക്കുന്നതിന് അവ നേരിട്ട് ഹാജരാക്കേണ്ടിവരില്ല.

ആധാര്‍ നമ്പര്‍മാത്രം നല്‍കിയാല്‍ മതിയാകും. ഒരോ ആവശ്യത്തിനും ഒന്നിലേറെ തവണ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കാനാകും. അതുപോലെ സ്ഥാപനങ്ങള്‍ക്കും മറ്റും ഉദ്യോഗാര്‍ഥിയുടെയോ അപേക്ഷകന്റെയോ ഡോക്യുമെന്റുകള്‍ സൂക്ഷിച്ച് വയ്‌ക്കേണ്ടിയുംവരില്ല. പരിശോധിക്കേണ്ട സമയത്ത് അവ യൂണിഫോം റിസോഴ്‌സ് ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച് ഓണ്‍ലൈനായി പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുകയും ചെയ്യും.

നിലവില്‍ ഒരോ ആള്‍ക്കും 10 എം.ബി. സ്ഥലമാണ് ഡോക്യുമെന്റുകള്‍ സൂക്ഷിക്കുന്നതിനായി ലഭ്യമാക്കുക. പിന്നീടത് 10 ജി.ബി.വരെയാക്കി വര്‍ധിപ്പിക്കും.

സംസ്ഥാനത്ത് ഇ-ഡിസ്ട്രിക്ട് സംവിധാനം ആരംഭിച്ചിട്ട് ഇതേവരെ 1.2 കോടി സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കിക്കഴിഞ്ഞു. ഇതിനായി ലഭിച്ച അപേക്ഷകളില്‍ എട്ടുലക്ഷത്തോളം എണ്ണത്തില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ ലോക്കറിലേക്കും എത്തിക്കഴിഞ്ഞു. പുതുതായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലോക്കറില്‍ ലഭ്യമാക്കുന്നതിന് പുറമേ നമ്മുടെ നിലവിലുള്ള സര്‍ട്ടിഫിക്കറ്റുകളും ലോക്കറില്‍ സൂക്ഷിക്കാം. www.digitallocker. gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആധാര്‍ നമ്പറുള്ള ആര്‍ക്കും ലോക്കര്‍ ഉപയോഗിക്കാനുമാകും.

അപ്ന സി എസ് സി യിലൂടെ ഇതു നടത്താവുന്നതാണ്.
ഓരോരുത്തര്ക്കും ഡിജിറ്റല്‍യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും ലഭ്യമാക്കുന്ന സേവനം അക്ഷയയിലൂടെ നടത്തുക

NORKA JOBS PORTAL

വിദേശ ജോലിക്കായി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നോര്‍ക്ക വെബ്  സൈറ്റ് -നോര്‍ക്ക് ജോബ്സ് പോര്‍ട്ടല്‍