ഫാർമസി, പാരാ മെഡിക്കൽ ഡിപ്ലോമ

ഫാർമസി, പാരാമെഡിക്കൽ ഡിപ്ലോമ അപേക്ഷ ഒക്ടോബർ 2  വരെ

❇സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ *ഡി.ഫാം, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ ഡിപ്ലോമ* തുടങ്ങി 15 ഓളം കോഴ്‌സുകളിലേയ്ക്കുള്ള ഏകജാലക പ്രവേശനത്തിനത്തിനുള്ള അപേക്ഷകൾ ആരംഭിച്ചു.

❇അവസാന തീയതി: *11-10-2019*

❇കോഴ്‌സുകൾ
▪ഫാർമസി (ഡി.ഫാം)
▪മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി
▪റേഡിയോളജിക്കൽ ടെക്‌നോളജി
▪ഓഫ്താൽമിക് അസിസ്റ്റൻസ്
▪ഡെന്റൽ മെക്കാനിക്‌സ്
▪ഡെന്റൽ ഹൈജിനിസ്റ്റ്
▪ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്‌തേഷ്യാ ടെക്‌നോളജി
▪കാർഡിയോവാസ്‌കുലർ ടെക്‌നോളജി
▪ന്യൂറോ ടെക്‌നോളജി
▪ഡയാലിസിസ് ടെക്‌നോളജി
▪എൻഡോസ്‌കോപ്പിക് ടെക്‌നോളജി
▪ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റൻസ്
▪റെസ്പിറേറ്ററി ടെക്‌നോളജി ( കോഴ്സുകളെല്ലാം ഡി.എം.ഇ.യുടെ കീഴിൽ)
▪ഹെൽത്ത് ഇൻസ്പെക്ടർ (ഡി.എച്ച്.എസിന്റെ കീഴിൽ)
▪സെൻട്രൽ സ്റ്റെറയിൽ സപ്ലൈ ഡിപ്പാർട്ട്മെന്റ ടെക്നോളജി ( ഡി.എസ്)

❇യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച് വിജയം). ഡി.ഫാം പ്രവേശനത്തിന് ബയോളജിക്കുപകരം മാത്തമാറ്റിക്‌സ് പഠിച്ചവർക്കും അപേക്ഷിക്കാം. സയൻസിതര വിഷയങ്ങൾ എടുത്തവരെ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്‌സിലേക്ക്, സയൻസ് അപേക്ഷകരുടെ അഭാവത്തിൽ പരിഗണിക്കും. ഫാർമസി ഒഴികെയുള്ള കോഴ്‌സുകളിലെ പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തത്തിൽ 40 ശതമാനം മാർക്ക് വേണം.

❇വി.എച്ച്.എസ്.ഇ.യുടെ ഭാഗമായി ചില വൊക്കേഷണൽ കോഴ്‌സുകൾ പഠിച്ചവർക്ക് ചില കോഴ്‌സുകളിൽ സംവരണമുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.