നോർക്ക റൂട്ട്‌സ് സ്കോളർഷിപ്പ്

നോർക്ക റൂട്ട്‌സ്    സ്കോളർഷിപ്പ്

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്നതിനുള്ള നോർക്ക റൂട്ട്‌സ് ഡയറക്‌ടേഴ്‌സ് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി.


കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയിട്ടുള്ള *ഇ.സി.ആർ വിഭാഗത്തിൽപ്പെട്ട അവിദഗ്ധ തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ* എന്നീ വിഭാഗത്തിൽപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന മേൽപറഞ്ഞ വിഭാഗത്തിൽപ്പെട്ട പ്രവാസികളുടെ മക്കൾക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

 തിരികെ വന്നിട്ടുള്ളവരുടെ വാർഷിക വരുമാനം പരിധി ഒരു ലക്ഷം രൂപയ്ക്ക് താഴെയായി നിശ്ചയിച്ചിട്ടുണ്ട്.

 ▶വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നോർക്ക റൂട്ട്‌സിന്റെ ഇൻഷ്വറൻസ് കാർഡോ, ക്ഷേമനിധി ബോർഡ് അംഗത്വ കാർഡോ ഉണ്ടായിരിക്കണം.

👨‍🎓ബിരുദാനന്തര ബിരുദ കോഴ്‌സുകൾ (ആർട്ട്‌സ്/സയൻസ് വിഷയങ്ങളിൽ), എം.ബി.ബി.എസ്സ്/ബി.ഡി.എസ്/ബി.എച്ച്.എം.എസ്സ്/ബി.എ.എം.സ്സ്/ബിഫാം/ ബി.എസ്.സി.നഴ്‌സിംഗ്/ബി.എസ്.സി.എം.എൽ.റ്റി./എൻജിനീയറിംഗ്/അഗ്രിക്കൾച്ചർ/ വെറ്റിനറി ബിരുദ കോഴ്‌സുകൾക്ക് 2019-20 അദ്ധ്യയന വർഷം ചേർന്ന വിദ്യാർത്ഥി കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

പഠിക്കുന്ന കോഴ്‌സുകൾക്കുവേണ്ട യോഗ്യത പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പ് നൽകുക. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരിൽ *ബിരുദത്തിന് സയൻസ് വിഷയങ്ങൾക്ക് 75 ശതമാനത്തിന് മുകളിലും, ആർട്ട്‌സ് വിഷയങ്ങൾക്ക് 60 ശതമാനത്തിന് മുകളിലും* മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അർഹത. പ്രൊഫഷണൽ ബിരുദ കോഴ്‌സിന് പഠിക്കുന്നവർ പ്ലസ്ടുവിന് 75 ശതമാനം മാർക്കിന് മുകളിൽ നേടിയിരിക്കണം. റഗുലർ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്ക് മാത്രമേ സ്‌കോളർഷിപ്പിന് അർഹതയുള്ളു. കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്‌കോളർഷിപ്പിന് അർഹത.

അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, 3-ാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-695014 വിലസത്തിൽ *2019 ന വംബർ 30 നകം* ലഭിക്കണം. വിശദവിവരങ്ങൾ നോർക്ക റൂട്ട്‌സ് ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

സഹായത്തിന് അക്ഷയ കേന്ദ്രം സന്ദർശിക്കുക

No comments:

Post a Comment

Note: Only a member of this blog may post a comment.